ഫർഹാൻ തിരക്കിലാണ്; തെൻറ പച്ചക്കറിത്തോട്ടത്തിൽ
text_fieldsഅന്നു രാവിലെ ചെറിയൊരു കൈക്കോട്ടുമേന്തി എട്ടുവയസ്സുകാരൻ ഫർഹാൻ താൻ നട്ടുപിടിപ്പിച്ചു വളർത്തി വലുതാക്കിയ ചേനയുടെ കട തിരയാൻ പോകുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം ചിരിയടക്കിപ്പിടിക്കുകയായിരുന്നു. അതിനൊരു കാരണവുമുണ്ട്. വീടിനു ചുറ്റുമുള്ള പുരയിടത്തിൽ ഒരിഞ്ചുപോലും സ്ഥലം കളയാതെ പച്ചക്കറികളും ഫലവൃക്ഷക്കളും നട്ടു പിടിപ്പിച്ചതിനാൽ, പുതുതായി ലഭിച്ച ചേനത്തൈ നടാൻ സ്ഥലം അന്വേഷിച്ചു നട്ടംതിരിഞ്ഞ ഫർഹാൻ, അവസാനം അതൊരു തെങ്ങിെൻറ ചുവട്ടിലാണ് നട്ടത്. തെങ്ങിൻ ചുവട്ടിൽ ചേന വളർന്നു വലുതാകാൻ കഷ്ടമാകും എന്ന് അന്നെല്ലാവരും ഉപദേശിച്ചതാണ്. എന്നാൽ കക്ഷി അത് ചെവിക്കൊണ്ടതേയില്ല. എന്തോ വാശി തീർക്കാൻ എന്നമട്ടിൽ അവൻ നട്ടുപിടിപ്പിച്ച മറ്റു പച്ചക്കറികളേക്കാളും കാര്യമായി ചേനത്തൈയ്ക്ക് വളവും മറ്റും ഇട്ട് പരിപാലിക്കുകയുെം ചെയ്തു. നാളുകൾക്കകം ചേന വളർന്നുപൊങ്ങി പന്തലിച്ചു. പക്ഷേ അപ്പോഴും അതിൽനിന്ന് കാര്യമായി വിളവ് കിട്ടില്ലെന്ന് വീട്ടുകാർ ഉറച്ച് വിശ്വസിച്ചു. അതായരുന്നു ആ ചിരിക്കുപിന്നിലെ കാര്യം. വീട്ടുകാർ മുഴുവനും കാൺകെ അവൻ കൈക്കോട്ടുമേന്തി ചേന പറിക്കാൻ നടന്നു.
തിരിച്ചു വന്നപ്പോൾ അവെൻറ ൈകയിൽ മൂന്നരക്കിലോയെങ്കിലും ഭാരമുള്ള ഒരു എമണ്ടൻ ചേന. വീട്ടുകരൊെക്ക അത്ഭുതപ്പെട്ടു. പിന്നീടാകട്ടെ അഭിനന്ദനങ്ങളുടെ പെരുമഴ. ഓൺലൈൻ ക്ലാസ്സും ട്യൂഷനും കഴിഞ്ഞാൽ, ടി.വിക്കും മൊബൈലിനും മുന്നിലിരുന്നു സമയം കളയാതെ നേരേ വീടിനു ചുറ്റുമുള്ള പുരയിടത്തിലിറങ്ങി തെൻറ ജീവൻ്റെ ഭാഗമായ പച്ചക്കറി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫർഹാെൻറ കൈ എത്താത്ത ഒരൊറ്റ ചെടികളോ ഫലവൃക്ഷങ്ങളോ ആ പുരയിടത്തിൽ ഇല്ല. എടവനക്കാട് സെയ്ൻ്റ് അംബ്രോസ് റോഡിൽ, കൂലോത്ത് എൻജിനീയർ ഫാഹദിേൻറയും അസോസിയേറ്റ് പ്രഫസറായ ഡോക്ടർ ഫസീലയുടേയും മകനാണ് ഫർഹാൻ. പെരുമ്പാവൂർ ചേലക്കുളം അൽ-ഫിത്ത്റ ഇസ്ലാമിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.