ഛർദിക്കുേമ്പാൾ വയർ പുറത്തുചാടുന്ന ജീവിയോ?
text_fieldsവയറിന് പറ്റാത്ത എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ സ്വാഭാവികമായും ഛർദിക്കും അല്ലേ. അപ്പോൾ നമ്മുടെ വയർതെന്ന പുറത്തേക്ക് ചാടിയാലോ! ഒന്ന് ഒാർത്തുനോക്കൂ ആ അവസ്ഥ. എന്നാൽ തള്ളിക്കളയണ്ട. തവളകൾ അങ്ങനെയാണ്.
കരയിലും വെള്ളത്തിലും ജീവിക്കുന്ന തവളയെക്കുറിച്ച് നമുക്കറിയാം. മൂവായിരത്തോളം ഇനം തവളയെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളയുടെ കാൽ ഭക്ഷണമായി ഉപയോഗിക്കും. ചൈനയിൽ ഉണക്കിയ തവളകളെ ഔഷധ നിർമാണത്തിനായും ഉപയോഗിച്ച് വരുന്നുണ്ട്.
ഛർദിക്കുമ്പോൾ വയർ പുറത്തുചാടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മറ്റ് ജീവികൾ ഛർദിക്കുന്നതുപോലെ അവക്ക് ചെയ്യാൻ കഴിയില്ല. അഥവാ അത്തരം സന്ദർഭമുണ്ടായാൽ അവയുടെ വയർ മുഴുവനായി വായിലുടെ പുറത്തേക്ക് വരും. ശേഷം മുൻവശത്തെ കൈകൾ ഉപയോഗിച്ച് വയറിനുള്ളിലെ എല്ലാം തുടച്ചുവൃത്തിയാക്കും. ഇങ്ങനെയാണെങ്കിലും അവക്ക് അപകടമൊന്നും സംഭവിക്കില്ല കെേട്ടാ. ആമാശയം പൂർണമായി വൃത്തിയാക്കിയ ശേഷം പുറത്തുചാടിയ വയർ അകത്തേക്ക് തിരിച്ച് കയറ്റാനുമുള്ള വിദ്യയും ഇവർക്കറിയാം.
ഭക്ഷ്യയോഗ്യമല്ലാത്തതോ വിഷാംശമുള്ളതോ ആയ എന്തെങ്കിലും ഭക്ഷിച്ചാലോ, വലിപ്പം കൂടിയ ഇരയെ വിഴുങ്ങിയാലോ തവളകൾ സ്വാഭാവികമായി ഛർദിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.