Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇതാ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി കടന്നുവരുന്നു...
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഇതാ നമ്മുടെ...

ഇതാ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി കടന്നുവരുന്നു...

text_fields
bookmark_border

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വിവരം കൂട്ടുകാരെല്ലാം അറിഞ്ഞുകാണും. ജനാധിപത്യ സംവിധാനത്തെ മുന്നോട്ടുനയിക്കുന്നതിൽ പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ. ചൂണ്ടുവിരലിൽ നീല മഷി പുരട്ടി മുതിർന്നവർ വോട്ട് ചെയ്തുവെന്ന് കൂട്ടുകാർ മനസ്സിലാക്കിയിട്ടുണ്ടാകു​മല്ലോ? എന്നാൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് രസകരമായ കുറേ കാര്യങ്ങൾ ഈ ലക്കം വെളിച്ചത്തിലൂടെ അറിഞ്ഞാലോ?.

ചിഹ്നങ്ങളുടെ കഥ

വായിക്കാൻ അറിയാത്തവർ എങ്ങനെയാണ് വോട്ട് ചെയ്യുക​? സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും പെ​ട്ടി​യും മാ​ത്രം വെ​ച്ചാ​ൽ അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത ഒ​രാ​ൾ​ക്ക്​ എ​ങ്ങ​നെ കൃ​ത്യ​മാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധിക്കില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കൊണ്ടുവരാൻ തീരുമാനിക്കുന്നത്. കൈ​പ്പ​ത്തി​യും അ​രി​വാ​ൾ ചു​റ്റി​ക​യും താ​മ​ര​യും കോ​ണി​യു​മെ​ല്ലാം ചില പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്.

ബുക്ക്ലെറ്റിൽ സ്ഥാനാർഥി പട്ടിക

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ (ഇ​പ്പോ​ൾ തെ​ല​ങ്കാ​ന) നാ​ൽ​ഗോ​ണ്ട മ​ണ്ഡ​ല​ത്തി​ൽ 1996ൽ ​ന​ട​ന്ന ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ൽ​ഗോ​ണ്ട​യി​ൽ മ​ത്സ​രി​ച്ച സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം എ​ത്ര​യാ​ണെ​ന്ന​റി​യാ​മോ? 480 പേ​ർ. ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ചതിന്റെ റെക്കോഡ് ഇതിനായിരുന്നു. 50പേജ് വരുന്ന ബുക്ക് ലെറ്റിലായിരുന്നു സ്ഥാനാർഥി പട്ടിക അച്ചടിച്ചത്. എന്നാൽ വോട്ടെടുപ്പിന് ശേഷം കെ​ട്ടി​വെ​ച്ച കാ​ശ്​ തി​രി​ച്ചു​കി​ട്ടി​യ​ത്​ വെ​റും മൂ​ന്നു​പേ​ർ​ക്ക്​ മാ​ത്ര​മാ​യിരുന്നു. 477 പേ​ർ​ക്ക്​ 16.5 ശ​ത​മാ​നം വോ​ട്ടു​പോ​ലും ല​ഭി​ച്ചി​ല്ല.

കെ​ട്ടി​വെ​ച്ച കാ​ശ്!

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ലെ​ങ്ങ​നെ​യാ​ണ്​ കാശ് പോകുക? ഇ​ല​ക്ഷ​ൻ ഡെ​പ്പോ​സി​റ്റ്​ എ​ന്നാ​ണ്​ ശ​രി​ക്കും ഇ​തി​െ​ൻ​റ പേ​ര്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​​െ​ങ്ക​ടു​ക്കാ​ൻ അ​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഏ​തൊ​രു പൗ​ര​നും 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​െ​ൻ​റ 34(1) അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഒ​രു സം​ഖ്യ ​െക​ട്ടി​വെ​ക്ക​ണം. 1951ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ത​ൽ ഇൗ ​സ​​മ്പ്ര​ദാ​യം നി​ല​നി​ന്നു​പോ​രു​ന്നു. സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നും എ​ല്ലാ​വ​രും മ​ത്സ​രി​ക്കാ​തി​രി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന മു​ൻ​ക​രു​ത​ൽ.

ആ​ദ്യം വ​ള​രെ കു​റ​ഞ്ഞ തു​ക​യാ​യി​രു​ന്നു ഇ​ല​ക്ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി അ​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 1996ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ ഇ​ല​ക്ഷ​ൻ ഡെ​പ്പോ​സി​റ്റും​ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25,000 രൂ​പ​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10,000 രൂ​പ​യു​മാ​ണ്​ ​ഇ​ല​ക്ഷ​ൻ ഡെ​പ്പോ​സി​റ്റ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഇ​തി​െ​ൻ​റ പ​കു​തി തു​ക കെ​ട്ടി​വെ​ച്ചാ​ൽ മ​തി​യാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​േ​മ്പാ​ൾ ഇൗ ​തു​ക തി​രി​കെ ന​ൽ​കും. എ​ന്നാ​ൽ ഫ​ലം വ​രു​േ​മ്പാ​ൾ ആ​കെ പോ​ൾ ചെ​യ്​​ത​തി​െ​ൻ​റ ആ​റ​ി​ലൊ​ന്ന്​ (16.5 ശ​ത​മാ​നം) വോ​ട്ട്​ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇൗ ​തു​ക തി​രി​കെ ന​ൽ​കി​​ല്ല.

കാ​ള​വ​ണ്ടി​യി​ലൊ​രു സ​വാ​രി

കാ​റും ബൈ​ക്കു​മെ​ല്ലാം എ​ത്തു​ന്ന​തി​നും മു​മ്പ്​ ടാ​റ്​ ചെ​യ്യാ​ത്ത മ​ൺ​റോ​ഡു​ക​ളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് കാ​ള​വ​ണ്ടി​ക​ളിലാ​യി​രു​ന്നു. ഒ​രു കാ​ല​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പ്ര​ചാ​ര​ണ​ത്തി​ലെ ഏ​റ്റ​വും ല​ക്ഷ്വ​റി​യായിരുന്നു ഇത്. കാ​ള​വ​ണ്ടി​ക​ളി​ൽ നി​റ​യെ ​പാ​ർ​ട്ടി​യു​ടെ കൊ​ടി കെ​ട്ടി​യി​ട്ടു​ണ്ടാ​കും. കാ​ള​വ​ണ്ടി​ക്കാ​ര​ന്​ പു​റ​മെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കാ​ള​വ​ണ്ടി​ക​ളു​ടെ അ​ക​ത്തും പു​റ​ത്തു​മാ​യി കൊ​ടി​ക​ൾ പി​ടി​ച്ച്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ഒ​പ്പം കൂ​ടും. അ​ന്ന​ത്തെ കാ​ല​​ത്ത്​ ഏ​റ്റ​വും ചെ​ല​വേ​റി​യ പ്ര​ചാ​ര​ണം ഇതായിരുന്നു. മ​ൺ​പാ​ത​ക​ളി​ലൂ​ടെ കാ​ള​വ​ണ്ടി​ക​ളും ​നേ​താ​ക്ക​ളും അ​ണി​ക​ളും നി​ര​നി​ര​യാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ന​ട​ന്ന​ക​ലും. ഇൗ ​പ്ര​ചാ​ര​ണം കാ​ണാ​ൻ മാ​ത്രം ധാ​രാ​ളം പേ​ർ ചു​റ്റും കൂ​ടി​യി​രി​ക്കും.

ചു​മ​രെ​ഴു​തു​േ​മ്പാ​ൾ

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​ന്നും സ​ജീ​വ​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​വ​യാ​ണ്​ ചു​മ​രെ​ഴു​ത്ത്. പണ്ട് കൈ​ത​ച്ചെ​ടി​യു​ടെ ത​ണ്ട്​ ച​ത​ച്ചു​ണ്ടാ​ക്കി​യ ബ്ര​ഷ്​ കൊ​ണ്ടാ​ണ്​ ചു​മ​രെ​ഴു​തു​ക. ഇ​ന്ന​ത്തെ​പ്പോ​ലെ മ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ നീ​ല​വും കു​മ്മാ​യ​വും പ​​ശ​യും ക​ല​ക്കി​യു​ണ്ടാ​ക്കി​യ ചാ​യ​മാ​ണ്​ അ​ന്ന​ത്തെ മ​ഷി. രാ​ത്രി ചൂ​ട്ടി​െ​ൻ​റ​യും മ​ണ്ണെ​ണ്ണ​വി​ള​ക്കി​െ​ൻ​റ​യും അ​ര​ണ്ട വെ​ളി​ച്ച​ത്തി​ലാ​കും ചു​മ​രെ​ഴു​ത്ത്. മി​ക്ക​വാ​റും ക​ട​ക​ളു​ടെ മു​ക​ൾ ഭാ​ഗ​മാ​കും കാ​ൻ​വാ​സ്. അ​തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും വ​ലു​താ​യി എ​ഴു​തി​പ്പി​ടി​പ്പി​ക്കും. ഇ​പ്പോ​ൾ ചു​മ​രെ​ഴു​ത്തു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നു. പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലെ സ്ഥ​ല​ങ്ങ​ളി​ലും ചു​മ​രെ​ഴു​തു​ന്ന​തി​ന്​ വി​ല​ക്ക്​ വ​ന്നു. സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലെ മ​തി​ലു​ക​ളാ​ണെ​ങ്കി​ൽ ഉ​ട​മ​സ്ഥ​െ​ൻ​റ സ​മ്മ​ത​വും വേ​ണം.

ഉയരെ കൊ​ടി​മ​രം

പണ്ടുകാലത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ക്കു​ന്ന​തോ​ടെ ഉ​യ​രം കൂ​ടി​യ മ​ര​ങ്ങ​ളെ​ല്ലാം കൊ​ടി​മ​ര​ങ്ങ​ളാ​കും. ഉയരം കൂടിയ കവുങ്ങായിരുന്നു ഇതിൽ പ്രധാനം. ക​വു​ങ്ങി​െ​ൻ​റ മു​ക​ളി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ പാ​റി​ക്ക​ളി​ക്കും. ജ​ന​ങ്ങ​ൾ​ ഏ​റ്റ​വും ആ​ദ്യം കാ​ണു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ഇൗ ​കൊ​ടി​മ​രം. വൈ​ദ്യു​തി തൂ​ണു​ക​ളി​ലും കൊ​ടി​തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, ഇ​പ്പോ​ൾ വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ കൊ​ടി​തോ​ര​ണ​ങ്ങ​ൾ കെ​ട്ടു​ന്ന​തി​നും പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.

അ​ൽ​പ്പം പാ​ട്ടും ചെ​ണ്ട​മേ​ള​വു​മാ​കാം

പു​തി​യ സി​നി​മ​ക​ളി​ലെ​യും അ​ടി​ച്ചു​പൊ​ളി പാ​ട്ടു​ക​ളു​മെ​ല്ലാ​മാ​കും തെ​ര​ഞ്ഞെ​ടു​പ്പ്​ ഗാ​ന​ങ്ങ​ൾ. എ​ന്നാ​ൽ, പ​ണ്ടു​കാ​ല​ത്ത്​ സി​നി​മ പാ​ട്ടു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നാ​ട​ക ഗാ​ന​ങ്ങ​ളും വി​പ്ല​വ ഗാ​ന​ങ്ങ​ളു​മെ​ല്ലാ​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​ത്സ​വ​മാ​ക്കി​യി​രു​ന്ന​ത്. നാ​ട​ക, സി​നി​മാ ഗാ​ന​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന ഒ​േ​ട്ട​റെ​പ്പേ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗാ​ന​ങ്ങ​ളി​ലൂ​ടെ മു​ൻ​നി​ര​യി​ലെ​ത്തി​യ​വ​രാ​യി​രു​ന്നു. പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ ഗാ​ന​മേ​ള​യെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന വി​ധം തെ​ര​ഞ്ഞെ​ടു​പ്പ്​ ഗാ​ന​ങ്ങ​ളു​മാ​യി ഗാ​യ​ക​രെ​ത്തും. നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന വ​ലി​യ യോ​ഗ​ങ്ങ​ളി​ലാ​കും ഇ​ത്ത​രം പാ​ട്ടു​ക​ളു​മു​ണ്ടാ​വു​ക. ജ​ന​ങ്ങ​ൾ പ്ര​സം​ഗം കേ​ൾ​ക്കു​ന്ന​തി​നൊ​പ്പം പാ​ട്ടു​ക​ളും ആ​സ്വ​ദി​ക്കും.

വ​ലി​യ സ്​​റ്റേ​ജു​ക​ളി​ലാ​ണ്​ ഗാ​യ​ക​രെ​ത്തു​ന്ന​തെ​ങ്കി​ൽ ചെ​റു​യോ​ഗ​ങ്ങ​ളി​ൽ ചെ​ണ്ട​മേ​ള​ങ്ങ​ളാ​കും ര​സ​ക്കൂ​ട്ട്. ചെ​ണ്ട​മേ​ളം കൊ​ട്ടി​യാ​കും ജ​ന​ങ്ങ​ളെ കൂ​ട്ടു​ക. യോ​ഗ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ മു​േ​മ്പ ചെ​ണ്ട​മേ​ള​വും തു​ട​ങ്ങും. എ​ന്നാ​ൽ, ഇ​പ്പോൾ ചെ​ണ്ട​മേ​ള​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ബാ​ൻ​ഡ്​ മേ​ള​വും അ​തി​ൽ ഇ​ടം​പി​ടി​ച്ചു.

നി​റ​ഞ്ഞ്​ പോ​സ്​​റ്റ​റു​ക​ൾ

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പേ​പ്പ​റു​ക​ളി​ൽ എ​ഴു​തി ത​യാ​റാ​ക്കി​യ​വ​യായിരുന്നു തെരഞ്ഞെടുപ്പ് നോട്ടീസുകൾ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനാണ് കൂടുതൽ പോസ്റ്ററുകൾ ഉണ്ടാക്കുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ​ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ എ​ഴു​തി​യ​തും ചി​ഹ്ന​ങ്ങ​ൾ വ​ര​ച്ച​തു​മാ​യ പോ​സ്​​റ്റ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങും. ഇ​വ ആ​ളു​ക​ൾ കൂ​ടു​ന്ന ക​വ​ല​ക​ളി​ലും ക​ട​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ഒ​ട്ടി​ച്ചു​വെ​ക്കും. പണ്ട് കൂടുതലും എ​ഴു​തി​ത്ത​യാ​റാ​ക്കു​ന്ന​വ ആ​യ​തി​നാ​ൽ പ​രി​മി​തി ഉ​ണ്ടാ​കും. വ​ള​രെ കു​റ​ച്ച്​ പോ​സ്​​റ്റ​റു​ക​ളും നോ​ട്ടീ​സു​ക​ളും മാ​ത്ര​മാ​കും അ​ച്ച​ടി​ച്ച്​ പു​റ​ത്തി​റ​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​േ​മ്പാ​ഴാ​കും ഇ​ത്ത​രം നോ​ട്ടീ​സു​ക​ളും പോ​സ്​​റ്റ​റു​ക​ളും പു​റ​ത്തി​റ​ക്കു​ക. അ​തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​വും പ​തി​പ്പി​ച്ചി​ട്ടു​ണ്ടാ​കും.

വോ​ട്ട്​ ജ​ന്മി​മാ​ർ​ക്ക്​ മാ​ത്രം

പ​ണ്ട്​ ജ​ന്മി​മാ​ർക്കും വ്യ​വ​സാ​യി​ക​ൾക്കും ഭ​ര​ണാ​ധി​കാ​രി​കൾ നി​ശ്ച​യി​ക്കു​ന്ന വ്യ​ക്തി​ക​ൾക്കും ക​രം തീ​രു​വ​യു​ള്ള​വർക്കും ബി​രു​ദ​ധാ​രി​കൾക്കും മാ​ത്ര​മാ​യി​രു​ന്നു വോ​െ​ട്ടടുപ്പിൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ വോട്ട് അവകാശമില്ലായിരുന്നു. എ​ല്ലാ​വ​ർക്കും വോ​ട്ട​വ​കാ​ശം വേ​ണ​മെ​ന്ന ആ​വ​ശ്യം സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ശേ​ഷ​മാ​ണ്​ എ​ല്ലാ​വ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്ക​പ്പെ​ട്ട​ത്.

ക​മീ​ഷ​നാ​ണ് താ​രം

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യാ​ൽ വാ​ർ​ത്ത​ക​ളി​ലും മ​റ്റും കേ​ൾ​ക്കു​ന്ന പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും ആ​വ​ശ്യ​മാ​യ നിർദേ​ശ​ങ്ങൾ ന​ൽ​ക​ലു​മെ​ല്ലാം ക​മീ​ഷ​െ​ൻ​റ ജോ​ലി​യാ​ണ്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, മേ​ൽനോ​ട്ട​ക്കാ​ര​ൻ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റും അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണി​ത്‍. ഭ​ര​ണ​ഘ​ട​ന​യു​ടെ 324ാം അ​നു​ച്ഛേ​ദ​മ​നു​സ​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ നി​യ​മി​ക്കു​ന്ന​ത്.

ആ​ദ്യ ക​മീ​ഷ​ണ​ർ

സു​കു​മാ​ർ സെ​ന്നാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ. 1950 മാ​ർ​ച്ച് 21 മു​ത​ൽ 1958 ഡി​സം​ബ​ർ 19 വ​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ശ്ര​മ​ക​ര​മാ​യ ഇ​ന്ത്യ​യി​ലെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ സു​ഡാ​ന​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. സു​ഡാ​നി​ലെ ആ​ദ്യ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത്...

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും വാ​ര്‍ഡ് വി​ഭ​ജ​ന​വും വാ​ര്‍ഡു​ക​ളു​ടെ സം​വ​ര​ണ​വും സ​മ്മ​തി​ദാ​യ​ക പ​ട്ടി​ക ത​യാ​റാ​ക്ക​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െ​ൻ​റ ചു​മ​ത​ല​യാ​ണ്.

ടി.​എ​ൻ. ശേ​ഷ​ൻ

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് എ​ന്തൊ​ക്കെ അ​ധി​കാ​ര​ങ്ങ​ളു​ണ്ടെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കും മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത ക​മീ​ഷ​ണ​റാ​യി​രു​ന്നു ടി.​എ​ൻ. ശേ​ഷ​ൻ. കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ളും നി​യ​മ​വും കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യ​ത്. 1990 മു​ത​ൽ ’96 വ​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി​രു​ന്നു.

ആ​ർ​ക്കൊ​ക്കെ സ്ഥാ​നാ​ർ​ഥി​യാ​വാം

25 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ ഏ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​നും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാം. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലു​മൊ​രു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യി​രി​ക്ക​ണം. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്ടർമാർക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ​ത്രി​ക ന​ൽക​ണം. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച​തും സ​മ്പാ​ദ്യം, ബാ​ധ്യ​ത ഇ​വ​യെ​ക്കു​റി​ച്ചെ​ല്ലാ​മു​ള്ള പൂ​ർ​ണ​വി​വ​രം കൃ​ത്യ​മാ​യി ന​ൽ​ക​ണം. അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ ആ​ളാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ലു​ള്ള ഒ​രാ​ൾ നി​ർ​ദേ​ശി​ക്ക​ണം.

1955ലെ ​പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ചും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി വി​ധി ഉ​ണ്ടാ​യാൽ അ​ങ്ങ​നെ​യു​ള്ള​വർക്ക് ആ​റു വർഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ക്കാൻ യോ​ഗ്യ​ത​യു​ണ്ടാ​വി​ല്ല. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും കോ​ട​തി​യി​ൽനി​ന്ന് ര​ണ്ടു​വർഷ​ത്തി​ൽ കു​റ​യാ​ത്ത കാ​ല​ത്തേ​ക്ക് ശി​ക്ഷ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർക്കും തെ​ര​ഞ്ഞെ​ടു​പ്പിൽ സ്ഥാ​നാ​ർഥി​യാ​കാൻ അ​വ​കാ​ശ​മി​ല്ല. ജ​യി​ൽ മോ​ചി​ത​രാ​യാ​ലും അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് അ​യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ക​ട​ന​പ​ത്രി​ക

രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളും മ​റ്റും ന​ട​പ്പാ​ക്കാനു​ദ്ദേ​ശി​ക്കു​ന്ന ക​ർ​മ​പ​രി​പാ​ടി​ക​ൾ ക്രോ​ഡീ​ക​രി​ച്ച രൂ​പ​മാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​ക​ൾ. വോ​ട്ട​ർ​മാ​ർ​ക്കു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളും അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​ലു​ണ്ടാ​വും. തെ​ര​ഞ്ഞെ​ടു​പ്പിെ​ൻ​റ ആ​ദ്യ​ഘ​ട്ട​ത്തിെ​ൻ​റ 48 മ​ണി​ക്കൂ​റി​ന് മു​മ്പ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് ക​മീ​ഷ​ൻ നി​ര്‍ദേ​ശം.

ബാ​ല​റ്റി​ൽ​നി​ന്ന്​ ബ​ട്ട​ണി​ലേ​ക്ക്​

പ​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രി​നു നേ​രെ സീ​ൽ പ​തി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ബാ​ല​റ്റ്പേ​പ്പ​ർ സം​വി​ധാ​ന​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ല​റ്റ് പേ​പ്പ​റി​ന് പ​ക​ര​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്രം. 1982ൽ ​ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു യ​ന്ത്രം ഉ​പ​യോ​ഗി​ച്ച​ത്. 2001ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു. വോ​ട്ടു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സാ​ധു ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, ആ​ർ​ക്കും വോ​ട്ടു ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ‘നോ​ട്ട’ (None of the above) ബ​ട്ട​ൺ അ​മ​ർ​ത്താ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectionElection Commission of IndiaElection 2024
News Summary - History Of Elections
Next Story