Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Instructions for parents when school opens
cancel
Homechevron_rightVelichamchevron_rightLet'scoolchevron_rightസ്​കൂൾ തുറക്കു​േമ്പാൾ...

സ്​കൂൾ തുറക്കു​േമ്പാൾ രക്ഷിതാക്കൾക്കുള്ള നിർദേശങ്ങള്‍

text_fields
bookmark_border

കോവിഡ്​ 19 ഭീതി ഒഴിഞ്ഞതിന്​ ശേഷം സ്​കൂൾ തുറക്കു​േമ്പാൾ രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ

  • കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ സ്കൂളിലേക്ക്​ വിടാൻ പാടുള്ളൂ.
  • കുട്ടിയെ സ്കൂളിലേക്ക് വിടുന്നതോ​െടാപ്പം സമ്മതപത്രം നൽകി എന്ന് ഉറപ്പുവരുത്തണം.
  • കുട്ടികളെ നേരിട്ട് സ്കൂളിൽ എത്തിക്കുന്നവർ സ്കൂൾ സമയത്തിന് 15 മിനിറ്റു മുമ്പ് മാത്രം അവിടെ എത്തിയാൽ മതി.
  • കുട്ടികൾക്കാവശ്യമായ മാസ്​ക്കുകളും (കുറഞ്ഞത് രണ്ടു മാസ്​ക്കുകൾ) സാനിറ്റൈസറും കൊടുത്തുവിടണം. ഏതെങ്കിലും കാരണവശാൽ അതിനു കഴിയാത്തവർ വിവരം സ്കൂളിൽ അറിയിക്കണം.
  • വിവിധ വകുപ്പുകൾ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ കുട്ടികളോട് ആവശ്യപ്പെടണം.
  • കുട്ടികളോട് എല്ലാ സമയത്തും മാസ്ക് ധരിക്കാൻ ആവശ്യപ്പെടണം.
  • പുറത്തുപോകുമ്പോൾ കുട്ടിയെപ്പോലെതന്നെ രക്ഷാകർത്താക്കളും മാസ്ക് ധരിക്കണം.
  • കുട്ടികളെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കുന്നത് ഒഴിവാക്കാൻ ശീലിപ്പിക്കാം. മാസ്ക് ഒരിക്കലും മൂക്കിനു താഴേക്ക് വലിച്ചു ​െവക്കരുത് എന്നു പറയണം.
  • പൊതുഗതാഗതം ഉപയോഗിക്കുന്ന കുട്ടികളോട്​ ബസ്​സ്​റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോൾ സുരക്ഷിതമായ ദൂരം പാലിക്കാൻ ആവശ്യപ്പെടണം.
  • കുട്ടികളിൽ ശുചിത്വം ശീലിപ്പിക്കുക. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടക്കിടെ വൃത്തിയാക്കാൻ ആവശ്യപ്പെടുക.
  • എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അസുഖലക്ഷണങ്ങളോ കുട്ടികൾക്കുണ്ടെങ്കിൽ അവരെ സ്കൂളിൽ വിടരുത്​.
  • ക്ലാസിൽ കുട്ടികൾ തമ്മിൽ വസ്തുക്കൾ പങ്കിടുന്നത് (ഭക്ഷണം, പാനീയം, പേന, പെൻസിൽ, ബോക്സ്) ഒഴിവാക്കാൻ ആവശ്യപ്പെടുക.
  • കുട്ടികൾ തമ്മിൽ ശാരീരിക അകലം പാലിക്കാനും സമ്പർക്കം ഒഴിവാക്കാനും നിർദേശിക്കുക.
  • കുട്ടിക്ക് എന്തെങ്കിലും അസുഖം തോന്നുന്നെങ്കിൽ അത് അധ്യാപകനോട് പറയാൻ ആവശ്യപ്പെടുക.
  • കുട്ടി വീട്ടിലെത്തിയാലുടൻ മാസ്ക് മാറ്റി കഴുകിയിട്ടു എന്ന് ഉറപ്പാക്കണം. കഴുകിയിട്ട മാസ്ക് വെയിലത്ത് ഉണക്കി ഇസ്തിരി ഇട്ട് അണുക്കളെ നശിപ്പിച്ചശേഷം മാത്രമേ വീണ്ടും ഉപയോഗിക്കുവാൻ പാടുള്ളൂ.
  • വീട്ടിലെത്തുന്ന കുട്ടിയോട് കൈ കഴുകാതെ ഒന്നിലും തൊടരുത് എന്ന് നിർദേശിക്കണം. ഷൂസ്/ചെരിപ്പ് നീക്കംചെയ്ത് വീടിനു പുറത്തു​വെക്കാനും വസ്ത്രങ്ങൾ ഉടൻതന്നെ കഴുകിയിടാനും ആദ്യ ദിവസം മുതൽ പരിശീലിപ്പിക്കുക.
  • കുളിച്ച് /കൈകൾ വൃത്തിയാക്കിയശേഷം മാത്രം ഭക്ഷണം കഴിക്കാനും ശീലമാക്കാം. ശുചിയായശേഷം മാത്രമേ അവരെ പ്രായമായവരുടെ അടുക്കൽ പ്രവേശിപ്പിക്കാവൂ.

തയാറാക്കിയത്​: ജോസ്​ ഡി. സുജീവ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Healthschool opening
News Summary - Instructions for parents when school opens
Next Story