അണ്ണാനേക്കാൾ ഭേദം അരണയാണ്...
text_fieldsഅരണയും അണ്ണാനും തമ്മിൽ എന്തുബന്ധം? അരണ ഒരു ഉരഗവും അണ്ണാൻ സസ്തനികളിൽ കരണ്ടുതീനികളിലെ കുടുംബത്തിൽപ്പെട്ടതാണെന്നും അറിയാം. ലോകത്തെവിടെയും അണ്ണാനെയും അരണയെയും കാണാനും സാധിക്കും.
മറവിക്ക് പേരുകേട്ട ജീവിയാണ് അരണ എന്ന കൂട്ടുകാർക്കറിയാം. അതുകൊണ്ടാണല്ലോ എന്തെങ്കിലും മറന്നാൽ നമ്മൾ 'അരണയുടെ ബുദ്ധി' എന്ന് പറയുന്നതും. പക്ഷേ അരണയേക്കാൾ വലയ മറവിക്കാരനാണ് നമ്മുടെ െതാട്ടടുത്തുതന്നെ ചിലച്ചുകൊണ്ടു ഒാടിനടക്കുന്ന അണ്ണാറക്കണ്ണൻ. അമ്മാറക്കണ്ണൻമാർ വലിയ മറവിക്കാരാണത്രെ. ഒാരോ സ്ഥലത്തുനിന്നും ആഹാര സാധനങ്ങൾ ശേഖരിച്ച് മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി കൂട്ടിവെക്കുന്നത് അണ്ണാൻമാരുടെ ശീലമാണ്. പക്ഷേ ഒരു കുഴപ്പമുണ്ട് താൻ സൂക്ഷിച്ചുവെച്ച ആഹാരങ്ങളിൽ പകുതിയും എവിടെയാണെന്ന് അവർ മറന്നുപോകും.
ദക്ഷിണേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലാണ് അരണയെ ധാരാളമായി കണ്ടുവരുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവക്ക് നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ടാകും. പാറകൾക്കിടയിലും പ്രകാശം കുറഞ്ഞ ഭാഗങ്ങളിലുമാണ് അരണയെ കണ്ടുവരുന്നത്.
അണ്ണാന് ഏകദേശം 50 ജനുസുകളുണ്ട്. കവിൾ സഞ്ചിയിലാണ് അണ്ണാൻ ഭക്ഷണം ശേഖരിക്കുക. ശേഷം പഞ്ഞമാസത്തേക്കായി കൂടുകളിൽ കൊണ്ടുപോയി സൂക്ഷിച്ചുവെക്കും. ഇത്തരം വിത്തുകൾ പിന്നീട് ഭക്ഷിക്കാൻ മറന്നുപോകുന്നതിനാൽ അവ അനുകൂല കാലാവസ്ഥയിൽ മുളച്ച് ചെടികളാകും. 'അണ്ണാൻ കുഞ്ഞും തന്നാലായത്', 'അണ്ണാൻ മൂത്താലും മരം കയറ്റും മറക്കുമോ' തുടങ്ങിയ ചൊല്ലുകൾ അണ്ണാനുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.