റഷ്യയിലെ 'പ്രേത' റേഡിയോ
text_fieldsപ്രവർത്തിപ്പിക്കാൻ ആരുമില്ലാതെ തനിയെ സംേപ്രഷണംചെയ്യുന്ന േപ്രത റേഡിയോ നിലയം. വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, അത്തരത്തിലൊരു റേഡിയോ നിലയമുണ്ട് റഷ്യയിൽ. 1970കളിലാണ് ഈ റേഡിയോ നിലയം ആരംഭിച്ചതെന്ന് കരുതുന്നു. സെൻറ്് പീറ്റേഴ്സ്ബർഗിലെ ചതുപ്പ് പ്രദേശത്ത്നിന്നുമാണ് ദ ബസർ എന്നറിയപ്പെടുന്ന ഈ റഷ്യൻ റേഡിയോ സിഗ്നലുകൾ അയക്കുന്നത്.
24 മണിക്കൂറും ഈ റേഡിയോ നിലയം പ്രവർത്തിക്കുന്നു. എന്നാൽ, ഇതിനുപിന്നിൽ ആരാണെന്ന് ആർക്കും വ്യക്തമല്ല. ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെന്നതാണ് വസ്തുത. വിരസമായ ശബ്ദം മാത്രമാണ് ഇതിലൂടെ പുറത്തുവരിക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം റഷ്യൻ ഭാഷയിൽ ഏതാനും വാക്കുകൾ സംസാരിക്കുന്നതായി പലരും പറയുന്നു.
4625 കെ.എച്ച്.ഇസഡ് ഫ്രീക്വൻസിയിൽ ടൂൺ ചെയ്താൽ ഈ റേഡിയോ കേൾക്കാം. റേഡിയോ പ്രവർത്തിപ്പിക്കുന്ന സിഗ്നലുകളെകുറിച്ച് സിഗ്നൽ വിദഗ്ധർക്കുപോലും ഒരു ധാരണയുമില്ല. ശീത യുദ്ധകാലത്ത് പ്രവർത്തനം ആരംഭിച്ചതാണ് ഈ റേഡിയോ എന്ന് കരുതപ്പെടുന്നു.
സംഭവം പുറത്തറിഞ്ഞതോടെ പലരും റേഡിയോയുമായി ബന്ധപ്പെട്ട് പല സംശയങ്ങളും രേഖപ്പെടുത്തുകയും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു റഷ്യൻ സൈന്യമാണ് ഇതിന് പിന്നിലെന്ന കഥ. എന്നാൽ, റഷ്യൻ സൈന്യംതന്നെ ഇത് നിഷേധിച്ചിരുന്നു. റേഡിയോക്കുപിന്നിൽ അന്യഗ്രഹ ജീവികളാണെന്നും അന്ത്യകാഹളം മുഴക്കുകയാണ് ഈ റേഡിയോയുടെ ചുമതലയെന്നും പലരും കഥകൾ മെനഞ്ഞു. അതേസമയം, റഷ്യക്കെതിരെ ആണവ ആക്രമണമുണ്ടായാൽ ഇത് സൂചന നൽകുമെന്നും മിസൈലുകൾ എത്ര ദൂരെയാണ് ഉള്ളതെന്ന് ഇതിന് തിരിച്ചറിയാൻ സാധിക്കുമെന്നും പലരും വിശ്വസിക്കുന്നു. റഷ്യൻ ചാരന്മാർ ആശയ വിനിമയം നടത്തുന്നതിനാണ് ഈ റേഡിയോ ഉപയോഗിക്കുന്നതെന്നും പലരും പറയുന്നു.
വളരെയധികം ദൂരത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഈ റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് ആരാണ് ദിവസവും റേഡിയോ സംേപ്രഷണം മുടങ്ങാതെ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.