Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fingerprint long term markers of human identity
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഇതാണാ രേഖ......

ഇതാണാ രേഖ... നശിക്കാത്ത തെളിവായി വിരലടയാളം

text_fields
bookmark_border

സിനിമകളിൽ തെളിയിക്ക​െപ്പടാതെ കിടക്കുന്ന ഏത്​ കേസും വിരലടയാളത്തി​െൻറ സഹായത്തോടെ തെളിയിക്കുന്നത്​ കണ്ടി​ട്ടുണ്ടാകും. അതെങ്ങനെയാണെന്ന്​ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ​​? വിരലടയാളംകൊണ്ട്​ ഒാരോ വ്യക്തിയെയും തിരിച്ചറിയാൻ കഴിയുമെന്നതാണ്​ അതി​െൻറ കാരണം. എഴുതി ഒപ്പിടാൻ സാധിക്കാത്തവരുടെ വിരൽ അടയാളം പതിപ്പിക്കുന്നതും ഒാഫിസുകളിൽ വിരലടയാളം പതിപ്പിക്കുന്ന പഞ്ചിങ്​ മെഷീനും കണ്ടിട്ടുണ്ടാകും. പൗരാണിക കാലം മുതൽക്കുതന്നെ തിരിച്ചറിയൽ രേഖയായി വിരലടയാളം ഉപയോഗിച്ചിരുന്നു. പുരാതന ബാബിലോണിയക്കാരാണ് ആദ്യമായി വിരലടയാളങ്ങളുടെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചതും പഠനങ്ങൾ നടത്തിയതും.

വിരലടയാളം

ഒരു മനുഷ്യ​െൻറ വിരൽത്തുമ്പിലെ ചാലുകൾ പോലുള്ള രേഖകളാണ്​ വിരലടയാളം. ഇൗ സൂക്ഷ്​മ രേഖകൾ ഒാരോരുത്തർക്കും വ്യത്യസ്​തമായിരിക്കും. ഇൗ പ്രത്യേകത ഉപയോഗിച്ചാണ്​ ശാസ്​ത്രം പ്രയോജനപ്പെടുത്തുന്നതും മിക്ക കേസുകൾക്കും തുമ്പുണ്ടാക്കുന്നതും. വിരലടയാളം മാറില്ലെന്നതാണ്​ മറ്റൊരു പ്രത്യേകത. ജനനം മുതൽ മരണം വരെ വിരലുകൾ വലുതായാലും അടയാളങ്ങൾ മാറില്ല. ഗർഭാശയത്തിനുള്ളിൽ കുഞ്ഞിന്​ മൂന്നു മാസമാകു​​േമ്പാൾ വിരലിൽ രേഖകൾ പ്രത്യക്ഷപ്പെടും.

മരിച്ചുകഴിഞ്ഞാൽ തൊലി നശിക്കുന്നതുവരെയും വിരലടയാളങ്ങൾ നശിക്കില്ല. ശസ്​ത്രക്രിയ ചെയ്തോ മറ്റോ വിരലടയാളത്തെ ഒരിക്കലും തന്നെ നമുക്ക് മായ്​ചുകളയാൻ കഴിയില്ല. ഉദാഹരണത്തിന് വിരൽപ്പുറത്തെ തൊലി കളഞ്ഞാൽ വിരലടയാളം താൽക്കാലികമായി ഇല്ലാതാക്കാൻ കഴിയുമെങ്കിലും, തുടർന്ന് വരുന്ന തൊലിയിൽ അതുണ്ടാവും. ഒരു മൈേക്രാസ്​കോപ്പെടുത്ത് വിരൽ പരിശോധിച്ചാൽ അകം തൊലിയിൽ വിരൽപ്പാടുകൾ തെളിഞ്ഞുകാണാൻ കഴിയും. വിരലടയാള ശാസ്​ത്രത്തിന് ഡക്ടിലോഗ്രഫി (Dactylography) എന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രീക്​ പദമാണിത്. ഡക്​ടിലിസ് എന്നാൽ ഗ്രീക്കിൽ വിരൽ എന്നു പറയും.

തുടക്കം ഇങ്ങനെ

പുരാതന ബാബിലോണിയക്കാരാണ്​ ലോകത്താദ്യമായി വിരലടയാളം ഉപയോഗിച്ചുതുടങ്ങിയത്​. ബാബിലോണിയ ഭരിച്ചിരുന്ന ഹമുറാബി ചക്രവർത്തി ത​െൻറ രാജ്യശാസനകളുടെ രേഖകളിൽ കൈമുദ്ര പതിപ്പിച്ചിരുന്നതായാണ്​ ചരിത്രം. ജപ്പാൻകാരും ചൈനക്കാരും വിരലടയാളം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ഈജിപ്തിൽ കുറ്റവാളികളുടെ വിരൽപ്പാടുകൾ കുറ്റപത്രത്തിൽ പതിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ചൈനയിൽ നടത്തിയ ചില ഉദ്​ഖനനങ്ങളിൽ​ കണ്ടെത്തിയ ചെമ്പ് തകിടിലു​ം വിരലടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു.

വിരലടയാളവും ശാസ്​ത്രവും

ഫ്രാൻസിസ്​ ഗാൾട്ടനെന്ന ശാസ്​ത്ര പ്രതിഭയായിരുന്നു വിരലടയാളങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ ആദ്യ വ്യക്തി. ഇദ്ദേഹം ചാൾസ്​ ഡാർവിെൻറ അർധ സഹോദരനായിരുന്നു. വിരലടയാളങ്ങളെ കുറ്റാന്വേഷണ മേഖലയുമായി ബന്ധിപ്പിക്കാൻ നീണ്ട പഠനങ്ങൾ നടത്തിയതും ഗാൾട്ടനാണ്. ത​െൻറ എട്ടു വർഷത്തെ കഠിനമായ പരീക്ഷണങ്ങളെ മുൻനിർത്തി 1884ൽ അദ്ദേഹം 'വിരലടയാളം' എന്ന പേരിൽ ഒരു പുസ്​തകം രചിച്ചു. എന്നാൽ, ഇദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചില്ല. പിന്നീട്​ അർജൻറീനയിലെ ജുവാൻ യുസൈറ്റിച്ച് (1858-1925) എന്ന ശാസ്​ത്രജ്ഞൻ ഈജിപ്തിലെ മമ്മികളുടെ വിരലടയാളങ്ങളുമായി ബന്ധപ്പെട്ട്​ പഠനം നടത്തി.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് മമ്മികളുടെ വിരലടയാളങ്ങൾ മാറാത്തതെന്ന ചോദ്യമായിരുന്നു അദ്ദേഹത്തിനു മുന്നിൽ. എഡ്വേർഡ് ഹെൻ​​ട്രിയാണ്​ (1850-1931)​ വിരലടയാളത്തെ കുറ്റാന്വേഷണ ശാസ്​ത്രവുമായി ബന്ധിപ്പിച്ചതിൽ പ്രധാനി. ഇദ്ദേഹം 1887ൽ കൊൽക്കത്തിലെ റൈറ്റേഴ്സ്​ ബിൽഡിങ്ങിൽ ലോകത്തിലെ ആദ്യത്തെ വിരലടയാള ശാഖ തുറന്നു. ആയിരക്കണക്കിന് കുറ്റവാളികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇതോടെ പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fingerprint
News Summary - Fingerprint long term markers of human identity
Next Story