ഭൂമി ഇവരുടേതുകൂടിയാണ്; പേരു മായാതെ നോക്കണം
text_fieldsകാണാൻ കഴിയുന്നതും അല്ലാത്തതുമായ എത്ര സസ്യജന്തുജാലങ്ങൾ ഭൂമിയിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? കണ്ടുപിടിക്കാത്ത അനേകം ജീവജാലങ്ങൾ ഇനിയും ഭൂമിയിൽ മറഞ്ഞിരിപ്പുണ്ട്. ജീവെൻറ ഓരോ തുടിപ്പിനും ഈ ജീവജാലങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, പ്രകൃതിയിലേക്കുള്ള മനുഷ്യെൻറ അനാവശ്യ കൈകടത്തലുകൾമൂലം ഭൂമിയിൽനിന്ന് അപ്രത്യക്ഷമായ നിരവധി സസ്യജന്തുജാലങ്ങളുമുണ്ട്. അതിൽ ഏറ്റവും സുപരിചിതം 60 മില്യൺ വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ദിനോസറുകളാണ്. മറ്റൊന്ന് അരയന്നത്തോട് സാദൃശ്യമുള്ള ഡോഡോ പക്ഷികളും. മനുഷ്യെൻറ ഇടപെടലുകൾകൊണ്ട് വംശനാശം വന്ന ജീവിവർഗങ്ങളെ പ്രതിനിധാനംചെയ്യുന്ന ഡോഡോ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകമായ റെഡ് ഡാറ്റാ ബുക്കിെൻറ ചുവപ്പുതാളുകളിൽ ഇടംപിടിച്ചു. കാലാവസ്ഥ വ്യതിയാനം, കുടിേയറ്റം, വനനശീകരണം, ആവാസവ്യവസ്ഥയുടെ നാശം, അസന്തുലിതാവസ്ഥ, മലിനീകരണം തുടങ്ങിയവ മനുഷ്യനെയും സാരമായി ബാധിക്കും. ഇവയുടെ പരിണതഫലം രൂക്ഷമായിരിക്കും. ഒാരോ ജന്തുജാലങ്ങൾക്കും ഭൂമിയിൽ അവരുടേതായ കർത്തവ്യം നിർവഹിക്കാനുണ്ട്. ഒരു വർഗത്തിെൻറ വംശനാശവും പെരുപ്പവും ഒരേപോലെ ദോഷംചെയ്യും. വംശനാശഭീഷണി നേരിടുന്ന ജാലങ്ങളെ സംരക്ഷിക്കേണ്ടതിെൻറ ഉത്തരവാദിത്തം മനുഷ്യരിൽ നിക്ഷിപ്തമാണ്. വംശനാശഭീഷണി നേരിടുന്ന ചില സസ്യജന്തുജാലങ്ങളെ പരിചയപ്പെടാം.
തേനീച്ചകൾ, പവിഴപ്പുറ്റുകൾ, ആന, ജിറാഫ്, ചെറുപ്രാണികൾ, തിമിംഗലങ്ങൾ എന്നിവ അവയിൽ ചിലതാണ്.
തേനീച്ചകൾ
ഏതു കാലാവസ്ഥയിലും നിലനിൽക്കുന്നവയാണ് തേനീച്ചകൾ. യൂറോപ്യൻ കാടുകളിലും ആഫ്രിക്കൻ മരുഭൂമികളിലും ആർട്ടിക് പ്രദേശങ്ങളിലും ഇവ ജീവിക്കും. മണ്ണിനടിയിലും മരങ്ങളിലും ഇവ താമസമുറപ്പിക്കും. യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ 10 വർഷമായി തേനീച്ചകളുടെ എണ്ണത്തിലെ കുറവ് 30 ശതമാനമോ അതിൽ കൂടുതലോ ആണ്. യു.എസിൽ തേനീച്ചയുടെ നാലു വിഭാഗത്തിൽപെട്ടവയുടെ നിലനിൽപ് ഭീഷണിയിലാണ്. ലോകമെമ്പാടും ഇവയൂടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞയും കറുപ്പും ഇടകലർന്ന തേനീച്ചകളാണ് ഇവയിൽ പ്രധാനം. 1990കളിൽ സുലഭമായിരുന്ന ഇവയുടെ എണ്ണം 10 വർഷം കഴിഞ്ഞപ്പോൾ ഒരു ശതമാനത്തിൽ താഴെയായി ചുരുങ്ങി.
ജിറാഫ്
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സസ്തനിയാണ് ജിറാഫ്. 15 മുതൽ 20 അടിവരെയാണ് ഇവയുടെ ഉയരം. ആഫ്രിക്കൻ പുൽപ്രദേശങ്ങളിലെ സഞ്ചാരത്തിന് ജിറാഫിെൻറ നീളമുള്ള കാലുകളും ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഇവയുടെ കഴുത്തും സഹായിക്കും. ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫൗണ്ടേഷെൻറ കണക്കുപ്രകാരം 1985ൽ 1,55,000ത്തോളം ജിറാഫുകൾ ഉണ്ടായിരുന്നു. എന്നാൽ, 2018ൽ ഇവയുടെ എണ്ണം വെറും 80,000ത്തോളമായി ചുരുങ്ങി. ഒമ്പതുതരം ജിറാഫുകളിൽ മൂന്നോളം ഇനത്തിെൻറ എണ്ണം വെറും 1000ത്തിൽ താഴെ മാത്രമാണ്. അനധികൃത വേട്ടയും കാലാവസ്ഥ വ്യതിയാനവും വനനശീകരണവുമാണ് ജിറാഫിെൻറ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണം.
പവിഴപ്പുറ്റുകൾ
അനേകായിരം ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണ് പവിഴപ്പുറ്റുകൾ. ലോകത്തിൽ ഏകദേശം 1,10,000 സ്ക്വയർ മൈൽ പവിഴപ്പുറ്റുകൾ വ്യാപിച്ചുകിടക്കുന്നുണ്ട്. തീരത്തോടു ചേർന്ന ആഴംകുറഞ്ഞ കടലിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ഭൂമിയിലെ വൈവിധ്യവും മനോഹരവുമായ ആവാസവ്യവസ്ഥയാണ് ഇവ. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറുകണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ പവിഴപ്പുറ്റിൽ തിമിംഗലം ഉൾെപ്പടെ 1500ഒാളം ഇനത്തിൽപെട്ട മത്സ്യങ്ങളുണ്ട്. ആവാസവ്യവസ്ഥയുടെ മുഖ്യകേന്ദ്രമായ പവിഴപ്പുറ്റുകളും ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒന്നാണ്. ഇവയുടെ നാശം അനേകായിരം ജീവജാലങ്ങളുടെ നാശത്തിനും വഴിതെളിക്കും. ലോകത്തിലെ 25 ശതമാനത്തോളം പവിഴപ്പുറ്റുകൾ ഇതിനോടകം നശിച്ചതായി കണക്കാക്കിയിട്ടുണ്ട്. കൂടാതെ, 65 ശതമാനം വംശനാശഭീഷണിയും നേരിടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും മലിനീകരണവുമാണ് പ്രധാനമായും പവിഴപ്പുറ്റുകൾക്ക് ഭീഷണി.
തിമിംഗലം
ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് തിമിംഗലം. സസ്തനിയായ കടൽജീവി. കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങൾക്കുണ്ട്. 48ഒാളം ഇനത്തിൽപെട്ട തിമിംഗലങ്ങൾ ഇന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ 7,20,000 തിമിംഗലങ്ങൾ ഉണ്ടായിരുന്നവ ഇന്ന് വെറും 20,000ത്തിൽ താഴെ മാത്രമായി. ഇവയിൽ ചില ഇനങ്ങൾ നൂറിൽ താഴെ മാത്രമാണ് ഇന്ന് ഭൂമിയിലുള്ളത്. വർധിച്ച തിമിംഗലവേട്ട, ജല, ശബ്ദമലിനീകരണം, ഡാമുകളുടെ നിർമാണം, കപ്പലുകളുമായുള്ള കൂട്ടിയിടി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയാണ് ഇവയുടെ നാശത്തിനുള്ള പ്രധാന കാരണം.
ആന
ലോകത്തിലെ ഏറ്റവും വലിയ മൃഗമാണ് ആനയെന്ന് നമുക്കെല്ലാവർക്കും അറിയാം. ലോകത്തെമ്പാടും കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആനകളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. 1930കളിൽ ആഫ്രിക്കയിൽ അഞ്ചുമുതൽ 10 മില്യൺ വരെ ആനകളുണ്ടയിരുന്നു. എന്നാൽ, ഇന്ന് അവയുടെ എണ്ണം വെറും അഞ്ചുലക്ഷമായി കുറഞ്ഞു. വർഷംതോറും 2000 ആനകളാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ 2,00,000ത്തോളമുണ്ടായിരുന്ന ഏഷ്യൻ ആനകളുടെ എണ്ണം വെറും 40,000മായി കുറഞ്ഞു. 2500 സുമാത്രൻ ഇനത്തിലെ ആനകളാണ് ഇന്ന് ഭൂമിയിലുള്ളത്. ആനക്കൊമ്പുവേട്ടയും ആവാസവ്യവസ്ഥ തകരാറായതും കാലാവസ്ഥ വ്യതിയാനവുമാണ് ആനകളുടെ നിലനിൽപിന് ഭീഷണിയാകുന്നത്.
ചെറുപ്രാണികൾ
ലോകത്തിൽ 80 ശതമാനവും ചെറുപ്രാണികളാണ്. ഇതുവരെ 9,00,000ത്തിലധികം സ്പീഷിസുകളെക്കുറിച്ച് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, ഇനിയും രണ്ടു മില്യണിലധികം ചെറുപ്രാണികൾക്ക് പേരിടാനുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചെറുപ്രാണികളുടെ എണ്ണത്തിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തി. ജർമൻ ശാസ്ത്രജ്ഞരുടെ കണക്കുപ്രകാരം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ചെറുപ്രാണികളുടെ എണ്ണത്തിൽ 75 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനവും കീടനാശിനിപ്രയോഗവുമാണ് ചെറുപ്രാണികളുടെ വംശനാശത്തിന് പ്രധാന കാരണം.
വൃക്ഷങ്ങൾ
ലോകമെമ്പാടും 60,000 വ്യത്യസ്ത ഇനങ്ങളിൽപെട്ട വൃക്ഷങ്ങളാണുള്ളത്. വർഷംതോറും വൃക്ഷങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. 2015-16 കാലഘട്ടത്തിൽ 73.4 മില്യൺ ഏക്കറിലെ മരങ്ങളാണ് നശിച്ചത്. വനനശീകരണവും കാലാവസ്ഥ വ്യതിയാനവും കാട്ടുതീയുമാണ് വൃക്ഷങ്ങളുടെ പ്രധാന വില്ലന്മാർ.
ചെടികൾ
ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ ചെടികൾ ആവശ്യമാണ്. ആഹാരവും മരുന്നും ഒാക്സിജനും നൽകി ചെടികൾ നമ്മുടെ ജീവൻ നിലനിർത്തുന്നു. 3,90,000 ഇനത്തിൽപെട്ട ചെടികളാണ് ഭൂമിയിലുള്ളത്. പുതിയതായി 2000േത്താളം ഇനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഇതിൽതന്നെ 8,800ഒാളം വിവിധ ചെടികൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥയുടെ തകർച്ചയും മലിനീകരണവുമെല്ലാം ചെടികളുടെ വംശനാശത്തിന് കാരണമാകുന്നു.
പക്ഷികൾ
ഭൂമിയിലുള്ള 11,000 ഇനത്തിൽപെട്ട പക്ഷികളിൽ 40 ശതമാനവും ഇന്ന് വംശനാശഭീഷണി നേരിടുന്നവയാണ്. മനുഷ്യെൻറ പ്രകൃതിയിലേക്കുള്ള അനാവശ്യ കൈകടത്തലുകൾമൂലം 1950 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 70 ശതമാനത്തോളം കടൽപക്ഷികളാണ് നാശം നേരിട്ടത്. അമിതമായ പ്ലാസ്റ്റിക് ഉപയോഗം, എണ്ണ മലിനീകരണം, അമിത മത്സ്യബന്ധനം മൂലമുള്ള ഭക്ഷ്യക്ഷാമം, കാലാവസ്ഥ വ്യതിയാനം എന്നിവ ഇവയുടെ നാശത്തിന് കാരണമാകുന്നു.
മത്സ്യങ്ങൾ
ലോകെമമ്പാടും 32,000 ഇനത്തിൽപെട്ട മത്സ്യങ്ങളുള്ളതായി കണക്കാക്കുന്നു. 2016ലെ കണക്കുപ്രകാരം 171 മില്യൺ ടൺ മത്സ്യസമ്പത്തുണ്ടായിരുന്നു. എന്നാൽ, അവയുടെ 88 ശതമാനവും മനുഷ്യെൻറ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിച്ചു. ഇന്ന് 33 ശതമാനം മത്സ്യ ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലായി ഏകദേശം 40 മില്യൺ ആളുകളാണ് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്.
സ്രാവുകൾ
400 മില്യൺ വർഷങ്ങൾക്കുമുമ്പ് സ്രാവുകൾ ഭൂമിയിലുള്ളതായി കണക്കാക്കപ്പെടുന്നു. വിവിധ വലുപ്പത്തിൽ 500ലധികം ഇനത്തിൽപെട്ട സ്രാവുകളുണ്ട്. 2000-2010 കാലയളവിൽ ഏകദേശം 100 മില്യണിലധികം സ്രാവുകളെ മനുഷ്യർ വേട്ടയാടിയതായി കണക്കാക്കുന്നു. എല്ലാ വർഷവും 73 മില്യണോളം സ്രാവുകളാണ് വിറ്റുപോകുന്നത്. ഇവയിൽ 40 ഇനം സ്രാവുകളുടെ 90 ശതമാനവും വംശനാശം സംഭവിച്ചു.
ഞണ്ടുകൾ
50,000ത്തിലധികം ഇനത്തിൽപെട്ട ഞണ്ടുകൾ ഭൂമിയിലുണ്ട്. ശുദ്ധജലത്തിലും സമുദ്രത്തിലും വസിക്കുന്ന ഇവയെ മനുഷ്യൻ ഭക്ഷ്യാവശ്യത്തിനായി വൻതോതിൽ വേട്ടയാടുന്നുണ്ട്. പവിഴപ്പുറ്റുകളുടെ നാശം, സമുദ്രത്തിലെ ആസിഡിഫിക്കേഷൻ, വേട്ട, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ ഇവയുടെ വൻതോതിലുള്ള നാശത്തിന് കാരണമാകുന്നു.
കടലാമകൾ
സമുദ്രത്തിൽ ഏഴിനം കടലാമകളാണ് പ്രധാനമായും കണ്ടുവരുന്നത്. എല്ലാ ഇനങ്ങളും മറ്റുള്ളവയിൽനിന്ന് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ വൻതോതിൽ കടലാമകൾ വേട്ടയാടപ്പെട്ടിരുന്നു. ഇവയുടെ മുട്ടകൾ, ഇറച്ചി, തൊലി, പുറംതോട് എന്നിവ വിവിധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചുപോരുന്നു. ഇത് ഇവയുടെ വംശനാശത്തിനുതന്നെ വഴിതെളിക്കുന്നു. കൂടാതെ, ആേഗാള താപനവും പ്ലാസ്റ്റിക് മലിനീകരണവും ഇവക്ക് ഭീഷണിയുയർത്തുന്നുണ്ട്.
ആൾക്കുരങ്ങ്
ഗോറില്ല, ചിമ്പാൻസി, ഉറാങ് ഉൗട്ടാൻ, ബോണോബോസ് തുടങ്ങിയവ ഇവയിൽപെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പകുതിയിലധികം ആൾക്കുരങ്ങുകൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.