ചരിത്രം അവൾക്കൊപ്പം
text_fieldsസ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജനാധിപത്യ രാഷ്ട്രം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വനിതകളുടെ എണ്ണം ചെറുതല്ല. പല താളുകളായി വിസ്മരിക്കപ്പെട്ട ശക്തരായ ആ സ്ത്രീകളെ പരിചയപ്പെടുത്തുന്നു.
കാദംബിനി ഗാംഗുലി (18 ജൂലൈ 1861-3 ഒക്ടോബർ 1923)
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിത ബിരുദധാരികളിൽ ഒരാളായ കാദംബിനി ഗാംഗുലി ബംഗാളിൽ ജനിച്ചു. സ്ത്രീവിമോചന പ്രവർത്തകയായിരുന്ന അവർ സ്ത്രീത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. 1889ലെ കോൺഗ്രസ് സമ്മേളനത്തിൽ പെങ്കടുത്ത ആറു സ്ത്രീകളിൽ ഒരാളാണ്. ബംഗാൾ വിഭജന കാലത്ത് സ്ത്രീകളുടെ സമ്മേളനം വിളിച്ചുചേർത്തത് കാദംബിനി ഗാംഗുലിയായിരുന്നു.
കിറ്റൂർ ചെന്നമ്മ (23 ഒക്ടോബർ 1778–21 ഫെബ്രുവരി 1829)
കർണാടകയിലെ കിറ്റൂർ ദേശത്തെ റാണിയായിരുന്നു കിറ്റൂർ ചെന്നമ്മ. ഡൽഹൗസി പ്രഭു നടപ്പാക്കിയ ദത്തവകാശ നിരോധന നിയമത്തിെൻറ ആദ്യ ഇര കൂടിയായിരുന്നു കിറ്റൂർ െചന്നമ്മ. അവരുടെ ദത്തുപുത്രൻ ശിവലിംഗപ്പയുടെ അധികാരാവകാശം ഇൗസ്റ്റ് ഇന്ത്യ കമ്പനി തിരസ്കരിക്കുകയായിരുന്നു. കിറ്റൂർ ദേശത്തെ ആക്രമിച്ച ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുകയും കിറ്റൂർ സൈന്യം കലക്ടർ ജോൺ താക്കറെ വധിക്കുകയും ചെയ്തു. ഇംഗ്ലീഷ് സൈന്യം തടവിലാക്കിയ െചന്നമ്മ തടവിൽ കഴിയവെ തന്നെയാണ് മരിച്ചത്. 2007 സെപ്റ്റംബർ 11ന് അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ കിറ്റൂർ ചെന്നമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മാഡം കാമ (24 സെപ്റ്റംബർ 1861^13 ആഗസ്റ്റ് 1936)
സമ്പന്ന കുടുംബത്തിൽ ജനിച്ച ഭികാജി എന്ന മാഡം കാമ ആ ജീവിതം ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി. മുംബൈയിൽ േപ്ലഗ് പടർന്നുപിടിച്ച കാലത്ത് ജീവൻപോലും പണയംെവച്ച് അവർ രോഗികൾക്കുവേണ്ടി പ്രവർത്തിച്ചു. 1907ൽ അന്താരാഷ്ട്ര സോഷ്യൽ കോൺഫറൻസിൽ പെങ്കടുത്തിരുന്നു. ഒടുവിൽ േപ്ലഗ് പിടിപെട്ട് മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെെട്ടങ്കിലും അത് അവരുടെ ശരീരത്തെ തളർത്തി. സ്വാതന്ത്ര്യസമര സേനാനികളുമായി അടുത്തബന്ധം പുലർത്തിയ ഇവർ ഒന്നര വർഷത്തോളം ദാദാഭായ് നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇന്ത്യൻ വിപ്ലവകാരികൾ പാരിസിൽ നിന്നിറക്കിയ വന്ദേമാതരത്തിെൻറ പബ്ലിഷർ മാഡം കാമയായിരുന്നു.
കസ്തൂർബ ഗാന്ധി (1869 ഏപ്രിൽ ^1944 ഫെബ്രുവരി)
ഗാന്ധിജിയുടെ പത്നിയായതോടെ 'ബാ' ഭാരതത്തിെൻറ മാതാവായി മാറുകയായിരുന്നു. സത്യഗ്രഹത്തിെൻറ ഭാഗമായതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽെവച്ച് ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയ അവർ സബർമതിയിലെ ഗാന്ധിയുടെ നിത്യസഹായിയായി. ചമ്പാരൻ സമരം, ഖാദി പ്രചാരണ പരിപാടി, ക്വിറ്റിന്ത്യ സമരം തുടങ്ങിയവയിലെല്ലാം മുഖ്യ പങ്കാളിയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
സരോജിനി നായിഡു (13 ഫെബ്രുവരി 1879 ^ 2 മാർച്ച് 1949)
ഇന്ത്യയിലെ ആദ്യത്തെ വനിത ഗവർണറായിരുന്നു സരോജിനി നായിഡു. ഉത്തർപ്രദേശിലാണ് ഗവർണറായി പ്രവർത്തിച്ചത്. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന അവർ സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആളുകളെ ഉണർത്തി. 1947 മാർച്ച് 23ന് നടന്ന സമ്മേളനത്തിെൻറ അധ്യക്ഷയുമായിരുന്നു. നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.