Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 11:39 AM IST Updated On
date_range 9 Feb 2022 11:50 AM ISTജനുവരി കണ്ടതും കേട്ടതും അറിയേണ്ടതും
text_fieldsbookmark_border
കേരളീയം
- സാറാ ജോസഫിന് ഓടക്കുഴൽ അവാർഡ്. ബുധിനി എന്ന നോവലിനാണ് അവാർഡ്
- സിനിമ സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു
- കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു
- സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
- സിനിമ നടൻ ജി.കെ. പിള്ള അന്തരിച്ചു
- സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ചു.
- സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
- പരിസ്ഥിതി പ്രവർത്തകനും കാലിക്കറ്റ് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ പ്രഫ. എം.കെ. പ്രസാദ് അന്തരിച്ചു
ദേശീയം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്. 'ഹൃദയരാഗങ്ങൾ' എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അവർ മൂവരും ഒരു മഴവില്ലും എന്ന നോവലിന് രഘുനാഥ് പലേരി കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായി. ജക്കരന്ത എന്ന നോവലിന് മോബിൻ മോഹനാണ് യുവ പുരസ്കാരം. ചന്ദ്രശേഖര കമ്പാറിന്‍റെ കന്നട നോവലായ ശിഖസൂര്യ പരിഭാഷപ്പെടുത്തയ സുധാകരൻ രാമന്തളിക്കാണ് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- നിതി ആയോഗിന്‍റെ ദേശീയാരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ
- കഥക് നൃത്തേതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു
- മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാൻ. മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനായ അദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായിരുന്നു
- പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
- അഞ്ചുപതിറ്റാണ്ടായി ഡൽഹി ഇന്ത്യ ഗേറ്റിൽ ധീരസൈനികരുടെ നിത്യസ്മരണയായി ഉണ്ടായിരുന്ന കെടാജ്വാല അണച്ചു. 400 മീറ്റർ അകലെ രണ്ടുവർഷം മുമ്പ് തുറന്ന ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി 'അമർ ജവാൻ ജ്യോതി' സംയോജിപ്പിച്ചു
അന്താരാഷ്ട്രീയം
- ദക്ഷിണാഫ്രിക്കയെ അവകാശ സമത്വത്തിലേക്കും ജനാധിപത്യത്തിലേക്കും വഴി നടത്തിയതിന് ലോകം നൊബേൽ സമ്മാനം നൽകി ആദരിച്ച ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
- നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് ഏറ്റവും വലുതും കരുത്ത് കൂടിയതുമായ ടെലിസ്കോപ് വിക്ഷേപിച്ചത്
- അഭിനവ ഡാർവിൻ എന്നു വിളിക്കുന്ന പ്രമുഖ ജീവശാസ്ത്രജ്ഞൻ എഡ്വാർഡ് ഒ. വിൽസൺ വിടവാങ്ങി
- പൂർണമായും സേവനങ്ങൾ അവസാനിപ്പിച്ച് ബ്ലാക്ക്ബെറി ഫോണുകൾ
- ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പിടിപ്പിച്ച് വൈദ്യശാസ്ത്രരംഗം നിർണായക നേട്ടം കൈവരിച്ചു. യു.എസിലെ മേരിലൻഡ് മെഡിക്കൽ സ്കൂൾ ഡോക്ടർമാരാണ് വൈദ്യശാസ്ത്രരംഗത്ത് ചരിത്രംകുറിച്ച നേട്ടത്തിനു പിന്നിൽ. ഡേവിഡ് ബെന്നറ്റ് എന്ന 57കാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
- ഹോളിവുഡ് സംവിധായകൻ പീറ്റർ ബൊഗ്ഡോനൊവിച് അന്തരിച്ചു.
- ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനും നടനുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു.
- പാകിസ്താൻ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിൽ വനിത ജഡ്ജി. ലാഹോർ ഹൈകോടതി ജഡ്ജിയായ ആയിശ മാലിക്കിനെയാണ് നിയമിച്ചത്.
- ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന്‍റെ പേരിൽ ജയിലിലടക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ് അബ്ദിൻ കോവിഡ് ബാധിച്ച് മരിച്ചു.
- യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റും ഇറ്റാലിയൻ രാഷ്ട്രീയക്കാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഡേവിഡ് സസ്സോലി അന്തരിച്ചു.
- കവയിത്രിയും ആക്ടിവിസ്റ്റുമായിരുന്ന മായ ആംഗലേയുവിന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയം യു.എസ് പുറത്തിറക്കി.
- വിയറ്റ്നാമീസ് ബുദ്ധസന്യാസിയും പ്രമുഖ സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സറ്റേർനിനോ ദേല ഫ്യൂലഗാർസ്യ അന്തരിച്ചു. 113 വയസ്സ് തികയുന്നതിന് ഒരു മാസം മുമ്പാണ് അന്ത്യം
കായികം
- ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ഫിഫയുടെ ദ ബെസ്റ്റ് പുരസ്കാരം ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക്. ലയണൽ മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് നേട്ടം. ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സ്യ പ്യൂട്ടല്ലാസാണ് മികച്ച വനിത താരം
- ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു
- അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്ക് കിരീടം. ശ്രീലങ്കയെ ഒമ്പതുവിക്കറ്റിനാണ് തകർത്തത്
- ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളും പ്രമുഖ പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു
- ഇന്ത്യയുടെ സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (ഐ.സി.സി) 2021ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ ഐ.സി.സി പുരുഷ താരത്തിനുള്ള സർഗാർ ഫീൽഡ് സോബേഴ്സ് ട്രോഫി പാക് ബൗളർ ഷഹീൻ അഫ്രീദിക്ക്.
പത്മ പുരസ്കാരങ്ങൾ 2022
- അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിൻ റാവത്ത്, കല്യാൺ സിങ്, സാഹിത്യകാരൻ രാധേശ്യാം ഖേംകെ എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
- മഹാരാഷ്ട്രയിൽനിന്നുള്ള പ്രഭാ അത്രേ (കലാരംഗം) -പത്മവിഭൂഷൺ
- ഗുലാം നബി ആസാദ്, ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ 17 പേർക്ക് പത്മഭൂഷൺ
- കേരളത്തിൽനിന്ന് നാലു പേർക്ക് പത്മശ്രീ: ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണ മേഖല), പി. നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹിക പ്രവർത്തനം).
- നീരജ് ചോപ്ര, ബോളിവുഡ് ഗായകൻ സോനു നിഗം, വന്ദന കതാരിയ, അവനി ലഖാര, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, ബ്രഹ്മാനന്ദ് സംഗ്വാൽകർ തുടങ്ങി 107 പേർക്ക് പത്മശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story