Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
camera
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightവർണക്കാഴ്​ചകൾ

വർണക്കാഴ്​ചകൾ

text_fields
bookmark_border

കുളിച്ചൊരുങ്ങി കുടുംബക്കാരെല്ലാം കൂടി ഒത്തൊരുമിച്ചിരുന്ന് ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി ഫോട്ടോയെടുക്കുന്ന കാലമൊക്കെ പോയി. ഇപ്പോൾ സ്വന്തം ഫോട്ടോ മറ്റാരുടെയും സഹായമില്ലാതെ നമ്മളെടുക്കും. ഒരു ​ഫോട്ടോയെടുക്കാത്തവരായി ആരുമുണ്ടാകില്ലല്ലോ. എന്നാൽ, നമുക്ക് ഫോട്ടോഗ്രഫിയുടെ വിശേഷങ്ങൾ അറിഞ്ഞാലോ.

കാമറ കഥ പറഞ്ഞുതുടങ്ങുന്നു

ഇ​റ്റാ​ലി​യ​ൻ ഭൗ​തി​ക​ശാ​സ്‌​ത്ര​ജ്ഞ​നാ​യ ജാ​മ്പാ​റ്റി​സ്​​റ്റാ ഡെ​ലാ പൊ​ർ​റ്റാ​യു​ടെ (1535-1615) വീട്ടിൽ നടന്ന രസകരമായൊരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അതിഥികൾ ഒരിക്കൽ കണ്ടത് മു​റി​ക്കു​ള്ളി​ലെ ചു​മ​രി​ൽ, ഏ​താ​നും കൊ​ച്ചു​മ​നു​ഷ്യ​രു​ടെ പ്ര​തി​രൂ​പ​ങ്ങ​ൾ ത​ല​കീ​ഴാ​യി ന​ട​ക്കു​ന്നതായിരുന്നു. അവർ പേടിച്ചോടി. മ​ന്ത്ര​വാ​ദ​ക്കു​റ്റം ആ​രോ​പി​ച്ച്‌ ഡെ​ലാ പൊ​ർ​റ്റാ​യെ കോ​ട​തി​ക​യ​റ്റു​ക​യും ചെ​യ്‌​തു! ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ച​രി​ത്ര​ത്തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

ഇ​രു​ട്ടു​നി​റ​ഞ്ഞ ഒ​രു പെ​ട്ടി​യു​ടെ​യോ മു​റി​യു​ടെ​യോ ഉ​ള്ളി​ലേ​ക്ക്‌ ഒ​രു കൊ​ച്ചു സു​ഷി​ര​ത്തി​ലൂ​ടെ പ്ര​കാ​ശം ക​ട​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ലു​ള്ള പ്ര​ത​ല​ത്തി​ൽ പു​റ​ത്തു​ള്ള വ​സ്‌​തു​വി​​ന്റെ ത​ല​കീ​ഴാ​യ പ്ര​തി​ബിം​ബം തെ​ളി​യു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ, ഡെ​ലാ പൊ​ർ​റ്റാ​യു​ടെ അ​തി​ഥി​ക​ൾ ക​ണ്ട​ത്‌ മു​റി​ക്കു​വെ​ളി​യി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന വ്യ​ക്തി​ക​ളെ​യാ​യി​രു​ന്നു. ആ​ധു​നി​ക കാ​മ​റ​യു​ടെ പ്രാ​രം​ഭ​രൂ​പ​മാ​യി​രു​ന്ന കാ​മ​റ ഒ​ബ്‌​സ്‌​ക്യു​റ​യി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്രം തെ​ളി​ഞ്ഞി​രു​ന്ന​ത്. വാ​സ്​​ത​വ​ത്തി​ൽ ഇ​ത്​ ഡെ​ലാ പൊ​ർ​റ്റാ​യു​ടെ ക​ണ്ടു​പി​ടി​ത്ത​മാ​യി​രു​ന്നി​ല്ല. എ.​ഡി 1015ല്‍ത​ന്നെ അ​റ​ബ് പ​ണ്ഡി​ത​നും ശാ​സ്​​ത്ര​ജ്ഞ​നു​മാ​യ ഇ​ബ്നു അ​ല്‍ഹ​യ്തം സൂ​ചി​ക്കു​ഴി (pin hole camera) കാ​മ​റ​ക​ളെ​ക്കു​റി​ച്ച്​ സൂ​ചി​പ്പി​ച്ചി​രു​ന്നു. പ്ര​കാ​ശ​ത്തെ അ​തി​സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ച അ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ സൂ​ചി​ക്കു​ഴി കാ​മ​റ ആ​ദ്യ​മാ​യി നി​ർ​മി​ച്ച​ത്. പ്ര​കാ​ശ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ സൂ​ചി​ക്കു​ഴി​പോ​ലു​ള്ള ഒ​രു കു​ഞ്ഞു​ദ്വാ​രം മാ​ത്ര​മു​ള്ള കാ​മ​റ​ക​ളാ​യി​രു​ന്നു ഇ​വ. ദ്വാ​രം ചെ​റു​താ​കു​ന്തോ​റും പ്ര​തി​ബിം​ബ​ത്തി​​ന്റെ വ്യ​ക്ത​ത കൂ​ടു​മെ​ന്ന്​ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. ​ഇ​രു​ണ്ട അ​റ എ​ന്ന​ർ​ഥം വ​രു​ന്ന 'കാ​മ​റ ഓ​ബ്സ്‌​ക്യൂ​റ' എ​ന്ന ലാ​റ്റി​ൻ വാ​ക്കി​ൽ​നി​ന്നാ​ണ്​ കാ​മ​റ എ​ന്ന വാ​ക്കി​​​ന്റെ ഉ​ത്ഭ​വം.

ആദ്യ ക്ലിക്

1826ല്‍ ഫ്രഞ്ചുകാരനായ ജോസഫ് നീസ് ഫോര്‍ നീപ്സ് കാമറയിലേക്ക്​ വീഴുന്ന പ്രതിബിംബത്തി​ന്റെ ചിത്രമെടുത്തത്​ വലിയ കുതിച്ചുചാട്ടത്തിന്​ വഴിയൊരുക്കി. അദ്ദേഹം തന്റെ എസ്​റ്റേറ്റ്‌ ബംഗ്ലാവിന്റെ ജനാലയിൽ സ്ഥാപിച്ച കാമറ ഒബ്‌സ്‌ക്യുറക്കുള്ളിൽ, ബിറ്റുമിൻ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ്‌ വെക്കുകയും എട്ടുമണിക്കൂർനേരം അതിൽ പ്രകാശം വീഴാൻ അനുവദിക്കുകയും ചെയ്‌തു. ഒരുകെട്ടിടവും മരവും കളപ്പുരയും ഉൾപ്പെട്ട അവ്യക്തമായ ഒരു ചിത്രം അതിൽ പതിഞ്ഞു. ഇന്ന്​ നമുക്ക്​ കാണുമ്പോൾ അയ്യേ എന്ന്​ പറയാൻ തോന്നുന്ന ചിത്രമായിരുന്നെങ്കിലും ലോകചരിത്രത്തിലെ ആദ്യ ഫോ​ട്ടോയായിരുന്നു അത്​. നീപ്​സ്​ ഹീലിയോഗ്രാഫ്​ എന്നറിയപ്പെടുന്ന ഈ പരീക്ഷണത്തിനായി അദ്ദേഹം പത്തുവർഷത്തോളം ചെലവഴിച്ചു. ആദ്യ ഫോ​ട്ടോ പ്ലേറ്റിൽ പതിപ്പിക്കാനായി എട്ട്​ മണിക്കൂർ വേണ്ടിവന്നെന്നു കേൾക്കു​മ്പോൾ സെക്കൻഡിനുള്ളിൽതന്നെ നിരവധി ഫോ​ട്ടോകൾ ക്ലിക്കുന്ന കൂട്ടുകാർക്ക്​ അത്ഭുതം തോന്നുന്നുണ്ടല്ലേ?

ഫ്രഞ്ചുകാരൻ തന്നെയായ ലൂയിസ്​ ഡാഗുറെ നീപ്​സിന്റെ ഹീലിയോഗ്രാഫ്​ ​പ്രക്രിയ വികസിപ്പിച്ചു. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവി​ന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കുന്നതിലും ഡാഗുറെ വിജയിച്ചു. ഇതോടെ ഫോ​ട്ടോഗ്രഫി ജനകീയമായിത്തുടങ്ങി.

ഫിലിമുകൾ വരുന്നു

ഗ്ലാസ്​പ്ലേറ്റുകളിൽ രാസവസ്​തുക്കൾ പുരട്ടിയ ഫോട്ടോഗ്രഫിക് പ്ലേറ്റിലാണ് ആദ്യകാലത്ത്​ ഫോ​ട്ടോ എടുത്തിരുന്നത്​. ഇവ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും ഏറെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായി ഒരിടത്ത്​ സ്ഥാപിച്ചിരുന്ന കാമറകളായിരുന്നു ഇവ. ഇത്​ പരിഹരിക്കാനുള്ള ​ശ്രമഫലമായിട്ടാണ്​ ഫിലിമുകൾ ഉത്ഭവിക്കുന്നത്​. രാസമാറ്റം സംഭവിക്കുന്ന വസ്തുക്കള്‍ പുരട്ടിയ പ്ലാസ്​റ്റിക് ചുരുളുകളാണ് ഫിലിം. 1888ൽ ജോർജ്‌ ഈസ്​റ്റ്​മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക്‌ പെട്ടിക്കാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രാഫർ ആയിത്തീരാമെന്ന സ്ഥിതിവന്നു.

കാമറയും ഡിജിറ്റലാകുന്നു

ഡിജിറ്റൽ കാമറ 20ാം നൂറ്റാണ്ടിൽതന്നെ കണ്ടുപിടിച്ചിരുന്നെങ്കിലും സാർവത്രികമായത്​ 2000മാണ്ട്​ പിറന്നതിനുശേഷമാണ്​. ഫിലിമില്ലാത്ത കാമറയാണ്​ ഡിജിറ്റൽ കാമറ. ​പ്രതിബിംബം ഫിലിമിൽ പതിയുന്നതിന്​ പകരം ഡിജിറ്റൽ മെമ്മറികാർഡിൽ സൂക്ഷിക്കുന്നതാണ്​ ഈ കാമറകളുടെ രീതി. ഫിലിമിൽ പതിയുന്ന നെഗറ്റിവിനെ പോസിറ്റിവാക്കിയാണ്​ ആദ്യകാലങ്ങളിൽ ചിത്രങ്ങളെടുത്തിരുന്നത്​. എന്നാൽ, ഡിജിറ്റൽ കാമറകളിലെ ചിത്രങ്ങൾ അനായാസം നമുക്ക്​ ലഭ്യമാകുന്നു. ഡിജിറ്റൽ കാമറകൾ വന്നതോടെ ഫോ​ട്ടോഗ്രഫി സാർവത്രികവും ചെലവുകുറഞ്ഞതുമായി മാറി. മൊബൈൽ ഫോണുകളും ഇതേ രീതിയാണ്​ പിന്തുടരുന്നത്​.

കൊഡാക്കിന്റെ പാളിയ കച്ചവടതന്ത്രം

ഫോട്ടോഗ്രഫിക് ഫിലിം നിർമാണ മേഖലയിലെ അതികായരായിരുന്നു അമേരിക്കൻ കമ്പനിയായ ഇൗസ്​റ്റ്​മാൻ കൊഡാക്​. ഫോട്ടോഗ്രഫിക് ഉപകരണങ്ങളുടെയും ഫിലിമി​െൻറയും നിര്‍മാണ, വിപണന, സേവന മേഖലകളിലേക്ക് 1889 ലാണ് ജോര്‍ജ് ഈസ്​റ്റ്​മാന്‍, അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായി 'ഈസ്​റ്റ്​മാന്‍ കൊഡാക്കിനെ' അവതരിപ്പിച്ചത്. 1976ഓടെ അമേരിക്കയിലെ ഫോട്ടാഗ്രഫിക്​ ഫിലിം വിൽപനയിൽ 90 ശതമാനവും കൊഡാക്കി​േൻറതായിരുന്നു. 1975ൽ തന്നെ കൊഡാക്കി​െൻറ ആര്‍ ആൻഡ്​ ഡി വിഭാഗം ആദ്യമായി ഡിജിറ്റല്‍ കാമറ രൂപകൽപന ചെയ്​തിരുന്നുവെങ്കിലും ഫിലിം കച്ചവടം കുറയുമെന്ന്​ കരുതി ഡിജിറ്റൽ കാമറരംഗത്തേക്ക്​ ഇറങ്ങിയില്ല. എന്നാൽ, പ്രധാന എതിരാളികളായ ജപ്പാനീസ്​ കമ്പനി 'ഫ്യൂജി ഫിലിംസ്' കച്ചവടതന്ത്രങ്ങൾ പരിഷ്​കരിച്ചു. 1990കളിൽ തന്നെ കച്ചവടം കുറഞ്ഞ കൊഡാക്​ 2000ത്തിനുശേഷം നഷ്​ടത്തിലായി മാറി. ഇതോടെ 120 വര്‍ഷത്തോളം വിപണിയില്‍ തേരോട്ടം നടത്തിയ കൊഡാക്കിന്റെ മേധാവിത്വം നഷ്ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraDigital Camera
News Summary - History of the camera
Next Story