Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളത്തെ അറിയാം നൂറു ചോദ്യങ്ങളിലൂടെ
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightകേരളത്തെ അറിയാം നൂറു...

കേരളത്തെ അറിയാം നൂറു ചോദ്യങ്ങളിലൂടെ

text_fields
bookmark_border

1. കേരള സംസ്​ഥാനം രൂപീകൃതമായത്​

1956 നവംബർ ഒന്ന്​

2. യുനസ്​കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

കഥകളി, കൂടിയാട്ടം

3. കേരളത്തിന്‍റെ തലസ്​ഥാനം

തിരുവനന്തപുരം

4. കേരളത്തിന്‍റെ വിസ്​തീർണം

38,863 ചതുരശ്രകിലോമീറ്റർ

5. കേരളത്തിലെ ജില്ലകളുടെ എണ്ണം

14

6. കേരളത്തിലെ ഏറ്റവും വലിയ ജില്ല

പാലക്കാട്​

7. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

ആലപ്പുഴ

8. കേരളത്തിലെ നിയമസഭ അംഗങ്ങളുടെ എണ്ണം 141

9. കേരളത്തിലെ ലോക്​സഭ അംഗങ്ങളുടെ എണ്ണം

20

10. കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ

മലയാളം

11. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്​പം

കണിക്കൊന്ന

12. കേരളത്തിന്‍റെ ഔ​േദ്യാഗിക വൃക്ഷം

തെങ്ങ്​

13. കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

മലമുഴക്കി വേഴാമ്പൽ

14. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം

ആന

15. കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം

കരിമീൻ

16. കേരളത്തിന്‍റെ ഒൗദ്യോഗിക ഫലം

ചക്ക

17. കേരളത്തിന്‍റെ ഔദ്യോഗിക പാനീയം

ഇളനീർ

18. അറബിക്കടലിന്​ സമാന്തരമായി സ്​ഥിതി ചെയ്യുന്ന പർവത നിര

പശ്ചിമഘട്ടം

19. സഹ്യാദ്രി, സഹ്യപർവതം എന്നിങ്ങനെ അറിയപ്പെടുന്ന പർവത നിര

പശ്ചിമഘട്ടം

20. പശ്ചിമഘട്ടം സ്​ഥിതി​െചയ്യുന്ന സംസ്​ഥാനങ്ങൾ

ഗോവ, കർണാടക, തമിഴ്​നാട്​, കേരളം

21. പശ്ചിമഘട്ടത്തിന്‍റെ വിസ്​തൃതി

1,60,000 ചതുരശ്ര കിലോമീറ്റർ

22. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി

ആനമുടി

23. ആനമുടി സ്​ഥിതിചെയ്യുന്ന പർവതനിര

പശ്ചിമഘട്ടം

24. സൈലന്‍റ്​ വാലി സ്​ഥിതി ചെയ്യുന്ന പർവത നിര

പശ്ചിമഘട്ടം

25. സൈലന്‍റ്​ വാലി സ്​ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല

പാലക്കാട്

26. സൈലന്‍റ്​ വാലി ദേശീയോദ്യാനത്തിലെ വനങ്ങളെ പ്രാദേശികമായി വിളിക്കുന്ന പേര്​ ​

സൈരന്ധ്രി വനം


27. കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിലക്കൊള്ളുന്ന പ്രധാന മഴക്കാട്​

സൈലന്‍റ്​ വാലി

28. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

2012

29. കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം

580 കിലോമീറ്റർ

30. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ

വയനാട്​, ഇടുക്കി, പാലക്കാട്​, കോട്ടയം, പത്തനംതിട്ട

31. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്​

മുഴുപ്പിലങ്ങാട്​ ബീച്ച്​

32. കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം

വിഴിഞ്ഞം

33. കേരളഭൂമിയെ പ്രധാനമായും മൂന്നുവിഭാഗങ്ങളായി തിരിക്കാം. ഏതെല്ലാം​?

മലനാട്​, ഇടനാട്​, തീരപ്രദേശം (സമതലം)

34. കേരളത്തി​ൽ നാളികേരം സമൃദ്ധമായി വളരുന്ന പ്രദേശം

സമതലം

35. കേരളഭൂമിയുടെ

70 ശതമാനം ഭാഗത്തും കാണുന്ന മണ്ണ്​

ലാറ്ററൈറ്റ്​ മണ്ണ്​

36. കേരളത്തിൽ കറുത്തമണ്ണ്​ കാണപ്പെടുന്ന പ്രദേശം

ചിറ്റൂർ (പാലക്കാട്​)

37. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം

8841 അടി

38. അഗസ്​ത്യകൂടത്തിന്‍റെ ഉയരം

6132 അടി

39. കേരളത്തിലെ നദികളുടെ എണ്ണം

44

40. കേരളത്തിൽ പടിഞ്ഞാറോട്ട്​ ഒഴുകുന്ന നദികളുടെ എണ്ണം

41

42. കേരളത്തിൽ കിഴക്കോട്ട്​ ഒഴുകുന്ന നദികളുടെ എണ്ണം

മൂന്ന്​

43. കേരളത്തിൽ കിഴക്കോട്ട്​ ഒഴുകുന്ന നദികൾ ഏതെല്ലാം

പാമ്പാർ, ഭവാനി, കബനി

44. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

പെരിയാർ

45. കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി

മഞ്ചേശ്വരം പുഴ

46. കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ​

നെയ്യാർ

47. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

കല്ലട ജലസേചന പദ്ധതി

48. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്​

മലമ്പുഴ അണക്കെട്ട്​

49. പെരിയാറിന്‍റെ നീളം

244 കിലോമീറ്റർ

50. ഇടുക്കി ഡാം സ്​ഥിതി​െചയ്യുന്ന നദി

പെരിയാർ

51. പെരിയാറിന്‍റെ ഉത്​ഭവം

ശിവഗിരി മല

52. കേരളത്തിലെ ഏറ്റവും​ ചെറിയ നദിയായ മ​ഞ്ചേശ്വരം പുഴയുടെ നീളം

16 കിലോമീറ്റർ

53. കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്ട്​ കായൽ

54. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

ശാസ്​താ​ംകോട്ട കായൽ

55. ശാസ്​താംകോട്ട കായലിന്‍റെ വിസ്​തൃതി

1.44 ചതുരശ്ര കിലോമീറ്റർ

56. കേരളത്തിന്‍റെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്​തൃതി

12,730.07 ഹെക്​ടർ

57. കേരളത്തിൽ വനമില്ലാത്ത ജില്ല

ആലപ്പുഴ

58. ​േകരളത്തിലെ വന്യജീവി സ​ങ്കേതങ്ങളുടെ എണ്ണം

16

59. കേരളത്തിലെ ദേശീയോധ്യാനങ്ങളുടെ എണ്ണം

അഞ്ച്​

60. കേരളത്തിലെ ആദ്യ വന്യജീവി സ​ങ്കേതം

പെരിയാർ വന്യജീവി സ​ങ്കേതം

61. പെരിയാർ വന്യജീവി സ​ങ്കേതം സ്​ഥാപിച്ച രാജാവ്​

ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്​

62. പെരിയാർ വന്യജീവി സ​േങ്കതം സ്​ഥാപിച്ച വർഷം

1934

63. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രദേശം

ഇരവികുളം നാഷനൽ പാർക്ക്​, ഇടുക്കി

64. മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സ​ങ്കേതം

ചെന്തുരുണി വന്യജീവി സ​േങ്കതം(കൊല്ലം)

65. കേരളത്തിൽ 2010ൽ വന്യജീവി സ​ങ്കേതമായി പ്രഖ്യാപിച പ്രദേശം

മലബാർ വന്യജീവി സ​ങ്കേതം

66. മലബാർ വന്യജീവി സ​ങ്കേതത്തിൽ ഉൾപ്പെടുന്ന പ്രദേശം

കൂരാച്ചുണ്ട്​, ചക്കിട്ടപ്പാറ (കോഴിക്കോട്​)

67. കേരളത്തിൽ ഉഷ്​ണമേഖല മഴക്കാടുകൾ കാണുന്ന ജില്ലകൾ

പാലക്കാട്​, ഇടുക്കി

68. പക്ഷിപാതാളം സ്​ഥിതി ചെയ്യുന്ന ജില്ല

വയനാട്​

69. പക്ഷിപാതാളം സ്​ഥിതി​െചയ്യുന്ന മലനിര

വയനാട്ടിലെ ബ്രഹ്മഗിരി

70. കേരളത്തിലെ ആദ്യ പക്ഷി സ​േങ്കതം

ത​േട്ടക്കാട്​

71. ​ത​േട്ടക്കാട്​ പക്ഷിസ​േങ്കതം സ്​ഥിതിചെയ്യുന്ന ജില്ല

എറണാകുളം

72. കൊച്ചി നഗരത്തിൽ സ്​ഥിതിചെയ്യുന്ന പക്ഷിസ​േങ്കതം

മംഗളവനം

73. കൊച്ചിയുടെ ശ്വാസകോശം

മംഗളവനം

74. കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ

ഇടുക്കി, വയനാട്​

75. കേരളത്തിലെ ആദ്യ റെയിൽപാത

ബേപ്പൂർ മുതൽ തിരൂർ വരെ

76. കേരളത്തിൽ ആദ്യ റെയിൽ​പാത സ്​ഥാപിച്ച വർഷം

1861

77. അറബിക്കടലിന്‍റെ റാണി ​

കൊച്ചി

78. കേരളത്തിലെ ദേശീയ ജലമാർഗം

കൊ​ല്ലം -കോട്ടപ്പുറം ദേശീയജലപാത -3

79. കേരളത്തിലെ ആദ്യ വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം

80. കൊച്ചി മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുനൽകിയ വർഷം

2019

81. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

ഇ.എം.എസ്​ നമ്പൂതിരിപ്പാട്​

82. കേരളത്തിന്‍റെ ദേശീയ ഉത്സവം

ഓണം

83. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്​ഘാടനം ചെയ്​ത വർഷം

2018

84. കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം

നാല്​

85. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ജില്ല

കാസർകോട്​

86. സപ്​ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല

കാസർകോട്

87. കേരളത്തിൽ 12 പുഴകൾ സ്​ഥിതിചെയ്യുന്ന ജില്ല

കാസർകോട്​

88. തിരുവിതാംകൂർ രാജവംശത്തിന്‍റെ ആദ്യ പേര്​

ചേര രാജവംശം

89. ആധുനിക തിരുവിതാംകൂറിന്‍റെ ശിൽപി

അനിഴം തിരുനാൾ മാർത്താണ്ഡവർമ

90. ശ്രീ പത്മനാഭ ദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്​

അനിഴം തിരുനാൾ മാർത്താണ്ഡവർമ

91. വേണാട് രാജ്യത്തിന്‍റെ​ രാജാവ്​ അറിയപ്പെട്ടിരുന്നത്​

ചിറവാ മൂപ്പൻ

92. ചിറവാമൂപ്പന്‍റെ ആസ്​ഥാനം

കൊല്ലം പനങ്കാവ്​

93. വേണാട്​ രാജ്യ​െത്ത യുവ രാജാവ്​ അറിയപ്പെടുന്നത്​

തൃപ്പാപ്പൂർ മൂപ്പൻ

94. വോണാട്ടിലെ ആദ്യ ഭരണാധികാരിയായി കരുതപ്പെടുന്നത്​

അയ്യനടികൾ തിരുവടികൾ

95. അവസാനത്തെ കുലശേഖര ചക്രവർത്തി

രാമവർമ കുലശേഖരൻ

96. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്​കൃത കൃതികളിൽ ജയസിംഹനാടെന്നും അറിയപ്പെട്ടിരുന്ന സ്വരൂപം

ദേശിങ്ങനാട്​ സ്വരൂപം

97. കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്​

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

98. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്​ഥം

ചെമ്പഴന്തി (തിരുവനന്തപുരം)

99. 1498ൽ യൂറോപ്യൻ സഞ്ചാരിയായ വാസ്​കോ ഡ ഗാമ വന്നിറങ്ങിയ സ്​ഥലം

കോഴിക്കോട്​ കാപ്പാട്​

100. വാസ്​കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്​ത പള്ളി

സെന്‍റ്​ ​ഫ്രാൻസിസ്​ പള്ളി കൊച്ചി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piravigk quiz in malayalam
News Summary - kerala general knowledge 100 questions
Next Story