സ്കൂളിലെ മാവേലിയെ ഓൺലൈനിൽ കണ്ടെത്തി
text_fields''മാവേലി സ്കൂളിൽ വരുന്നത് വല്ലപ്പോഴുമായിരുന്നു, ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് എപ്പോഴും കാണുന്നുണ്ടല്ലോ'' എന്ന് ടീച്ചർമാർ തമാശക്ക് പറയാറുണ്ട്. ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്കൂളിൽ പരീക്ഷയെഴുതാൻ മാത്രമായിരുന്നു പോകാറുണ്ടായിരുന്നത്.
ഷൂട്ടിങ് ഉണ്ടായിരുന്നതിനാൽ ക്ലാസ് പലതും കിട്ടാറുണ്ടായിരുന്നില്ല. എന്നാൽ, ഓൺലൈൻ ക്ലാസ് വന്നതോടെ എല്ലാ ക്ലാസും കിട്ടാൻ തുടങ്ങി. അങ്ങനെ നോക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ഓൺലൈൻ ക്ലാസായിരുന്നു നല്ലത്. ക്ലാസുകളും കിട്ടും നോട്ടുകളെല്ലാം എഴുതാനും കഴിയും. സ്കൂളിൽ പോകുമ്പോൾ പി.ടി പീരിയഡും ഇൻറർവെല്ലുമൊക്കെയായിരുന്നു ഏറ്റവും ഇഷ്ടം. ഇപ്പോൾ അതൊന്നുമില്ലെന്നാണ് കേൾക്കുന്നത്. അതിെൻറയൊരു ചെറിയ വിഷമവുമുണ്ട്.
ഒന്നാം തീയതി മുതൽ സ്കൂളിൽ പോകാമെന്ന് ഓർത്ത് സന്തോഷത്തിലായിരുന്നു. അപ്പോൾ അന്നു മുതൽ ഒരു സീരിയലിെൻറ ഷൂട്ടിങ് തുടങ്ങുകയാണ്. 31ന് ഫൈസൽ ഉമർ ഫായിസിെൻറ 'മാമു കോമു' എന്ന വെബ്സീരീസിെൻറ ഷൂട്ടിങ്ങുമുണ്ട്.
പത്തനാപുരം സെൻറ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത വർഷം പത്താം ക്ലാസിലാണെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഷൂട്ടിങ്ങും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നത് രസമാണ്. അധ്യാപകരും കൂട്ടുകാരുമൊക്കെ നല്ല പിന്തുണയാണ് നൽകുന്നത്. കൈലാസേട്ടൻ ഹീറോ ആയിട്ടുള്ള ഒരു സിനിമയിലാണ് ലോക്ഡൗൺ കാലത്ത് അഭിനയിച്ചത്. കോവിഡ് കാലത്തിനുശേഷം വീണ്ടും സ്കൂൾ തുറക്കുമ്പോൾ എല്ലാ കൂട്ടുകാർക്കും ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.