Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightCall your Teacherchevron_rightസാമൂഹ്യശാസ്ത്രം Final...

സാമൂഹ്യശാസ്ത്രം Final Touch

text_fields
bookmark_border
SSLC exam
cancel
camera_alt

.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ. തിരുവനന്തപുരം ശ്രീചിത്ര ഹോമിൽനിന്ന്   -പി.ബി. ബിജു

Listen to this Article

ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും (Eyes in the Sky and Data analysis)

ഈ യൂനിറ്റിൽ പ്രധാനമായും വിവിധതരം വിദൂര സംവേദന രീതികൾ, ഉപയോഗങ്ങൾ, ഭൂവിവര വ്യവസ്ഥ, അവയുടെ വിശകലന സാധ്യതകൾ, പ്രയോജനങ്ങൾ എന്നിവ ശ്രദ്ധിക്കണം. യൂനിറ്റിലെ ചില ആശയങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.


ആകാശീയ വിദൂര സംവേദനത്തിന്റെ പരിമിതികൾ, ഉപഗ്രഹ വിദൂര സംവേദകത്തിന്റെ (Satellite remote sensing) താരതമ്യം, വിദൂര സാ​ങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ (Uses of remote sensing technology), ഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകൾ എന്നിവയും ഈ യൂനിറ്റിൽ ശ്രദ്ധിക്കണം.

ഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകൾ (Analytical Capability of GIS) നമുക്കൊന്നു പരിശോധിക്കാം.


വൈവിധ്യങ്ങളുടെ ഇന്ത്യ (India: The Land of Diversities)

ഈ യൂനിറ്റിലൂടെ നാം സ്വായത്തമാക്കേണ്ട പ്രധാന ആശയങ്ങൾ ഇന്ത്യയുടെ ഭൂപ്രകൃതി വൈവിധ്യങ്ങൾ, ജനജീവിതം, നദികൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ, മണ്ണിനങ്ങൾ, കാലാവസ്ഥ തുടങ്ങിയവയാണ്. ഭൂപട പഠനത്തിന്റെ (Map Study) ഭാഗമായ നദികൾ (Rivers), പർവതനിരകൾ (Mountains), പീഠഭൂമികൾ (Plateaus) എന്നിവയും ഈ യൂനിറ്റിന്റെ ഭാഗമാണ്.




താരതമ്യ പഠനത്തിന് ഏറെ പ്രാധാന്യമുള്ള ഒരു യൂനിറ്റാണ് ഇത്. ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Himalayan Rivers and Peninsular rivers) പടിഞ്ഞാറൻ തീര സമതലവും കിഴക്കൻ തീര സമതലവും (Western Coastal plain and Eastern coastal plain) ദ്വീപുകളും (Islands) മൺസൂണുകൾ എന്നിവ താരതമ്യപഠനത്തിലൂടെ എളുപ്പമാക്കാം. ഒരു ഉദാഹരണം ശ്രദ്ധിക്കൂ.


ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം (Resource wealth of India)

ഇന്ത്യയിലെ കാർഷിക കാലങ്ങൾ, വിള വൈവിധ്യങ്ങൾ, കൃഷി അധിഷ്ഠിത, ധാതു അധിഷ്ഠിത വ്യവസായങ്ങൾ, ഊർജസ്രോതസ്സുകൾ, ഗതാഗതമാർഗങ്ങൾ എന്നിവയാണ് ഈ യൂനിറ്റിലെ പ്രധാന ആശയങ്ങൾ. ഭൂപട പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളും (Major ports) ഈ യൂനിറ്റിലാണ്.

കാർഷിക കാലത്തെ ആശ്രയിച്ച് (Cropping Seasons) ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യവിളകളെ (Food crops) പരിചയപ്പെട്ടാലോ.




ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും Financial Institutions and Services

വിവിധ ബാങ്കിങ്, ബാങ്കിതര സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ, സവിശേഷതകൾ, നൽകുന്ന സേവനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നു. ഏതാനും ചില ആശയങ്ങൾ നമുക്കൊന്നും പരിശോധിക്കാം.


ഈ യൂനിറ്റിൽ ​ശ്രദ്ധിക്കേണ്ട പ്രധാന ആശയങ്ങൾ റിസർവ് ബാങ്കിന്റെ ധർമങ്ങൾ, ഓവർഡ്രാഫ്റ്റ്, ഇ-ബാങ്കിങ്, കോർ ബാങ്കിങ്, മൈക്രോ ഫിനാൻസ് തുടങ്ങിയവയാണ്. അവയും ശ്രദ്ധയോടെ മനസ്സിലാക്കുന്നതിന് ശ്രമിക്കുമല്ലോ.

ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും Consumer: Satisfaction and Protection (Head)

ഈ യൂനിറ്റിലെ വിവിധ ആശയങ്ങളെ താരതമ്യത്തിലൂടെ മനസ്സിലാക്കുന്നത് പഠനം എളുപ്പമാക്കാം. ഒരു ഉദാഹരണം ശ്രദ്ധിക്കൂ.




വിവിധ കാലങ്ങളിൽ ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി നിലവിൽവന്ന നിയമങ്ങൾ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന വിവിധ വകുപ്പുകൾ, ചിഹ്നങ്ങൾ എന്നിവയും ഈ യൂനിറ്റിന്റെ ഭാഗമായി ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSocial Science
News Summary - SSLC Easy Social Science Important Topics
Next Story