ഭയപ്പെടുത്തുന്ന 13ാം നമ്പർ!
text_fieldsപലപ്പോഴും നിങ്ങൾ കേട്ടുകാണും 13 എന്ന നമ്പറിനോട് ചിലർക്കുള്ള ഭയം. അതെന്തിനാണെന്നും എങ്ങനെ വന്നുവെന്നതിനെക്കുറിച്ചെല്ലാം പലരും പലതും പറയുന്നുണ്ട്. എന്തൊക്കെയായാലും 13 എന്ന നമ്പറിനെ പേടിക്കുന്നതിന് പറയുന്ന പേരാണ് 'ട്രൈസ്കൈഡെകാഫോബിയ' (triskaidekaphobia). കൃത്യമായി രോഗനിർണയം നടത്തി മാറ്റിയെടുത്തില്ലെങ്കിൽ ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന ഒരവസ്ഥകൂടിയാണ് ഇത്. ഇത് എങ്ങനെ സമൂഹത്തിൽ രൂപപ്പെട്ടു വന്നു എന്നതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നിനും കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശാസ്ത്രീയവശമല്ലെങ്കിലും ട്രൈസ്കൈഡെകാഫോബിയ വലിയ പഴക്കമുള്ള, വ്യാപകവുമായുണ്ടായ ഒരു ഭയമായിരുന്നെന്ന് ചില പഠനങ്ങൾ പറയുന്നു. ബൈബിളിൽ അന്ത്യ അത്താഴത്തിൽ 13 പേരായിരുന്നു പങ്കെടുത്തതെന്നും അതിലൊരാൾ വഞ്ചകനായി എത്തിയെന്നും അങ്ങനെയാണ് 13 എന്ന സംഖ്യ അശുഭമായി മാറിയതെന്നുമാണ് ഇതിൽ ഒരു വാദം. ട്രൈസ്‌കൈഡെകാഫോബിയയുടെ ശാസ്ത്രീയ സാധുതയെക്കുറിച്ച് വിദഗ്ധർ പണ്ടേ ചർച്ച ചെയ്തിട്ടുണ്ട്. ചിലർ ഇതിനെ അന്ധവിശ്വാസം എന്ന ഗണത്തിൽപെടുത്തി മാറ്റിനിർത്തുകയായിരുന്നു. എപ്പോഴോ ഉണ്ടായ, അല്ലെങ്കിൽ എവിടെയോ വായിച്ചറിഞ്ഞ ചിലതാകാം 13നെ ഭയത്തിന്റെ സൂചകമായി ആളുകൾ കണക്കാക്കാൻ കാരണമെന്നാണ് പൊതുവെ അംഗീകരിക്കുന്ന പഠനം.
ഇന്നും പാശ്ചാത്യ സംസ്കാരങ്ങളിൽ ട്രൈസ്കൈഡെകാഫോബിയ വ്യാപകമായി ഉണ്ടാകുന്നുണ്ട് എന്നതാണ് വസ്തുത. മിക്ക പാശ്ചാത്യ ഹോട്ടലുകളും പതിമൂന്നാം നില ഒഴിവാക്കുന്നു. പല എയർലൈനുകളും ഇരിപ്പിടത്തിൽ 13ാം നിര കാണാനാവില്ല. 13ാം തീയതിയും വെള്ളിയാഴ്ചയും അശുഭമായി പലരും കാണുന്നു. എന്തൊക്കെയായാലും ഇതിൽനിന്ന് ലാഭംകൊയ്തവർ സിനിമാക്കാരടക്കം നിരവധിപേരാണ്. നമ്മുടെ നാട്ടിലും ഈ പേടി വന്നെത്തിയിട്ട് കുറെ കാലമായി. മന്ത്രിമാർ 13ാം നമ്പർ കാറും വസതിയുമെല്ലാം വേണ്ടെന്നുവെക്കുന്നത് പലപ്പോഴും നമ്മളെല്ലാം കണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.