ഭീഷ്മയും പൊന്നിയൻ സെൽവനും കടന്ന് അവതാർ വരെ
text_fields94ാം ഓസ്കർ പുരസ്കാരങ്ങൾ
- മികച്ച ചിത്രം: കോഡ
- മികച്ച നടി: ജെസീക്ക ചസ്റ്റൈൻ (ദ ഐസ് ഓഫ് ടമ്മി ഫെയേ)
- മികച്ച നടൻ: വിൽ സ്മിത്ത് (കിങ് റിച്ചാഡ്)
- മികച്ച സംവിധാനം: ജേൻ കാമ്പിയൻ (ദ പവർ ഓഫ് ദ ഡോഗ്)
- സഹനടി: അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
- സഹനടൻ: ട്രോയ് കൊട്സർ (കോഡ)
- അനിമേറ്റഡ് ഫീച്ചർ ചിത്രം: എൻകാന്റോ
- ഡോക്യുമെന്ററി (ഫീച്ചർ): സമ്മർ ഓഫ് സോൾ
- ഡോക്യുമെന്ററി (ഷോർട്ട് സബ്ജക്ട്): ദ ക്യൂൻ ഓഫ് ബാസ്കറ്റ് ബാൾ
- അന്താരാഷ്ട്ര ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)
- ഛായാഗ്രഹണം: ഗ്രേയ്ഗ് ഫ്രേസർ (ഡ്യൂൺ)
- ചിത്രസംയോജനം: ജോ വാക്കർ (ഡ്യൂൺ)
- സംഗീതം (ഒറിജിനൽ സ്കോർ): ഹാൻസ് സിമ്മർ (ഡ്യൂൺ)
- സംഗീതം (ഗാനം): ബില്ലി ഐലിഷ്, ഫിന്നെസ് ഒകോണൽ (നോ ടൈം ടു ഡൈ)
- അവലംബിത തിരക്കഥ: സിയാൻ ഹെഡർ (കോഡ)
- തിരക്കഥ (ഒറിജിനൽ): കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ്)
- വസ്ത്രാലങ്കാരം: ജെന്നി ബെവൻ (ക്രുവല്ല)
- മേക്കപ്, കേശാലങ്കാരം: ലിൻഡ ഡൗഡ്സ്, സ്റ്റെഫാനി ഇൻഗ്രാം, ജസ്റ്റിൻ റാലീ (ദ ഐസ് ഓഫ് ടമ്മി ഫയേ)
- അനിമേറ്റഡ് ഷോർട്ട് ഫിലിം: ദ വിൻഡ് ഷീൽഡ് വൈപ്പർ
- ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): ദ ലോങ് ഗുഡ്ബൈ
- പ്രൊഡക്ഷൻ ഡിസൈൻ: പാട്രിക് വെർമെറ്റ്, സൂസന്ന സൈപോസ് (ഡ്യൂൺ)
- ശബ്ദസംവിധാനം: മാക് റൂത്ത്, മാർക്ക് മാംഗിനി, തിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്ലെറ്റ് (ഡ്യൂൺ)
- വിഷ്വൽ എഫക്ട്സ്: പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേഡ് നെഫ്സർ (ഡ്യൂൺ)
ഓസ്കറിലെ നാടകം
ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്കർ പുരസ്കാരച്ചടങ്ങിൽ മികച്ചനടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചിരുന്നു. രോഗിയായ പങ്കാളിയെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് മുഖത്തടിച്ചത്. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
68ാമത് ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച ഫീച്ചർ സിനിമ: സൂരറൈ പോട്ര്
- സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
- മികച്ച നടി: അപർണ ബാലമുരളി (സൂരറൈ പോട്ര്)
- മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ്ഗൺ (താനാജി)
- സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
- സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
- ജനപ്രിയചിത്രം: താനാജി ദി അൺസങ് വാരിയർ
- പിന്നണി ഗായകൻ: രാഹുൽ ദേശ്പാണ്ഡെ (മറാത്തി)
- പിന്നണി ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
- പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)
- തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കര (സൂരറൈ പോട്ര്)
- എഡിറ്റിങ്: ശ്രീകർ പ്രസാദ് (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
- മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം (സംവിധാനം സെന്ന ഹെഗ്ഡെ)
- ചലച്ചിത്ര സൗഹൃദ സംസ്ഥാനം: മധ്യപ്രദേശ്
- സാമൂഹിക പ്രസക്തിയുള്ള ചിത്രം: ഫ്യൂണറൽ (മറാത്തി)
- പരിസ്ഥിതിചിത്രം: തലേദാനന്ദ (കന്നഡ)
52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
- മികച്ച ചിത്രം: അവാസവ്യൂഹം (സംവിധാനം, നിർമാണം -ആർ.കെ. കൃഷ്ണാന്ദ്)
- മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട് (സജാസ് റഹ്‌മാൻ, ഷിനോസ് റഹ്‌മാൻ) നിഷിദ്ധോ (താരാ രാമാനുജൻ)
- സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി)
- നടൻ: ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (മധുരം, നായാട്ട്)
- നടി: രേവതി (ഭൂതകാലം)
- രണ്ടാമത്തെ നടൻ: സുമേഷ് മൂർ (കള)
- രണ്ടാമത്തെ നടി: ഉണ്ണിമായ പ്രസാദ് (ജോജി)
- ബാലതാരം (ആൺ): ആദിത്യൻ (നിറയെ തത്തകളുള്ള മരം)
- ബാലതാരം (പെൺ): സ്നേഹ അനു (തല)
- കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)
- ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ (ചുരുളി)
- തിരക്കഥ: കൃഷ്ണാന്ദ് (ആവാസവ്യൂഹം)
- അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി):
- ഗാനരചന: ബി.കെ. ഹരിനാരായണൻ (കണ്ണീർ കുടഞ്ഞു-കാടകലം)
- സംഗീതം: ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
- പശ്ചാത്തല സംഗീതം: ജസ്റ്റിൻ വർഗീസ് (ജോജി)
- ഗായകൻ: പ്രദീപ് കുമാർ (രാവിൽ മയങ്ങുമീ – മിന്നൽ മുരളി)
- ഗായിക: സിതാര കൃഷ്ണകുമാർ (പാൽ നിലാവിൽ – കാണെക്കാണെ)
- ചിത്രസന്നിവേശം: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
- കലാസംവിധാനം: എ.വി. ഗോകുൽദാസ് (തുറമുഖം)
- ശബ്ദലേഖനം (സിങ്ക് സൗണ്ട്): അരുൺ അശോക്, സോനു കെ.പി. (ചവിട്ട്)
- ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
- സൗണ്ട് ഡിസൈൻ: രംഗനാഥ് രവി (ചുരുളി)
- പ്രോസസിങ്/ഡി.ഐ: ലിജു പ്രഭാകർ, രംഗ്റെയ്‌സ് മീഡിയ വർക്സ് (ചുരുളി)
- ചമയം: രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
- വസ്ത്രാലങ്കാരം: മെൽവി. ജെ (മിന്നൽ മുരളി)
- ഡബിങ് (പുരുഷൻ): അവാർഡ് ഇല്ല
- ഡബിങ് (സ്ത്രീ): ദേവി. എസ് (ദൃശ്യം 2)
- നൃത്തസംവിധാനം: അരുൺലാൽ (ചവിട്ട്)
- ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: ഹൃദയം
- മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)
- മികച്ച കുട്ടികളുടെ ചിത്രം: കാടകലം (സംവിധാനം. സഖിൽ രവീന്ദ്രൻ)
- വി.എഫ്.എക്സ്: ആൻഡ്രൂസ് (മിന്നൽ മുരളി)
- വനിത/ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവർക്കുള്ള പ്രത്യേക പുരസ്കാരം: നേഘ. എസ് (അന്തരം)
- പ്രത്യേക ജൂറി പുരസ്‌കാരം: കഥ, തിരക്കഥ (ഷെറി ഗോവിന്ദൻ, അവനൊവിലോന), ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ.
കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (മേയ് 17-28)
- കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ബോളിവുഡ് നടി ദീപിക പദുക്കോൺ ജൂറി അംഗമായി. മികച്ച ചിത്രത്തിനുള്ള പാംദിയോർ പുരസ്കാരം ട്രയാംഗിൾ ഓഫ് സാഡ്നസ് സ്വന്തമാക്കി. സംവിധാനം: റൂബർ ഓസ്‍ലൻഡ് (സ്വീഡൻ)
- ഗ്രാൻ പ്രീ പുരസ്കാരം ക്ലോസ്, സ്റ്റാർസ് അറ്റ് നൂൺ എന്നീ ചിത്രങ്ങൾ പങ്കിട്ടു.
- സംവിധായകൻ: പാർക് ചാൻ വൂക്, ചിത്രം: ഡിസിഷൻ ടു ലിവ് (ദക്ഷിണ കൊറിയ)
- നടൻ: സോങ് കാങ് ഹോ, ചിത്രം: ബ്രോക്കർ (ദക്ഷിണ കൊറിയ)
- നടി: സഹ്റ അമിർ ഇബ്രാഹിമി, ചിത്രം: ഹോളി സ്പൈഡർ (ഇറാൻ)
എമ്മി പുരസ്കാരം
ഡ്രാമ വിഭാഗം
പരമ്പര: സക്സെഷൻ
നടൻ: ലീ ജുങ് ജെ (സ്ക്വിഡ് ഗെയിം) -പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ
നടി: സെന്തായ (യൂഫോറിയ) -രണ്ടുതവണ എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി, ആദ്യ ആഫ്രോ അമേരിക്കൻ വംശജ.
കോമഡി വിഭാഗം
പരമ്പര: ടെഡ് ലാസോ
നടൻ: ജേസൻ സുഡെയ്കിസ് (ടെഡ് ലാസോ)
നടി: ജീൻ സ്മാർട്ട് (ഹാക്സ്)
64ാം ഗ്രാമി പുരസ്കാരം
- മികച്ച സംഗീത ആൽബം: ജോൺ ബാട്ടിസ്റ്റിന്റെ ‘വീ ആർ’ (ഇതുൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ ജോൺ ബാട്ടിസ്റ്റ് നേടി)
- മികച്ച ഗാനം: സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’
- മികച്ച പുതുമുഖ താരം: ഒലീവിയ റോഡ്രിഗോ
- യു.എസിലെ ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കെജ് മികച്ച ‘ന്യൂ ഏജ്’ ആൽബം എന്ന വിഭാഗത്തിൽ പുരസ്കാരം നേടി. ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനാണ് അംഗീകാരം.
- കുട്ടികൾക്കുള്ള മികച്ച ആൽബമായി ഇന്ത്യൻ അമേരിക്കൻ ഗായിക ഫാൽഗുനി ഷായുടെ ‘എ കളർഫുൾ വേൾഡ്’ തിരഞ്ഞെടുത്തു.
ബാഫ്ത പുരസ്കാരം
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിന്റെ 2022ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ചിത്രം: ദ പവർ ഓഫ് ദ ഡോഗ്
സംവിധായിക: ജെയ്ൻ കാംപ്യൻ (ചിത്രം: ദ പവർ ഓഫ് ദ ഡോഗ്)
നടൻ: വിൽ സ്മിത്ത് (ചിത്രം: കിങ് റിച്ചാഡ്)
നടി: ജൊവാന സ്കാൻലാൻ (ചിത്രം: ആഫ്റ്റർ ലവ്)
പ്രഥമ കേരള പുരസ്കാരങ്ങൾ
കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാരമാതൃകയിൽ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങളിൽ കേരള ജ്യോതിപുരസ്കാരത്തിന് എം.ടി. വാസുദേവൻ നായർ അർഹനായി. നടൻ മമ്മൂട്ടി, എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള, മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനും ആദിവാസി ക്ഷേമപ്രവർത്തകനുമായ ടി. മാധവ മേനോൻ എന്നിവർക്ക് കേരളപ്രഭ പുരസ്കാരം ലഭിച്ചു. ശിൽപി കാനായി കുഞ്ഞിരാമൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാക്കളിലൊരാളായ എം.പി. പരമേശ്വരൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജീവശാസ്ത്ര ഗവേഷകൻ ഡോ. സത്യഭാമ ദാസ് ബിജു, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർക്ക് കേരളശ്രീയും നൽകി.
ഐ.എഫ്.എഫ്.കെ
സ്പാനിഷ് ചിത്രം ഉതമക്ക് 27ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം. മികച്ച സംവിധായകനുള്ള രജതചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ളുവിനാണ് (കെർ എന്ന ചിത്രം). ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽനേരത്ത് മയക്കമാണ് പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിപ്പിനും ലഭിച്ചു.
ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവം (ഐ.എഫ്.എഫ്.ഐ)
ഐ.എഫ്.എഫ്.ഐയിൽ സുവർണമയൂരം സ്വന്തമാക്കി കോസ്റ്റാറീക്കൻ സംവിധായകൻ വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്. ആജീവനാന്ത സംഭാവനക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായ് പുരസ്കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറക്ക് സമ്മാനിച്ചു. ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ഇയർ പുരസ്കാരം തെലുങ്ക് നടൻ ചിരജ്ഞീവി ഏറ്റുവാങ്ങി.
നോ എൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വാഹിദ് മൊബഷേരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ മരീൻ നവാരോ മികച്ച നടിയായി. നോ എൻഡിലൂടെ നാദെർ സേവർ മികച്ച സംവിധായകനായി. പ്രവീൺ കണ്ട്രെഗുള സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സിനിമാ ബണ്ടിക്കാണ് പ്രത്യേക ജൂറി പരാമർശം. അസിമിന പ്രൊഡ്രോ ആണ് മികച്ച നവാഗത സംവിധായിക. ചിത്രം ബിഹൈൻഡ് ദ ഹേസ്റ്റാക്സ്.
കശ്മീർ ഫയൽസ് Vs നാദവ് ലാപിഡ്
ഐ.എഫ്.എഫ്.ഐയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കശ്മീർ ഫയൽസ് ഉൾപ്പെടുത്തിയതിനെതിരെ ജൂറി ചെയർമാനും ഇസ്രായേലി സംവിധായകനുമായ നദാവ് ലാപിഡ് രംഗത്തെത്തിയത് വിവാദമായിരുന്നു. കശ്മീർ ഫയൽസ് ഒരു പ്രൊപ്പഗണ്ട ചിത്രമായിരുന്നുവെന്നായിരുന്നു വിമർശനം. കൂടാതെ ഇത്തരം ചിത്രങ്ങൾ ചലചിത്രോത്സവത്തിന്റെ ശോഭക്ക് മങ്ങലേൽപ്പിക്കാൻ ഇടവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ലാപിഡിന്റെ പ്രതികരണം.
ഹിന്ദുത്വ ഫാഷിസ്റ്റുകാലത്തെ പ്രൊപ്പഗണ്ട ചിത്രങ്ങളിലൊന്നാണ് കശ്മീർ ഫയൽസ്. 1989-1990 കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. എന്നാൽ യാഥാർഥ്യം തുറന്നുപറയാതെ ഹിന്ദുത്വ അജണ്ട തുറന്നുകാണിക്കുന്നതായിരുന്നു ചിത്രം. ഹിന്ദുത്വകേന്ദ്രങ്ങളിൽനിന്ന് സിനിമക്ക് വ്യാപകമായ പിന്തുണയും ലഭിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു.
പരാതി പരിഹാര സമിതി
ഓരോ സിനിമ നിർമാണ യൂനിറ്റിലും പത്ത് തൊഴിലാളികളിൽ കൂടുതലുണ്ടെങ്കിൽ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ഹൈകോടതി. 2013ലെ ലൈംഗികാതിക്രമ നിരോധന നിയമപ്രകാരം സമിതി രൂപവത്കരിക്കണം. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
- രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഹിന്ദി നടി ആശാ പരേഖിന്. ഇന്ത്യൻ സിനിമക്ക് സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ആദരം. സ്വർണകമലവും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
- നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി സർക്കാർ പ്രഖ്യാപിച്ചു. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു.
- കേരള സംഗീതനാടക അക്കാദമിയുടെ ചെയർപേഴ്സനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയും വൈസ് ചെയർപേഴ്സനായി പി.ആർ. പുഷ്പാവതിയും ചുമതലയേറ്റു
- 13 വർഷങ്ങൾക്ക് ശേഷം ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാഗം ‘അവതാർ ദി വേ ഓഫ് വാട്ടേഴ്സ്’ തിയറ്ററുകളിൽ. 2022 സെപ്റ്റംബറിൽ അവതാറിന്റെ ആദ്യപതിപ്പ് വീണ്ടും തിയറ്ററുകളിലെത്തിച്ചിരുന്നു. 2019ൽ അവഞ്ചേഴ്സ് എൻഡ് ഗെയിം പുറത്തിറക്കുന്നതുവരെ ലോകത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡ് (ഏകദേശം 2.45 ലക്ഷം കോടി രൂപ) അവതാറിന് സ്വന്തമായിരുന്നു.
- കാനഡയിൽ നടന്ന ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം താര രാമാനുജൻ രചനയും സംവിധാനവും നിർവഹിച്ച ‘നിഷിദ്ധോ’ നേടി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. സർക്കാറിന്റെ വനിത സിനിമ പദ്ധതിയിലെ ആദ്യ ചിത്രമാണ് നിഷിദ്ധോ.
- ധാക്ക ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം തമിഴ് സിനിമയായ ‘കൂഴാങ്കൽ’ നേടി.
- ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, നാഷനൽ ഫിലിം ആർക്കൈവ്സ് എന്നിവ നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എഫ്.ഡി.സി)യുമായി ലയിപ്പിച്ചു.
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ചു.
- കേരള ഫോക് ലോർ അക്കാദമിയുടെ ചെയർമാനായി ഒ.എസ്. ഉണ്ണികൃഷ്ണൻ ചുമതലയേറ്റു.
പത്താൻ പ്രതിഷേധം
യാഷ് രാജ് ഫിലിംസിന്റെ ‘പത്താൻ’ സിനിമയുടെ ആദ്യഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രത്യക്ഷപ്പെടുന്ന ‘ബേശറാം രംഗ്’ എന്ന ഗാനത്തിൽ ദീപിക അണിഞ്ഞ ബിക്കിനിയും അതിന്റെ കാവിനിറവുമാണ് പ്രതിഷേധത്തിനാധാരം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ആദ്യം പ്രതിഷേധമുയർത്തിയത്. പാട്ട് മാറ്റി ചിത്രീകരിക്കണമെന്നും ഇല്ലെങ്കിൽ റിലീസ് ഉൾപ്പെടെ തടയുമെന്നുമാണ് ഭീഷണി.
- 2021ലെ ലോക സുന്ദരിപ്പട്ടം പോളണ്ട് സ്വദേശിനി കരോലിന ബീലാവ്സ്ക സ്വന്തമാക്കി. യു.എസിൽനിന്നുള്ള ഇന്ത്യൻ വംശജയായ ശ്രീസെയ്നിയാണ് ഫസ്റ്റ് റണ്ണറപ്.
2022ൽ വിജയംകൊയ്ത ചിത്രങ്ങൾ
ഭീഷ്മപർവം, ഹൃദയം, ജനഗണമന, തല്ലുമാല, കടുവ, ജയ ജയ ജയ ജയ ഹേ, റോഷാക്ക്, ന്നാ താൻ കേസ് കൊട്, വിക്രം, ആർ.ആർ.ആർ, പൊന്നിയിൻ സെൽവൻ, കന്താര, 777 ചാർളി, സൗദി വെള്ളക്ക, അവതാർ: ദ വേ ഓഫ് വാട്ടർ, സീതാരാമം, പാപ്പൻ
- സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന്. മിന്നൽ മുരളി എന്ന ചിത്രത്തിനാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.