Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
carina nebula
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightജെയിം​​സ് വെ​​ബ്...

ജെയിം​​സ് വെ​​ബ് സ്‍പേ​​സ് ദൂ​​ര​​ദ​​ർ​​ശി​​നിയും അഞ്ചു ചിത്രങ്ങളും

text_fields
bookmark_border

പ്ര​​പ​​ഞ്ച​സൃ​​ഷ്ടി​​യു​​ടെ ര​​ഹ​​സ്യ ഉ​​ള്ള​​റ​​ക​​ളി​​ലേ​​ക്ക് വെ​​ളി​​ച്ചം​വീ​​ശു​​ന്ന​​വ​​യാ​​ണ് ജെയിം​​സ് വെ​​ബ് സ്‍പേ​​സ് ദൂ​​ര​​ദ​​ർ​​ശി​​നി പ​​ക​​ർ​​ത്തി​​യ അ​​ഞ്ചു ​​ചി​​ത്ര​​ങ്ങ​​ൾ. ജ്യോ​​തി​​ശ്ശാ​​സ്ത്ര​​ത്തി​​ലും പ്ര​​പ​​ഞ്ച വി​​ജ്ഞാ​​ന​​ത്തി​​ലും പു​​തി​​യ നാ​​ഴി​​ക​ക്ക​ല്ലു​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​നാ​​യി​​രു​​ന്നു ജെയിം​​സ് വെ​​ബ് സ്‍പേ​​സ് ദൂ​​ര​​ദ​​ർ​​ശി​​നി​​യു​​ടെ വി​​ക്ഷേ​​പ​​ണം. പ്ര​​പ​​ഞ്ച​​ത്തി​​ന്റെ ര​​ഹ​​സ്യ​ചു​​രു​​ളു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​ന്റെ ആ​​ദ്യ​പ​​ടി​​യാ​​യി ജ​​യിം​​സ് വെ​​ബ് സ്‍പേ​​സ് ദൂ​​ര​​ദ​​ർ​​ശി​​നി പ​​ക​​ർ​​ത്തി​​യ അ​​ഞ്ചു ചി​​ത്ര​​ങ്ങ​​ൾ മാ​​റി

ജെയിം​​സ് വെ​​ബ് സ്‍പേ​​സ് ദൂ​​ര​​ദ​​ർ​​ശി​​നി

നെ​​ക്സ്റ്റ് ജ​​ന​​റേ​​ഷ​​ൻ സ്‍പേ​​സ് ടെ​​ലി​​സ്കോ​​പ് എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ദൂ​​ര​​ദ​​ർ​​ശി​​നി​​ക്ക് നാ​​സ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി​​രു​​ന്ന ജെയിം​​സ് ഇ. ​​വെ​​ബി​​നോ​​ടു​​ള്ള ആ​​ദ​​ര സൂ​​ച​​ക​​മാ​​യാ​​ണ് ഈ ​​പേ​​രു ന​​ൽ​​കി​​യ​​ത്. 1996ലാ​​യി​​രു​​ന്നു ദൂ​​ര​​ദ​​ർ​​ശി​​നി​​യു​​ടെ നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​ദ്യ​ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്. പി​​ന്നീ​​ട് മൂ​​ന്നു പ​​തി​​റ്റാ​​ണ്ട് നീ​​ണ്ട ഗ​​വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ​​യാ​​ണ് ഈ ​​ടെ​​ലി​​സ്കോ​​പ്പി​​ന്റെ നി​​ർ​​മാ​​ണം.

ഹ​​ബി​​ൾ ആ​​യി​​രു​​ന്നു ജെയിം​​സ് വെ​ബി​​ന് മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ സ്‍പേ​​സ് ടെ​​ലി​​സ്കോ​​പ്. എ​​ന്നാ​​ൽ, ഹ​​ബി​​ളി​​​നേ​​ക്കാ​​ൾ 100 മ​​ട​​ങ്ങ് ശ​​ക്ത​​മാ​​യ ചി​​ത്ര​​ങ്ങ​​ളെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​താ​​ണ് ജെയിം​​സ് വെ​​ബ്.


ഇ​​ൻ​​ഫ്രാ​​റെ​​ഡ് സാ​​​​​ങ്കേ​​തി​​ക​വി​​ദ്യ​​യി​​ൽ നി​​ർ​​മി​​ച്ച ടെ​​ല​ി​സ്കോ​​പ്പി​​ലെ ക​​ണ്ണാ​​ടി​​യു​​ടെ വ്യാ​​സം 6.5 മീ​​റ്റ​​റാ​​ണ്. അ​​ൾ​​ട്രാ​ലൈ​​റ്റ് വെ​​യ്റ്റ് ബെ​​റി​​ലി​​യം കൊ​​ണ്ടാ​​ണ് ക​​ണ്ണാ​​ടി​​യു​​ടെ നി​​ർ​​മാ​​ണം. ഒ​​രു ടെ​​ന്നി​സ് കോ​​ർ​​ട്ടി​​ന്റെ വ​​ലു​​പ്പ​​മു​​ള്ള അ​​ഞ്ച് പാ​​ളി​​ക​​ളു​​ള്ള സ​​ൺ​​ഷീ​​ൽ​​ഡാ​​ണ് വെ​​ബി​​ന്റെ പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത. സൂ​​ര്യ​​നി​​ൽ​​നി​​ന്നു​​ള്ള താ​​പം കു​​റ​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും.

2021 ഡി​​സം​​ബ​​റി​​ലാ​​യി​​രു​​ന്നു ദൂ​​ര​​ദ​​ർ​​ശി​​നി​​യു​​ടെ വി​​ക്ഷേ​​പ​​ണം. നാ​​സ, ഇ.​​എ​​സ്.​​എ (യൂ​​റോ​​പ്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഏ​​ജ​​ൻ​​സി), സി.​​എ​​സ്.​​എ (ക​​നേ​​ഡി​​യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഏ​​ജ​​ൻ​​സി) എ​​ന്നി​​വ​​യു​​ടെ അ​​ന്താ​​രാ​​ഷ്ട്ര സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് നി​​ർ​​മാ​​ണം. 17 രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത സം​​രം​​ഭം. മ​​ഹാ​​വി​​സ്ഫോ​​ട​​നം, ആ​​ദ്യ ന​​ക്ഷ​​ത്ര​​ങ്ങ​​ളു​​ടെ ഉ​​ത്ഭ​​വം, ആ​​ദ്യ ക്ഷീ​​ര​​പ​​ഥം, ക്ഷീ​​ര​​പ​​ഥ​​ങ്ങ​​ളി​​ലെ ത​​മോ​​ഗ​​ർ​​ത്തം, ന​​ക്ഷ​​ത്ര​​ങ്ങ​​ളു​​ടെ​​യും ഗ്ര​​ഹ​​ങ്ങ​​ളു​​ടെ​​യും ഉ​​ത്ഭ​​വം, ന​​ക്ഷ​​ത്ര രൂ​​പ​വ​ത്​​ക​​ര​​ണം, ജീ​​വ​​ന്റെ ഉ​​ത്ഭ​​വം എ​​ന്നി​​വ ജെയിം​​സ് വെ​​ബി​​ലൂ​​ടെ ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം.

കാ​രി​ന നെ​ബു​ല

നാ​സ​യു​ടെ ജെ​യിം​സ് വെ​ബ് സ്‌​പേ​സ് ടെ​ലി​സ്‌​കോ​പ് പ​ക​ർ​ത്തി​യ പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് 'കാ​രി​ന നെ​ബു​ല'​യു​ടെ ചി​ത്രം. ഭൂ​മി​യി​ൽ​നി​ന്ന് 7600 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണ് കാ​രി​ന. 'ന​ക്ഷ​ത്ര​ങ്ങ​ൾ ജ​നി​ക്കു​ന്നി​ടം' എ​ന്നാ​ണ് നാ​സ കാ​രി​ന നെ​ബു​ല​ക്ക് വി​ശേ​ഷ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയുള്ള കാരിന. നക്ഷത്രങ്ങൾ ജനിക്കുന്നിടം എന്നാണ് കാരിന നെബുലയുടെ വിശേഷണം

എ​ൻ.​ജി.​സി 3324 എ​ന്ന​പേ​രി​ലും ഈ ​നെ​ബു​ല അ​റി​യ​പ്പെ​ടു​ന്നു. നൂ​റു​ക​ണ​ക്കി​ന് പു​തി​യ ന​ക്ഷ​ത്ര​ങ്ങ​ളോ​ടൊ​പ്പം പു​തി​യ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പി​റ​വി​കൂ​ടി കാ​ണി​ക്കു​ന്ന​താ​ണ് കാ​രി​ന. ഇ​ത് അ​മ്പ​ര​പ്പി​ക്കു​ന്ന വി​വ​ര​മാ​ണെ​ന്ന് നാ​സ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളും പ​ർ​വ​ത​രൂ​പ​ങ്ങ​ളും താ​ഴ്വ​ര രൂ​പ​ങ്ങ​ളു​മു​ള്ള ഇ​ട​മാ​ണി​ത്. കോ​സ്മി​ക് ക്ലി​ഫ്സ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന കാ​രി​ന​യു​ടെ ചി​ത്രം വെ​ബ് ടെ​ലി​സ്കോ​പ്പി​ന്റെ ത്രി​മാ​ന ക​ണ്ണി​ലു​ടെ കാ​ണു​മ്പോ​ൾ ച​ന്ദ്ര​പ്ര​കാ​ശ​മു​ള്ള സാ​യാ​ഹ്ന​ത്തി​ൽ പാ​റ​ക​ൾ നി​റ​ഞ്ഞ പ​ർ​വ​ത​ക്കൂ​ട്ടം പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് എ​ൻ.​ജി.​സി 3324നു​ള്ളി​ലെ ഭീ​മാ​കാ​ര​മാ​യ വാ​ത​ക അ​റ​യു​ടെ അ​രി​കാ​ണ്. ഈ ​ചി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഭാ​ഗ​ത്തി​ന് ഏ​ക​ദേ​ശം ഏ​ഴു പ്ര​കാ​ശ​വ​ർ​ഷം ഉ​യ​ര​മു​ണ്ട്.

സ​തേ​ൺ റി​ങ് നെ​ബു​ല

എ​ൻ.​ജി.​സി 3132 അ​ല്ലെ​ങ്കി​ൽ, സ​തേ​ൺ റി​ങ് നെ​ബു​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ലാ​ന​റ്റ​റി നെ​ബു​ല​യു​ടെ ചി​ത്ര​മാ​ണ് ജെ​യിം​സ് വെ​ബ് സ്‌​പേ​സ് ടെ​ലി​സ്‌​കോ​പ് പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ മ​റ്റൊ​ന്ന്. 2500 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണ് സ​തേ​ണ്‍ റി​ങ് നെ​ബു​ല​യു​ടെ സ്ഥാ​നം.

സതേണ്‍ റിംഗ് നെബുല. എൻ.ജി.സി 3132 എന്നപേരിലും അറിയപ്പെടുന്നു. ഭൂമിയിൽനിന്ന് ഏകദേശം 2,500 പ്രകാശവർഷം അകലെ

തെ​ക്ക​ൻ ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ലെ മ​നോ​ഹ​ര​മാ​യ തി​ള​ങ്ങു​ന്ന വാ​ത​ക ഭാ​ഗ​മാ​ണി​ത്. ഇ​തി​ന്റെ മ​ധ്യ​ത്തി​ലാ​യി ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ട്. ഇ​തി​ൽ തി​ള​ക്കം കു​റ​ഞ്ഞ ഒ​രെ​ണ്ണം വെ​ള്ള കു​ള്ള​നാ​ണ്. മ​രി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന വാ​ത​ക​ത്തി​ന്റെ​യും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് സ​തേ​ൺ റി​ങ് നെ​ബു​ല.

സ്റ്റെ​ഫാ​ന്‍സ് ക്വി​ന്റ​റ്റ്

അ​ഞ്ച് ഗാ​ല​ക്‌​സി​ക​ളു​ടെ കാ​ഴ്ച വി​സ്മ​യം​ത​ന്നെ​യാ​ണ് സ്റ്റെ​ഫാ​ന്‍സ് ക്വി​ന്റ​റ്റ്. നാ​സ​യു​ടെ ജെ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി ഈ ​ഗാ​ല​ക്സി​ക്കൂ​ട്ട​ങ്ങ​ളു​ടെ പു​തി​യ വെ​ളി​ച്ച​ത്തി​ലേ​ക്കാ​ണ് ചെ​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത്. ജെ​യിം​സ് വെ​ബ് സ്‌​പേ​സ് ടെ​ലി​സ്‌​കോ​പ് പ​ക​ർ​ത്തി​യ ഏ​റ്റ​വും വ​ലി​യ ചി​ത്രം​കൂ​ടി​യാ​ണി​ത്. 150 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പി​ക്സ​ലു​ക​ൾ ഈ ​ചി​ത്ര​ത്തി​ൽ മാ​ത്രം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 1000 വ്യ​ത്യ​സ്ത ഇ​മേ​ജ് ഫ​യ​ലു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​കാ​ഴ്ച​വി​സ്മ​യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്റ്റെഫാൻസ് ക്വിന്ററ്റ്. സൂര്യനിൽനിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെ. അ​ഞ്ച് ഗാ​ല​ക്‌​സി​ക​ളു​ടെ കാ​ഴ്ച വി​സ്മ​യം

വെ​ബി​ലൂ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​പ​ഞ്ച​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​വും ഗാ​ല​ക്‌​സി​യു​ടെ പ​രി​ണാ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് നാ​സ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ ഇ​ൻ​ഫ്രാ​റെ​ഡ് റേ​ഡി​യേ​ഷ​ന​ട​ക്കം ഉ​ള്ള​തി​നാ​ൽ ഈ ​ഗാ​ല​ക്സി ഗ്രൂ​പ്പി​ലെ വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പു​തി​യ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ മി​ന്നു​ന്ന കൂ​ട്ട​വും പു​ത്ത​ൻ ന​ക്ഷ​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ക്കു​ന്ന​തി​ന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും ഈ ​ചി​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്നു​ണ്ട്.

SMACS 0723

ജെ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി നി​ർ​മി​ച്ചെ​ടു​ത്ത വി​ദൂ​ര പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ​തും വ്യ​ക്ത​ത​യു​ള്ള​തു​മാ​യ ഇ​ൻ​ഫ്രാ​റെ​ഡ് ചി​ത്ര​മാ​ണ് SMACS 0723. ടെ​ലി​സ്കോ​പ് വ​ഴി നാ​സ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ച്ച​തും ഇ​തി​ന്റെ ത​ന്നെ​യാ​ണ്.

ജെ​യിം​സ് വെ​ബ് നി​ർ​മി​ച്ചെ​ടു​ത്ത വി​ദൂ​ര പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ​തും വ്യ​ക്ത​ത​യു​ള്ള​തു​മാ​യ ഇ​ൻ​ഫ്രാ​റെ​ഡ് ചി​ത്ര​ം

ആ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ല​ക്സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന, ഇ​ൻ​ഫ്രാ​റെ​ഡി​ൽ ഇ​തു​വ​രെ നി​രീ​ക്ഷി​ച്ചി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും മ​ങ്ങി​യ വ​സ്തു​ക്ക​ൾ വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച ചി​ത്രം​കൂ​ടി​യാ​ണി​ത്.

വാ​സ്പ് -96 ബി

​ഭൂ​മി​ക്ക​പ്പു​റം ജ​ല​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് വ​ലി​യൊ​രു ഉ​ത്ത​രം കി​ട്ടി​യ ക​ണ്ടു​പി​ടി​ത്ത​മാ​യി​രു​ന്നു 'വാ​സ്പ് 96 ബി'​യു​ടേ​ത്. ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പ്പി​ലൂ​ടെ വി​ദൂ​ര​ഗ്ര​ഹ​ത്തി​ലെ ജ​ല​സാ​ന്നി​ധ്യ​വും തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു നാ​സ. 1150 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണ് വാ​സ്പ് -96 ബി. ​ഇ​വി​ടെ​യാ​ണ് ജ​ല​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ഘ​ക്കൂ​ട്ട​ങ്ങ​ളും ധൂ​ളീ​പ​ട​ല​ങ്ങ​ളും ദൃ​ശ്യ​മാ​കു​ന്ന ഇ​ടം​കൂ​ടി​യാ​ണ് ഇ​വി​ടം. ക​ഠി​ന​മാ​യ ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ വാ​ത​ക​ങ്ങ​ളു​മു​ണ്ട്. സൂ​ര്യ​നെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ന​ക്ഷ​ത്ര​ത്തെ ഇ​ത് വ​ലം​വെ​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​സ പ​റ​യു​ന്നു. ഭീ​മ​ൻ ഗ്ര​ഹ​ത്തി​ന് ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ മേ​ഘ​ങ്ങ​ൾ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നു​മു​ള്ള തെ​ളി​വു​ക​ൾ സ​ഹി​തം ജ​ല​ത്തി​ന്റെ സാ​ന്നി​ധ്യം ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.


വ്യാ​ഴം, ശ​നി, നെ​പ്റ്റ്യൂ​ൺ, യു​റാ​ന​സ് എ​ന്നീ ഗ്ര​ഹ​ങ്ങ​ളെ​പ്പോ​ലെ ക​ട്ടി​യേ​റി​യ ഉ​ൾ​ക്കാ​മ്പും അ​തി​നെ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്ന വാ​ത​ക ഉ​പ​രി​ത​ല​വു​മു​ള്ള ഗ്ര​ഹ​മാ​ണ് വാ​സ്പ് 96 ബി. ​ഭൂ​മി​ക്ക​പ്പു​റ​ത്തു​ള്ള വാ​സ​യോ​ഗ്യ​മാ​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ജെ​യിം​സ് വെ​ബി​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ളെ​ന്ന് നാ​സ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

നെബുല

മേഘം (Cloud) എന്ന അർഥം വരുന്ന ലാറ്റിൻ പദത്തിൽനിന്നാണ് നെബുല എന്ന വാക്കുണ്ടായത്. മലയാളത്തിൽ ഇതിനെ നീഹാരിക എന്നും പറയും. പ്രപഞ്ചത്തിൽ ഏറ്റവും സൗന്ദര്യം കൂടിയത് എന്ന വിശേഷണം കൂടിയുണ്ട് നെബുലക്ക്. വാതകങ്ങളും പൊടിപടലങ്ങളുമെല്ലാം കൂടിക്കലർന്ന് ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളോളം വിസ്തൃതിയിൽ കാണപ്പെടുന്ന വാതക ധൂളി മേഘ പടലക്കൂട്ടമാണ് നെബുലകൾ. പുതിയ നക്ഷത്രങ്ങളിൽ അധികവും രൂപപ്പെടുന്നത് നെബുലകളിലാണ്. ന​ക്ഷ​ത്രങ്ങളുടെ നഴ്സറിയെന്നും നെബുലകളെ വിളിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:James Webb Space Telescope
News Summary - Images from the James Webb Space Telescope
Next Story