പുതിയ കാലത്തിനായി അധ്യാപകരും സജ്ജരാകുക
text_fieldsസ്കൂളുകൾ നാളിതുവരെ കാണാത്ത പല കുട്ടികളാണ് സ്കൂളുകളിൽ എത്തിച്ചേരുന്നത്. അവരെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങേണ്ടതുണ്ട്.
കുട്ടികൾക്ക് മാനസികമായി ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സ്വീകരിക്കുക എന്നതാണ് എല്ലാ അധ്യാപകരിലും നിക്ഷിപ്തമായിരിക്കുന്ന പ്രധാന കടമ.
ക്ലാസ്സ്മുറികൾ കുട്ടികളെ ആകർഷിക്കുംവിധം സജ്ജമാക്കണം. അവർക്ക് താൽപ്പര്യമുള്ളതും ഇഷ്ടമുളളതുമായ പ്രവർത്തനങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും.
കോവിഡ് കാലത്ത് വീടുകളിലിരുന്ന് കുട്ടികൾ നിരവധി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാം. ആ പ്രവർത്തനങ്ങൾ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് അവസരം നൽകണം.
കുട്ടികൾ രചിച്ച കൃതികള്‍ വായിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുളള അവസരം നൽകണം.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടിന്റെ ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുക. ഇത് നീണ്ട പ്രസംഗമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
അധ്യാപകര്‍ കോവിഡ് കാലത്ത് ഏർപ്പെട്ട കാർഷിക ചലഞ്ച്, കോവിഡ് ഡ്യൂട്ടികള്‍, ചെക്ക്പോസ്റ്റ്-വാർറൂം ഡ്യൂട്ടികള്‍, ഓൺലൈൻ ക്ലാസ്സുകള്‍ തുടങ്ങിയവയെകുറിച്ച് വിദ്യാർഥികളോട് പറയാം.
അധ്യാപകര്‍ പുതിയ കാലത്തിനായി സജ്ജമാകുക എന്നതാണ് പുതിയ മുദ്രാവാക്യം.
കുട്ടികൾ ക്ലാസ്സിലെത്തുന്നതനുസരിച്ചുളള പഠനക്രമം തയാറാക്കുന്നതിന് പ്രത്യേകം ടൈംടേബിൾ തയാറാക്കണം.
സുരക്ഷിതമായി എത്ര കുട്ടികളെ ഓരോ ദിവസവും ക്ലാസ്സിലെത്തിക്കാം, അവരുടെ ഇരിപ്പടങ്ങള്‍ ക്രമീകരിക്കൽ, ഒഴിവുസമയം ക്രമീകരിക്കൽ തുടങ്ങിയവ അധ്യാപകര്‍ ചിന്തിക്കേണ്ട വിഷയങ്ങളാണ്.
ഇതുവരെ കണ്ടിട്ടില്ലാത്ത കുട്ടികള്‍ സ്‌കൂളിലെത്തുമെന്നതിനാല്‍ കുട്ടികളെ മനസ്സിലാക്കാനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും അധ്യാപകന് കഴിയണം.
ആവശ്യമുള്ള കുട്ടികൾക്ക് വ്യക്തിപരമായ പിന്തുണയും ആത്മവിശ്വാസവും പഠനസാമഗ്രികളും നൽകാന്‍ ശ്രമിക്കണം
തയാറാക്കിയത്: ജോസ് ഡി. സുജീവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.