ഉത്തരം 'അഞ്ച്'
text_fields1. മഹാത്മാഗാന്ധി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?
• 1920, 1925, 1927, 1934, 1937 എന്നീ വർഷങ്ങളിൽ
2. ഇന്ത്യയിലെ ഏറ്റവും വലിയ സിവിൽ അവാർഡ് 'ഭാരതരത്ന' എത്ര വനിതകൾക്ക് ലഭിച്ചിട്ടുണ്ട് ?
• ഇന്ദിരഗാന്ധി, മദർതെരേസ, അരുണാ ആസഫലി, എം.എസ്. സുബ്ബലക്ഷ്മി, ലതാ മങ്കേഷ്കർ.
3. ഇന്ത്യൻനാഷനൽ കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തിയ വനിതകൾ എത്ര?
• ആനിബസന്റ്, നെല്ലിസെൻ ഗുപ്ത, സരോജിനി നായിഡു, ഇന്ദിരഗാന്ധി, സോണിയഗാന്ധി.
4. കേരള സംസ്ഥാനം രൂപം കൊള്ളുന്ന സമയത്തെ ജില്ലകളുടെ എണ്ണം?
• തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ
5. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം?
• പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോട്ടയം, വയനാട്
6. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതി പുറപ്പെടുവിപ്പിക്കുന്ന റിട്ടുകൾ എത്ര?
• ഹേബിയസ് കോർപസ്, മാൻഡമസ്, പ്രൊഹിബിഷൻ, സെർഷ്യോററി, ക്വോവാറന്റോ.
7. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (സെക്യൂരിറ്റി കൗൺസിൽ) സ്ഥിരാംഗങ്ങൾ എത്ര?
• ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൻ, ചൈന, റഷ്യ
8. ഡൽഹി ഭരിച്ച സുൽത്താൻ വംശങ്ങളുടെ എണ്ണം?
• അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ്വംശം, ലോദിവംശം).
9. സിന്ധുനദിയുടെ എത്ര പോഷക നദികളാണ് പഞ്ചാബിലൂടെ ഒഴുകുന്നത്?
• ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ്.
10. പരസ്പരം കോർത്തിണക്കിയ എത്ര വളയങ്ങളാണ് ഒളിമ്പിക് പതാകയിലുള്ളത്?
• മഞ്ഞ, പച്ച, നീല, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ളവയാണ് വളയങ്ങൾ
11. ലോക രാഷ്ട്രങ്ങളിൽ ബ്രസീലിന് വലുപ്പത്തിലും ജനസംഖ്യയിലും ഒരേ സ്ഥാനമാണ്. എത്രാം സ്ഥാനം?
12. ബാസ്ക്കറ്റ് ബാൾ കളിയിൽ (പുരുഷന്മാരുടെ) ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
13. വേൾഡ് കപ്പ് ക്രിക്കറ്റിൽ ആസ്ട്രേലിയയും വേൾഡ്കപ്പ് ഫുട്ബാളിൽ ബ്രസീലും എത്രപ്രാവശ്യം ജേതാക്കളായിട്ടുണ്ട് ?
14. എത്രരൂപയുടെ ഇന്ത്യൻ കറൻസിയിലാണ് ട്രാക്ടർ ചിത്രീകരിച്ചിരിക്കുന്നത് ?
15. ഇംഗ്ലീഷിൽ എഴുതുമ്പോൾ M ൽ ആരംഭിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം?
• മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം
16. ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം?
• a, e, i, o, u
17. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഭൂമിയുടെയും ഉപഗ്രഹങ്ങളിൽ ചന്ദ്രന്റെയും വലുപ്പത്തിലെ സ്ഥാനമെത്ര?
18. തിരു-കൊച്ചിയിൽ എത്രപേർ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട് ?
• പറവൂർ ടി.കെ. നാരായണപ്പിള്ള, എ.ജെ. ജോൺ, പട്ടംതാണുപിള്ള, സി. കേശവൻ, പനമ്പിള്ളി ഗോവിന്ദമേനോൻ
19. ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈർഘ്യം എത്രദിവസം?
20. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, ലോക്സഭാംഗങ്ങൾ ഇവരുടെയൊക്കെ കാലാവധി എത്രവർഷം?
(എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അഞ്ച്)
തയാറാക്കിയത്: പി.എസ്. പണിക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.