Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശാസ്​ത്രം: അത്ഭുതപരീക്ഷണങ്ങൾ ആകാശത്തും ഭൂമിയിലും
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightശാസ്​ത്രം:...

ശാസ്​ത്രം: അത്ഭുതപരീക്ഷണങ്ങൾ ആകാശത്തും ഭൂമിയിലും

text_fields
bookmark_border

തര മേഖലകളിൽനിന്ന് വ്യത്യസ്തമായി, കോവിഡ് കാലം പതിവിൽ കൂടുതൽ തിരക്കേറിയതായിരുന്നു ശാസ്ത്ര ഗവേഷകലോകം. അതുകൊണ്ടുതന്നെ, അവിടെ ഒരുതരത്തിലുള്ള നിർബന്ധിത ഇടവേളകൾ കോവിഡും ലോക്ഡൗണുമൊന്നും സൃഷ്ടിച്ചില്ല. മഹാമാരിയുടെ രണ്ട് വർഷത്തിലും അനുസ്യൂതം തുടർന്ന അന്വേഷണങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ പലതും ലോകത്തിന് വലിയ അത്ഭുതങ്ങൾ സമ്മാനിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജെയിംസ് വെബ് ടെലിസ്കോപിന്റെ വിജയ വിക്ഷേപണമായിരുന്നു. 2021 ഡിസംബർ 25നായിരുന്നു ഈ ആകാശദൂരദർശിനിയുടെ വിക്ഷേപണം; ജൂലൈയിൽ അത് പകർത്തിയ ഏതാനും ചിത്രങ്ങൾ ഭൂമിയിലെത്തിയതോടെ പ്രപഞ്ച വിജ്ഞാനീയത്തിൽ അതൊരു നാഴികക്കല്ലായി മാറി.

ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പ്

ഹ​ബ്ളി​ന്റെ പി​ൻ​ഗാ​മി എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​​ശി​നി​യാ​ണ് ജെ​യിം​സ് വെ​ബ് ​ടെ​ലി​സ്കോ​പ്. പ്ര​പ​ഞ്ച​വി​ജ്ഞാ​നീ​യ​ത്തെ പു​തി​യ​ത​ല​ങ്ങ​ളി​ലേ​ക്ക് വി​ക​സി​പ്പി​ക്കാ​ൻ ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പി​ന് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്. പ​ക​ർ​ത്തി​യയച്ച ആ​ദ്യചി​ത്ര​ങ്ങ​ൾ നൽകിയ സൂചനകൾ അതായിരുന്നു. ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ പ്രപഞ്ചത്തെ വീക്ഷിച്ച് പകർത്തിയയച്ച അഞ്ച് ചിത്രങ്ങൾ ശാസ്ത്രലോകത്തിന് പ്രപഞ്ചത്തെക്കുറിച്ച് ഉൾക്കാഴ്ച സമ്മാനിക്കുന്നതായിരുന്നു. ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ലു​ള്ള വോ​ല​ൻ​സ് എ​ന്ന ന​ക്ഷ​ത്ര​രാ​ശി​യി​​ലെ ‘​എ​സ്.​എം.​എ.​സി.​എ​സ് ജെ 0723’ ​എ​ന്ന ഗാ​ല​ക്സി​ക്കൂ​ട്ടത്തെയാണ് ജെ​യിം​സ് വെ​ബ് ആദ്യം പ​ക​ർ​ത്തി​യത്. ഭൂ​മി​യി​ൽ​നി​ന്ന് 512 കോ​ടി പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണീ ക്ല​സ്റ്റ​ർ. അ​ഥ​വാ, പ്ര​പ​ഞ്ചോ​ൽ​പ​ത്തി​ക്കു​ശേ​ഷം, ഗാ​ല​ക്സി രൂ​പ​വ​ത്ക​ര​ണ​കാ​ല സ​മ​യ​ത്ത് പു​റ​പ്പെ​ട്ട പ്ര​കാ​ശ ത​രം​ഗ​ങ്ങ​ളെ​യാ​ണ് ടെ​ലി​സ്കോ​പ് പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നു​വെ​ച്ചാ​ൽ, ഉ​ൽ​പ​ത്തി​യു​ടെ ചി​ല നേ​ർ​ക്കാ​ഴ്ച​ക​ൾ​ത​ന്നെ​യാ​ണ് നാം ​ആ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​വ​ഴി, ബി​ഗ് ബാ​ങ്ങി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ പ്ര​തീ​ക്ഷി​ക്കാം. ഇതോടൊപ്പം, പ്രപഞ്ച വികാസ-പരിണാമങ്ങളിലേക്ക് വെളിച്ചംവീശാൻ ഉതകുന്ന മറ്റനേകം ചിത്രങ്ങളും ജെയിംസ് വെബ് പകർത്തി. ജലകണങ്ങളുടെ സാന്നിധ്യമുള്ള ഒരു ഭൗമേതര ഗ്രഹത്തെയും ഈ ദൂരദർശിനി പകർത്തുകയുണ്ടായി. പ്രപഞ്ച വിജ്ഞാനീയത്തിൽ, പുതിയ ചുവടുകൾക്ക് സഹായകമായും ജെയിംസ് വെബ് എന്ന അത്ഭുത ടെലിസ്കോപ്.

ആ​​ണ​​വ സം​​യോ​​ജ​​നം

ജെയിംസ് വെബ് ഒരാകാശ പരീക്ഷണമായിരുന്നുവെങ്കിൽ, അത്രതന്നെ പ്രാധാന്യമേറിയ മറ്റൊരു പരീക്ഷണം ഇതേ കാലയളവിൽ ഭൂമിയിലും അരങ്ങേറി. ന്യൂ​​ക്ലി​​യ​​ർ ഫ്യൂ​​ഷ​​ൻ (ആ​​ണ​​വ സം​​യോ​​ജ​​നം) സാ​​​ങ്കേ​​തി​​ക​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ച്, ആ​​ദാ​​യ​​ക​​ര​​മാ​​യരീ​​തി​​യി​​ൽ ഊ​​ർ​ജം ഉ​​ൽ​​പാ​​ദി​​പ്പി​​ച്ചി​​രി​​ക്കുകയാണ് ​​അ​​മേ​​രി​​ക്ക​​യി​​ലെ ലോ​​റ​​ൻ​​സ് ലി​​വ​​ർ​​മോ​​ർ നാ​​ഷ​​ന​​ൽ ല​​ബോ​​റ​​ട്ട​​റി​​യി​​ലെ ശാ​​സ്ത്ര​​ജ്ഞ​​ർ. താ​​ര​​ത​​മ്യേ​​ന സു​​ര​​ക്ഷി​​ത​​വും ചെ​​ല​​വു​​കു​​റ​​ഞ്ഞ​​തു​​മാ​​യ ഊ​​ർ​​​​ജോ​​ൽ​​പാ​​ദ​​ന​​ത്തി​​ൽ വ​​ഴി​​ത്തി​​രി​​വാ​​യേ​​ക്കാ​​വു​​ന്നൊ​​രു പ​​രീ​​ക്ഷ​​ണംതന്നെയാണിത്. സൂ​​ര്യ​​ൻ അ​​ട​​ക്ക​​മു​​ള്ള ന​​ക്ഷ​​ത്ര​​ങ്ങ​​ളി​​ലൊ​​ക്കെ ന​​ട​​ക്കു​​ന്ന​​ത് ഫ്യൂ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ്. എ​​ന്നാ​​ൽ, ഇ​​ത് അ​​ത്ര എ​​ളു​​പ്പ​​മു​​ള്ള ഒ​​ന്ന​​ല്ല; കാ​​ര​​ണം, ഫ്യൂ​ഷ​​ൻ വ​​ഴി ഊ​​ർ​​ജം ഉ​​ൽ​​പാ​​ദി​​പ്പി​​ക്ക​​ണ​​മെ​​ങ്കി​​ൽ സൂ​​ര്യ​​നി​​ലേ​​തി​​നു സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യം ല​​ബോ​​റ​​ട്ട​​റി​​ക​​ളി​​ൽ അ​​ല്ലെ​​ങ്കി​​ൽ റി​​യാ​​ക്ട​​റു​​ക​​ളി​​ൽ സ​​ജ്ജ​​മാ​​ക്ക​​ണം. അസാധ്യമെന്ന് വിചാരിച്ചിരുന്ന ഇക്കാര്യമാണ് ചെറിയ രീതിയിലെങ്കിലും ഗവേഷകർ യാഥാർഥ്യമാക്കിയിരിക്കുന്നത്. കുറച്ചുകൂടി വിപുലമായതോതിൽ ഈ രീതിയിൽ ഊർ​ജോൽപാദനം സാധ്യമായാൽ, അത് ഭൂമിയിലെ ഊർജപ്രതിസന്ധിക്ക് വലിയ അളവിൽ പരിഹാരമാകും. എന്നല്ല, ആഗോളതാപനത്തിന് കാരണമാകുന്ന പരമ്പരാഗത ഊർജസ്രോതസ്സുകൾക്ക് ബദലുമാകും. അതുകൊണ്ടുതന്നെ, ലി​​വ​​ർ​​മോ​​ർ നാ​​ഷ​​ന​​ൽ ല​​ബോ​​റ​​ട്ട​​റി​​യി​​ലെ വിജയപരീക്ഷണം പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. ജർമനിയിലും ചൈനയിലും ബ്രിട്ടനിലുമെല്ലാം സമാനപരീക്ഷണങ്ങൾ നടക്കുന്നുവെന്നത് ഈ പ്രതീക്ഷക്ക് ആക്കംകൂട്ടുന്നു. അതേസമയം, ഈ പരീക്ഷണം ഭൂമിയിൽ മറ്റൊരു ‘പരീക്ഷണ’ത്തിന് വേദിയാകുമോ എന്ന സന്ദേഹവും നിലനിൽക്കുന്നുണ്ട്. നി​​ല​​വി​​ലെ ഫ്യൂ​​ഷ​​ൻ സാ​​​ങ്കേ​​തി​​ക​വി​​ദ്യ​​യു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി അ​തി​വി​നാ​ശ​കാ​രി​ക​ളാ​യ ആ​​ണ​​വാ​​യു​​ധ​​ങ്ങ​​ളും നി​​ർ​​മി​​ക്കാ​​നാ​​കു​​മെ​​ന്ന​​താ​​ണ് അ​​തി​​ലൊ​​ന്ന്. അ​​തി​​നാ​​ൽ, സാ​​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ ക്ഷ​​മ​​ത​​ക്കും കൃ​​ത്യ​​ത​​ക്കു​​മ​​പ്പു​​റം അ​​വ നി​​യ​​ന്ത്രി​​ക്കു​​ന്ന​​വ​​രു​​ടെ ധാ​​ർ​​മി​​ക​​ത​​കൂ​​ടി പ​​രി​​ഗ​​ണി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

വീണ്ടും ചന്ദ്രനിലേക്ക്

ആകാശയുദ്ധങ്ങൾ (സ്​പേസ് റേസ്) മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചതാണ് വിടപറയുന്ന വർഷത്തെ മറ്റൊരു പ്രത്യേകത. അമേരിക്ക-​സോവിയറ്റ് ശീത യുദ്ധത്തിന്റെ അനുബന്ധമെന്നോണം നടന്ന സ്​പേസ് റേസിന്റെ തുടർച്ചയിലാണ് നാസ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. ഇന്നിപ്പോൾ സോവിയറ്റ് യൂനിയൻ ഇല്ല. സ്​പേസ് റേസ് ഇപ്പോൾ അമേരിക്കയും ചൈനയും തമ്മിലാണെന്ന് പറയാം. ആ മത്സരത്തിൽ ഒരിക്കൽക്കൂടി മനുഷ്യനെ ചന്ദ്രനി​ലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അമേരിക്ക. ഇതര ബഹിരാകാശ ഏജൻസികളുടെ സഹായത്തോടെ നാസ അതിനായി ആർട്ടിമിസ് എന്ന ദൗത്യത്തിന് തുടക്കംകുറിച്ചിരിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ ‘ആർട്ടിമിസ് -1’ നവംബർ അവസാനവാരം വിജയകരമായി വിക്ഷേപിച്ചു. 2025ഓടെ ആർട്ടിമിസ് പദ്ധതിയിലൂ​ടെ മനുഷ്യൻ ഒരിക്കൽക്കൂടി ചന്ദ്രനിലെത്തുമായിരിക്കും. മറുവശത്ത്, ചൈനയും ബഹിരാകാശ പര്യവേക്ഷണത്തിൽ മുന്നേറിയിട്ടുണ്ട്. സ്വന്തമായൊരു ബഹിരാകാശനിലയം സ്ഥാപിച്ച് അവിടെ അവർ മനുഷ്യനെ എത്തിക്കുകയുണ്ടായി. തിയാങ്ഗോങ് എന്നാണ് നിലയത്തിന്റെ പേര്. ചൈനയുടെ ചാന്ദ്രദൗത്യവും പുരോഗമിക്കുന്നുണ്ട്. ഇതിനുപുറമെ, യു.എ.ഇയും ബഹിരാകാശ ഗവേഷണത്തിൽ മുന്നേറുന്ന കാഴ്ചക്കും പോയവർഷം സാക്ഷിയായി.

എ.ഐ ലോകം

ജീവശാസ്ത്രമേഖലയിലെ ഗഷേണങൾ കോവിഡാനന്തര ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ആ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായി എന്നുതന്നെ പറയാം. കൂടുതൽ മികവുറ്റ കോവിഡ് വാക്സിനുകൾ നിർമിച്ചതാണ് അതിലൊന്ന്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ ഈ മേഖലയിൽ ഉപയോഗിച്ചതാണ് അതിൽ എടുത്തുപറയേണ്ടത്. ആന്റി ബയോട്ടിക് പ്രതിരോധംമൂലം ലോകത്ത് പ്രതിവർഷം 50 ലക്ഷം പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനെതിരെ എ.ഐ സാ​​ങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ മരുന്നുകൾ വികസിപ്പിച്ചതായി ഈയടുത്ത് ലാൻസെറ്റ് മാസിക റി​പ്പോർട്ട് ചെയ്യുകയുണ്ടായി. സമാനമായ രീതിയിൽ, അരിവാൾ രോഗത്തിനും ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചു.

മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായ ഒട്ടേറെ വാർത്തകൾ ശാസ്ത്രലോകത്തുനിന്നുണ്ടായെന്നത് നേരുതന്നെ. പക്ഷേ, മാനവകുലത്തിന് ഇവിടെ നിലനിൽക്കാൻ ഇവിടെയൊരു ആവാസവ്യവസ്ഥ ഇതുപോലെ തുടരുമോ എന്നചോദ്യം ഈ പ്രതീക്ഷാനിർഭരമായ വാർത്തകൾക്കിടയിലും ബാക്കിയാവുകയാണ്. മാനവരാശിയുടെ കരങ്ങൾമൂലം നമ്മുടെ ഭൂമി ഒരർഥത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഈജിപ്തിൽ നവംബറിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ വർത്തമാനങ്ങൾ ഈ ആശങ്കക്ക് അടിവരയിടുന്നു. അതിതീവ്രവും അസാധാരണവുമായ കാലാവസ്ഥാപ്രതിഭാസങ്ങൾ നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ മാത്രം, ഈ ‘പ്രതിഭാസ’ത്തിൽ മൂവായിര​ത്തോളം പേർ ഈ വർഷം ​മരിച്ചു; 18 ല​ക്ഷം ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു. യൂറോപ്പിൽ മാത്രം, അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങളിൽ 22,000 പേർ മരിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിന് പുതിയ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു; പക്ഷേ, അത്തരമൊരു പെരുമാറ്റച്ചട്ടം നിർമിക്കുന്നതിൽ 2022ലെ ഉച്ചകോടിയും പരാജയപ്പെട്ടു. കാലാവസ്ഥാപ്രവചനങ്ങൾക്ക് നമ്മുടെ ‘മികവുറ്റ’ സാ​ങ്കേതികവിദ്യകൾപോലും മതിയാകുന്നില്ല എന്നുകൂടി ഈ ദുരന്തങ്ങൾ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രഗവേഷണങ്ങളുടെ പരിമിയാണിത് ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ ശാസ്ത്രപ്രതിഭകൾ വിടപറഞ്ഞ വർഷം കൂടിയായിരുന്നു 2022. ഈ ഭൂമിക്കപ്പുറം ജീവജാലങ്ങൾ ഉണ്ടാകുമോ എന്ന് ശാസ്ത്രലോകത്ത് നിരന്തരം ചോദ്യമുന്നയിച്ച ഫ്രാങ്ക് ഡ്രക്കേയാണ് അതിലൊരാൾ; യൂജിൻ പാർക്കർ, റേ ഫ്രീമാൻ തുടങ്ങി മറ്റു പ്രതിഭകൾ വേറെയും.

മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായ ഒട്ടേറെ വാർത്തകൾ ശാസ്ത്രലോകത്തുനിന്നുണ്ടായി. എന്നാൽ മാനവകുലത്തിന് ഇവിടെ നിലനിൽക്കാൻ ഇവിടെയൊരു ആവാസവ്യവസ്ഥ ഇതുപോലെ തുടരുമോ എന്നചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScienceYear Ender 2022
News Summary - Year Ender 2022 Science
Next Story