Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wind Phone
cancel
Homechevron_rightVelichamchevron_rightFact & Funchevron_rightമരിച്ചുപോയവർക്ക് ഒരു...

മരിച്ചുപോയവർക്ക് ഒരു ഫോൺകാൾ

text_fields
bookmark_border

രിച്ചവരുമായി സംസാരിക്കാനാവുമോ? ഒന്നാലോ​ചിച്ചുനോക്കൂ. സംഗതി എന്തു രസമായിരിക്കും, അല്ലേ? ഏറ്റവും അടുത്തവർ ഇല്ലാതാകുമ്പോൾ അത്രയധികം വേദന സഹിച്ച് കഴിയുന്നതിനിടെ അവരുമായൊന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. സിനിമയിൽ ആത്മാക്കളുമായി സംസാരിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, അതൊന്നും യഥാർഥ ജീവിതത്തിൽ നടക്കുന്ന കാര്യമല്ലല്ലോ. എന്നാൽ, മരിച്ചുപോയവരുമായി സംസാരിക്കാനായി ഒരു ഫോൺബൂത്ത് തന്നെയുണ്ട് ജപ്പാനിൽ.

ജപ്പാനിലെ ഒത്സുച്ചി എന്നസ്ഥലത്തു പോയാൽ പസിഫിക് സമുദ്രത്തിനഭിമുഖമായി നിൽക്കുന്ന കുന്നിന്മുകളിലെ പുൽമേട്ടിൽ വെള്ള നിറത്തിലുള്ള ഫോൺബൂത്ത് കാണാം. ചില്ലുകൊണ്ട് മൂടിയ ആ ഫോൺ ബൂത്ത് ആണ് മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.

'ഫോൺ ഓഫ് ദ വിന്റ്' അഥവാ 'കാറ്റിന്റെ ഫോൺ' എന്നാണ് ഇതിന്റെ വിളിപ്പേര്. ഈ ടെലിഫോൺ ബൂത്തിന് വലിയൊരു കഥതന്നെ പറയാനുണ്ട്. ഇറ്റാരു സസാക്കി എന്ന വ്യക്തിയാണ് ഈ ഫോൺ ബൂത്ത് സ്ഥാപിച്ചത്. തന്റെ ബന്ധു മരിച്ചതിന്റെ ദുഃഖം സഹിക്കാനാവാതെ തകർന്നുപോയ സസാക്കി അതിൽനിന്ന് മുക്തിനേടാൻ പലവഴിയും നോക്കി. പക്ഷേ, ആ ബന്ധുവിനോട് മിണ്ടാതെ ഒരിക്കൽപോലും അവർക്ക് ആശ്വാസം കിട്ടില്ലായിരുന്നു. അങ്ങനെയാണ് ആ ഫോൺബൂത്ത് പിറവിയെടുക്കുന്നത്. അയാൾക്ക് തന്റെ ബന്ധുവിന്റെ മരണത്തിൽനിന്ന് കരകയറാൻ കഴിഞ്ഞില്ല, അങ്ങനെ ഒറ്റക്ക് വയർ കണക്ഷൻപോലുമില്ലാത്ത ആ ഫോൺബൂത്തിലിരുന്ന് സസാക്കി സംസാരിച്ചുകൊണ്ടേയിരുന്നു.

ഈ ഫോൺബൂത്ത് പ്രശസ്തമായത് പിന്നീടാണ്. 2011ൽ വടക്കുകിഴക്കൻ ജപ്പാനിൽ വൻ ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം വടക്കുകിഴക്കൻ ജനതയെ തകർത്തുകളഞ്ഞു. ഇതുമൂലമുണ്ടായ സുനാമി ആയിരക്കണക്കിനുപേരുടെ ജീവനെടുത്തു. ഈ സുനാമിയെ അതിജീവിച്ചവർ, ഉറ്റവർ നഷ്ടപ്പെട്ടവർ തുടങ്ങി പലരും വിഷാദത്തിന് അടിപ്പെട്ടു. അങ്ങനെയാണ് 'കാറ്റിന്റെ ഫോൺ' അവരുടെ ആശ്വാസ കേന്ദ്രമാകുന്നത്. ഗ്ലാസ് ബൂത്തിനകത്ത് കണക്ഷനില്ലാതെ കിടക്കുന്ന ആ പഴയ ഫോൺ കറക്കി മരിച്ചുപോയ ഉറ്റവരോട് സംസാരിക്കാൻ ആളുകൾ എത്തിത്തുടങ്ങി. വിടപറയാൻ കഴിയാതെ പോയ ആളുകളോട് യാത്രപറയാൻ ആളുകളെത്തുമ്പോൾ ആ ഫോൺബൂത്ത് സന്തോഷത്തോടെ അവരെ വരവേൽക്കും. എല്ലാ സങ്കടവും ഉറ്റവരോട് പറഞ്ഞുതീർത്ത് യാത്രപറഞ്ഞിറങ്ങുന്നവർ ആ ഫോൺബൂത്തിനെ നോക്കി ചെറിയൊരു പുഞ്ചിരി കൈമാറും. കാറ്റിൽ ആ ​ബൂത്തിൽനിന്ന് എത്രയെത്ര സന്ദേശങ്ങളായിരിക്കും അറ്റമില്ലാത്ത ലോകത്തേക്ക് പാറിപ്പറന്നുപോയിട്ടുണ്ടാവുക!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wind phonetelephone booth
News Summary - Wind phone unconnected telephone booth
Next Story