പിന്തുടരാം ഇൗ മൂന്ന് പാഠങ്ങൾ
text_fieldsതിരുത്തലുകൾ വിജയത്തിലെത്തിക്കും
ആദ്യ അവസരത്തിൽതന്നെ 45ാം റാങ്കുമായി സിവിൽ സർവിസ് കൈയെത്തിപ്പിടിച്ചയാളാണ് സഫ്ന. ചെറിയ പ്രായത്തിൽതെന്ന ഇന്ത്യയിലെ ഉന്നതമായ തൊഴിൽ മേഖലയിലേക്ക്. തിരുവനന്തപുരം സ്വദേശിനി സഫ്ന നസ്റുദ്ദീൻ സംസാരിക്കുന്നു....
ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് പഠിക്കണം. എല്ലാവർക്കും ഉണ്ടാകും ഓരോ തെറ്റുകുറ്റങ്ങൾ, അത് തിരുത്തി മുന്നോട്ടുപോയാൽ വിജയം ഉറപ്പാണ്. സിവിൽ സർവിസ് ആർക്കും പരിശ്രമിച്ചാൽ കൈയെത്തിപ്പിടിക്കാവുന്നതേ ഉള്ളൂ. സിവിൽ സർവിസ് മാത്രമല്ല, ഏതൊരു പരീക്ഷയും മറികടക്കാൻ ആത്മവിശ്വാസവും തെറ്റുകൾ തിരുത്തി മുന്നേറാനുള്ള മനസ്സുംതന്നെയാണ് വേണ്ടത്. യു.പി.എസ്.സി സിലബസ് കൃത്യമായി മനസ്സിലാക്കിയശേഷമായിരുന്നു എെൻറ പഠനം. സിലബസ് പഠിച്ചുതീർക്കാനാവശ്യമായവയെല്ലാം കണ്ടെത്തി ശേഖരിച്ചു. കൃത്യമായ പഠനംതെന്നയാണ് സിവിൽ സർവിസിെൻറ രഹസ്യമന്ത്രം. രണ്ടു ദിവസം പഠിച്ചശേഷം ഇനി ഒന്ന് പഠനത്തിൽനിന്ന് മാറിനിന്നേക്കാം എന്നു കരുതുന്നവർക്ക് അതത്ര എളുപ്പമായേക്കില്ല. ഒാേരാ ദിവസവും എത്ര പഠിച്ചുതീർക്കണം എന്ന ലക്ഷ്യം മുന്നിലുണ്ടാകണം, ആ ലക്ഷ്യം കൈവരിക്കുകയും വേണം. എെൻറ പോരായ്മകളെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് പഠിച്ചതും.
ഒാരോ ഘട്ടത്തിലും ഒരുപാട് പേർ പിന്തുണ നൽകി കൂടെയുണ്ടായിരുന്നു. ഏറ്റവും പ്രധാനം വീട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണതന്നെ. പഠനം ഒരു വാശിയായി കണ്ട് മുന്നോട്ടുപോകുേമ്പാൾ പല തടസ്സങ്ങളും നേരിടേണ്ടിവരും. അപ്പോൾ കൂടെനിൽക്കാൻ കൂട്ടുകാരും കുടുംബവും മാത്രം മതി. ഓരോ ഘട്ടത്തിലും എൻെറ തെറ്റുകുറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി, പിന്നീട് അത് തിരുത്തി മുന്നോട്ടുപോകാൻ അധ്യാപകർ സഹായിച്ചു. എൻെറ കരുത്തും പോരായ്മയും നല്ല ബോധ്യമുണ്ടായിരുന്നു.
സ്കൂൾ കാലഘട്ടം മുതൽ പിന്തുണച്ച അധ്യാപകരുണ്ട് എെൻറ വിജയത്തിനു പിന്നിൽ. 2018ൽ മാർ ഇവാനിയോസ് കോളജിൽനിന്ന് ബി.എ ഇക്കണോമിക്സിൽ ബിരുദം നേടിയശേഷമാണ് ഐ.എ.എസ് കോച്ചിങ്ങിന് ചേർന്നത്. ഒരു വർഷം കോച്ചിങ് പൂർത്തിയാക്കി, പരീക്ഷയെ നേരിട്ടു. റിട്ടയേഡ് സബ് ഇൻസ്പെക്ടർ ഹാജ നസ്റുദ്ദീെൻറയും കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്േചഞ്ചിലെ ടൈപിസ്റ്റായ എ.എൻ. റംലയുടെയും മകളാണ്. സിവിൽ സർവിസ് എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളിൽ സഹോദരിമാരായ ഫർസാനയും ഫസ്നയും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ആത്മവിശ്വാസംകൊണ്ട് മറികടക്കണം
ഇത്തവണ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷഎഴുതിനോക്കണം. അടുത്ത തവണ പഠിച്ച് എഴുതിനേടണം. തിരുവനന്തപുരം സ്വദേശി ഗോകുൽ എസ് 2019ൽ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ എഴുതാനിരിക്കുേമ്പാൾ എടുത്ത തീരുമാനം അതായിരുന്നു. ആഴത്തിലുള്ള വായന മാത്രമായിരുന്നു മുതൽക്കൂട്ട്. ആദ്യ കടമ്പ എളുപ്പം കടന്നതോടെ കഠിനപ്രയത്നമായിരുന്നു. ഇതോടെ ആദ്യ ചാൻസിൽതന്നെ സിവിൽ സർവിസ് നേട്ടവും കൈപ്പിടിയിലൊതുക്കി. 804ാം റാങ്കുമായി ഗോകുൽ നേടിയത് മറ്റൊരു ഇരട്ടിമധുരംകൂടിയായിരുന്നു. അഖിലേന്ത്യതലത്തിൽ പൂർണ അന്ധതയുമായി സിവിൽ സർവിസ് നേടുന്ന ആദ്യ മലയാളികൂടിയായി ഗോകുൽ...
2018ൽ ബിരുദം അവസാന വർഷത്തോടെയാണ് സിവിൽ സർവിസ് എന്ന ആഗ്രഹം മനസ്സിൽ കടന്നുകൂടുന്നത്. ഒരുപാട് വായിക്കുന്ന ശീലം പഠനസമയത്ത് മുതൽക്കൂട്ടായി. കോച്ചിങ്ങിന് പോകാതെയായിരുന്നു പരിശീലനം. 2019 ജൂണിൽ എം.എ കഴിഞ്ഞശേഷം ഒക്ടോബറിൽ പിഎച്ച്.ഡിക്ക് ചേർന്നു. കോളജിൽ പഠനത്തോടൊപ്പമായിരുന്നു വായനയും. അക്കാദമിക്സിലും കൾചറൽ ആക്ടിവിറ്റികളിലും പെങ്കടുത്തിരുന്നു. ഈ ദിവസങ്ങളിൽ പലപ്പോഴും സിവിൽ സർവിസിനായി സമയം മാറ്റിവെക്കാൻ സാധിച്ചിരുന്നില്ല. പത്രം മാത്രമായിരുന്നു കൃത്യമായി വായിച്ചിരുന്നത്.
ചെറുപ്പം മുതൽ ഡിബേറ്റുകളിലും ഇലക്യുഷനുകളിലും നിരന്തരം പങ്കെടുത്തിരുന്നു. 2019ൽ നാഷനൽ ഇൻറർ യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഡിബേറ്റിന് സമ്മാനം ലഭിച്ചു. കൂടാതെ, അഞ്ചുവർഷം കേരള യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിലും സമ്മാനം നേടി. എൻ.ജി.ഒ ആക്ടിവിറ്റികളിലും സജീവമായി പങ്കെടുത്തു.
സിവിൽ സർവിസ് സിലബസ് വലിയൊരു കടമ്പ തന്നെയാണ്. ആർക്കും ഒരിക്കലും എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ് സിവിൽ സർവിസ് പരീക്ഷയെ നേരിടാൻ സാധിക്കില്ല. എനിക്ക് ഇതിന് കഴിയുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നുവരും. അതിനെ മറികടക്കാൻ സാധിക്കണം. ഒരു പരിശീലനവും നേടാതെയായിരുന്നു പ്രിലിമിനറി പരീക്ഷ കടന്നത്. രണ്ടര മാസത്തിനുള്ളിൽ മെയിൻ പരീക്ഷയുടെ സിലബസ് പഠിച്ചുതീർക്കണമായിരുന്നു. ഒരു ഒാട്ടപ്പാച്ചിലായിരുന്നു പിന്നെ. ഓപ്ഷനൽ വിഷയത്തിൽപോലും കൂടുതൽ പഠിക്കാൻ സമയം കിട്ടിയില്ല. അതിനിടയിൽ ഗവേഷണത്തിെൻറ സിനോപ്സിസ് തയാറാക്കുന്ന തിരക്കും. സിവിൽ സർവിസ് മെയിൻ പരീക്ഷയുടെ സമയത്തുതന്നെയായിരുന്നു ഗവേഷണത്തിെൻറ ഡോക്ടറൽ കമ്മിറ്റിയും.
ബിരുദത്തിനുശേഷം സിവിൽ സർവിസ് കോച്ചിങ്ങിന് പോകണോ അതോ പി.ജിക്ക് പോകണോ എന്ന കൺഫ്യൂഷനുമുണ്ടായിരുന്നു. സിവിൽ സർവിസ് കോച്ചിങ്ങിന് പോയിട്ട് കിട്ടിയില്ലെങ്കിൽ വലിയൊരു നഷ്ടമാകില്ലേ എന്ന ചിന്തയിലാണ് പി.ജിക്ക് ചേർന്നതും. സിവിൽ സർവിസിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ അതൊരു വലിയ കൺഫ്യൂഷനാണ്. ബിരുദത്തിനുശേഷം ബ്രേക്ക് എടുക്കേണാ എന്ന ചോദ്യം എന്നോടും പലരും വിളിച്ചുചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഉത്തരം സ്വയം കണ്ടെത്താൻ ശ്രമിക്കണം. ആത്മവിശ്വാസക്കുറവ് ചിലപ്പോഴുണ്ടാകും. അതിനെ ആത്മവിശ്വാസംകൊണ്ടുതന്നെ മറികടക്കണം.
സിവിൽ സർവിസിനായി പഠിക്കുന്ന സമയം ഒരിക്കലും വേസ്റ്റ് ആകില്ല. ഈ പരീക്ഷ കിട്ടിയാലും ഇല്ലെങ്കിലും അറിവ് വർധിക്കും. പുതിയ ഒരുപാട് കാര്യങ്ങെളക്കുറിച്ച് പഠിക്കാനാകും. മാത്രമല്ല, ഈ പരീക്ഷ കിട്ടിയില്ലെങ്കിലും മറ്റു പരീക്ഷകൾ വളരെ എളുപ്പത്തിൽ കീഴടക്കാനാകും.
ഇത്തവണ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുേമ്പാൾ സീരിയസായിരുന്നില്ല. അടുത്ത തവണ എഴുതുേമ്പാൾ നന്നായി പഠിച്ചെഴുതാം എന്നായിരുന്നു ചിന്ത. കിട്ടില്ല എന്ന ചിന്തയുള്ളതിനാൽ അധികം ആരുടെയും സഹായം തേടേണ്ടന്നും മറ്റുമായിരുന്നു വിചാരം. ഓൺൈലനായി കൂടുതൽ പഠിക്കാനായിരുന്നു അതിനാൽ ശ്രമം. പ്രിലിമിനറി കിട്ടിയശേഷം മെയിൻ പരീക്ഷക്കു പോകുന്നതിനുമുമ്പ് ചിലരുടെ സഹായം തേടി. അഭിമുഖം മാത്രമായിരുന്നു കോച്ചിങ് ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് ചെയ്തത്.
തിരുവനന്തപുരം വഴുതക്കാട് എൻ.സി.സി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിെൻറയും കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശോഭയുടെയും ഏകമകനാണ് ഗോകുൽ എസ്. മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലീസ് ബിരുദാനന്തര ബിരുദം നേടിയശേഷം കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷകപഠനം നടത്തുകയായിരുന്നു ഗോകുൽ.
പരിശ്രമിക്കാതെ സാധിക്കില്ല എന്ന് പറയരുത്
നമ്മുടെ പരിധി നാം തന്നെ നിശ്ചയിക്കരുത്. ഒന്നിനും കൊള്ളില്ല, പറ്റില്ല എന്ന തോന്നലുകളൊക്കെ ആദ്യമേ ഒഴിവാക്കണം. മതിലിെൻറ മുകളിൽനിന്ന് കളികണ്ട ശേഷമാണ് നമ്മൾ മിക്കപ്പോഴും അത് നമ്മളെക്കൊണ്ട് പറ്റിയപണിയല്ലെന്ന് പറയുന്നത്. കളിക്കളത്തിലേക്ക് ഇറങ്ങി പരമാവധി ശക്തിയുമെടുത്ത് ശ്രമിച്ചാൽ മാത്രമേ കഴിയുമോ ഇല്ലയോ എന്ന് അറിയാനാകൂ. കളിച്ചശേഷം കഴിയില്ലെന്ന് തോന്നിയാൽ വിട്ടുകളയാം. തനിക്കുള്ളത് ആരെങ്കിലും കൈപ്പിടിയിൽ കൊണ്ടുവെച്ചുതരണമെന്ന് വിചാരിച്ചാൽ അത് നടക്കില്ല. കഠിനമായി പരിശ്രമിക്കേണ്ടിവരും.
എനിക്ക് കൃത്യമായ സമയം കണ്ടെത്തി പഠിക്കാനൊന്നും കഴിഞ്ഞിട്ടില്ല. സിലബസ് അനുസരിച്ച പാഠഭാഗങ്ങൾ മനസ്സിലാക്കിയശേഷം ചെറിയ ഭാഗങ്ങളായി തിരിച്ച് സമയം കിട്ടുേമ്പാഴായിരുന്നു പഠനം. ചില ദിവസങ്ങൾ ഒന്നും പഠിക്കാൻ കഴിയാറില്ല.
പഠിച്ചുകൊണ്ടിരുന്നേപ്പാൾ സിവിൽ സർവിസ് എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. വലിയ സ്വപ്നങ്ങളും ഇല്ലായിരുന്നു. കഴിവുണ്ടെന്ന വിശ്വാസവും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സ് സർവിസിലേക്കും അപ്രതീക്ഷിതമായാണ് കടന്നുവന്നത്. അവിടെെവച്ച് നടത്തിയ ഒരു പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. അതിൽനിന്ന് എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന വിശ്വാസം തോന്നി. രണ്ടുമൂന്നുവർഷം അത് മനസ്സിൽ കിടന്നു. 2015ൽ കുറച്ച് ചലഞ്ചിങ് ആയ എന്തെങ്കിലും ചെയ്യണെമന്ന ആഗ്രഹമുണ്ടായി. അങ്ങനെ സിവിൽ സർവിസ് തെരഞ്ഞെടുത്തു. എല്ലാവരും ഇംപോസിബിൾ ആണെന്ന് പറയുന്ന ഒരു കാര്യം ചെയ്തുനോക്കുക എന്നതുമാത്രം.
ഒരു മാർഗനിർദേശം കാണിച്ചുതരാൻ മുന്നിൽ ആരുമുണ്ടായിരുന്നില്ല. പല ജോലികളിലൂടെ വ്യത്യസ്തമായ മേഖലകളിൽ ഒരുപാട് ജീവിതങ്ങളെ അടുത്തറിയാൻ സാധിച്ചു. പഠനത്തിലും എഴുത്തിലും അത് പോസിറ്റിവായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം.
ആദ്യം തനിയെയായിരുന്നു പഠനം. പിന്നീട് ഇതിനായി ഇറങ്ങിത്തിരിച്ചപ്പോൾ ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. ഉത്തരങ്ങൾ പറഞ്ഞുതരാൻ കഴിയുന്ന ഒരുപാടുപേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അവരിൽ പലരും സർവിസിൽ ഇരിക്കുന്നവരും കോച്ചിങ് സെൻററുകളിലെ അധ്യാപകരും ഡയറക്ടേഴ്സുമെല്ലാമായിരുന്നു.
കൊല്ലം സെൻറ് ജൂഡ് സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പ്ലസ്ടു സെൻറ് ആൻറണീസ് സ്കൂളിലും പിന്നീട് 2009ൽ ബംഗളൂരുവിൽനിന്ന് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പൂർത്തിയാക്കി. ജോലിയിലും പഠനത്തിലുമെല്ലാം താങ്ങായി നിന്നത് കുടുംബമായിരുന്നു. ഭാര്യ സൂര്യ. ഏഴുമാസം പ്രായമായ മകളുണ്ട്. ഭാര്യ സൗദിയിൽ ജോലി ചെയ്യുന്നു. കുഞ്ഞും ഭാര്യയോടൊപ്പം. വീട്ടിൽ ഇപ്പോൾ അച്ഛനും അമ്മയുമുണ്ട്. അവരും പഠനത്തിൽ ഒരുപാട് പിന്തുണച്ചു. എല്ലാവർക്കും സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.