ഗാന്ധിജിയും കേരളവും -അറിയേണ്ടതെല്ലാം
text_fieldsഅഞ്ചുതവണയാണ് ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുള്ളത്. ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ നേതാവായിരുന്ന മൗലാനാ ഷൗക്കത്തലിയോടൊപ്പം 1920 ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ടരക്കാണ് രാഷ്ട്രപിതാവ് കോഴിക്കോെട്ടത്തുന്നത്. കോഴിക്കോട് കടപ്പുറത്ത് അദ്ദേഹത്തെ കാണാൻ 20,000ത്തിലേറെ പേരെത്തി.
ഹിന്ദു-മുസ്ലിം ശാശ്വത സൗഹൃദം ബ്രിട്ടീഷുകാേരാടുള്ള സമരേത്തക്കാൾ പ്രധാനമാണെന്ന് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഗാന്ധിജി ഒാർമിപ്പിച്ചു. രണ്ടുതവണകൂടി ഗാന്ധിജി കോഴിക്കോട് വന്നിട്ടുണ്ട്. 1927ലും 1934ലും.
1925 മാർച്ച് എട്ടിനാണ് ഗാന്ധിജി കൊച്ചിയിൽ വന്നത്. അവിടത്തെ സ്വീകരണത്തിനുശേഷം അദ്ദേഹം വൈക്കത്ത് പൗരസ്വീകരണത്തിൽ പെങ്കടുത്തു. ആലപ്പുഴയിലെ സ്വീകരണത്തിൽ പെങ്കടുത്തശേഷം കൊല്ലം വഴി വർക്കല ശിവഗിരി മഠത്തിലെത്തി. തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികളിൽ പെങ്കടുത്തു. വൈക്കം സത്യഗ്രഹാശ്രമത്തിൽ പുലയമഹാസഭയിൽ പെങ്കടുത്തു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംസാരിച്ചു. മാർച്ച് 19ന് പാലക്കാട് വഴി മടക്കയാത്ര.
1927ൽ ആയിരുന്നു അടുത്ത സന്ദർശനം. ഒക്ടോബർ ഒമ്പതിന് തിരുവനന്തപുരത്തെത്തിയ ഗാന്ധിജി കച്ചേരി മൈതാനത്ത് യോഗത്തിൽ പെങ്കടുത്തു. കൊല്ലം, ഹരിപ്പാട്, ആലപ്പുഴ, കൊച്ചി വഴി തൃശൂരിലെത്തി. 15ന് തേക്കിൻകാട് മൈതാനിയിൽ പ്രസംഗിച്ചു. പിന്നീട് പാലക്കാെട്ടത്തി കോയമ്പത്തൂരിലേക്ക് പോയി. 25ന് കേരളത്തിലേക്ക് മടങ്ങി ഒറ്റപ്പാലം, ഷൊർണൂർ വഴി കോഴിക്കോെട്ടത്തി.
1934 ജനുവരി 10ന് പാലക്കാെട്ട ഒലവക്കോെട്ടത്തിയ ഗാന്ധിജി ഒറ്റപ്പാലം, ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ സന്ദർശിച്ചു. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി വഴി കോഴിക്കോെട്ടത്തി. ആ സമയത്ത് ഗാന്ധിജി മീഞ്ചന്ത സാമൂതിരി കോവിലകത്ത് എത്തി അന്നത്തെ സാമൂതിരി രാജാ കെ.സി. മാനവദേവൻ രാജയുമായി പിന്നാക്ക വിഭാഗത്തിന് ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞു. ഇൗ ചർച്ചക്കുശേഷം അദ്ദേഹം വയനാടും സന്ദർശിച്ചു. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, വർക്കല വഴി തിരുവനന്തപുരത്തെത്തി. 1937ൽ ജനുവരി 12ന് ഗാന്ധി പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. നെയ്യാറ്റിൻകര വെങ്ങാവൂർ വഴി കന്യാകുമാരിയിലേക്ക്. ജനുവരി 16ന് തിരിച്ചെത്തിയ അദ്ദേഹം വർക്കല ശിവഗിരി മഠത്തിലെ സമ്മേളനത്തിൽ പെങ്കടുത്തു. കൊല്ലം, വൈക്കം, കോട്ടയം, കൊട്ടാരക്കര വഴി ജനുവരി 21ന് തമിഴ്നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.