നൂറ്റാണ്ടു തികയുന്ന പാദസ്പർശം
text_fieldsമഹാത്മ ഗാന്ധി കേരളം സന്ദർശിച്ചിട്ട് നൂറുവർഷം തികയുന്നു. ഐക്യകേരളം രൂപവത്കൃതമാകുന്നതിനുമുമ്പ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു മേഖലകളായിരുന്നു. ഗാന്ധിജി ആദ്യമായി എത്തിയത് 1920 ആഗസ്റ്റ് 18ന് മലബാർ പ്രദേശത്തെ കോഴിക്കോട്ടായിരുന്നു. ഖിലാഫത്ത് പ്രചാരണാർഥമായിരുന്നു സന്ദർശനം. പിന്നീട് 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി ആകെ അഞ്ചുതവണയാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്.
ഗാന്ധിജി മലയാള സാഹിത്യത്തിൽ
പ്രഗല്ഭനായ അധ്യാപകനും പ്രശസ്തനായ സാഹിത്യ നിരൂപകനുമായിരുന്ന പ്രഫ. എസ്. ഗുപ്തൻ നായരുടെ 'ഗാന്ധിജിയും സാഹിത്യവും' എന്ന ലേഖനം പ്രൗഢഗംഭീരമാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഗാന്ധിജിയെ പരാമർശിക്കുന്ന സാഹിത്യ കൃതികളെക്കുറിച്ച് ശാന്തിനികേതനം കൃഷ്ണൻനായർ എഴുതിയ 'ഗാന്ധിയുഗം ഭാരതീയ സാഹിത്യത്തിൽ' എന്ന ലേഖനം പഠനാർഹമായ ഒന്നാണ്.
മലയാള കവിതയിൽ ഗാന്ധിജിയുടെ സ്വാധീനത്തെക്കുറിച്ചാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 'ഗാന്ധിജിയുടെ സ്വാധീനത മലയാളകവിതയിൽ' എന്ന പ്രബന്ധം. ഗാന്ധിജിയെക്കുറിച്ച് നിരവധി കവിതകൾ എഴുതിയിട്ടുണ്ട് മഹാകവി വള്ളത്തോൾ. അദ്ദേഹത്തിെൻറ 'എെൻറ ഗുരുനാഥൻ', 'പാപമോചനം' എന്നിവ പ്രസിദ്ധമാണ്. ഇവയെക്കുറിച്ചും കൂടിയാണ് പ്രഫ. ബി. ഹൃദയകുമാരിയുടെ 'ഗാന്ധിജിയും വള്ളത്തോളും' എന്ന ലേഖനം.
മലയാള നാടക വേദിയിലും ഗാന്ധിജി നിറഞ്ഞുനിൽക്കുന്നുണ്ട്. ഡോ. വയലാ വാസുദേവൻപിള്ള എഴുതിയ 'ഗാന്ധിജിയുടെ സ്വാധീനത മലയാള നാടകത്തിൽ' എന്ന ലേഖനം അതിെൻറ ഉദാഹരണമാണ്.
ഗാന്ധിയൻ ആശയങ്ങൾ മലയാള നോവലുകളിലും കഥകളിലും മറ്റും അന്തർധാരയായി വർത്തിച്ചിട്ടുണ്ട് എന്നാണ് ഡോ. കൽപറ്റ ബാലകൃഷ്ണെൻറ 'ഗാന്ധിജിയുടെ സ്വാധീനത മലയാള കഥാസാഹിത്യത്തിൽ' എന്ന ലേഖനം ചൂണ്ടുന്നത്.
ഗാന്ധിജിയുടെ ജീവചരിത്ര രചനകൾ മലയാളത്തിൽ കുറേയേറെയുണ്ട്. അതിനെക്കുറിച്ചുള്ള ഡോ. എൻ. മുകുന്ദെൻറ പഠനമാണ് 'ഗാന്ധിജിയുടെ ജീവചരിത്രങ്ങൾ മലയാളത്തിൽ' എന്നത്.
ഇതുകൂടാതെ, സുകുമാർ അഴീക്കോടിെൻറ 'മഹാത്മാവിെൻറ മാർഗം', കൈനിക്കര കുമാരപിള്ളയുടെ 'തത്ത്വചിന്തയും മതവും', 'ഗാന്ധിവിചാര വീചികൾ', പി.കെ. പരമേശ്വരൻ നായരുടെ 'അഹിംസയും ലോകശാന്തിയും', ഡോ. കെ.പി. കരുണാകരെൻറ 'ഗാന്ധി', ഡോ. ശ്രീനിയുടെ 'ഭാവിയുടെ പ്രത്യയശാസ്ത്രം', എം.ആർ. കേരളവർമയുടെ 'ഗാന്ധിസം', പി.എം. കുമാരൻ നായരുടെ 'ഗാന്ധിയും പ്ലാറ്റോവും', ജി. കരുണാകരൻ നായരുടെ 'ഗാന്ധിസത്തിനൊരാമുഖം', ആർ. രാഘവൻ നായരുടെ 'ഗാന്ധിമാർഗം', 'ഗാന്ധിജി-പാവങ്ങളുടെ ദൈവം' എന്നിവയും പഠനഗ്രന്ഥങ്ങളാണ്.
ഗാന്ധി മൊഴികൾ
ഒരു ഗവൺമെൻറ് യന്ത്രം പോലെയാണ്. എല്ലാ യന്ത്രങ്ങൾക്കും ഘർഷണമുണ്ട്. തിന്മയെ നിർവീര്യമാക്കുന്നത് നന്ന്. എന്നാൽ, യന്ത്രം ഒന്നാകെ ഘർഷണമാണെങ്കിൽ, മറ്റു വാക്കുകളിൽ, ഗവൺമെൻറ് ഒട്ടാകെ മർദനവും കവർച്ചയുമാണെങ്കിൽ, എന്തുവിലകൊടുത്തും ആ യന്ത്രംതന്നെ വലിച്ചെറിയണം.
ഞാനൊരു ഹിന്ദു, നിങ്ങളൊ മുസ്ലിം, അല്ലെങ്കിൽ ഞാനൊരു ഗുജറാത്തി, നിങ്ങളൊരു മദ്രാസി- ഇത് നമുക്ക് മറക്കാം. ഞാൻ എേൻറത് എന്ന ചിന്ത നമുക്ക് ഇന്ത്യയുടെ ദേശീയതയിൽ അലിയിക്കാം.
എല്ലാ മതങ്ങളും നന്മയിലധിഷ്ഠിതമാണ്. തിന്മ മതത്തിേൻറതല്ല; മതാനുയായികളുടേതാണ്.
സത്യമാണെെൻറ മതം, അഹിംസ അതിലേക്കുള്ള ഏകമാർഗവും.
എല്ലാവരുടെയും ന്യായമായ ആവശ്യങ്ങൾ തൃപ്തമാക്കാനുള്ള വിഭവങ്ങൾ ഈ പ്രകൃതിയിലുണ്ട്. എന്നാൽ, ഒരാളുടെപോലും അത്യാർത്തിയെ തൃപ്തിപ്പെടുത്താൻ ഇത് തികയില്ല.
ഗാന്ധിജിയുടെ കൃതികൾ
1. എെൻറ സത്യാന്വേഷണ പരീക്ഷണകഥ, 2. എെൻറ ജീവിതകഥ, 3. ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹം, 4. ഹിന്ദ്സ്വരാജ്, 5. അനാസക്തിയോഗം (ഗീതാവ്യാഖ്യാനം), 6. നവീന വിദ്യാഭ്യാസം, 7. വിഖ്യാതമായ പ്രസംഗങ്ങൾ, 8. ഗീതാപ്രഭാഷണങ്ങൾ, 9. ആരോഗ്യത്തിലേക്കുള്ള വഴി, 10. എെൻറ ദൈവം, 11. സസ്യാഹാരനിഷ്ഠയുടെ ധാർമികാടിസ്ഥാനം, 12. സ്ത്രീയും സമൂഹവും, 13. ഞാനറിയുന്ന ക്രിസ്തു, 14. ഗീതാസേന്ദശം, 15. അയിത്തം ജാതി ഹിന്ദുത്വം, 16. കോൺഗ്രസിെൻറ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.