സ്വാതന്ത്ര്യദിനം -ക്വിസ് 50 ചോദ്യങ്ങൾ ഉത്തരങ്ങൾ
text_fields1. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം -1857ൽ
2. വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം -1498
3. ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം -പ്ലാസി യുദ്ധം (1757ൽ)
4. പ്ലാസി യുദ്ധത്തിൽ വിജയിച്ചതും പരാജയപ്പെട്ടതും ആരെല്ലാം -ബംഗാൾ നവാബ് സിറാജുദ്ദൗലയെ ബ്രിട്ടീഷ് സേനാനി റോബർട്ട് ക്ലൈവ് തോൽപിച്ചു
5. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായ വർഷം -1885ൽ
6. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം -1600ൽ
7. ലാൽ-ബാൽ-പാൽ എന്നീ ചുരുക്കപ്പേരുകളിലറിയപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കൾ -ലാലാ ലജ്പത്റായ്, ബാലഗംഗാധര തിലകൻ, വിപിൻ ചന്ദ്രപാൽ
8. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ് -ദാദാഭായ് നവറോജി
9. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയുമായ വ്യക്തി -കാനിങ് പ്രഭു
10. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ 1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി -കഴ്സൺ പ്രഭു
11. മൊൺടേഗു-ചെംസ് ഫോർഡ് ഭരണപരിഷ്കാരം നടപ്പാക്കിയ വർഷം -1919ൽ
12. ജാലിയൻ വാലാബാഗിൽ വെടിവെപ്പിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ പേര് -ജനറൽ റജിനാൾഡ് ഡയർ (1919 ഏപ്രിൽ 13നായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല)
13. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽവെച്ച് പ്രസിദ്ധീകരിച്ചിരുന്ന പത്രം -ഇന്ത്യൻ ഒപീനിയൻ
14. ദക്ഷിണാഫ്രിക്കൻ ജീവിതം മതിയാക്കി മഹാത്മാഗാന്ധി ഇന്ത്യയിലെത്തിയ വർഷം -1915 ജനുവരി 9
15. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരു -ഗോപാലകൃഷ്ണ ഗോഖലെ
16. മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം -ചമ്പാരൻ സത്യഗ്രഹം (1917)
17. അലി സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാക്കൾ -മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി
18. മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത് (1920) എന്തിന്റെ പ്രചാരണാർഥം -ഖിലാഫത്ത് പ്രസ്ഥാനം
19. മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘The story of my experiments with truth’ ഗുജറാത്തി ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി -മഹാദേവ ദേശായി (സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായ ഇദ്ദേഹം മഹാത്മാഗാന്ധിയുടെ പേഴ്സനൽ സെക്രട്ടറിയെന്ന നിലയിൽ പ്രശസ്തനായി)
20. മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം -ബെൽഗാം സമ്മേളനം (1924)
21. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര നേതാവ് -ബാലഗംഗാധര തിലകൻ
22. കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത -ആനി ബസന്റ് (1917)
23. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയ വ്യക്തി -സ്വാമി ദായനന്ദ സരസ്വതി
24. ‘സാരെ ജഹാംസെ അച്ഛാ’ എന്ന ഗാനം രചിച്ചത് -മുഹമ്മദ് ഇഖ്ബാൽ
25. ദേശബന്ധു എന്നറിയപ്പെടുന്നത് -സി.ആർ. ദാസ്
26.‘The Indian Struggle’ എന്ന ഗ്രന്ഥം രചിച്ചത് -സുഭാഷ് ചന്ദ്രബോസ്
27. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത -സരോജിനി നായിഡു (ഇന്ത്യയുടെ വാനമ്പാടി)
28. ഇന്ത്യൻ നാഷനൽ ആർമിയുടെ മുദ്രാവാക്യം -ഐക്യം, വിശ്വാസം, ത്യാഗം
29. ‘നിങ്ങളെനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ -ആരുടെ വാക്കുകൾ -സുഭാഷ് ചന്ദ്രബോസ്
30. മൗലാനാ അബുൽകലാം ആസാദിന്റെ ആത്മകഥ -ഇന്ത്യ വിൻസ് ഫ്രീഡം
31. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ഇന്ത്യൻ ബിസ്മാർക്ക് -സർദാർ വല്ലഭായി പട്ടേൽ
32. ഇന്ത്യയുടെ ദേശീയഗാനവും ബംഗ്ലാദേശിന്റെ ദേശീയഗാനവും രചിച്ച കവി -രവീന്ദ്രനാഥ ടാഗോർ
33. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഉപ്പുസത്യഗ്രഹം ഏതുവർഷമായിരുന്നു -1930
34. ഗാന്ധി ഇർവിൻ സന്ധി നടന്ന വർഷം -1931
35. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം ഉയർത്തിയ സമരം -ക്വിറ്റ് ഇന്ത്യ സമരം (1942)
36. അതിർത്തി ഗാന്ധി -ഖാൻ അബ്ദുൽ ഗഫാർഖാൻ
37. ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് അധ്യക്ഷനായ വർഷം -1929ൽ ലാഹോർ സമ്മേളനം
38. വിശ്വചരിത്ര അവലോകനം, ഇന്ത്യയെ കണ്ടെത്തൽ എന്നീ ഗ്രന്ഥങ്ങൾ രചിച്ച സ്വാതന്ത്ര്യസമര സേനാനി -ജവഹർലാൽ നെഹ്റു
39. നെഹ്റു ആദ്യമായി ഗാന്ധിജിയെ കണ്ടതെപ്പോൾ -1916ലെ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ
40. കുണ്ടറ വിളംബരം (1809) പ്രഖ്യാപിച്ചത് -വേലുത്തമ്പി ദളവ
41. കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യ കലാപം -ആറ്റിങ്ങൽ കലാപം (1721)
42. ബ്രിട്ടീഷുകാരോട് പൊരുതി കേരളവർമ പഴശ്ശിരാജ വധിക്കപ്പെട്ട വർഷം -1805 നവംബർ 20
43. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി -ക്ലമന്റ് ആറ്റ്ലി
44. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കോൺഗ്രസ് പ്രസിഡന്റ് -ആചാര്യ ജെ.ബി. കൃപലാനി
45. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ വൈസ്രോയി -മൗണ്ട് ബാറ്റൻ പ്രഭു
46. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക -അരുണ ആസഫലി (മരണാനന്തരം ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു)
47. മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് -1948 ജനുവരി 30
48. ഇന്ത്യയുടെ രാഷ്ട്രശിൽപി -ജവഹർലാൽ നെഹ്റു
49. പാകിസ്താന്റെ രാഷ്ട്രപിതാവ് -മുഹമ്മദലി ജിന്ന
50. ഇന്ത്യയുടെ ഭരണഘടന ശിൽപി -ഡോ. ബി.ആർ. അംബേദ്കർ
(തയാറാക്കിയത്: പി.എസ്. പണിക്കർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.