Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Illnesses
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഅയ്യോ പനി വരുന്നേ...

അയ്യോ പനി വരുന്നേ...

text_fields
bookmark_border

നിയാ​ണെങ്കിൽ മൂന്നുമുതൽ അഞ്ചുവരെ ദിവസം സ്കൂളിൽ എത്തരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നുമുള്ള അറിയിപ്പ് കൂട്ടുകാർ ശ്രദ്ധിച്ചുകാണും. മഴക്കാലമായതോടെ പനി വ്യാപകമായി പടർന്നുപിടിച്ചതാണ് ഈ അറിയിപ്പിന്റെ പ്രധാന കാരണം. പകർച്ചപ്പനി ഒരാളിൽനിന്ന് മറ്റുള്ളവരിലേക്ക് പടരുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. രോഗാണുവാഹകർ വിഹരിക്കുന്ന സമയമാണ് ഓരോ മഴക്കാലവും. കരുതലുണ്ടെങ്കിൽ ഈ രോഗങ്ങളെ നമുക്ക് ഒഴിവാക്കാനാകും. ഈ രോഗങ്ങളെയും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ചും രോഗങ്ങളുണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.

മഴക്കാല രോഗങ്ങൾ

ജലജന്യ രോഗങ്ങൾ -വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ, ഛർദി, അതിസാരം

കൊതുക് പരത്തുന്ന രോഗങ്ങൾ -മലേറിയ, ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനീസ് എൻസേഫലൈറ്റിസ്

മറ്റു പകർച്ചവ്യാധികൾ - മറ്റു വൈറൽ പനികൾ, എലിപ്പനി

ഡെങ്കിപ്പനി -ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്ന രോഗമാണിത്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണിവ. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ നോക്കി ചികിത്സ നൽകുകയാണ്​ ഡെങ്കിപ്പനിക്ക് ചെയ്യുക.

ജപ്പാൻ ജ്വരം -പനിക്കൊപ്പം ശക്തമായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന രോഗമാണിത്. കെട്ടിക്കിടക്കുന്ന ​മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് ക്യൂലക്സ്.

മഞ്ഞപ്പിത്തം -മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗം. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കിടയിൽ മഞ്ഞനിറം കാണപ്പെടാം.

ചികുൻഗുനിയ -ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗം. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന ഇവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.

കോളറ -വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛർദി, ചർമത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ബാക്ടീരിയകൾക്കൊപ്പം ഈച്ചകളും ഈ രോഗം പരത്തുന്നതിന് കാരണക്കാരാകുന്നു

വയറിളക്കം -റോട്ട വൈറസ്‌ ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ് വയറിളക്കം. കഞ്ഞിവെള്ളത്തിന്‌ സമാന രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തിൽ കാണപ്പെടുക. കൂടെ ഛർദിയുമുണ്ടാകും.

ടോൺസിലൈറ്റിസ് -തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാൻ പ്രയാസം, ചുമ എന്നിവയുണ്ടാവും. ശബ്ദത്തിന് കനം​വെക്കുകയും വായ തുറക്കാൻതന്നെ പ്രയാസമനുഭവിക്കുകയും ചെയ്യുന്നു.

വൈറൽ പനി -മഴക്കാലത്ത് കൂടുതലായി ആളുകളിൽ കണ്ടുവരുന്നു. എളുപ്പം പടർന്നുപിടിക്കുന്ന പനി. ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങൾ.

എലിപ്പനി -ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കൾ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലെത്തുന്നു. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലത്തിൽ വേണ്ട മുൻകരുതൽ ഇല്ലാതെ ഇറങ്ങുമ്പോൾ തൊലിപ്പുറത്തുള്ള ചെറിയ മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും ലെപ്‌ടോസ്‌പൈറ ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലി​​​ന്റെ മുട്ടിന്‌ താഴെയുള്ള പേശികളുടെ വേദന, തലവേദന, ഛർദി എന്നിവയാണ്‌ ലക്ഷണങ്ങൾ.

ടൈഫോയ്ഡ് -രോഗികളുടെ വിസർജ്യവസ്തുക്കൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന പനിയാണ് സാൽമൊണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയ്ഡ് രോഗത്തി​​​ന്റെ പ്രധാന ലക്ഷണം. ആദ്യ ദിവസങ്ങളിൽ സാധാരണ വൈറൽ പനി പോലെ തന്നെയാണ് ടൈഫോയ്ഡ് പനിയും. ടൈഫോയ്ഡ് പനി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതോടെ കൂടുതൽ മാരകമാകും.

മുൻകരുതലുകൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
  • മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക
  • മലിനജലത്തിലിറങ്ങുമ്പോൾ കൈയുറ, റബർ ബൂട്ട് എന്നിവ ധരിക്കുന്നതിനൊപ്പം മുറിവുകൾ കൃത്യമായി ബാൻഡേജ്കൊണ്ട് മറക്കുക
  • മലിനജലത്തിലിറങ്ങിയാൽ തിളപ്പിച്ചാറിയ വെള്ളംകൊണ്ട് കൈകാലുകൾ വൃത്തിയാക്കുക
  • ഭക്ഷണം പാകംചെയ്യാനും പച്ചക്കറികളും ഇലക്കറികളും കഴുകാനും ശുദ്ധജലം മാത്രം ഉപയോഗിക്കുക, മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക
  • വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക, തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
  • പൊതുസ്ഥലത്തെ മലമൂത്രവിസർജനം ഒഴിവാക്കുക
  • ഡ്രൈ ഡേ ആചരണം (കൊതുകി​​​ന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത് ശീലമാക്കുക
  • കൊതുക് കടിക്കാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുക
  • ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും മലവിസർജനത്തിനു ശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക
  • കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainIllnessMonsoondisease
News Summary - Common Illnesses During Monsoons
Next Story