ബലിപെരുന്നാൾ ആഘോഷവുമായി അമേരിക്കൻ മലയാളികൾ
text_fieldsവാഷിങ്ടൺ: നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷെൻറ (നന്മ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു.
പ്രശസ്ത ഗായകരായ രഹ്ന, ആബിദ് കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ ഒരു പിടി ഗാനങ്ങൾ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി.
അൻസാർ കാസിം ന്യൂ ജേഴ്സി പാട്ടുകളെക്കുറിച്ച് വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസവിഭാഗംപ്രോഗ്രാം ലീഡർ ഡോ . മുഹമ്മദ് അബ്ദുൽമുനീർ , ഹമീദ് ഷിബിലി എന്നിവർ സംസാരിച്ചു. പരിപാടിയിൽ നൻമ പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.
ബലിപെരുന്നാൾ ഭാഗമായി ദുൽഹിജ്ജ രണ്ട് മുതൽ ഡോ. സുബൈർ ഹുദവിയുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. ദിവസവുംഅര മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം നബി പകർന്ന ഹജ്ജ് സന്ദേശങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.