മൂലകങ്ങളുടെ വീട്; ആവര്‍ത്തന പട്ടികയെക്കുറിച്ച് അറിയാം
text_fieldsആധുനിക രസതന്ത്രത്തിെൻറ മൂലക്കല്ലാണ് ആവര്‍ത്തനപ്പട്ടിക (Periodic Table). 1896ല്‍ റഷ്യന്‍ രസതന്ത്രജ്ഞന് ദിമിത്രി ഇവാനോവിച്ച് മെന്ഡലീയേഫ് ആണ് ആവര്‍ത്തന പട്ടികയുടെ പിതാവ്. 118 മൂലകങ്ങളുടെ പട്ടികയാണ് പീരിയോഡിക് ടേബിള്‍. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പട്ടികയും രാസമൂലകങ്ങളുടെ പീരിയോഡിക് ടേബിളാണ്. 150 വര്‍ഷത്തോളമായി ഇൗ പട്ടിക കണ്ടുപിടിച്ചിട്ട്. െഎക്യരാഷ്ട്ര സഭ 2019 അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കുകയും ചെയ്തു. ആവര്ത്തനപ്പട്ടികയില്നിന്ന് നമുക്ക് ലഭിക്കുന്നത് ഇൗ പ്രപഞ്ചത്തില്‍ അറിയപ്പെടുന്ന മുഴുവന്‍ ആറ്റങ്ങളെയും മൂലകങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ്.
മെന്ഡലീയേഫിെൻറ കണ്ടെത്തൽ
മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതിക സവിശേഷതകളും അന്നുണ്ടായിരുന്ന അറിവുകളുടെ സഹായത്തോടെ കൂടുതല്‍ മനസ്സിലാക്കാന്‍ മെന്ഡലീയേഫിന് കഴിഞ്ഞു. മൂലകങ്ങളുടെ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ആവര്‍ത്തിച്ചുവരുന്ന ചില പാറ്റേണുകള്‍ ഉള്ളതായി അദ്ദേഹം കണ്ടെത്തുകയും ചെയ്തു. അന്ന് കണ്ടെത്തിയ മൂലകങ്ങളെ അവയുടെ ആറ്റോമിക് ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പട്ടികയില്‍ ക്രമീകരിക്കുകയും ആ ക്രമീകരണത്തിന്റെ പിന്നിലെ നിയമത്തെ പീരിയോഡിക് നിയമം എന്നു വിളിക്കുകയും ചെയ്തു.
പീരിയോഡിക് ടേബിളിന്റെ കുത്തനെയുള്ള നിരകള്‍ക്ക് ഗ്രൂപ്പുകളെന്നും വിലങ്ങനെയുള്ള ശ്രേണികള്‍ക്ക് പീരിയഡുകളെന്നും അദ്ദേഹം പേരു നല്കി. ചെമ്പ് വെള്ളിക്കു മുകളിലും വെള്ളി സ്വര്‍ണത്തിന് മുകളിലും എന്ന രീതിയില്‍ സമാന രാസസ്വഭാവമുള്ള മൂലകങ്ങള്‍ കുത്തനെയുള്ള നിരകളില്‍ സ്ഥാനം പിടിച്ചു. വിലങ്ങനെയുള്ള ശ്രേണിയിലാവട്ടെ, ഇടത്തുനിന്ന് വലത്തോട്ട് ആറ്റോമിക സംഖ്യ വർധിക്കുന്ന തരത്തിലും മൂലകങ്ങള്‍ നിരന്നു. 1869ല്‍ തന്റെ കണ്ടെത്തലുകള്‍ റഷ്യന്‍ കെമിക്കല്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ചു. 1871ല്‍ 63 മൂലകങ്ങളെ ഉൾപ്പെടുത്തി ആവര്‍ത്തനപ്പട്ടിക അദ്ദേഹം പരിഷ്കരിച്ചു. കൂടാതെ, പീരിയോഡിക് നിയമം പിന്തുടര്ന്ന് അന്നു കണ്ടുപിടിച്ചിട്ടില്ലാത്ത മൂന്നു മൂലകങ്ങളുടെ ഗുണങ്ങളും സവിശേഷതകളും അദ്ദേഹം പ്രവചിക്കുകയും ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുള്ള മൂലകങ്ങളുടെ സ്ഥാനം പട്ടികയില്‍ ഒഴിവാക്കുകയും ചെയ്തു.
അജ്ഞാത മൂലകം
അലൂമിനിയത്തിന് താഴെയുള്ള കള്ളിയില്‍ ഒരു ഒഴിവുണ്ടായിരുന്നു. അവിടെ വരേണ്ട അജ്ഞാത മൂലകത്തിന് 'ഏക മൂലകങ്ങള്‍' എന്ന പേര് മെന്ഡലീയേഫ് നല്കി. ആ മൂലകങ്ങള്‍ ഗാലിയം, സാന്ഡിയം, ജെര്മനീയം ആണെന്നു തിരിച്ചറിയുകയും മെന്ഡലീയേഫ് പ്രവചിച്ച സ്വഭാവ സവിശേഷതകള്‍ ഒത്തുവരുകയും ചെയ്തു. മെന്ഡലീയേഫിന്റെ ഇൗ വിജയം പീരിയോഡിക് ടേബിളിന്റെ വലിയ വിജയമായി അംഗീകരിക്കുകയും തുടക്കത്തില്‍ മെൻഡലീേയഫിനെയും അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെയും അംഗീകരിക്കാത്തവര്‍ അതോടെ അദ്ദേഹത്തിൻെറ ആരാധകരായി മാറുകയും ചെയ്തു.
മോസ്ലിയുടെ കണ്ടെത്തല്‍
20ാം നൂറ്റാണ്ടിലെ പീരിയോഡിക് ടേബിളില്‍ ആറ്റോമിക സംഖ്യകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഹെൻറി മോസ്ലിയുടെ പരിഷ്കരണത്തിൽ മെന്ഡലീേയഫിന് വലിയ പരുക്കുകള്‍ ഏറ്റില്ല. മെന്ഡലീേയഫിെൻറ പീരിയോഡിക് ടേബിളില്‍ പല അപാകതകളുമുണ്ടായിരുന്നു. മൂലകങ്ങളെ ആറ്റോമിക ഭാരത്തിനനുസരിച്ച് അടുക്കിയതിനാല് വന്ന തെറ്റുകള്‍ മോസ്ലി പരിഹരിച്ചു.
ആറ്റോമിക സംഖ്യയും പ്രോേട്ടാണുകളും
ആറ്റങ്ങളുടെ ന്യൂക്ലിയസിലെ പോസിറ്റിവ് ചാര്‍ജുള്ള കണങ്ങളായ പ്രോട്ടോണുകളുടെ എണ്ണമാണ് ആറ്റോമിക സംഖ്യ. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ സംഖ്യയാണ് ആറ്റോമിക ഭാരം. മൂലകങ്ങളുടെ രാസഗുണങ്ങള്‍ക്ക് അടിസ്ഥാന കാരണം ആറ്റോമിക സംഖ്യ ആയതിനാലാണ് പീരിയോഡിക് േടബിളിന്റെ ആധുനിക വെര്‍ഷനില്‍ ആറ്റോമിക് സംഖ്യകള്‍ക്ക് പ്രാധാന്യം നല്‍കിയത്.
ഏഴ് ശ്രേണികൾ
പിരിയോഡിക് ടേബിളില്‍ ഏഴു ശ്രേണികളാണുള്ളത്. എല്ലാ ശ്രേണികളിലും പൊതുവായി ഇടതുഭാഗത്ത് ലോഹങ്ങളും വലതുഭാഗത്ത് അലോഹങ്ങളും കാണപ്പെടുന്നു. അതുപോലെ നിരകളില്‍ സമാന രാസസ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ്. പീരിയോഡിക് ടേബിളില്‍ ആദ്യത്തെ 98 മൂലകങ്ങള്‍ പ്രകൃതിയിലുള്ള മൂലകങ്ങളും 99-118 വരെയുള്ള മൂലകങ്ങള്‍ ലബോറട്ടറികളിലോ ആണവറിയാക്ടറുകളിലോ കൃത്രിമമായി സൃഷ്ടിച്ചവയുമാണ്. മെൻഡലീയേഫിനോടുള്ള ബഹുമാനാർഥം പീരിയോഡിക് ടേബിളിെൻറ 101ാം മൂലകത്തിന് മെന്‍ഡലീവിയം എന്ന പേര് നല്കി. പ്രപഞ്ചമൊട്ടാകെ കാണപ്പെടുന്ന ദ്രവ്യത്തിന്റെ ആകൃതിയും പ്രകൃതിയും പ്രവചിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നത് പീരിയോഡിക് ടേബിളാണ്.
ഇവ അറിയണം
- പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകം -ഹൈഡ്രജൻ
- ഭൂവൽക്കത്തിൽ ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന ലോഹം -അലൂമിനിയം
- ഭൂവൽക്കത്തിൽ ഏറ്റവും സമൃദ്ധമായി സ്ഥിതി ചെയ്യുന്ന മൂലകം -ഓക്സിജൻ
- അന്തരീക്ഷത്തിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്ന വാതകം -നൈട്രജൻ
- ഏറ്റവും കാഠിന്യമേറിയ മൂലകം -വജ്രം
- ഏറ്റവും കൂടുതൽ വലിച്ചുനീട്ടാവുന്ന ലോഹം -സ്വർണം
- കൈയിൽ വെച്ചാൽ ഉരുകുന്ന ലോഹം -ഗാലിയം
- സാധാരണ താപനിലയിൽ ദ്രാവകമായിട്ടുള്ള അലോഹം -േബ്രാമിൻ
- അന്തരീക്ഷത്തിൽ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം -റേഡോൺ
- ഭൂവൽക്കത്തിൽ ഏറ്റവും ദുർലഭമായി സ്ഥിതിചെയ്യുന്ന മൂലകം -അസ്റ്റാറ്റിൻ
ജെ.ജെ. തോംസണും റൂഥർഫോർഡും
ജെ.ജെ. തോംസൺ 1897ൽ ഇലക്ട്രോണും 1911ൽ ഏണസ്റ്റ് റൂഥർഫോർഡ് ആറ്റത്തിെൻറ ന്യൂക്ലിയസും കണ്ടുപിടിച്ചത് ശാസ്ത്രത്തിലെ സുപ്രധാന ചുവടുവെപ്പായിരുന്നു. പിന്നീട് പ്രോട്ടോൺ കണ്ടുപിടിക്കുകകൂടി ചെയ്തതോടെ രസതന്ത്ര ശാസ്ത്രത്തിൽ അത് വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. പുതിയ കണ്ടെത്തലുകൾ ആറ്റത്തിെൻറ ഘടനയെക്കുറിച്ചും അവയുടെ കണങ്ങളെക്കുറിച്ചുമുള്ള സമഗ്രമായ ധാരണയിലേക്ക് ശാസ്ത്രലോകത്തെ കൈപ്പിടിച്ചുകയറ്റി. പിന്നീട് പുതിയ മാറ്റങ്ങൾ കൂട്ടിേച്ചർത്തുകൊണ്ട് മെൻഡലീയേഫിെൻറ ആവർത്തനപ്പട്ടികയും ആവർത്തന നിയമവും പരിഷ്കരിക്കപ്പെട്ടു.
ജീവൻ നിലനിർത്താൻ 30 മൂലകങ്ങൾ
മനുഷ്യശരീരത്തിൽ അയോണുകേളാ തന്മാത്രകേളാ ആയാണ് ഈ 30 മൂലകങ്ങളും സ്ഥിതിചെയ്യുന്നത്. കാർബൺ, കാത്സ്യം, ആർസെനിക്, കോമിൻ, കാഡ്മിയം, ക്ലോറിൻ, േക്രാമിയം, കോബാൾട്ട്, കോപ്പർ, ഫ്ലൂറിൻ, ഹൈഡ്രജൻ, അയഡിൻ, അയേൺ, ലിഥിയം, മഗ്നീഷ്യം, മാംഗനീസ്, മോളിബ്ഡിനം, നിക്കൽ, നൈട്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സെലിനിയം, സിലിക്കൺ, സോഡിയം, േട്രാൺഷ്യം, സൾഫർ, ടിൻ, വനേഡിയം, സിങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.