ഉറുമ്പുകളും മാപ്പ് വരക്കും
text_fieldsസാമൂഹിക ജീവിതം നയിക്കുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിന് ഉറുമ്പുകൾ ഉണ്ടാകും.
അടുക്കളയിൽ പഞ്ചസാര തുറന്നുവെച്ചാൽ മിനിറ്റുകൾക്കകം ഉറുമ്പിൻകൂട്ടം വന്ന് അത് പൊതിയുന്നത് കണ്ടിട്ടില്ലേ? ഇനി ഉറുമ്പ് കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചുനോക്കൂ. എങ്കിലും വലിയ കാര്യമൊന്നുമില്ല, ഒരു ഉറുമ്പ് അത് കണ്ടാൽ മതി, ബാക്കി ഉറുമ്പുകളൊക്കെ പിന്നാലെ വന്നോളും. അതെങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഉറുമ്പുകൾ അവർ പോവുന്ന സ്ഥലങ്ങളിലെല്ലാം ഫിറമോണുകൾ നിക്ഷേപിച്ചുകൊണ്ടാണ് പോകുന്നത്. ഇത് മറ്റ് ഉറുമ്പുകൾക്കുള്ള മാപ്പ് ആകും. പിന്നാലെ വരുന്ന ഓരോ ഉറുമ്പുകളും ഇത്തരത്തിൽതന്നെ വരുേമ്പാൾ ആ മാപ്പിെൻറ ശക്തിയും കൂടും. അത്രപെട്ടന്ന് പറ്റിക്കാൻ പറ്റുന്നവരല്ലകെേട്ടാ ഇൗ കുഞ്ഞന്മാർ.
സ്പർശികകൾ ഉപയോഗിച്ചാണ് ഇവരുടെ ആശയവിനിമയം. വഴിയിലുടനീളം നിക്ഷേപിച്ച് പോകുന്ന ഫിറമോണുകളിൽ മറ്റ് ഉറുമ്പുകൾ സ്പർശിക ഉപയോഗിച്ച് തൊട്ടാണ് ആശയവിനിമയം നടത്തുക. ഭക്ഷണം, ഭക്ഷണമുള്ള സ്ഥലത്തേക്കുള്ള ദൂരം തുടങ്ങിയവ ഇവർ ഇത്തരത്തിൽ ആശയവിനിമയം നടത്തും.
സ്വന്തം ഭാരത്തേക്കാൾ അനേകം ഇരട്ടി ഭാരം വഹിക്കാൻ സാധിക്കുമെന്നതാണ് ഉറുമ്പുകളുടെ മറ്റൊരു പ്രത്യേകത. ഉറുമ്പിനേക്കാൾ വലുതല്ലേ അരിമണി. അവ ചുമന്നുപോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.