മൂന്നാർ പുഷ്പമേളയിലേക്ക് സന്ദർശക പ്രവാഹം
text_fieldsമൂന്നാർ: പൂക്കളുടെ വൈവിധ്യം വർണവിസ്മയം തീർക്കുന്ന മൂന്നാർ പുഷ്പമേളയിലേക്ക് സന്ദർശകരുടെ പ്രവാഹം.തിങ്കളാഴ്ച ആരംഭിച്ച പുഷ്പമേള കാണാൻ ആദ്യ നാലുദിവസത്തിനുള്ളിൽ എത്തിയത് കാൽലക്ഷം പേരാണ്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൂറിസം, തദ്ദേശ വകുപ്പുകൾ, വ്യാപാരി സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഉദ്യാനത്തിലാണ് മേള. പശ്ചിമഘട്ട മലനിരകളിലെ തനത് പൂക്കളും ചെടികളും ഉൾപ്പെടെ ആയിരത്തഞ്ഞൂറിലധികം വ്യത്യസ്ത ഇനങ്ങളാണ് മേളയിലുള്ളത്.
മ്യൂസിക്കൽ ഫൗണ്ടൻ, ആന, ജിറാഫ്, ദിനോസർ തുടങ്ങിയവയുടെ രൂപങ്ങൾ, സെൽഫി പോയന്റ്, കുട്ടികൾക്കായുള്ള വിനോദോപാധികൾ എന്നിവയും ഭക്ഷ്യസ്റ്റാളുകളും വിപണന ശാലകളുമുണ്ട്.രാവിലെ 9 മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 ഉം കുട്ടികൾക്ക് മുപ്പതുമാണ് പ്രവേശന ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.