രസതന്ത്രത്തിന്റെ രഹസ്യം -SSLC Easy മാത്യക ചോദ്യപേപ്പർ
text_fieldsChemistry
Maximum Marks: 40 Time: 1 1/2 Hours
പാർട്ട് 1
A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (1 സ്കോർ വീതം) (4x1=4)
●1. ചുവടെ കൊടുത്തിരിക്കുന്ന സബ്ഷെൽ ഇലക്ട്രോൺ ക്രമീകരണങ്ങളിൽ തെറ്റായത് ഏത്?
(a) 1s2 2s2 2p6
(b) 1s2 2s2 2p6 3s2 3p6
(c) 1s2 2s2 2p6 3s2 3p6 3d4
(d) 1s2 2s2 2p6 3s2 3p6 3d2 4s2
●2. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേതാണ്?
●3. സിങ്കിന്റെ ഒരു അയിരാണ്............
●4. 1 GAM = ................. ആറ്റങ്ങൾ
●5. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതിൽനിന്നും പോളിവിനൈൽ ക്ലോറൈഡിന്റെ ഘടന തിരഞ്ഞെടുത്തെഴുതുക
●6. കൂട്ടത്തിൽപെടാത്തത് ഏത്?
(C2H6, C2H4, C3H6, C4H8)
B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക (1 സ്കോർ) (3x1=3)
●7. സോഡിയം ക്ലോറൈഡിന്റെ ജലീയ ലായനിയുടെ വൈദ്യുത വിശ്ലേഷണത്തിന്റെ ഫലമായി കാഥോഡിൽ ലഭിക്കുന്ന പദാർഥം ഏതാണ്?
●8. പൂരിപ്പിക്കുക
99% എഥനോൾ - അബ്സല്യൂട്ട് ആൽക്കഹോൾ
95.6% എഥനോൾ- ..................................
●9. അലുമിനയുടെ (Al2O3) വൈദ്യുത വിശ്ലേഷണ വേളയിൽ ഉരുകിയ ക്രിയോലൈറ്റ് ചേർത്ത് ലയിപ്പിക്കുന്നത് എന്തിന് വേണ്ടിയാണ്?
പാർട്ട് 2
A. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക(2 സ്കോർ) (1x2=2)
●10. ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന പരീക്ഷണത്തിലെ ചില നിരീക്ഷണങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
(മർദം സ്ഥിരമായി നിലനിർത്തിയിരിക്കുന്നു)
(a) A, B എന്നിവ കണ്ടുപിടിക്കുക
(b) ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?
B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (2 സ്കോർ) (1x2=2)
●11. (a) ബ്യൂട്ട് -2- ഈൻ എന്ന സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക
(b) ഈ സംയുക്തത്തിന്റെ ഐസോമെർ ആയ ആലിസൈക്ലിക് സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
●12. സൾഫ്യൂരിക്ക് ആസിഡിന്റെ വ്യാവസായിക നിർമാണവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ഫ്ലോ ചാർട്ട് പൂർത്തിയാക്കുക
പാർട്ട് 3
A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക (3 സ്കോർ വീതം) (3x3=9)
●13. ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
(a) ആദേശ രാസപ്രവർത്തനം നടക്കുന്നത് ഏത് ബീക്കറിലാണ്?
(b) ഓക്സീകരണത്തെ സൂചിപ്പിക്കുന്ന രാസസമവാക്യം എഴുതുക
(c) റിഡോക്സ് പ്രവർത്തനത്തെ സൂചിപ്പിക്കുന്ന സമവാക്യം എന്താണ്?
●14. ചില ലോഹങ്ങൾ നൽകിയിരിക്കുന്നു. അനുയോജ്യമായ ശുദ്ധീകരണ മാർഗങ്ങളുമായി യോജിപ്പിച്ചെഴുതുക.
●15. 'A' എന്ന മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം ഒരു കുട്ടി എഴുതിയത് ശ്രദ്ധിക്കൂ.
1S2 2S2 2p6 3S2 3p6 3d4 4S2
(a) ഈ ഇലക്ട്രോൺ വിന്യാസം ശരിയാണോ? ശരിയല്ല എങ്കിൽ തിരുത്തി എഴുതുക.
(b) ഈ മൂലകത്തിന്റെ ഗ്രൂപ്പ്, പിരീയഡ് എന്നിവ കണ്ടുപിടിക്കുക.
●16. പരീക്ഷണശാലയിൽ അമോണിയ നിർമിക്കുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു
●(a) ശോഷകാരകമായി കാൽസ്യം ഓക്സൈഡിന് (CaO) പകരം സൾഫ്യൂരിക്ക് ആസിഡ് (H2SO4) ഉപയോഗിക്കാൻ സാധിക്കില്ല. കാരണം എന്ത്?
● (b) അമോണിയ ശേഖരിക്കുന്നതിനുവേണ്ടി ഗ്യാസ് ജാർ കമിഴ്ത്തിവെച്ചിരിക്കുന്നത് എന്തിന്?
● (c) അമോണിയ വാതക ചോർച്ചയുണ്ടാകുമ്പോൾ അതിന്റെ തീവ്രത കുറക്കുന്നതിനു വേണ്ടി എന്തു ചെയ്യാം? ഈ മാർഗം നിർദേശിക്കാനുള്ള കാരണം എന്ത്?
B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക (3 സ്കോർ) (1x3=3)
●17. (a) CH3-CH2-CH2-OH എന്ന സംയുക്തത്തിന്റെ പൊസിഷൻ ഐസോമെറിന്റെ ഘടന വരക്കുക.
(b) ഈ സംയുക്തത്തിന്റെ ഫങ്ഷനൽ ഐസോമെറിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
പാർട്ട് 5
A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (4 സ്കോർ വീതം) (2x4+8)
●18. 2SO2+O2 2SO3+ താപം. സംതുലനാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഈ വ്യൂഹത്തിൽ ചുവടെ നൽകിയിരിക്കുന്ന സാഹചര്യങ്ങൾ പുരോപ്രവർത്തന വേഗത്തെ എങ്ങനെ സ്വാധീനിക്കുന്നു.
(a) ഉൽപന്നമായ SO3യെ വ്യൂഹത്തിൽനിന്ന് നീക്കം ചെയ്യുന്നു
(b) താപനില കുറയ്ക്കുന്നു
(c) ഉൽപ്രേരകമായ വനേഡിയം പെന്റോക്സൈഡ് (V2O5) ചേർക്കുന്നു.
●19. അനുയോജ്യമായി ചേർത്തെഴുതുക
●20. അയണിന്റെ വ്യാവസായിക നിർമാണവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ചില രാസപ്രവർത്തന സമവാക്യങ്ങൾ നൽകിയിരിക്കുന്നു.
CaCO3 CaO+CO2
CaO+SiO2 CaSiO3
Fe2O3+3CO 2Fe+3CO2
(a) ചുണ്ണാമ്പ് കല്ലിന്റെ വിഘടനഫലമായി ഉണ്ടാകുന്ന പദാർഥങ്ങൾ ഏതെല്ലാം?
(b) ഗാങ്ങ്, സ്ലാഗ് എന്നിവ തിരിച്ചറിയുക
(c) ഇവിടെ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന പദാർഥം ഏതാണ്?
B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. (4 സ്കോർ)
●21. STPയിൽ സ്ഥിതിചെയ്യുന്ന 112 L നൈട്രജൻ ഡയോക്സൈഡ് (NO2) വാതകവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വസ്തുതകൾ പൂർത്തിയാക്കുക.
●22. വൈദ്യുതി ഉപയോഗിച്ച് ഒരു ഇരുമ്പു വളയിൽ ചെമ്പ് പൂശാം. ഈ പ്രവർത്തനത്തിൽ
(a) ബാറ്ററിയുടെ നെഗറ്റിവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ലോഹം ഏത്?
(b) ആനോഡിൽ നടക്കുന്ന രാസപ്രവർത്തന സമവാക്യം എഴുതുക.
(c) ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്ന പദാർഥം ഏത്?
A. 23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (5 സ്കോർ വീതം)
●23. ഫെറസ് ക്ലോറൈഡ് (FeCl2) എന്ന സംയുക്തത്തിൽ അയൺ (Fe) '+2' ഓക്സീകരണാവസ്ഥ കാണിക്കുന്നു. 'Fe2+' അയേണിൽ 24 ഇലക്ട്രോണുകൾ ഉണ്ട്
(a) ഫെറിക് ക്ലോറൈഡ് (FeCl3) എന്ന സംയുക്തത്തിൽ അയണിന്റെ ഓക്സീകരണാവസ്ഥ കണ്ടുപിടിക്കുക.
(b) Fe2+ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
(c) അയൺ പീരിയോഡിക് ടേബിളിൽ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു.
(d) ഈ ബ്ലോക്കിൽ ഉൾപ്പെടുന്ന മൂലകങ്ങളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
●24. ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ IUPAC നാമം എഴുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.