Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahatma Gandhi
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightജീവിതം സന്ദേശമാക്കിയ...

ജീവിതം സന്ദേശമാക്കിയ ബാപ്പുജി

text_fields
bookmark_border

ഗാന്ധി സമാധാനത്തി​െൻറയും എളിമയുടെയും മൂർത്തരൂപം. സത്യഗ്രഹം സമരമാക്കിയും അഹിംസ ആയുധമാക്കിയും ക്ഷമ പ്രതിരോധമാക്കിയും ഇന്ത്യയിൽ ജീവിച്ചിരുന്ന പച്ചയായ മനുഷ്യൻ. ഗാന്ധി ലോകത്തിന്​ നൽകിയ സന്ദേശം ത​െൻറ ജീവിതമായിരുന്നു. 'അർധനഗ്​നനായ ഫക്കീർ' ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. ഒരുപക്ഷേ, സൂര്യനസ്​തമിക്കാത്ത സാമ്രാജ്യത്തെ ത​േൻറതായ ശൈലിയിൽ ഗാന്ധി മുട്ടുമടക്കിപ്പിച്ചു. മോഹൻദാസ്​ കരംചന്ദ്​ ഗാന്ധിയിൽനിന്ന്​ മഹാത്മയിലേക്കും ഇന്ത്യൻ രാഷ്​ട്രപിതാവിലേക്കുമുള്ള പാതകൾ ഇന്ത്യൻ ചരിത്രത്തിലെതന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

കുട്ടിക്കാലം

നാണംകുണുങ്ങിയായിരുന്നു താനെന്ന്​ ഗാന്ധി ത​െൻറ ആത്മകഥയിൽ പറയുന്നുണ്ട്​. കരംചന്ദ്​ ഗാന്ധി-പുത്​ലിഭായ്​ ദമ്പതികളുടെ ഇളയ മകനായി 1869 ഒക്​ടോബർ രണ്ടിന്​ മോഹൻദാസ്​ ജനിച്ചു. ഗാന്ധിക്ക്​ ഏഴു വയസ്സുള്ളപ്പോൾ കുടുംബം പോർബന്തറിൽനിന്ന്​ രാജ്​കോട്ടിലേക്ക്​ പോയി. അങ്ങനെ മോഹൻദാസി​െൻറ പ്രാഥമിക വിദ്യാഭ്യാസം രാജ്​കോട്ടിലായി. ഹൈസ്​കൂളിൽ പഠിക്കു​േമ്പാഴാണ്​ ഗാന്ധിയുടെ വിവാഹം നടന്നത്​. വധു പോർബന്തറിലെ ഒരു വ്യാപാരിയുടെ മകളായ കസ്​തൂർബ.

''മൂന്നു പ്രാവശ്യം എ​െൻറ വിവാഹ നിശ്ചയം നടത്തിയിട്ടുണ്ടെന്നാണ്​ ഓർമ. എനിക്കുവേണ്ടി ആലോചിച്ച രണ്ടു​ പെൺ കുട്ടികൾ മരിച്ചുപോയ​െത്ര. മൂന്നാമത്തെ വിവാഹം എനിക്ക്​ ഏഴുവയസ്സുള്ളപ്പോഴാണെന്ന്​ തോന്നുന്നു'' -ഗാന്ധി ത​െൻറ ആത്മകഥയായ 'എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ ഇങ്ങനെ പറയുന്നുണ്ട്​.

ബാല്യവിവാഹം എന്ന അപകടം ഇന്നത്തെ കുട്ടികൾക്ക്​ ഉണ്ടാകാത്തതിൽ സന്തോഷിക്കുന്നു -ഗാന്ധി പിൽക്കാലത്ത്​ ശൈശവ വിവാഹത്തെക്കുറിച്ച്​ പറഞ്ഞിരുന്നു.

ഗാന്ധി ഇംഗ്ലണ്ടിൽ

ഗാന്ധിക്ക്​ വക്കീലാകുന്നതിനുവേണ്ടി ഇംഗ്ല​ണ്ടിലേക്ക്​ പോകുന്നതിന്​ സ്വന്തം ജാതിക്കാരുടെ എതിർപ്പ്​ നേരിടേണ്ടി വന്നു. ജാതി ആചാരങ്ങൾ തെറ്റിച്ച്​ കടൽകടക്കുന്നത്​ ബന്നീയ ജാതിക്കാർ വിലക്കിയിരുന്നു. ഇംഗ്ലണ്ടിൽ പോയി വക്കീൽ പരീക്ഷ ജയിച്ച്​ മോഹൻദാസ്​ ഹൈകോടതിയിൽ ബാരിസ്​റ്ററായി. ബാരിസ്​റ്റർ ജോലിയോടൊപ്പം ലണ്ടൻ മെട്രിക്കുലേഷൻ പരീക്ഷക്കും മോഹൻദാസ്​ പഠിച്ചു. എ.കെ. ബാരിസ്​റ്റർ അറ്റ്​ ലോ ആയി 1891 ജൂൺ 12ന്​ ഇന്ത്യയിലേക്ക്​ മടങ്ങി.

ഗാന്ധിജിയുടെ വികസന സങ്കൽപം

ഇന്ത്യയുടെ ഹൃദയം ഗ്രാമത്തിലാണ്​. ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു. പറയുക മാത്രമല്ല, ഗാന്ധി പ്രാവർത്തികമാക്കുകയും ചെയ്​തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ്​ ജീവിക്കുന്നത്​. ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക്​ പുരോഗതിയുണ്ടാവൂവെന്ന്​ ഗാന്ധിജി വിശ്വസിച്ചു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്​തു.

ഗാന്ധി ദക്ഷിണാഫ്രിക്കയിൽ

1893 ഏപ്രിലിൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക്​ അഭിഭാഷകനായി യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിലെ സുപ്രീംകോടതി അഡ്വക്കറ്റാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധി അപേക്ഷ സമർപ്പിച്ചു. പക്ഷേ, നിയമ സൊസൈറ്റി അതിനെ ശക്തമായി എതിർത്തു. എന്നാൽ, ചീഫ്​ ജസ്​റ്റിസ്​ സഹായത്തിനെത്തി.

ഗാന്ധിജി സുപ്രീംകോടതി അഡ്വക്കറ്റായി സത്യപ്രതിജ്​ഞ ചെയ്​തു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഒന്നടങ്കം ഗാന്ധിയുടെ പിന്നിൽ അണിനിരന്നു. അദ്ദേഹം ഒരു സംഘടനക്ക്​ രൂപം നൽകി. നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്​ (Natal Indian Congress). നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്​ ശക്തമായ പ്രവർത്തനം കാഴ്​ചവെച്ചു.

സത്യഗ്രഹം

സത്യഗ്രഹം എന്ന സമരമുറ പ്രായോഗികമാക്കിയ ആളാണ്​ മഹാത്മ ഗാന്ധി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയാണ്​ഗാന്ധി ഈ സഹനസമരം ആദ്യമായി പരീക്ഷിച്ചു​ വിജയിച്ചത്​. ഇന്ത്യയിലെത്തിയ ഗാന്ധിജി അനീതിക്കെതിരെ പ്രതികരിക്കാൻ സത്യഗ്രഹം ആയുധമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമരരംഗത്തും സത്യഗ്രഹം വിജയം കണ്ടു.

സത്​കർമത്തിനുള്ള നിഷ്​ഠ എന്ന അർഥം വരുന്ന സത്യഗ്രഹം എന്ന പദം ശ്രീ മഗൻലാലാണ്​ ഗാന്ധിക്ക്​ നിർദേശിച്ചുനൽകിയത്​. 1917ൽ ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടിയായിരുന്നു ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹ സമരം.

ഗാന്ധിജിയും ശുചീകരണവും

ഇന്ത്യക്കാർ അവ​െൻറ പെരുമാറ്റത്തിൽ ശുചിത്വം പാലിക്കാറില്ലെന്നും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാറില്ലെന്നുമാണ്​ പരാതി. ശുചീകരണ പ്രവർത്തനങ്ങളിൽ ഗാന്ധി ഒരു മടിയുമില്ലാതെ മുന്നിട്ടിറങ്ങി. അതിനൊരുദാഹരണം ഇതാണ്​: ബോംബെയിൽ പ്ലേഗ്​ രോഗം പടർന്നുപിടിച്ചുകൊണ്ടിരുന്ന സമയം. ആളുകൾ പരിഭ്രാന്തരായി. സന്നദ്ധ സേവനത്തിന്​ ഗാന്ധി മുന്നിട്ടറങ്ങി. ശുചീകരണ വകുപ്പിനെ സമീപിച്ച്​ ത​െൻറ സേവനം വാഗ്​ദാനം ചെയ്​തു. വകുപ്പിലെ ആളുകൾക്കൊപ്പം വീടുകളിലും ചേരികളിലും അദ്ദേഹം ശുചീകരണത്തിൽ മുഴുകി.

ഗാന്ധിയും വിദ്യാഭ്യാസവും

1920ൽ ഗാന്ധി ഇന്ത്യയിലെ യുവാക്കളോട്​ ഇങ്ങനെ ആഹ്വാനം ചെയ്യുകയുണ്ടായി. അടിമയുടെ ചങ്ങലകളും പേറി സാഹിത്യപരമായ വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അഭികാമ്യം നിരക്ഷരരായി കഴിയുകയും സ്വാതന്ത്ര്യത്തിനുവേണ്ടി കല്ലുടയ്​ക്കുന്ന പണിയിൽ ഏർപ്പെടുകയുമാണ്​ എന്നതാണ്​. വിദ്യാഭ്യാസത്തിൽ കൈത്തൊഴിലുകൾക്ക്​ പ്രാധാന്യം നൽകണമെന്ന്​ ഗാന്ധി നിർദേശിച്ചു. കുട്ടികൾ തൊഴിലെടുത്തും വിദ്യാഭ്യാസത്തിനുള്ള വക സമ്പാദിക്കണം. വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്​. ധാർമിക മൂല്യങ്ങൾക്ക്​ പാഠ്യപദ്ധതിയിൽ ഇടം ലഭിക്കണമെന്ന്​ ഗാന്ധി കരുതിയിരുന്നു. വാർധാ പദ്ധതിയാണ്​ ഗാന്ധി മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്​.

ഗാന്ധിജിയും കേരളവും

അഞ്ചുതവണ കേരളത്തിലെത്തി. ഖിലാഫത്ത്​ പ്രസ്ഥാനത്തി​െൻറ അമരക്കാരനായ മൗലാനാ ഷൗക്കത്തലിയോടൊപ്പമായിരുന്നു ആദ്യത്തേത്. 1920 ആഗസ്​റ്റ്​ 18നാണ്​​ രാഷ്​ട്രപിതാവ്​ ആദ്യമെത്തിയത്​. 1925 മാർച്ച്​ എട്ടിനാണ്​ ഗാന്ധി രണ്ടാമതായി കേരളത്തിൽ വന്നത്​. അത്​ കൊച്ചിയിലായിരുന്നു. 1927ലായിരുന്നു അടുത്ത സന്ദർശനം. 1934 ജനുവരി 10നായിരുന്നു ഗാന്ധി അവസാനമായി കേരളം സന്ദർശിച്ചിരുന്നത്​.

ഗാന്ധി സിനിമകളിൽ

ഗാന്ധിജിയുടെ ജീവിതം പ്രമേയമാക്കിയ പ്രശസ്​ത സിനിമയാണ്​ ഗാന്ധി. റിച്ചാർഡ്​​ ആറ്റൻബറോ സംവിധാനം ചെയ്​ത്​ 1982ൽ പുറത്തുവന്ന ചിത്രത്തിന്​ എട്ട്​ ഓസ്​കർ പുരസ്​കാരങ്ങൾ ലഭിച്ചു. മറ്റൊരു സിനിമയാണ്​ ശ്യാം ബെനഗൽ സംവിധാനം ചെയ്​ത Making of Mahathma. ഹേ റാം, ബാബാ സാഹേബ്​ അംബേദ്​കർ തുടങ്ങി നിരവധി സിനിമകളിൽ ഗാന്ധിയെ കഥാപാത്രമാക്കിയിട്ടുണ്ട്​.

ഗാന്ധിയു​െട അവസാന സത്യഗ്രഹം

സ്വാതന്ത്ര്യാനന്തരം മുസ്​ലിം രാഷ്​ട്രത്തിനായും ഹിന്ദു രാഷ്​ട്രത്തിനായും മുറവിളി ഉയർന്നിരുന്നു. മുസ്​ലിം രാഷ്​ട്രത്തിനായി ജിന്നയുടെ നേതൃത്വത്തിലും ഹിന്ദു രാഷ്​ട്രത്തിനായി വി.ഡി. സവർക്കറുടെ നേതൃത്വത്തിലുമാണ്​ വാദമുയർന്നത്​. ഒന്നുകിൽ പാകിസ്​താൻ അല്ലെങ്കിൽ സർവനാശം എന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. അങ്ങനെ ഇന്ത്യ വിഭജിക്കപ്പെട്ട്​ പാകിസ്താൻ എന്ന രാജ്യം പിറന്നു. തുടർന്നുണ്ടായ ഹിന്ദു-മുസ്​ലിം സംഘർഷങ്ങളൽ പലയിടത്തും വ്യാപകമായ നരഹത്യ അരങ്ങേറി. രാജ്യ വ്യാപകമായി നടന്ന ലഹളകൾ അവസാനിപ്പിക്കാനായി ഗാന്ധിജി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. നാലുദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ ശാന്തമായി. ബിഹാറിൽ 1947 ജനുവരി 13ന്​ തുടങ്ങി 18ന്​ അവസാനിപ്പിച്ച ഈ നിരാഹാര സത്യഗ്രഹമാണ്​ ഗാന്ധിജിയുടെ അവസാനത്തെ സത്യഗ്രഹം. ആദ്യത്തെ വ്യക്​തി സത്യഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തത്​​ ആചാര്യ വിനോ ബാ ഭാവയെ ആയിരുന്നു.

ഗാന്ധിജിയുടെ രാഷ്​ട്രീയ ഗുരുവായി അറിയപ്പെടുന്നത്​ ഗോപാലകൃഷ്​ണ ഖോഖലെയാണ്​.

ഗാന്ധിയുടെ മൊഴിമുത്തുകൾ

'പ്രവൃത്തിയി​ല്ലെങ്കിൽ ഫലവുമില്ല'

'നല്ല ചിന്തകൾ ഒരിക്കലും പാഴാവില്ല'

'ക്ഷമ കരുത്താണ്​,​ ദൗർബല്യമല്ല'

'ദൈവത്തിന്​ മതമില്ല'

'സത്യം ഒന്നേയുള്ളൂ, അതിലേക്ക്​ വഴികൾ പലതുണ്ട്​'

ഗാന്ധിമാർ

ആധുനിക ഗാന്ധി -ബാബാ ആംതെ

മയ്യഴി ഗാന്ധി -കെ. കുമാരൻ മാസ്​റ്റർ

അതിർത്തി ഗാന്ധി -ഖാൻ അബ്​ദുൽ ഗാഫർ ഖാൻ

കേരള ഗാന്ധി -കെ. കേളപ്പൻ

ആഫ്രിക്കൻ ഗാന്ധി -നെൽസൺ മണ്ടേല.

ഐൻസ്​റ്റീൻ ഗാന്ധിയെപ്പറ്റി പറഞ്ഞത്​ ഇങ്ങനെയായിരുന്നു: 'ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.''

ഗാന്ധിയും ഉപ്പുസമരവും

ഉപ്പിൽ സർക്കാറി​െൻറ കുത്തക ഇല്ലാതാക്കണമെന്ന്​ ഞാൻ കരുതുന്നു. ഉപ്പുനികുതി സർക്കാർ എടുത്തുകളയണം. സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ പടിയാണത്​.​ 78 ആശ്രമ അന്തേവാസികളെയും കൂട്ടി ഗാന്ധിജി ദണ്ഡിയിലേക്ക്​ പുറപ്പെട്ടു. ഉപ്പുണ്ടാക്കി നിയമം ലംഘിക്കാനുള്ള യാത്രയായിരുന്നു അത്​. 24 ദിവസത്തെ നടത്തത്തിനുശേഷം മഹാത്മജിയും അനുയായികളും ദണ്ഡി കടലിൽ കുളിച്ച്​ ഉപ്പ്​ വാരിയെടുത്ത്​ നിയമം ലംഘിച്ചു. കടൽവെള്ളം തിളപ്പിച്ച്​ അവർ ഉപ്പുണ്ടാക്കി. അതോടെ രാജ്യവ്യാപകമായി സിവിൽ നിയമലംഘനവും ആരംഭിച്ചു.

ഗാന്ധിക്ക്​ ഒന്നും പറയാനില്ലായിരുന്നു -ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ. 1947 ആഗസ്​റ്റ്​ 14ന്​ അർധരാത്രി ഇന്ത്യ സ്വതന്ത്രമായി. പാകിസ്താനും രൂപംകൊണ്ടു. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം ആഘോഷിക്കു​േമ്പാൾ മഹാത്​മജി ശാന്തിസന്ദേശവുമായി കൽക്കട്ടയിലെ തെരുവുകളിൽ സഞ്ചരിക്കുകയായിരുന്നു. കൽക്കട്ടക്ക്​ ബോധമുണ്ടാകുംവരെ ഞാൻ ഉപവസിക്കും. അദ്ദേഹം പറയുക മാത്രമല്ല, ഉപവാസം തുടങ്ങുകയും ചെയ്​തു.

ഗാന്ധി വധം

1948 ജനുവരി 30ന്​ പ്രാർഥനയോഗത്തിലേക്ക്​ നടക്കവേ ഗാന്ധിജിയെ നാഥുറാം വിനായക്​ ഗോദ്​സെ എന്ന മതഭ്രാന്തൻ വെടിവെച്ചു വീഴ്​ത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞ ഗോദ്​​സെ ആ നെഞ്ചിലേക്കു നിറയൊഴിച്ചു. ഹേ റാം എന്ന്​ മെല്ലെ ഉരുവിട്ട്​ ഗാന്ധിജി കണ്ണടച്ചു. ആ മഹത്​ ജീവിതത്തിന്​ യവനിക വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayBest of Bharat
News Summary - Mahatma Gandhi Independence Day
Next Story