Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
marconi with his radio
cancel

ഫെബ്രുവരി 13 ലോക റേഡിയോ ദിനം

ഒരുകാലത്തെ വളരെ പ്രധാനപ്പെട്ട ആശയവിനിമയ ഉപാധികളിൽ ഒന്നായിരുന്നു റേഡിയോ. കൂട്ടുകാർക്ക് റേഡിയോ എന്താണെന്ന് അറിയുമായിരിക്കും. കാരണം, എഫ്.എം റേഡിയോകളുടെ കടന്നുവരവ് വർധിച്ചതോടെ വിനോദത്തിനായി മൊബൈൽഫോണുകളിൽ റേഡിയോ നമ്മൾ മിക്കപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ, മ​ുൻകാലങ്ങളിൽ റേഡിയോ പലരുടെയും കുട്ടിക്കാലത്തെ നല്ല ഓർമകളിൽ ഒന്നായിരുന്നു. അത് കൂട്ടുകാർക്കറിയണമെങ്കിൽ വീട്ടിലെ മുതിർന്നവരോട് ചോദിച്ചാൽ മതി. അവരുടെ കുട്ടിക്കാലത്ത് അവർ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്ന ശബ്​ദങ്ങളിലൊന്ന് റേഡിയോയിൽ നിന്നുള്ളതായിരിക്കും. പണ്ട് ഇന്ന് കാണുന്ന ഇൻറർനെറ്റോ സ്​മാർട്ട് ഫോണുകളോ ഒന്നുമില്ലല്ലോ. ടെലിവിഷനുകൾതന്നെ അപൂർവം വീടുകളി​േല ഉണ്ടായിരുന്നുള്ളൂ. ആ കാലങ്ങളിൽ വാർത്തകൾ അറിയാനും വിനോദങ്ങൾക്കുമായി വ്യാപകമായി ആശ്രയിച്ചിരുന്നത് റേഡിയോകളെയായിരുന്നു. അന്നത്തെ കാലത്തുനിന്ന്​ ഇന്ന് ഒരുപാട് മാറ്റം വന്നിരിക്കുന്നു. ശാസ്​ത്ര സാങ്കേതികവിദ്യ വളർന്നതോടെ വാർത്ത വിനിമയ ഉപാധികളും വർധിച്ചു. ആശയ വിനിമയ രംഗത്ത് അനന്തസാധ്യതകൾ തുറന്നിട്ടുതന്നത് റേഡിയോയുടെ കണ്ടുപിടിത്തം തന്നെയാണെന്ന് സംശയമില്ലാതെ പറയാം. പുതിയ കാലഘട്ടത്തിനനുസരിച്ച് റേഡിയോയും നൂതന മാറ്റങ്ങളോടെ ഇന്നും സജീവമായിത്തന്നെ നിലനിൽക്കുന്നു. ടെലിവിഷ​െൻറ കണ്ടുപിടിത്തം റേഡിയോയെ ഇല്ലാതാക്കും എന്ന് പലരും പറഞ്ഞെങ്കിലും ഈ ഇൻറർനെറ്റ് യുഗത്തിലും ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങൾ റേഡിയോയെ ആശ്രയിക്കുന്നു. റേഡിയോ എന്ന വാർത്താവിനിമയ ഉപാധിയെ ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കുന്നു. യുനെസ്​കോയുടെ 2011 നവംബർ മൂന്നിലെ സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ് ഐക്യരാഷ്​ട്ര സഭയിലെ അംഗരാജ്യങ്ങളെല്ലാം ഇൗ ദിനം ആഘോഷിക്കുന്നത്. 1946ൽ ഈ ദിവസമായിരുന്നു ഐക്യരാഷ്​ട്ര സഭ സ്വന്തം റേഡിയോ നിലയം സ്​ഥാപിച്ചത്. 2018ൽ വർഷം കായികമേഖലയുമായി ബന്ധപ്പെട്ടാണ് ലോക വ്യാപകമായി റേഡിയോ ദിനം ആചരിക്കുന്നത്. റേഡിയോയെ കുറിച്ച് കൂടുതൽ അറിയാം...

റേഡിയോയുടെ പിറവി

19ാം നൂറ്റാണ്ടിെൻറ അവസാന വർഷങ്ങളിൽ നടന്ന ശാസ്​ത്ര സാങ്കേതികവിദ്യയുടെ വിപ്ലവങ്ങളിൽ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഇറ്റലിക്കാരനായ ഗുഗ്ലിയെൽമോ മാർക്കോണി ആണ് റേഡിയോ പ്രക്ഷേപണത്തിെൻറ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. എന്നാൽ, ശാസ്​ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ കണ്ടുപിടിത്തമായിരുന്നു റേഡിയോയുടേത്. 1895ൽ 80 കി.മീറ്റർ ദൂരെവരെ റേഡിയോ സന്ദേശം അയക്കാനുള്ള സെർബിയൻ^അമേരിക്കൻ ശാസ്​ത്രജ്ഞൻ നിക്കോള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപിടിത്തത്തെ തുടർന്ന് മുടങ്ങുകയുണ്ടായി. തൊട്ടടുത്ത വർഷം ആറു കിലോമീറ്റർ ദൂ​ക്കേ്​ സന്ദേശം അയക്കാൻ മാർക്കോണിക്ക് സാധിക്കുകയും റേഡിയോ കണ്ടുപിടിത്തത്തിെൻറ ആദ്യ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിക്ക് നൽകുകയും ചെയ്തു. എന്നാൽ, ടെസ്ലലയുടെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് മാർക്കോണി മുന്നോട്ടുപോയതെന്നാരോപിച്ച് അമേരിക്കയിൽ മാർക്കോണി നൽകിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു. മൂന്നു വർഷത്തിനുശേഷം മാർക്കോണിയുടെ നിരന്തര പരിശ്രമങ്ങളെ തുടർന്ന് ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു. 1909ൽ റേഡിയോയുടെ കണ്ടുപിടിത്തത്തിന് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായി. പ​േക്ഷ, ടെസ്ല ഇതൊന്നും അംഗീകരിച്ചുകൊടുക്കാൻ തയാറായിരുന്നില്ല. അദ്ദേഹം നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോയി. തുടർന്ന് അമേരിക്കൻ സുപ്രീംകോടതി 1943ൽ ടെസ്ലയെ തന്നെ റേഡിയോ കണ്ടുപിടിത്തത്തിെൻറ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പോഴും റേഡിയോയുടെ പിതാവായി അംഗീകരിക്കുന്നത് മാർക്കോണിയെ തന്നെയാണ്. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ്​ ഉൾപ്പെടെ പല ശാസ്​ത്രജ്ഞരും റേഡിയോ നാൾവഴികളിൽ നിർണായക പങ്കുവഹിച്ചവരാണ്.

1920 നവംബർ രണ്ടാം തീയതിയാണ് ലോകത്തിലെ ആദ്യത്തെ വാണിജ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. അമേരിക്കയിലെ പിറ്റ്സ്​ ബർഗിലായിരുന്നു കെ.ഡി.കെ.എ എന്ന പേരിലുള്ള പ്രക്ഷേപണ കേന്ദ്രം. ഇംഗ്ലണ്ടിലും ഇക്കാലത്തുതന്നെ പ്രക്ഷേപണം ആരംഭിച്ചെങ്കിലും 1922ൽ ബ്രിട്ടീഷ് േബ്രാഡ്കാസ്​റ്റിങ് കമ്പനിയാണ് ഇവിടെ ക്രമമായ പരിപാടി പ്രക്ഷേപണം ആരംഭിച്ചത്. വിനോദത്തിൽ ഇന്ന് ടെലിവിഷൻ വഹിക്കുന്ന പങ്ക് റേഡിയോക്കുണ്ടായിരുന്നു. 1920 മുതൽ 1950കളുടെ അവസാനംവരെ അമേരിക്കയിലും യൂറോപ്പിലും ആസ്​േട്രലിയയിലുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ അവരുടെ റേഡിയോ സെറ്റുകൾക്കുചുറ്റും ഒത്തുകൂടിയിരുന്നു. റേഡിയോ പ്രക്ഷേപണത്തിെൻറ സുവർണയുഗമായിട്ടാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. 1920 കളോടെ പല രാജ്യങ്ങളിലും റേഡിയോ പ്രക്ഷേപണം ആരംഭിച്ചെങ്കിലും ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായ പ്രക്ഷേപണം ആരംഭിക്കുന്നത് 1927ഒാടെയാണ്. ടെലിവിഷ​െൻറ കണ്ടുപിടിത്തം റേഡിയോയുടെ സ്​ഥാനം കൈയടക്കി. ഇന്ന് എഫ്.എം റേഡിയോ നിലയങ്ങളുടെ വ്യാപകമായ കടന്നുവരവ് വീണ്ടും റേഡിയോ പ്രക്ഷേപണത്തിെൻറ പ്രചാരവും ജനപ്രീതിയും വർധിപ്പിച്ചു.

ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിലെ നാഴികക്കല്ലുകൾ

ജൂൺ 1923: ബോംബെയിലെ റേഡിയോ ക്ലബ് പരിപാടികൾ പ്ര​ക്ഷേപണം ആരംഭിച്ചു

നവംബർ 1923: കൽക്കത്തയിലെ റേഡിയോ ക്ലബ്​ പ്രക്ഷേപണം തുടങ്ങി

​േമയ്​ 16, 1924: മദ്രാസ്​ പ്രസിഡൻസി റേഡിയോ ക്ലബ്​ രൂപവത്​കരിച്ചു

ജൂ​ൈല​ 31, 1924: ഇന്ത്യൻ ബ്രോഡ്​കാസ്​റ്റിങ്​ കമ്പനിയുടെ ബോംബെ നിലയത്തി​െൻറ ​ഉദ്​ഘാടനം

ആഗസ്​റ്റ്​ 26, 1927: ​െഎ.ബി.സിയുടെ കൽക്കട്ട നിലയത്തി​െൻറ ഉദ്​ഘാടനം

മാർച്ച്​ 1, 1927: ​െഎ.ബി.സി കടക്കെണിയിലാകുന്നു

ഏപ്രിൽ 1, 1930: പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യൻ ​സ്​റ്റേറ്റ്​ ബ്രോഡ്​കാസ്​റ്റിങ്​​ സർവിസ്​ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ആഗസ്​റ്റ്​ 30, 1935: ലയണൽ ഫ​​ീൽഡൻ ഇന്ത്യയിലെ പ്രഥമ കൺട്രോളർ ഒാഫ്​ ബ്രോഡ്​കാസ്​റ്റിങ്​​ ആയി നിയമിതനായി

ജനുവരി 1, 1936: ദില്ലി റേഡിയോ നിലയം ആരംഭിച്ചു

ജനുവരി 19, 1936: ​െഎ​.എസ്​.ബി.എസ്​ ആദ്യത്തെ വാർത്തപ്രക്ഷേപണം ആരംഭിക്കുന്നു

ജൂൺ 8, 1936: ഇന്ത്യൻ സ്​റ്റേറ്റ്​ ബ്രോഡ്​കാസ്​റ്റിങ്​​ സർവിസസിനെ ​(​െഎ.എസ്​.ബി.എസ്​) ഒാൾ ഇന്ത്യ റേഡിയോ (എ.​െഎ.ആർ) എന്ന്​ പുനർനാമകരണം ചെയ്​തു

ആഗസ്​റ്റ്​ 1, 1937: സെൻട്രൽ ന്യൂസ്​ ഒാർഗനൈസേഷൻ നിലവിൽവന്നു

നവംബർ 1937: എ​.െഎ.ആർ വാർത്തവിനിമയ വകുപ്പി​െൻറ കീഴിൽവന്നു

ഒക്​ടോബർ 24, 1941: എ​.െഎ.ആർ വാർത്തവിതരണ പ്രക്ഷേപണ വിഭാഗത്തി​െൻറ കീഴിലായി

ആഗസ്​റ്റ്​ 15, 1947: ഇന്ത്യ സ്വതന്ത്രമാകുന്നു. ദില്ലി, മുംബൈ, കൽക്കത്ത, മദ്രാസ്​, തിരുച്ചിറപ്പിള്ളി, ലഖ്​നോ എന്നീ റേഡിയോ നിലയങ്ങൾ പ്ര​േക്ഷപണം തുടരുന്നു

സെപ്​റ്റംബർ 1948: സെൻട്രൽ ന്യൂസ്​ ഒാർഗനൈസേഷൻ ന്യൂസ്​ സർവിസ്​ ഡിവിഷൻ, എക്​സ്​റ്റേണൽ സർവിസ്​ ഡിവിഷൻ എന്നീ രണ്ട്​ വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ടു

ഒക്​ടോബർ 2, 1957: വിവിധ്​ ഭാരതി​ പ്രവർത്തനം ആരംഭിച്ചു

നവംബർ 1, 1967: വിവിധ്​ ഭാരതി വാണിജ്യ പ്രക്ഷേപണം ആരംഭിച്ചു

ജൂലൈ 23, 1969: യുവവാണി പരിപാടി തുടങ്ങി

ഏപ്രിൽ 1, 1976: ടെലിവിഷൻ എ.​െഎ.ആറിൽ നിന്ന്​ വേർപെടുത്തി ദൂരദർശൻ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു

ജൂലൈ 23, 1977: മദ്രാസിൽനിന്നും ആദ്യത്തെ എഫ്​.എം പ്രക്ഷേപണം ആരംഭിച്ചു

ആഗസ്​റ്റ്​ 1977: ആകാശവാണിക്കും ദൂരദർശനും സ്വയംഭരണം നൽകുന്നത്​ സംബന്ധിച്ച്​ പഠിച്ച്​ ശിപാർശകൾ നൽകാൻ ബി.ജി. വർഗീസി​െൻറ നേതൃത്വത്തിലുള്ള ഒരു കമീഷനെ സർക്കാർ നിയോഗിച്ചു

ആഗസ്​റ്റ്​ 15, 1985: ഒരു മണിക്കൂർ ഇടവിട്ടുള്ള വാർത്ത പ്രക്ഷേപണം തുടങ്ങുന്നു

ആഗസ്​റ്റ്​ 1990: പ്രസാർ ഭാരതി ബിൽ ലോക്​സഭ ഭേദഗതികളോടെ അംഗീകരിക്കുന്നു

ഏപ്രിൽ 1, 1994: സ്​കൈ റേഡിയോ നിലവിൽ വരുന്നു

ജനുവരി 15, 1995: റേഡിയോ പേജിങ്​​ സർവിസ്​ ഉദ്​ഘാടനം ​െചയ്തു

​േമയ്​ 2, 1996: ഇൻറർനെറ്റിലൂടെ റേഡിയോ പരിപാടികൾ ലഭ്യമാക്കി

നവംബർ 23, 1997: സ്വയം ഭരണാവകാശമുള്ള പ്രസാർ ഭാരതി കോർപറേഷൻ നിലവിൽവന്നു

ഫെബ്രുവരി 25, 1998: ആകാശവാണിയുടെ വാർത്തകൾ ഇൻറർനെറ്റിൽ തത്സമയം ലഭ്യമാകുന്നു

ആകാശവാണി

ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് ആകാശവാണി അഥവാ അഖിലേന്ത്യ റേഡിയോ (All India Radio). പ്രസാർഭാരതി എന്ന സ്​ഥാപനത്തിെൻറ കീഴിലാണ് ഇതിെൻറ പ്രവർത്തനം. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്നാണ് ഇത്. ഇന്ത്യൻ പാർലമെൻറിനടുത്തുള്ള ആകാശവാണി ഭവനാണ്​ ആകാശവാണിയുടെ മുഖ്യകാര്യാലയം. ഇന്ത്യയിലെ 91 ശതമാനം മേഖലകളിലും റേഡിയോയുടെ സേവനം ലഭ്യമാണ്. ഇന്ത്യയിലെ 24 ഭാഷകളിലും ആകാശവാണി പ്രവർത്തിക്കുന്നു. വിദേശങ്ങളിലെ ഇന്ത്യക്കാർക്ക് സേവനം ലഭ്യമാക്കുന്നതിനും രാജ്യത്തിെൻറ നയങ്ങളും തീരുമാനങ്ങളും ലോകരാഷ്​ട്രങ്ങളെ അറിയിക്കുന്നതിനുമായി ആകാശവാണിയെ ആഗോളാടിസ്​ഥാനത്തിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

എഫ്​.എം റേഡിയോ

എഡ്വിൻ ആംസ്​ട്രോങ്​​ എന്ന അമേരിക്കൻ ശാസ്​ത്രജ്ഞനാണ്​ ​ഫ്രീക്വൻസി മോഡുലേഷൻ (എഫ്​.എം) എന്ന സാ​േങ്കതികവിദ്യ കണ്ടുപിടിച്ചത്​. ഇതിന്​ മുമ്പുണ്ടായിരുന്ന തരംഗങ്ങൾ (ആംപ്ലിറ്റ്യൂഡ്​ മോഡുലേഷൻ, ഷോർട്ട്​ വേവ്​) ശ്രോതാക്കളിലെത്തു​േമ്പാൾ ശബ്​ദത്തിന്​ വ്യതിയാനങ്ങൾ സംഭവിക്കുകയും ശബ്​ദത്തിന്​ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും വ്യക്തതയില്ലാതിരിക്കുകയും ഉണ്ടാവുന്നത്​ പതിവായിരുന്നു. എന്നാൽ, എഫ്​.എം റേഡിയോ പ്രക്ഷേപണത്തിൽ തടസ്സങ്ങളില്ലാത്ത വ്യക്തമായ ശബ്​ദമാണ്​ ​ശ്രോതാക്കളിലെത്തുന്നത്​. ലോകരാഷ്​ട്രങ്ങളിൽ വർഷങ്ങൾക്കു​മുമ്പുതന്നെ എഫ്​.എം റേഡിയോ പ്രക്ഷേപണത്തിന്​ വലിയ ​പ്രചാരം ലഭിച്ചിരുന്നു. 1977ൽ മദ്രാസിൽ നിന്നായിരുന്നു എഫ്​.എം റേഡിയോകൾക്ക്​ ഇന്ത്യയിൽ തുടക്കംകുറിക്കുന്നത്​. ലോകരാഷ്​ട്രങ്ങളിൽ പെ​​െട്ടന്ന്​ വ്യാപിച്ചെങ്കിലും എഫ്​.എം റേഡിയോകളുടെ ഇന്ത്യയിലെ വളർച്ച സാവധാനത്തിലായിരുന്നു. ഒാൾ ഇന്ത്യ റേഡിയോ പുതിയ നിലയങ്ങൾ സ്ഥാപിക്കുകയോ സ്വകാര്യ സംരംഭകർക്ക്​ നിലയങ്ങൾ തുടങ്ങാൻ അനുമതി നൽകുകയോ ചെയ്​തില്ല. 1993 മുതൽ ആകാശവാണിയുടെ എഫ്​.എം നിലയങ്ങളിൽനിന്ന്​ വാണിജ്യാടിസ്ഥാനത്തിൽ പരിപാടികൾ പ്രക്ഷേപണം നടത്താൻ സ്വകാര്യ സംരംഭകർക്ക്​ അനുമതി നൽകി. അന്ന്​ ചുരുക്കം ചില നഗരങ്ങളിൽ മാത്രമേ അനുവാദം കൊടുത്തിരുന്നുള്ളൂ. പക്ഷേ, ഭീമമായ ലൈസൻസ്​ ഫീസ്​ വ്യാപകമായ എഫ്​.എം വിപ്ലവത്തിന്​ മാർഗതടസ്സമായി. തുടർന്ന്​ 2007 തുടക്കത്തോടെ ഉദാരമായ വ്യവസ്ഥകളോടെ എഫ്​.എം നിലയങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്തു. ഇന്ത്യയിൽ ഇന്ന്​ ഏകദേശം 100ൽപരം നഗരങ്ങളിലായി 300ഒാളം സ്വകാര്യ എഫ്​.എം ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നു. വാർത്തകളും വാർത്താധിഷ്​ഠിത പരിപാടികളും ​​പ്രക്ഷേപണം ചെയ്യാനുള്ള അനുവാദം സ്വകാര്യ എഫ്​.എം നിലയങ്ങൾക്കില്ല. ബിഗ്​ എഫ്​.എം (അനിൽ അംബാനി), ഫീവർ എഫ്​.എം (ഹിന്ദുസ്ഥാൻ ടൈംസ്​), ടൈംസ്​ എഫ്​.എം (ടൈംസ്​ ഒാഫ്​ ഇന്ത്യ), റേഡിയോ മിഡ്​ഡേ, റേഡിയോ സ്​റ്റാർ, റേഡിയോ മിർച്ചി എന്നിവയാണ്​ ഇന്ത്യയിൽ വലിയ ശൃഖലയായി പ്രവർത്തിക്കുന്ന എഫ്​.എം റേഡിയോ നിലയങ്ങൾ.

മലയാളത്തിൽ ആകാശവാണിക്ക്​ മൂന്ന്​ എഫ്​.എം റേഡിയോ നിലയങ്ങളായിരുന്നു ഉണ്ടായിരുന്നത്​. കൊച്ചി, കണ്ണൂർ, ദേവികുളം എന്നിവിടങ്ങളിൽനിന്ന്​ ഏതാനും മണിക്കൂറുകൾ മാത്രമാണ്​ ഇവിടെനിന്ന്​ പരിപാടികൾ പ്രക്ഷേപണം ചെയ്​തിരുന്നത്​. എന്നാൽ, 2008 തുടക്കത്തോടെ നിരവധി സ്വകാര്യ എഫ്​.എം നിലയങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂരും കോഴിക്കോട്ടും പ്രവർത്തനമാരംഭിച്ചു. മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ എഫ്​.എം റേഡിയോ നിലയങ്ങളുമായി മുന്നോട്ടു​വന്നപ്പോൾ ഒരു പുതിയ റേഡിയോ വിപ്ലവത്തിന്​ തുടക്കംകുറിക്കുകയും മലയാളികളിൽ പുത്തൻ റേഡിയോ സംസ്​കാരത്തിന്​ വഴിയൊരുക്കുകയും ചെയ്​തു.

പ്രസാർ ഭാരതി

ആകാശവാണിക്കും ദൂരദർശനും കുത്തക സംേപ്രഷണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇവക്ക്​ സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യം ശക്​തമായത്. കേന്ദ്രത്തിൽ അധികാരത്തിൽവരുന്ന സർക്കാറുകളുടെ വെറും പ്രചരണോപാധികളായി റേഡിയോയും ടെലിവിഷനും അധഃപതിക്കുന്നതിന് എതിരായിരുന്നു ഈ ആവശ്യം. 1977ൽ അധികാരത്തിൽ എത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ റേഡിയോക്കും ദൂരദർശനും സ്വയംഭരണാവകാശം നൽകുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുവേണ്ടി ബി.ജി. വർഗീസിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 1977ൽ നിയമിച്ചു. 1978ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും അതനുസരിച്ച് അന്നത്തെ വാർത്തപ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന എൽ.കെ. അദ്വാനി പാർലമെൻറിൽ പ്രസാർഭാരതി ബിൽ അവതരിപ്പിച്ചെങ്കിലും ഈ ബിൽ പാസാക്കുന്നതിന് മുമ്പായി സർക്കാറിന് ഒഴിയേണ്ടിവന്നു. പ്രക്ഷേപണ മാധ്യമങ്ങൾക്ക് സ്വയംഭരണം നൽകണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത് 1990ൽ വന്ന വി.പി. സിങ്ങിെൻറ സർക്കാറിെൻറ കാലത്താണ്. 1990 ജനുവരിയിൽ പ്രസാർഭാരതി ബിൽ പാർലമെൻറിൽ അവതരിപ്പിച്ചെങ്കിലും നിരവധി ഭേദഗതികളോടെ അതേവർഷം സെപ്​റ്റംബർ 12ന് പ്രസാർഭാരതി ആക്ട്​ പാർലമെൻറിൽ പാസാവുകയായിരുന്നു. പ​േക്ഷ, കുറച്ചു വർഷങ്ങൾക്കു ശേഷം 1997 സെപ്റ്റംബർ 22നാണ് പ്രസാർഭാരതി ആക്ട്​ പ്രാബല്യത്തിൽവന്നത്. ദേശീയോദ്ഗ്രഥനം, രാജ്യത്തിെൻറ ഐക്യം ഉൗട്ടി ഉറപ്പിക്കുക, പൗര​െൻറ അറിയാനുള്ള അവകാശത്തെ പിന്തുണക്കുക, ഗ്രാമീണ കാർഷിക വിദ്യാഭ്യാസ മേഖലക്ക്​ പ്രത്യേക ഉൗന്നൽ നൽകുക, സാമൂഹിക നീതി പ്രചരിപ്പിക്കുക തുടങ്ങിയവ പ്രസാർ ഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ന്യൂഡൽഹിയാണ് പ്രസാർഭാരതിയുടെ ആസ്​ഥാനം. പ്രസാർ ഭാരതി കോർപറേഷ​െൻറ ഭരണം നടത്തുന്നത് 13 അംഗ പ്രസാർ ഭാരതി ബോർഡാണ്. ഇതിൽ ഒരു ചെയർമാനും ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും രണ്ട് മുഴുവൻസമയ അംഗങ്ങളും ആറ് പാർട്ട് ടൈം അംഗങ്ങളുമുണ്ടാകും. ഇതുകൂടാതെ, വാർത്തപ്രക്ഷേപണ വകുപ്പിൽനിന്നുള്ള പ്രതിനിധിയും ബോർഡിൽ ഉണ്ടാകും. ദൂരദർശ​െൻറയും ആകാശവാണിയുടെയും ഡയറക്​ടർ ജനറൽമാർ ഇതിലെ സ്​ഥിരം അംഗങ്ങളാണ്.

റേഡിയോ നാടകങ്ങൾ

േശ്രാതാക്കളുടെ ഇടയിൽ ഏറ്റവും പ്രിയങ്കരവും പ്രചാരവുമുള്ള പരിപാടികളിലൊന്നാണ് റേഡിയോ നാടകം. അഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ നീളുന്ന റേഡിയോ നാടകങ്ങൾ വിവിധ നിലയങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ട്. റേഡിയോ നാടകങ്ങളുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് എല്ലാ വർഷവും നാടകവാരവും നാടകോത്സവവും ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്തുവരുന്നു. ദൃശ്യകലയുടെ കേവലം ശ്രവ്യരൂപം മാത്രമാണിതെങ്കിലും അത് േശ്രാതാക്കളുടെ മനസ്സിൽ ഒരു ദൃശ്യം രൂപപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ ഓരോ േശ്രാതാവും ത​െൻറ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ദൃശ്യങ്ങളാണ് കാണുന്നത്. സ്​ഥലം, കാലം, കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ, രംഗവസ്​തുക്കൾ തുടങ്ങിയവയെല്ലാം ശബ്്ദത്തിലൂടെ അനുഭവിപ്പിക്കുക എന്നത് റേഡിയോ നാടകങ്ങളുടെ ഒരു വെല്ലുവിളിയാണ്. ഒരേശബ്​ദമുള്ള അഭിനേതാക്കൾ പാടില്ല എന്നതും വെല്ലുവിളി കൂട്ടുന്നു. സംഭാഷണത്തിനുതന്നെയാണ് റേഡിയോ നാടകങ്ങളിൽ പ്രാധാന്യം. ലോകവ്യാപകമായി നിലനിന്നിരുന്ന പ്രശസ്​ത നാടകങ്ങളുടെ റേഡിയോ രൂപാന്തരങ്ങളാണ് ആദ്യമായി അവതരിക്കപ്പെട്ടുതുടങ്ങിയത്. പിന്നീടാണ് റേഡിയോ നാടകം ഒരു സവിശേഷസാഹിത്യരൂപമായി നിലവിൽവന്നത്. മലയാളത്തിൽ റേഡിയോ രൂപാന്തരങ്ങൾക്കപ്പുറം പ്രസ്​തുത ശാഖയിൽ ശക്തമായ സാന്നിധ്യമറിയിച്ച എഴുത്തുകാർ തിരുനയിനാർകുർശ്ശി, നാഗവള്ളി ആർ.എസ്​. കുറുപ്പ്, ടി.എൻ. ഗോപിനാഥൻനായർ, ആനന്ദക്കുട്ടൻ, വീരരാഘവൻനായർ, പി. ഗംഗാധരൻനായർ, ജി. ഭാസ്​കരൻപിള്ള, എസ്​. രാമൻകുട്ടി നായർ, ആർ. ചന്ദ്രൻ, കെ.ജി. സേതുനാഥ്, ഉറൂബ്, തിക്കോടിയൻ എന്നിവരാണ്. ഇക്കൂട്ടത്തിൽ 1958 മുതലുള്ള രണ്ടു ദശാബ്​ദക്കാലം ആകാശവാണി തിരുവനന്തപുരം നിലയത്തിലെ റേഡിയോ നാടകത്തിെൻറ ചുമതലക്കാരൻ എന്ന നിലയിൽ ടി.എൻ. ഗോപിനാഥൻനായർ ചെയ്ത സേവനം സ്​തുത്യർഹമാണ്. കേരളത്തിൽ റേഡിയോ നാടകവാരം തുടങ്ങിയത് അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്.

മൻ കീ ബാത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി സംവദിക്കുന്ന ആശയവിനിമയ ഉപാധിയാണ് മൻ കീ ബാത്ത് എന്ന് പേരിലറിയപെടുന്ന റേഡിയോ പ്രക്ഷേപണ പരിപാടി. മുൻ പ്രധാനമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്നതിന് റേഡിയോയെ ആശ്രയിച്ചിരുന്നു. എന്നാൽ, നൂതന ആശയവിനിമയ ഉപാധികൾ നിലവിൽ ഉണ്ടായിട്ടും പ്രധാനമന്ത്രി റേഡിയോയെ ആശ്രയിച്ചത് കൗതുകമാണെങ്കിലും അദ്ദേഹം സർക്കാറിെൻറ നിർണായക തീരുമാനങ്ങളും പദ്ധതികളും മൻകീ ബാത്തിലൂടെ ജനങ്ങളെ അറിയിക്കുന്നു. മൻകീ ബാത്തിന് വളരെവേഗം പ്രചാരം ലഭിക്കുകയും ചെയ്തു.

റഷ്യയിലെ 'േപ്രത' റേഡിയോ

പ്രവർത്തിപ്പിക്കാൻ ആരുമില്ലാതെ തനിയെ സംേപ്രഷണംചെയ്യുന്ന േപ്രത റേഡിയോ നിലയമുണ്ട് റഷ്യയിൽ. കൂട്ടുകാർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. 1970കൾ മുതൽ ആരംഭിച്ച് ഇപ്പോഴും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ആണിത്. സെൻറ്് പീറ്റേഴ്സ്​ബർഗിലെ ചതുപ്പ് പ്രദേശത്ത്നിന്നുമാണ് ദ ബസർ എന്നറിയപ്പെടുന്ന ഈ റഷ്യൻ സിഗ്​നലുകൾ അയക്കുന്നത്. 24 മണിക്കൂറും ഈ റേഡിയോ നിലയം പ്രവർത്തിക്കുന്നു. എന്നാൽ, ഇതിനുപിന്നിൽ ആരാണെന്ന് ആർക്കും ഉൗഹമില്ല. വിരസമായ ശബ്​ദം മാത്രമേ ഇതിലൂടെ പുറത്തുവരുന്നുള്ളൂവെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം റഷ്യൻ ഭാഷയിൽ ഏതാനും വാക്കുകൾ സംസാരിക്കുന്നതായി പലരും പറയുന്നു. 4625 കെ.എച്ച്.ഇസഡ് ഫ്രീക്വൻസിയിൽ ടൂൺ ചെയ്താൽ ഈ റേഡിയോ കേൾക്കാം. റേഡിയോ പ്രവർത്തിപ്പിക്കുന്ന സിഗ്​നലുകളെകുറിച്ച് സിഗ്​നൽ വിദഗ്ധർക്കുപോലും ഒരു ധാരണയുമില്ല. ശീത യുദ്ധകാലത്ത് പ്രവർത്തനം ആരംഭിച്ചതാണ് ഈ റേഡിയോ എന്ന് കരുതപ്പെടുന്നു. സംഭവം പുറത്തറിഞ്ഞതോടെ പല മാധ്യമങ്ങളും റേഡിയോയെ ചുറ്റിപ്പറ്റി പല കഥകളും മെനയാൻ തുടങ്ങി. അതിൽ പ്രധാനമായിരുന്നു റഷ്യൻ സൈന്യമാണ് ഇതിന് പിന്നിലെന്ന സംശയം. എന്നാൽ, റഷ്യൻ സൈന്യംതന്നെ ഇത് നിഷേധിക്കുകയും ചെയ്തു. റേഡിയോക്കുപിന്നിൽ അന്യഗ്രഹ ജീവികളാണെന്നും അന്ത്യകാഹളം മുഴക്കുകയാണ് ഈ റേഡിയോയുടെ ചുമതലയെന്നും പലരും കഥകൾ മെനഞ്ഞു. അതേസമയം, റഷ്യക്കെതിരെ ആണവ ആക്രമണമുണ്ടായാൽ ഇത് സൂചന നൽകുമെന്നും മിസൈലുകൾ എത്ര ദൂരെയാണ് ഉള്ളതെന്ന് ഇതിന് തിരിച്ചറിയാൻ സാധിക്കുമെന്നും പലരും വിശ്വസിക്കുന്നു. റഷ്യൻ ചാരന്മാർ ആശയ വിനിമയം നടത്തുന്നതിനാണ് ഈ റേഡിയോ ഉപയോഗിക്കുന്നതെന്ന് പലരും ആരോപിക്കുന്നു. വളരെയധികം ദൂരത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഈ റേഡിയോ സിഗ്​നലുകൾ ഉപയോഗിച്ച് ആരാണ് ദിവസവും റേഡിയോ സംേപ്രഷണം മുടങ്ങാതെ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളിലൊന്നായി അവശേഷിക്കുന്നു.

നമുക്കും തുടങ്ങിയാലോ ഒരു റേഡിയോ

ഇൗ റേഡിയോ ദിനത്തിൽ നമുക്കും തുടങ്ങിയാലോ ഒരു റേഡിയോ. ചില അപൂർവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ മേൽനോട്ടത്തിൽ റേഡിയോ പ്ര​േക്ഷപണം നടത്തുന്നുണ്ട്​. ഇവിടെ കൂട്ടുകാർക്ക്​ ഒഴിവു സമയങ്ങളിൽ പാട്ടുകേൾക്കാനും സുഹൃത്തുകൾക്ക്​ പിറന്നാൾ ആശംസ നേരാനും സ്​കൂൾ വിശേഷങ്ങൾ എല്ലാവരെയും അറിയിക്കാനുമൊക്കെ സാധിക്കുന്നു. കൂട്ടുകാരുടെ സർഗാത്മക വാസനകളെ വളർത്തിയെടുക്കാനുള്ള ഇടമാക്കി ഇതിനെ മാറ്റുകയും ആവാം. എന്നാൽ റേഡിയോ ആരംഭിച്ചിട്ടില്ലാത്ത സ്​കൂളുകളിലെ കൂട്ടുകാർ അധ്യാപകരോട്​ അലോചിച്ച്​ റേഡിയോ തുടങ്ങാനുള്ള പ്രവൃത്തികൾ തുടങ്ങുമല്ലോ, ഇതിനായി അധ്യാപകരോട്​ സംസാരിച്ചുനോക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyradioInventionGuglielmo Marconi
News Summary - history of radio
Next Story