ഇനി ന്യൂ നോർമൽ ആവാം
text_fieldsശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
1. മാസ്ക് ധരിക്കുക
2. അകലം പാലിക്കുക
3. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
കുട്ടികേളാട്:
-അനാവശ്യമായി ആളുകളോട് സമ്പർക്കം പാടില്ല.
-അനാവശ്യമായി മൊബൈൽ ഉപയോഗം ഒഴിവാക്കുക.
-ക്ലാസ് മുറികളിൽ കുടിവെള്ളം, ഭക്ഷണസാധനങ്ങൾ എന്നിവ പങ്കുവെക്കാതിരിക്കുക.
-കോവിഡ് പ്രോട്ടോകോൾ പാലിക്കുക.
-ഒന്നര വർഷത്തെ വെർച്വൽ ലോകത്തിൽനിന്നും യഥാർഥ ലോകത്തിലേക്കുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം.
-വ്യക്തി ശുചിത്വം പാലിക്കുക. സ്കൂളുകളിലേക്ക് പോകുന്നതിന് മുമ്പും വന്നതിനു ശേഷവും കുളിക്കുക. യൂനിഫോമും വസ്ത്രങ്ങളും അലക്കുക. പരിസര ശുചിത്വം പാലിക്കുക.
-കോവിഡ് വന്ന കൂട്ടുകാരെ മാനസികമായി ഒറ്റപ്പെടുത്താതെ ശാരീരിക അകലം പാലിക്കുക. ഒരിക്കൽ കോവിഡ് വന്ന് സുഖമായ കൂട്ടുകാരനെ ഒറ്റപ്പെടുത്താതിരിക്കുക.
മാതാപിതാക്കളോട്
-കുട്ടികളെ വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം പരിശീലിപ്പിക്കുക.
-ഓൺലൈൻ ക്ലാസുകാരണം കുട്ടികളിലുണ്ടായ മൊബൈൽ അഡിക്ഷനെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
-പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ ഒരുപോലെ പെങ്കടുപ്പിക്കുക. മാനസികാരോഗ്യം കായികാരോഗ്യം ഒരുപോലെ പ്രധാനപ്പെട്ടതാണ്.
-കുറെക്കാലത്തിനുശേഷം സ്കൂൾ തുറക്കുേമ്പാൾ കുട്ടികളിൽ രൂപപ്പെടുന്ന മാനസിക സമ്മർദം മനസ്സിലാക്കി പ്രവർത്തിക്കുക.
അധ്യാപകരോട്
-കോവിഡ് പ്രോട്ടോകോൾ അധ്യാപകർ പാലിക്കുന്നതുപോലെ കുട്ടികളെകൊണ്ടും ശീലിപ്പിക്കുക.
-മാനസിക സമ്മർദമുള്ള വിദ്യാർഥികളെ മനസ്സിലാക്കി കൗൺസലിങ് നൽകാൻ ശ്രദ്ധിക്കുക.
-അനാവശ്യമായി കുട്ടികളോട് ദേഷ്യപ്പെടാതിരിക്കുക.
-വ്യക്തി ശുചിത്വം, സാമൂഹിക, പരിസര ശുചിത്വവും അതിന്റെ ആവശ്യകതയും സംബന്ധിച്ച് ബോധവത്കരണം നൽകാം.
-ഓൺലൈൻ അധ്യാപകർ ഓഫ്ലൈൻ അധ്യാപകരായി മാറാൻ ശ്രമിക്കുക. കുട്ടികളിൽ മൊബൈൽ ഉപയോഗം കുറക്കുന്ന രീതിയിൽ പഠനങ്ങൾ പുനഃക്രമീകരിക്കുക.
-കുട്ടികളെ ഓഫ്ലൈൻ ആശയ വിനിമയത്തിന് പ്രാപ്തരാക്കുക.
സമൂഹത്തോട്
-പരിസരശുചിത്വം പാലിക്കുക.
-തുറസ്സായ സ്ഥലത്ത് തുപ്പാതിരിക്കുക.
-സ്കൂൾ വിദ്യാർഥികളോട് മാന്യമായി പെരുമാറുക.
വിവരണം: ഡോ. കെ. റയീസ്, AIIMS റായ്പുർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.