ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് വി.ഡി. സതീശന്‍
text_fieldsതിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സംഘത്തിൽ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് വി.ഡി. സതീശന്‍.
അതുപോലെ പുരുഷ പൊലീസ് ഓഫിസർമാരും എന്തിനാണ്. ഇത് ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം അന്വേഷണ സംഘാംഗങ്ങളുടെ പേരു വിവരം സർക്കാർ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായ ഐ.ജി സ്പര്‍ജന്‍ കുമാര്‍ ഭാരിച്ച ചുമതലയുള്ള ഓഫിസറാണ്. അദ്ദേഹത്തെ കുറിച്ചോ സംഘാംഗമായ എ.ഡി.ജി.പി വെങ്കിടേഷിനെപ്പറ്റിയോ ആക്ഷേപമില്ല.
എന്നാൽ, നേരത്തേ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ സ്ഥാനാർഥിയും സിനിമ നടനുമായ ധർമജൻ ബോൾഗാട്ടി മാധ്യമപ്രവർത്തകക്കെതിരെ നടത്തിയ പരാമർശത്തെയും സതീശൻ തള്ളിപ്പറഞ്ഞു. ആ രീതിയിൽ സംസാരിക്കുന്നത് തെറ്റാണ്. തെറ്റാണ് പറഞ്ഞതെങ്കില്‍പ്പോലും അതിനെ ന്യായീകരിക്കാന്‍ വേണ്ടി സി.പി.എമ്മുകാരെപ്പോലെ തങ്ങളാരും ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരികമന്ത്രി ആദ്യ ദിവസം മുതല്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിശോധിക്കുക. ഓരോ ദിവസവും മാറിമാറി എത്ര അഭിപ്രായമാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ഇരകളായ സ്ത്രീകള്‍ക്ക് നീതി കൊടുക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേസിനെ കുറിച്ച് അന്വേഷിക്കാതിരിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നോക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകളായവര്‍ വീണ്ടും വന്ന് മൊഴികള്‍ കൊടുക്കണമെന്നും പരാതികള്‍ കൊടുക്കണമെന്നും പറയുന്നത് അവരെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും സതീശൻ പറഞ്ഞു.
കേസിനെ കുറിച്ച് അന്വേഷിക്കാതിരിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നോക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകളായവര്‍ വീണ്ടും വന്ന് മൊഴികള്‍ കൊടുക്കണമെന്നും പരാതികള്‍ കൊടുക്കണമെന്നും പറയുന്നത് അവരെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.