Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mickey Mouse
cancel
Homechevron_rightVelichamchevron_rightFact & Funchevron_rightമിക്കി മൗസ്​...

മിക്കി മൗസ്​ എന്തിനാണ്​ ഗ്ലൗസ്​ ഇടുന്നത്​?

text_fields
bookmark_border

മിക്കി മൗസിനെ അറിയില്ലേ? ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഐക്കൺ കഥാപാത്രമായ മിക്കി മൗസിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വേഷമാണ്. വലിയ ഷൂസും ഗ്ലൗസും അടക്കം മനുഷ്യനോട് സാമ്യം തോന്നുന്നതുപോലെയാണ് ഈ എലിയെ അവതരിപ്പിച്ചിരിക്കുന്നത്.

വാൾട്ട്​ ഡിസ്​നിയാകും ലോകത്താദ്യമായി കാർട്ടൂൺ കഥാപാത്രങ്ങൾക്ക്​ ഗ്ലൗസ്​ ധരിപ്പിച്ചുതുടങ്ങിയത്. ഡിസ്​നിയുടെ ഒരുപാട്​ കഥാപാത്രങ്ങൾ നടക്കുന്നത്​ കൈയിൽ ഗ്ലൗസിട്ടുകൊണ്ടാണ്​.

1929ൽ 'ദ ഒപ്രി ഹൗസി'ലൂടെ മിക്കി മൗസിനെയാണ്​ ഡിസ്​നി ആദ്യം ഗ്ലൗസ്​ ധരിപ്പിച്ചത്​. സത്യത്തിൽ കൈവരക്കുന്ന ബുദ്ധിമുട്ടിൽനിന്ന്​ ഒഴിവായി ആനിമേഷൻ സുഖകരമാക്കാനാണ്​ ഗ്ലൗസ്​ ധരിപ്പിച്ചതെന്ന്​ ഡിസ്​നി പിന്നീട്​ ലോകത്തോട്​ പറഞ്ഞിരുന്നു.

ഇതുമാത്രമല്ല, ഒരു എലിയെക്കാളേ​റെ മനുഷ്യനോട്​ അടുത്തുനിൽക്കുന്നുവെന്ന്​ തോന്നിപ്പിക്കാൻകൂടിയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. എന്തായാലും എളുപ്പം പണി തീർക്കാൻ ഗ്ലൗസ്​ ഇടീപ്പിക്കാൻ എടുത്ത ആ തീരുമാനം അങ്ങ്​ ക്ലിക്ക്​ ആയി എന്നതാണ്​ സത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mickey Mousewalt disneyglove
News Summary - Why does Mickey Mouse wear gloves
Next Story