Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightഫെബ്രുവരി 22:...

ഫെബ്രുവരി 22: സ്കൗട്ട്സ് & ഗൈഡ്സ് ലോക പരിചിന്തന ദിനം (world Thinking Day)

text_fields
bookmark_border
ഫെബ്രുവരി 22: സ്കൗട്ട്സ് & ഗൈഡ്സ്  ലോക പരിചിന്തന ദിനം (world Thinking Day)
cancel
തയ്യാറാക്കിയത്: കെ.എം.എ. സലീം

വിദ്യാഭ്യാസലോകത്തിന് ഒരു പക്ഷെ ഏറ്റവും കൂടുതൽ മഹത്തായ സംഭാവന ചെയ്ത മഹാൻ BP എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ സർ റോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ ആയിരിക്കും. 100ലധികം വർഷങ്ങൾക്ക് മുമ്പ് സ്കൗട്ടിംഗിൽ അദ്ദേഹം നടപ്പിലാക്കിയ കളിയിലൂടെ പഠനം, വാതിൽപ്പുറപഠനം, സഹവാസ ക്യാമ്പുകൾ, ഹൈക്കുകൾ,ക്യാമ്പ് ഫയർ, പട്രോൾ സിസ്റ്റം (ഗ്രൂപ്പ് തിരിക്കൽ) എന്നിവ ഈയടുത്ത കാലത്തു മാത്രമാണ് നമ്മുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ തുടങ്ങിയത് അതിലുപരി ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് / ഗൈഡ് നിയമമനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു എന്ന ഒരു നൂറ്റാണ്ടു മുമ്പ് തയ്യാറാക്കിയ ഈ പ്രതിജ്ഞ ഈ കാലഘട്ടത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നു കൂടി ചിന്തിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം നമുക്ക് ബോധ്യമാവുന്നത്.. അദ്ദേഹത്തിന്റെ മഹത്തരമായ ചിന്തകളെ കൃത്യമായി മനസ്സിലാക്കിയത് കൊണ്ട് തന്നെയാവണം

''ഇന്ത്യയിൽ ഓരോ വീടുകളിലും സ്കൗട്ടിംഗ് പരിശീലനം നേടിയ കുരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു'' വെന്ന് നമ്മുടെരാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി മനസ്സ് തുറന്നത്.. നന്മ നിറഞ്ഞ മനസ്സുകൾക്കുടമകളായ കുരുന്നുകളുടെ ഊർജ്ജത്തെ പരിശീലനത്തിലൂടെ കൃത്യമായ രീതിയിൽ മുന്നോട്ടു നയിച്ചാൽ രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് തന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയ ബേഡൻ പവ്വൽ തന്റെ പട്ടാള ജീവിതം അവസാനിപ്പിച്ച് പൂർണ്ണ സമയവും സ്കാട്ടിംഗിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു. അതിനാൽ തന്നെയാണ് അദ്ദേഹത്തി​െൻറയും ഗൈഡിംഗിന് നേതൃത്വം നൽകിയ അദ്ദേഹത്തി​െൻറ പത്നി കൂടിയായ ഒലേവ് സെന്റ് ക്ലയർ സോംസി​െൻറയും (ലേഡി ബി.പി)ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി (wold Thinking Day) ലോകത്തെ മുഴുവൻ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളും മറ്റുള്ളവർക്ക് ചെറിയ ഒരു സഹായമെങ്കിലും നൽകിക്കൊണ്ട് ആഘോഷിക്കുന്നത്. ഒരു പുതു ലോകം സൃഷ്ടിക്കുക (Creating A Better World) എന്നതാണ് സ്കൗട്ടിംഗിന്റ മുഖമുദ്ര..

സ്കൗട്ടിംഗിന്റെ ആരംഭത്തിനു കാരണമായ സംഭവം

1876 മുതൽ 1910 വരെ ബ്രിട്ടിഷ് പട്ടാളത്തിൽ മേജർ ജനറൽ സ്ഥാനം വരെ അലങ്കരിച്ച ബി.പി ബ്രിട്ടിഷ് യുവജനങ്ങളുടെ അലസമായ ജീവിതത്തിൽ ഏറെ ഉത്കണ്ഠാകുലനായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന തെക്കൻ ആഫ്രിക്കയിലെ ട്രാൻസ് വാൾ രാജ്യത്തിലെ മെഫകിംഗ് പട്ടണം ഉപരോധിക്കുന്ന സന്ദർഭത്തിൽ പട്ടണത്തിലെ മുതിർന്നവരെല്ലാം യുദ്ധമുന്നണിയിൽ ഒരുമിച്ച് കൂടിയപ്പോൾ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിനും രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനും മറ്റു കാര്യക്കൾക്കും ആളില്ലാത്ത അവസ്ഥ വന്നു.. ഈ സമയത്ത് ബി.പിയുടെ സുഹൃത്ത് കൂടിയായ സർ. എഡ്വേഡ് സെസിൽ കുറച്ച് ചെറുപ്പക്കാരെ പ്രത്യേകം പരിശീലനം നൽകി ആവശ്യമായ ജോലികൾ ഏൽപ്പിച്ചു. അതിന്റെ പര്യവസാനം വളരെ മികച്ചതായിരുന്നു. കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ബി.പിയെ ഏറെ സന്തോഷിപ്പിച്ചു. 217 ദിവസം നീണ്ടു നിന്ന ഉപരോധം രക്തരഹിതമായി വിജയിപ്പിക്കാൻ ഈ കുട്ടികൾ നൽകിയ സംഭാവന വളരെ വലുതായിരുന്നു.. ശരിയായ പരിശീലനം നൽകിയാൽ മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ കുട്ടികൾക്കും സാധിക്കും എന്നദ്ദേഹം ഉറപ്പിച്ചു.

ആ പട്ടാളക്കാര​െൻറ ചിന്തകൾ പിന്നീട് അത് വഴിയേ നീണ്ടു പോയതിൽ അത്ഭു കപ്പെടേണ്ടതില്ല. ഇംഗ്ലീഷ് ചാനലിനടുത്തുള്ള ബ്രൗൺ സീ ദ്വീപിൽ 21 കുട്ടികളെ ഉൾപ്പെടുത്തി 1907 ജൂലൈ 31 മുതൽ ആഗസ്റ്റ് 8 വരെ അദ്ദേഹം തന്റെ ആദ്യ പരീക്ഷണ ക്യാമ്പ് വിജ കരമായി പൂർത്തിയാക്കി. അതിനെത്തുടർന്ന്

1908 ൽ സ്കൗട്ടിംഗ് ഫോർ ബോയ്സ് എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. സ്കൗട്ടിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം ഇന്ന് സ്കൗട്ടിംഗിന്റെ ബൈബിൾ എന്ന പേരിൽ വിശ്വപ്രസിദ്ധമാണ്. ഗ്രന്ഥം പുറത്തിറങ്ങിയതോടെ ഇംഗ്ലണ്ടിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും സ്കൗട്ടിംഗ് പെട്ടെന്ന് വ്യാപിക്കുകയുണ്ടായി. പട്ടാള ജോലിയിൽ നിന്ന് രാജിവെച്ച് മുഴുവൻ സമയ സ്കാട്ടിംഗിന് സമയം കണ്ടെത്തിയ ബി.പിയുടെ കൃത്യമായ പരിചരണത്തിലൂടെ പിച്ചവെച്ച് തുടങ്ങിയ സ്കൗട്ടിംഗിലേക്ക് പെൺകുട്ടികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് ഗൈഡിംഗും കൂടി ചേർക്കപ്പെട്ടു. അദ്ദേഹത്തി​െൻറ ഭാര്യകൂടിയായ ഒലേവ് സെന്റ് ക്ലയർ സോംസാണ് ഗൈഡിംഗിനു നേതൃത്വം നൽകിയത്.

ലോകത്തെ ഏറ്റവും വലിയ യൂണിഫോം സംഘടന

ഇന്ന് 200 ലധികം രാജ്യങ്ങളിലായി 50 കോടിയിലധികം യുവാക്കൾ അംഗങ്ങളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ യൂണിഫോം സംഘടനയായി സ്കൗട്ട്സ് & ഗൈഡ്സ് സംഘടന മാറിയിരിക്കുന്നു. സുഗമമായ പ്രവർത്തനത്തിനായി സ്കൗട്ടിംഗിൽ അംഗങ്ങളായ ലോകരാജ്യങ്ങളെ ആറു റീജിയണുകളായി തിരിച്ചിരിക്കുന്നു. 50 ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്ന ഔദ്യോഗിക സംഘടന ഏഷ്യാ-പസഫിക് റീജിയണിൽ ഉൾപ്പെടുന്നു..

ഇന്ത്യയിൽ

ലോകതലത്തിൽ സ്കൗട്ടും (world organisation of Scout Movement .WOSM) ഗൈഡും world Association of girl guide and girl Scout (WAGGGS) വെവ്വേറെ സംഘടനകളായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയിൽ രണ്ടും ഒരുമിച്ച് ഒരു സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിലെ ചിതറിക്കിടന്നിരുന്ന വിവിധ സ്കൗട്ട്സ് & ഗൈഡ്സ് സംഘടനകളെ ഒരു കുടക്കീഴിലാക്കി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്ന പേരിലാക്കിയത് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽ കലാം ആസാദായിരുന്നു.

ഇന്ന് സംസ്ഥാന കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ

സ്കൂൾ - ഉപജില്ല - ജില്ല -സംസ്ഥാനം-ദേശീയം എന്നീ തരത്തിൽ കൃത്യമായ കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ മുഖ്യ രക്ഷാധികാരി ഇന്ത്യൻ രാഷ്ട്രപതിയാണ്.

വിഭാഗങ്ങൾ

a ) ബണ്ണീസ് (Bunnies)

3 വയസ്സു മുതൽ 5 വയസ്സുവരെയുള്ള പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഈ കുട്ടികളെ ബണ്ണീസ് എന്ന് വിളിക്കുന്നു.

keep smiling എന്നതാണ് ബണ്ണീസിന്റെ മുദ്രാവാക്യം.

b) കബ് & ബുൾബുൾ

(Cubs & Bul Buls)

5 മുതൽ 10 വയസ്സ് വരെയുള്ള എൽ.പി വിഭാഗത്തിൽ പഠിക്കുന്ന ആൺകുട്ടികളെ കബ്‌ എന്നും പെൺകുട്ടികൾക്ക് ബുൾബുൾ എന്നും വിളിക്കുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുക

(Do Your Best) എന്നതാണ് മുദ്രാവാക്യം.

നാഷണൽ കമ്മീഷണർ നൽകുന്ന

ഗോൾഡൻ ആരോ അവാർഡാണ് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി

C) സ്കൗട്ട് & ഗൈഡ് (Scouts & Guides)

10 മുതൽ 17 വയസ്സുവരെയുള്ള യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്ന കൗമരക്കാരായ ആൺകുട്ടികളെ സ്കൗട്ട് എന്നും പെൺകുട്ടികളെ ഗൈഡ്സ് എന്നും വിളിക്കുന്നു.

രാഷ്ട്രപതി ഒപ്പുവെക്കുന്ന രാഷ്ട്രപതി പുരസ്കാറാണ് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി. തയ്യാർ (Be Prepared) എന്നതാണ് മുദ്രാവാക്യം.

d) റോവർ & റേഞ്ചർ (Rovers & Rangers)

17 മുതൽ 25 വയസ്സുവരെയുള്ള യുവതി യുവാക്കൾ അടങ്ങിയ ഈ സംഘത്തിലെ ആൺകുട്ടികൾ റോവർ എന്നും പെൺകുട്ടികൾ റേഞ്ചർ എന്നും അറിയപ്പെടുന്നു.. രാഷ്ട്രപതി അവാർഡാണ് ലഭിക്കാവുന്ന പരമോന്നത ബഹുമതി.,സേവനം ( service)എന്നതാണ് മുദ്രാവാക്യം.

(e) വെഞ്ച്വർ ക്ലബ്ബ്.

30 വയസ്സിനു മുകളിലുള്ള പൊതു ജനത്തിനു വേണ്ടി ക്ലബ്ബ് രൂപത്തിൽ പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ് വിഭാഗമാണ് വെഞ്ച്വർ ക്ലബ്ബ്. സാഹസിക തത്പരരായ യുവജനങ്ങളെ ഒരുമിച്ച് ചേർത്ത് പ്രായത്തിനനുയോജ്യമായതും രാഷ്ട്ര നിർമാണത്തിനു തുന്നതുമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.. ഈ വിഭാഗത്തിനു മാത്രം യൂണിഫോം നിർബന്ധമല്ല. പുതിയ ഒരു ലോക സൃഷ്ടിക്കായ് എന്നതാണ് മുദ്രാവാക്യം (creating a better world)

കേരളം ഒരു പടി മുന്നിൽ ഭാരത് സ്കൗട്ട് & ഗൈഡിനു കീഴിൽ കേരള ഘടകം സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന മുഖ്യ രക്ഷാധികാരിയായ ഗവർണർക്കു കീഴിൽ വിദ്യാഭ്യാസ വകുപ്പാണ് കേരളത്തിൽ സ്കൗട്ട് & ഗൈഡിനു നേതൃത്വം നൽകുന്നത്. 3 വയസ്സു മുതലുള്ള ബണ്ണീസ് മുതൽ 25 വയസ്സുവരെയുള്ള റോവർ റേഞ്ചർ വിഭാഗം വരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും 10 മുതൽ 17 വയസ്സുവരെയുള്ളവരുടെ വിഭാഗമായസ്കൗട്ട് & ഗൈഡ് തന്നെയാണ് കേരളത്തിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കുന്നത്. 1 ലക്ഷത്തിലധികം പേരാണ് കേരളത്തിൽ ഈ യൂണിഫോം സംഘടനയിൽ പ്രവർത്തിക്കുന്നത്. അച്ചടക്കത്തോടെയുള്ള സ്കൗട്ട് & ഗൈഡിന്റെ പ്രവർത്തനത്തിന് അംഗീകാരമായി മികച്ച പ്രവർത്തനങ്ങൾ നടത്തി സംസ്ഥാന തലത്തിലുള്ള പുരസ്കാരമായ രാജ്യ പുരസ്കാർ, ദേശീയ പുരസ്കാരമായ രാഷ്ട്രപതി പുരസ്കാർ എന്നിവ നേടുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ SSLC പരീക്ഷക്ക് ഗ്രേസ് മാർക്ക് നൽകി വരുന്നു.

കേരളത്തിലാദ്യം.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇന്ത്യയിലാദ്യമായി സ്കൗട്ടിംഗ് ആരംഭിച്ചത് കേരളത്തിലാണ്. 2 വർഷത്തെ പഠനകാലയളവിൽ വിവിധ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ചീഫ് മിനി സ്റ്റേഴ്സ് ട്രോഫി ക്കു വേണ്ടിയുടെ വിവിധ പ്രൊജക്ടുകൾ നിലവാരത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് ഹയർ സെക്കണ്ടറിയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഇനി കേരളത്തിലെ വിവിധ കോളേജുകളിലും സ്കൗട്ടിംഗ് ആരംഭിക്കുന്ന ശുഭവാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ കേരള സർവ്വകലാശാലയിലാണ് 17 വയസ്സിനു മുകളിലുള്ളവരുടെ റോവർ വിഭാഗം ആരംഭിക്കുന്നത്...ഇതിനെല്ലാം പുറമെ രാഷ്ട്രപതി അവാർഡ്, ഹിമാലയവുഡ് ബാഡ്ജ് എന്നിവ നേടുന്നവർക്ക് ഇന്ത്യൻ റെയിൽവെ പരീക്ഷയിൽ പ്രത്യേക ക്വാട്ടയും അനുവദിച്ചു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scouts and Guides
News Summary - February 22: Scouts & Guides World Thinking Day
Next Story