ഫായിസ് മോൻ ഇപ്പൊ റെഡിയാണ്!
text_fieldsഒരൊറ്റ വാചകംകൊണ്ട് ലോക മലയാളികൾക്കിടയിൽ പ്രശസ്തനായ കൊച്ചുമിടുക്കൻ ഫായിസിനെ ഓർമയില്ലേ? കത്രികയും കടലാസും പെൻസിലുമുപയോഗിച്ച് ഉണ്ടാക്കിയ കടലാസുപൂവ് ചെറുതായൊന്ന് പാളിയപ്പോൾ, 'ചേലോൽത് റെഡ്യാവും ചേലോൽത് റെഡ്യാവൂല, എേൻറത് റെഡ്യായില്ല! അയ്ന് ഞമ്മക്കൊരു കൊയപ്പോല്യ' എന്ന മഹത്തായ പാഠം പറഞ്ഞുതന്ന ആ നാലാം ക്ലാസുകാരൻ.
കോവിഡും ലോക്ഡൗണും മൂലം ഒന്നരവർഷത്തോളമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ കുഞ്ഞുങ്ങളെ വരവേറ്റുതുടങ്ങും. ഓൺലൈൻ കാലത്തെ വൈറൽ വിഡിയോയിൽ താരമായതിെൻറ പൊലിവൊന്നും ഫായിസിനില്ല. മറിച്ച് മുതിർന്ന ക്ലാസിലായതിെൻറയും കൂട്ടുകാരെയും അധ്യാപകരെയുമൊക്കെ കാണാനുമുള്ള ത്രില്ലിലാണ്.
കടലാസുപൂവ് മാത്രമല്ല, മൊബൈലിൽ വിരലുപയോഗിക്കുന്നതിനു പകരം ബഡ്‌സ് ഉപയോഗിച്ച് ഡിജിറ്റൽ പേന, ഓൺലൈൻ ക്ലാസ് കേൾക്കാൻ മൊബൈൽ സ്റ്റാൻഡ് എന്നിവ ഉണ്ടാക്കാനും ഈ വൈറൽ ഫായിസ് മോൻ പഠിച്ചുകഴിഞ്ഞു. കരകൗശല വസ്തുക്കൾ നിർമിക്കാനും ചിത്രംവര പഠിക്കാനും സമയം ലഭിച്ചെന്നും ഫായിസ് പറയുന്നു.
അന്നത്തെ വിഡിയോയിലൂടെ ചിരിയും ചിന്തയും ഒരുപോലെ ഉണർത്തിയ ഫായിസ് മോന് കിട്ടിയ സമ്മാനങ്ങളൊന്നും പട്ടങ്ങളും ഒരുപാടാണ്. അതേ എളിമയിൽതന്നെ ആ കുഞ്ഞു ബാലനും രക്ഷിതാക്കൾക്കും പറയാനുള്ളത്, ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ അത് വിജയിക്കുംവരെ പരിശ്രമം തുടരുക എന്നാണ്. ആദ്യ തവണ പരാജയപ്പെട്ടെന്നു കരുതി ശ്രമം ഉപേക്ഷിക്കരുതെന്നും രക്ഷിതാക്കളും അധ്യാപകരും പൂർണ പിന്തുണ കുട്ടികൾക്ക് നൽകണമെന്നും പ്രോത്സാഹനമാണ് ഊർജമെന്നും പറയുന്നു.
തയാറാക്കിയത്: സുമയ്യ സുലൈമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.