ചിഹ്നങ്ങളുടെ ഭാഷ; ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ കണക്കിലെ നിയമങ്ങൾ
text_fieldsഅഭിരുചി നിർണയത്തിനുള്ള മറ്റൊരു ചോദ്യം കാണുക. പാഠപുസ്തകത്തിനു പുറത്തുനിന്നായിരിക്കും ഇത്തരം ചോദ്യങ്ങൾ വരുക എന്ന കാര്യം മറക്കരുത്.
'Mathematics is a symbolic language' എന്നാണ് പറയുന്നത്. അതായത് ചിഹ്നങ്ങളുടെ ഭാഷയാണ് ഗണിതം. എന്നാൽ, ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് കണക്കിൽ ചില നിയമങ്ങളൊക്കെയുണ്ട്. ഒരേ ചോദ്യത്തിൽ ചതുഷ്ക്രിയകൾ ഒന്നിലധികം വന്നാൽ ആദ്യം ഗുണനവും ഹരണവും അവ വന്നിരിക്കുന്ന മുറക്ക് ക്രിയ ചെയ്യണം. സങ്കലന വ്യവകലന ക്രിയകൾ അതുകഴിഞ്ഞേ പാടുള്ളൂ. ഉദാഹരണത്തിന് 4+3x2 കാണുക. നാലും മൂന്നും കൂടി കൂട്ടി 2 കൊണ്ട് ഗുണിച്ചാൽ 14 കിട്ടും. മറിച്ച് മൂന്നും രണ്ടും കൂടി ഗുണിച്ച് നാലിനോട് കൂട്ടിയാൽ 10 കിട്ടും. രണ്ടാമത്തെതാണ് ശരി. ഇനി 10÷10x10 നോക്കാം. 10നെ 100 കൊണ്ട് ഹരിച്ചാൽ 1÷10 കിട്ടും. മറിച്ച് 10÷10നെ 10 കൊണ്ട് ഗുണിച്ചാൽ 10 തന്നെ കിട്ടും. ഇവിടെയും രണ്ടാമത്തെതാണ് ശരി.
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
1. 99÷11x9 = ? (0, 1, 81, 99)
2. 8-4÷2x2 എത്ര? (1, 4, 7, 12)
3. 9x8+8÷4-6 എത്ര? (11, 36, 65, 68)
4. 10x10÷10+10÷10 ക്രിയ ചെയ്യുക (2, 10, 11, 100)
5. 9÷9x9+9÷9-9 (-7, 0, 1, 18)
ഉത്തരങ്ങൾ
1. 99÷11x9
= 9x9 (ഹരണം)
= 81 (ഗുണനം)
2. 8-4÷2x2
= 8-2x2 (ഹരണം)
= 8-4 (ഗുണനം)
= 4 (വ്യവകലനം)
3. 9x8+8÷4-6
= 72+8/4-6 (ഗുണനം)
= 72+2-6 (ഹരണം)
=74-6 (സങ്കലനം)
= 68 (വ്യവകലനം)
4. 10x10÷10+10/10
= 100÷10+10÷10 (ഗുണനം)
=10+10÷10 (ഹരണം)
= 10+1 (ഹരണം)
= 11 (സങ്കലനം)
5. 9÷9x9+9÷9-9
= 1x9+9÷9-9 (ഹരണം)
=9+9÷9-9 (ഗുണനം)
= 9+1-9 (ഹരണം)
= 10-9 (സങ്കലനം)
= 1 (വ്യവകലനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.