ഒരു ചെസ് ബോർഡിൽ കറുത്ത കളങ്ങളും വെളുത്ത കളങ്ങളും എത്ര വീതമാണ്?
text_fields1. കേരളത്തിൽനിന്നുള്ള ലോക്സഭാംഗങ്ങളിൽ എത്ര വനിതകളുണ്ട്?
2. ഇന്ത്യൻ പാർലമെന്റിന് എത്ര സഭകളുണ്ട്?
3. കേരളത്തിലെ മുനിസിപ്പൽ കോർപറേഷനുകളിൽ എത്രയിടത്ത് വനിത മേയർമാരുണ്ട്?
4. കേരളത്തിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്?
5. സംസ്ഥാന നിയമസഭകൾ, മന്ത്രി സഭകൾ, ലോക്സഭ ഇവയുടെയൊക്കെ കാലാവധി എത്ര വർഷം?
6. കേരളത്തിലെ മുനിസിപ്പൽ കോർപറേഷനുകളുടെ എണ്ണം?
7. കേരളത്തിൽ എത്ര അസംബ്ലി നിയോജക മണ്ഡലങ്ങൾ ചേരുന്നതാണ് ഒരു ലോക്സഭ മണ്ഡലം?
8. അന്താരാഷ്ട്ര സംഘടനയായ സാർക്കിൽ എത്ര രാഷ്ട്രങ്ങൾ അംഗങ്ങളായിട്ടുണ്ട്?
9. കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത് എത്രാമത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?
10. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹത്തെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
11. ഫുട്ബാൾ കളിയിൽ ഒരു ടീമിൽ എത്ര കളിക്കാരാണുള്ളത്?
12. കേരള മുഖ്യമന്ത്രിപദം വഹിക്കുന്ന എത്രാമത് വ്യക്തിയാണ് പിണറായി വിജയൻ?
13. കേരള നിയമസഭയിൽ കെ.എം. മാണി എത്ര ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്?
14. കേരളത്തിലെ ജില്ല പഞ്ചായത്തുകളുടെ എണ്ണം?
15. എത്രാമത് നിയമസഭയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്?
16. കേരളത്തിൽ ഏറ്റവും കൂടുതൽ അസംബ്ലി നിയോജക മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്, എത്രയെണ്ണം?
17. എത്രാമത്തെ ലോക്സഭയാണ് നിലവിലുള്ളത്?
18. ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം എത്ര?
19. ആറു മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാമത് ആർട്ടിക്കിളിലാണ്?
20. കേരളത്തിലെ ലോക്സഭ നിയോജക മണ്ഡലങ്ങളുടെ എണ്ണം?
21. ഭരണഘടനയനുസരിച്ച് കേരളത്തിൽ രൂപീകൃതമാകുന്ന ഒരു മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി എത്ര അംഗങ്ങൾ വരെയാകാം?
22. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ എത്ര ഭാഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
23. കേരളത്തിലെ എത്രാമത് മന്ത്രിസഭയാണ് നിലവിലുള്ളത്?
24. മുമ്പ് നാം സമയത്തിന്റെ യൂനിറ്റായി നാഴികയും വിനാഴികയുമൊക്കെയാണല്ലോ ഉപയോഗിച്ചിരുന്നത്. ഒരു നാഴിക എത്ര മിനിറ്റിന് തുല്യമാണ്?
25. രജത ജൂബിലി (സിൽവർ ജൂബിലി) എത്ര വർഷത്തിനാണ് ?
26. ഇംഗ്ലീഷ് അക്ഷരമാലയിൽ അക്ഷരങ്ങൾ എത്ര?
27. ഒരുവർഷത്തിൽ എത്ര ഞാറ്റുവേലകൾ ഉണ്ട്?
28. ജമ്മു-കശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ട് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയപ്പോൾ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ എണ്ണം എത്രയായി?
29. അധിവർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ എത്ര ദിവസങ്ങളുണ്ട്?
30. രാജ്യസഭാംഗമാകുവാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം?
31. ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളുള്ളത് ഉത്തർപ്രദേശിൽനിന്നാണ്. എത്ര പേർ?
32. ഒരു ചെസ് ബോർഡിൽ കറുത്ത കളങ്ങളും വെളുത്ത കളങ്ങളും എത്ര വീതമാണ്?
33. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?
34. കേരളത്തിലെ കായലുകളുടെ എണ്ണം?
35. MTCR ൽ (മിസൈൽ ടെക്നോളജി കൺട്രോൾ റെഷിം) ഒപ്പിട്ട എത്രാമത് രാജ്യമാണ് ഇന്ത്യ?
36. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?
37. വില്യം ഷേക്സ്പിയർ എത്ര നാടകങ്ങൾ രചിച്ചിട്ടുണ്ട്?
38. പൂച്ചയുടെ ക്രോമസോം സംഖ്യ?
39. ഇറ്റലിയുടെ ഐ.എസ്.ഡി കോഡ് ഏത്?
40. പ്രധാനമന്ത്രിയാകുമ്പോൾ രാജീവ് ഗാന്ധിക്ക് എത്ര വയസ്സായിരുന്നു.?
41. ഇപ്പോഴത്തെ കേരള നിയമസഭയിലെ പ്രതിപക്ഷ എം.എൽ.എമാരുടെ എണ്ണം?
42. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത് ഭേദഗതിയാണ് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടത്?
43. മട്ടാഞ്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ KL ---- ആണ്?
44. കേരളത്തിലൂടെ ഒഴുകുന്ന ആകെ നദികളുടെ എണ്ണം?
45. ഫുട്ബാൾ കളിയിൽ ഓരോ പകുതിയും എത്ര മിനിറ്റ് വീതമാണ്?
46. അമേരിക്കൻ പ്രസിഡന്റാകുന്ന എത്രാമത് വ്യക്തിയാണ് ജോ ബൈഡൻ?
47. സിൽവറിന്റെ ആറ്റോമിക സംഖ്യ ഏത്?
48. ഒരു വ്യക്തിയുടെ ജീവിതമോ സ്വാതന്ത്ര്യ മോ ആയി ബന്ധപ്പെട്ട വിഷയത്തിൽ എത്ര മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് വിവരാവകാശ നിയമത്തിൽ പറയുന്നത്?
49. എൻ.എച്ച് 85ന്റെ പഴയ പേര് എൻ.എച്ച്. ----എന്നായിരുന്നു
50. റോമൻ സമ്പ്രദായത്തിൽ L ന്റെ മൂല്യമെത്ര?
(ചോദ്യങ്ങളുടെ ക്രമനമ്പർ തന്നെയാണ് ഉത്തരങ്ങൾ)
തയാറാക്കിയത്; പി.എസ്. പണിക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.