തൂവലുകളെ പേടിക്കുന്നവർ
text_fieldsതൂവലുകൾ എന്തു രസമാണല്ലേ. കിളികളുടെ പൊഴിഞ്ഞ തൂവലുകൾവെച്ച് എത്ര ഇക്കിളികൂട്ടിക്കളിച്ചിട്ടുണ്ടാവും നമ്മൾ. ചിലർക്ക് തൂവലുകളുടെ ഒരു ശേഖരം തന്നെയുണ്ടാകും. കളിക്കാൻ മാത്രമല്ല, ചില മരുന്നുകൾ പുരട്ടാനും പൊഴിഞ്ഞുവീണ തൂവലുകൾ ഉപയോഗിച്ചിരുന്നു മുമ്പ്.
പക്ഷികളുടെ ശരീരാവരണമാണ് തൂവലുകൾ. ഇവയുടെ കാലുകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ തൂവലുകളാൽ ആവരണം ചെയ്തിരിക്കും. കനംകുറഞ്ഞതും വഴങ്ങുന്നതുമായ തൂവലുകൾ പക്ഷികളിൽ ശരീരോഷ്മാവ് നിലനിർത്താനും ചർമ്മം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ പക്ഷികളെ പറക്കാൻ സഹായിക്കുന്നതും തൂവലുകളാണെന്ന് നമുക്കറിയാം. ശത്രുക്കളെ അകറ്റാനും ഇണയെ ആകർഷിക്കാനും ചില പക്ഷികൾ തൂവൽ ഉപയോഗിക്കുന്നുണ്ട്.
പക്ഷേ ചിലർക്ക് ഇൗ തൂവലുകൾ അത്ര രസിക്കുന്ന ഒന്നല്ല കേേട്ടാ. ഉയരത്തെയും തീയിനേയും എല്ലാം പേടിക്കുന്നതുപോലെ ചിലർക്ക് തൂവലുകളും പേടിയായിരിക്കും. ജന്മനാ ഉള്ളതോ അതെല്ലങ്കിൽ എന്തെങ്കിലും ഗൗരവമായ കാരണങ്ങൾകൊണ്ടോ ആവാം ഇൗ പേടി വരുന്നത്. തൂവലുകളെ പേടിക്കുന്ന ഇൗ അവസ്ഥയുടെ പേരാണ് ടെറണോഫോബിയ (Pteronophobia).
എന്നാൽ, ചിലർക്ക് പക്ഷികളെ തന്നെ പേടിയായിരിക്കും. ഇതിനെ പറയുന്ന പേരാണ് ഒർണിത്തോഫോബിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.