Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 11:19 AM IST Updated On
date_range 14 March 2022 11:24 AM ISTഫെബ്രുവരി കണ്ടതും കേട്ടതും -അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsbookmark_border
ദേശീയം
ലത മങ്കേഷ്കർ
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. എട്ടുപതിറ്റാണ്ട് ഇന്ത്യൻ സംഗീത ലോകത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹേബ് ഫാൽകെ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഉന്നത ബഹുമതിയായ നാഷനൽ ഓഡർ ഓഫ് ദ ലീജ്യൻ ഓഫ് ഓണറും ലതയെ തേടിയെത്തി. മികച്ച ഗായികക്കുള്ള മൂന്നു ദേശീയ പുരസ്കാരങ്ങൾ ലതയെ തേടിയെത്തി. 1999ൽ അവർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
- എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഒൗദ്യോഗികമായി ടാറ്റക്ക് കൈമാറി
- 2022-23 സാമ്പത്തിക വർഷത്തിലെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു
- വ്യവസായ പ്രമുഖനും ബജാജ് കമ്പനിയുടെ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു
- പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു
- വിഖ്യാത ബംഗാളി ഗായിക സന്ധ്യ മുഖർജി (സന്ധ്യ മുഖോപാധ്യായ) അന്തരിച്ചു
- സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു
- മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
- കാലിത്തീറ്റ കുംഭകോണക്കേസിൽ മുഖ്യപ്രതിയായ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവുശിക്ഷ. 60 ലക്ഷം പിഴയും അടക്കണം.
കായികം
- ലോക ക്രിക്കറ്റിലെ ലെഗ്സ്പിൻ ബൗളിങ്ങിന്റെ പര്യായമായി മാറിയ ഇതിഹാസ താരം ആസ്ട്രേലിയയുടെ ഷെയ്ൻ വോൺ അന്തരിച്ചു.
- ക്രിക്കറ്റിലെ ആസ്ട്രേലിയൻ ഇതിഹാസം റോഡ്നി മാർഷ് അന്തരിച്ചു.
- ക്രിക്കറ്റിൽ ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന 12ാമത്തെ താരമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ശ്രീലങ്കക്കെതിരെയായിരുന്നു പരമ്പര.
- ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽനിന്നും എസ്. ശ്രീശാന്ത് വിരമിച്ചു.
- ആസ്ട്രേലിയൻ ഓപൺ കിരീടം റാഫേൽ നദാലിന്. ഇതോടെ 21ാം ഗ്രാൻഡ്സ്ലാം കിരീടവുമായി പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന താരമായി നദാൽ
- ആസ്ട്രേലിയൻ ഒാപൺ വനിത സിംഗിൾസ് കിരീടം ആഷ് ലീഗ് ബാർട്ടിക്ക്
- 1964 ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ നായകനായിരുന്ന ചരൺജിത് സിങ് അന്തരിച്ചു
- ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് 2021ലെ ലോക ഗെയിംസ് അത്ലറ്റ് പുരസ്കാരം
- അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യം കിരീടം സ്വന്തമാക്കിയത്.
- ഏഷ്യൻ ഗെയിംസ് രണ്ടു സ്വർണമടക്കം നാലു മെഡലുകൾ നേടിയ ഡിസ്കസ് ത്രോ, ഹാമർ ത്രോ രംഗത്തെ ഇതിഹാസം പ്രവീൺ കുമാർ സോബ്തി അന്തരിച്ചു.
- മുൻ ഇന്ത്യൻ ഫുട്ബാളർ സുരജിത് സെൻ ഗുപ്ത അന്തരിച്ചു
കേരളീയം
- കെ.പി.എ.സി ലളിത അന്തരിച്ചു. 550ലേറെ സിനിമകളിൽ വേഷമിട്ട കെ.പി.എ.സി ലളിത കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സനായിരുന്നു. അഞ്ചുതവണ സംസ്ഥാന പുരസ്കാരവും രണ്ടുതവണ ദേശീയ പുരസ്കാരവും നേടി.
- ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം. ഗംഗാധരൻ അന്തരിച്ചു.
- നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
- മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു.
അന്താരാഷ്ട്രീയം
- എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രം) വൈറസിനെ തിരിച്ചറിഞ്ഞ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക് മൊണ്ടെയ്നർ അന്തരിച്ചു
- വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ പകർന്ന, ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. ജനുവരി ആദ്യമായിരുന്നു ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി രണ്ടു മാസം ജീവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story