ജീവെൻറ ശാസ്ത്രം -എസ്.എസ്.എൽ.സി ജീവശാസ്ത്രം മാതൃക ചോദ്യപേപ്പർ
text_fieldsജീവശാസ്ത്രം
Maximum Marks; 40
Time; 1 1/2 Hours
പാർട്ട് I
A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക (1 സ്കോർ വീതം) (1x4=4)
1. പദജോടി ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
ജനിതക കത്രിക : റെസ്ട്രിക്ഷൻ എൻഡോനൂക്ലിയേസ്
ജനിതകപശ : .........................................
2. താഴെ തന്നിരിക്കുന്നവയിൽ ഒറ്റപ്പെട്ടതേത്? മറ്റുള്ളവയുടെ പൊതു സ്വഭാവം എഴുതുക.
ഡെൻഡ്രോൺ, ആക്സോൺ, റെറ്റിന, സിനാപ്റ്റിക്നോബ്
3. താഴെ തന്നിരിക്കുന്നവയിൽനിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക
a. ചെവിക്കുട - മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്നു
b. അസ്ഥി ശൃംഖല – മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്നു
c. കോക്ലിയ – കേൾവി
d. വെസ്റ്റിബുലാർ നാഡി – സെറിബ്രം
4. രാസപരിണാമത്തിന്റെ ഫലമായി രൂപപ്പെട്ടവയിൽ സങ്കീർണ ജൈവതന്മാത്ര അല്ലാത്തത് ഏത്?
പ്രോട്ടീൻ, പോളീസാക്കറൈഡുകൾ, നൈട്രജൻ ബേസുകൾ, കൊഴുപ്പുകൾ
5. താഴെ തന്നിരിക്കുന്നവയിൽനിന്ന് റിഫ്ലക്സ് ആർക്കുമായി ബന്ധപ്പെട്ട് ശരിയായ ഫ്ലോച്ചാർട്ട് തിരഞ്ഞെടുക്കുക
i. ഗ്രാഹി -പ്രേരക നാഡി – സംവേദ നാഡി – പേശി – ഇന്റർ ന്യൂറോൺ
ii. ഗ്രാഹി – പ്രേരക നാഡി – സംവേദ നാഡി – ഇന്റർ ന്യൂറോൺ - പേശി
iii. ഗ്രാഹി – സംവേദ നാഡി – ഇന്റർ ന്യൂറോൺ - േപ്രരക നാഡി – പേശി
iv. ഗ്രാഹി – പ്രേരക നാഡി – ഇന്റർ ന്യൂറോൺ - സംവേദ നാഡി – പേശി
6. ചില രാസവസ്തുക്കൾ ഉപയോഗിച്ചുള്ള രാസസേന്ദശം വഴിയാണ് തേനീച്ചയും ചിതലുകളും കോളനികളായി ജീവിക്കുന്നത്, ഈ രാസവസ്തുക്കൾ ഏത് പേരിൽ അറിയപ്പെടുന്നു?
B. 7 മുതൽ 9 വരെയുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരം എഴുതുക (1 സ്കോർ വീതം) (1x3=3)
7. താഴെ തന്നിരിക്കുന്നവയിൽ സുഷുമ്നയുടെ സംരക്ഷണ മാർഗം അല്ലാത്തത് ഏത്?
a. സെറിബ്രോസ് സ്പൈനൽ ദ്രവം
b. തലയോട്
c. നട്ടെല്ല്
d. മെനിഞ്ജസ്
8. അടിവരയിട്ട പദങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക.
a. പ്ലനേറിയയുടെ ശരീരത്തിലെ പാർശ്വവര പ്രകാശം തിരിച്ചറിയാൻ സഹായിക്കുന്നു
b. ഈച്ചയുടെ ശരീരത്തിലെ പ്രകാശഗ്രാഹി സംവിധാനമാണ് ഒമാറ്റിഡിയ
9. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
i. മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗമാണ് ആർഡി പിത്തികസ് രാമിഡസ്
ii. കല്ലിൽനിന്നും അസ്ഥിക്കഷ്ണങ്ങളിൽനിന്നും ആയുധങ്ങൾ നിർമിച്ച വിഭാഗം ഹോമോ ഹാബിലീസ് ആണ്.
iii. ആധുനിക മനുഷ്യന് സമകാലീനരാണ് ഹോമോ ഇറക്റ്റസ്സ്.
iv. ആധുനിക മനുഷ്യർ ഹോമോ നിയാഡർ താലൻസിസ് ആണ്
പാർട്ട് II
A. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക (2 സ്കോർ) (1x2=2)
10. ഗ്രാഹി ...............A............ മസ്തിഷ്കം ................B......... അവയവം
a. A, B എന്നിവ സൂചിപ്പിക്കുന്നതെന്ത്?
b. ആവേഗങ്ങളെ സിനാപ്സിലൂടെ കടന്നുപോകാൻ സഹായിക്കുന്ന രാസവസ്തുക്കൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (2 സ്കോർ) (1x2=2)
11. കണ്ണിനെ ബാധിക്കുന്ന ഒരു പ്രധാന വൈകല്യമാണ് തിമിരം. ഈ അവസ്ഥയുടെ കാരണവും പരിഹാരവും വ്യക്തമാക്കുക.
12. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായ രീതിയിൽ ഫ്ലോ ചാർട്ടാക്കുക.
- ത്രോംബിൻ ഫൈബ്രിനോജിനെ ഫൈബ്രിൻ നാരുകളാക്കുന്നു
- ത്രോംബോപ്ലാസ്റ്റിൻ പ്രോത്രോംബിനെ ത്രോംബിൻ ആക്കുന്നു
- മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റ്ലെറ്റുകളും ശിഥിലീകരിച്ച് ത്രോം ബോപ്ലാസ്റ്റിൻ എന്ന രാസാഗ്നിയുണ്ടാക്കുന്നു
- ഫൈബ്രിൻ നാരുകൾ ചേർന്ന് രൂപപ്പെടുന്ന വലക്കണ്ണികളിൽ അരുണരക്താണുക്കളും പ്ലേറ്റ്ലെറ്റുകളും തങ്ങുന്നു
പാർട്ട് III
A.13 മുതൽ 16 വരെ ഉള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക (3 സ്കോർ വീതം) (3x3= 9)
13.
a. ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു?
b. X,Y എന്നിവ എന്താണ്?
c. DNAയുടെ നെടിയ ഇഴകൾ നിർമിച്ചിരിക്കുന്നത് ഏതെല്ലാം ഘടകങ്ങൾകൊണ്ടാണ്?
14. പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെ തന്നിരിക്കു ന്നു. അനുബന്ധ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a. ഏതു പ്രതിരോധപ്രവർത്തനമാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്?
b. A, B എന്നീ ഘട്ടങ്ങൾ എഴുതുക
c. ഈ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ശ്വേതരക്താണുക്കൾ ഏതെല്ലാം?
15. ചുവടെ കൊടുത്തിരിക്കുന്ന പട്ടിക അപഗ്രഥിച്ച് A കോളത്തിനനുസൃതമായി B, C എന്നിവ ക്രമീകരിക്കുക
16. താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
a) ചിത്രം സൂചിപ്പിക്കുന്ന ഭാഗം ഏത്?
b) X, Y എന്നിവ തിരിച്ചറിയുക
c) X, Y എന്നിവയുടെ ധർമം താരതമ്യം ചെയ്യുക
B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക (3 score) 1×3=3
17.
a. ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു?
b. ഈ പ്രക്രിയ സന്താനങ്ങളിൽ വ്യതിയാനം ഉണ്ടാക്കുന്നത് എങ്ങനെ?
പാർട്ട് IV
A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക (4 സ്കോർ വീതം) (2x4 =8)
18. പ്രഭാത ഭക്ഷണത്തിന് മുമ്പ് രക്തപരിശോധന നടത്തിയ വ്യത്യസ്ത വ്യക്തികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഗ്രാഫിൽ ചിത്രീകരിച്ചത് പരിശോധിക്കുക
a) ഏതു വ്യക്തിക്കാണ് പ്രമേഹരോഗം ഉള്ളത്?
b) ഏതു വ്യക്തിക്കാണ് രക്തത്തിൽ ഗ്ലൂക്കോസിന്റെ സാധാരണ അളവുളളത്?
c) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്ന ഇൻസുലിന്റെ രണ്ടു പ്രവർത്തനങ്ങൾ എഴുതുക
19. പട്ടിക നിരീക്ഷിച്ചു താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
1. x,y എന്നിവ സൂചിപ്പിക്കുന്നത് എന്ത്?
2.രക്തഗ്രൂപ്പുകൾ പോസിറ്റിവ്, നെഗറ്റിവ് എന്ന് തരംതിരിക്കുന്നതിന്റെ അടിസ്ഥാനം എന്ത്?
3.എല്ലാപേർക്കും എല്ലാ രക്തഗ്രൂപ്പുകളും സ്വീകരിക്കാൻ കഴിയില്ല, എന്തുകൊണ്ട്?
20. ജനിതക എൻജിനീയറിങ്ങിലൂടെയുള്ള ഇൻസുലിൻ ഉൽപാദനവുമായി ബന്ധപ്പെട്ട ചിത്രീകരണം ചുവടെ നൽകിയിരിക്കുന്നു. ചിത്രീകരണം നിരീക്ഷിച്ച് A, B, C, D എന്നിവ പൂർത്തീകരിക്കുക.
B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉത്തരമെഴുതുക. (4 സ്കോർ) (1x4 =4)
21. ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
b) ഈ ഭാഗം എങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു?
c) i, ii സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
d) iiൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ ധർമം ഏത്?
22. കണ്ണിലെ ദ്രവങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ പട്ടികപ്പെടുത്തുക. പട്ടികക്ക് തലക്കെട്ട് നൽകുക
● ലെൻസിനും റെറ്റിനക്കും ഇടയിലുള്ള അറയിൽ നിറഞ്ഞിരിക്കുന്നു.
● ജലംപോലുള്ള ദ്രവം
● കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു
● ജെല്ലിപോലുള്ള ദ്രവം
● കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു
● കോർണിയക്കും ലെൻസിനും ഇടയിലെ അറയിൽ നിറഞ്ഞിരിക്കുന്നു
പാർട്ട് V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉത്തരമെഴുതുക (5 സ്കോർ) (1x5 =5)
23. ചിത്രം പകർത്തിവരച്ച് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a) 1, 3 എന്നിവ പേരെഴുതി അടയാളപ്പെടുത്തുക
b) 2 സൂചിപ്പിക്കുന്ന ഭാഗമേത്. അതിന്റെ ധർമം എന്ത്?
24. ഡാർവിന്റെ പ്രകൃതി നിർധാരണ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചിത്രീകരണം പൂർത്തിയാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.