ശ്രദ്ധയോടെ പഠിച്ചെടുക്കാം സാമൂഹ്യശാസ്ത്രം
text_fieldsസാമൂഹ്യശാസ്ത്രം ഒന്നിലെയും രണ്ടിലെയും ആദ്യഭാഗങ്ങൾ നാം പരിചയപ്പെട്ടു. ഇനി സാമൂഹ്യശാസ്ത്രം ഒന്നിലെ രണ്ടാം ഭാഗത്തിലെ ചില പ്രധാന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ
സ്വാതന്ത്ര്യാനന്തര ഇന്ത്യ (After Independence) എന്ന യൂണിറ്റിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, മുന്നേറ്റങ്ങൾ, വിദ്യാഭ്യാസം, വിദേശനയം എന്നിവ ചർച്ചചെയ്യുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി (integration of princely states) ബന്ധപ്പെട്ട പ്രധാന ആശയങ്ങൾ ഇതുപ്രകാരം സംഗ്രഹിക്കാം.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷ ണവും നാൾവഴികളും കുട്ടികൾക്ക് ഈ യൂണിറ്റിൽനിന്നും പ്രതീക്ഷി ക്കാവുന്ന ഒന്നാണ്.
''ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് (The destiny of India is being shaped in the class rooms) എന്ന ഡോ. ഡി.എസ്. കോത്താരിയുടെ വാക്കുകളെ ഓർമിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച വിദ്യാഭ്യാസ പുരോഗതി പരിശോധിക്കാം.
കേരളം ആധുനികതയിലേക്ക്
ഈ യൂണിറ്റ് ചർച്ചചെയ്യുന്ന പ്രധാന ആശയങ്ങൾ യൂറോപ്യന്മാരുടെ ആഗമനത്തിൽ തുടങ്ങി ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ വിവിധ തലങ്ങൾ, സാമൂഹ്യപ്രസ്ഥാനങ്ങൾ, ദേശീയസമരത്തിന്റെ ഭാഗമായി നടന്ന സമരങ്ങൾ, കേരളപ്പിറവി എന്നിവയാണ്. കേരളത്തിൽ നടന വിവിധ കലാപങ്ങൾ നമുക്ക് പരിചയപ്പെടാം.
തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ നടന്ന വിവിധ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, നേതാക്കന്മാർ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ എന്നിവ ശ്രദ്ധയോടെ മനസ്സിലാക്കണം.
ചാന്നാർ ലഹള, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ നടന്ന വിവിധ രാഷ്ട്രീയ സമരങ്ങൾഎന്നിവ ഉദാഹരണങ്ങൾ. എ-ബി കോളത്തിന് (Match the following) ഏറെ സാധ്യത കാണുന്ന യൂണിറ്റാണിത്. ഒരു ഉദാഹരണം പരിചയപ്പെടാം.
രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും
ഈ യൂണിറ്റിൽ രാഷ്ട്രത്തിന്റെ ചുമതലകൾ, രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങൾ (Theories on the Origin of state) പൗരത്വം എന്നിവ ശ്രദ്ധിക്കണം.
രാഷ്ട്രത്തിന്റെ ചുമതലയായി ജെർമി ബന്താം പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ.
''രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ 'നന്മചെയ്യലാണ്''
(The goal of state is the maximum happiness of the maximum number)
രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ മനസ്സിൽ ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഈ ഫ്ലോചാർട്ട് ശ്രദ്ധിക്കുമല്ലോ.
പാഠപുസ്തകത്തിൽ നൽകിയിട്ടുള്ള വിവിധ കാഴ്ചപ്പാടുകളും നിർവചനങ്ങളും തിരിച്ചറിഞ്ഞ് മനസ്സിലാക്കുന്നത് ഒറ്റ സ്കോർ ചോദ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.
പൗരബോധം
സമൂഹ നന്മക്കുവേണ്ടി നിസ്വാർഥസേവനം നടത്തിയ വ്യക്തികൾ, പൗരബോധത്തെ നിർണയിക്കുന്ന ഘടകങ്ങൾ, പൗരബോധം നേരിടുന്ന വെല്ലുവിളികൾ എന്നിവ ഇൗ യൂണിറ്റിൽനിന്ന് മനസ്സിലാക്കണം. അവ നമുക്കൊന്നു പരിശോധിക്കാം.
താഴെ പറയുന്ന വിഭാഗങ്ങൾ എങ്ങനെയാണ് പൗരബോധം വളർത്തുന്നത് എന്നുനോക്കാം.
പാഠപുസ്തകത്തിൽ നൽകിയിട്ടുള്ള പൗരബോധം നേരിടുന്ന വെല്ലുവിളികൾ ഉത്തമമാതൃകകൾ തിരിച്ചറിയൽ, സാമൂഹ്യശാസ്ത്ര പഠനവും പൗരബോധവും തുടങ്ങിയ മേഖലകളും ശ്രദ്ധിച്ച് പഠിക്കണം.
സമൂഹശാസ്ത്രം: എന്ത്? എന്തിന്?
ആദ്യകാല സമൂഹശാസ്ത്ര ചിന്തകൾ, ഇന്ത്യൻ സമൂഹശാസ്ത്ര ചിന്തകൾ, പഠനമേഖലകൾ, പഠനരീതികൾ എന്നിവ ഈ യൂണിറ്റിൽ ശ്രദ്ധിക്കണം.
പാഠപുസ്തകത്തിൽ നൽകിയിട്ടുള്ള വിവിധ സമൂഹശാസ്ത്ര പഠനരീതികൾ, അവയുടെ പ്രത്യേകതകൾ, താരതമ്യം എന്നിവ ശ്രദ്ധയോടെ മനസ്സിലാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പരീക്ഷാ ഹാളിൽ മികച്ച രീതിയിൽ സമയബന്ധിതമായി ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.