ഹിരോഷിമയും നാഗസാക്കിയും ഓർമിപ്പിക്കുന്ന ആഗസ്റ്റ്
text_fieldsആഗസ്റ്റ്
6 ഹിരോഷിമ ദിനം
9 നാഗസാക്കി ദിനം
9 ക്വിറ്റ് ഇന്ത്യാദിനം
15 സ്വാതന്ത്ര്യദിനം
29 ദേശീയ കായികദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
‘‘ഞങ്ങൾ തിരിഞ്ഞുനോക്കുേമ്പാൾ ഹിരോഷിമ പട്ടണമാകെ വലിയ പുകയിൽ മൂടിയിരുന്നു. തിളച്ചു പൊങ്ങുകയായിരുന്നു. അവിടം പുക നിമിഷങ്ങൾവെച്ച് ഉയർന്നുകൊണ്ടേയിരുന്നു. വിചാരിക്കാത്ത അത്രയും ഉയരത്തിൽ പുകച്ചുരുൾ എത്തി. ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. തുടർന്ന് എല്ലാവരും സംസാരിക്കാൻ തുടങ്ങി. േകാ-പൈലറ്റ് എെൻറ തോളിൽ തട്ടി താഴേക്ക് നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു.’’
1945 ആഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന ഹിരോഷിമയുടെ അന്തകനെയും വഹിച്ചുകൊണ്ട് ‘എനോള ഗെ’ എന്ന പേരുള്ള ബി29 എന്ന വിമാനത്തിലെ പൈലറ്റ് പോൾ ടിബറ്റിെൻറ വാക്കുകളാണിത്. ഹിരോഷിമ ഇല്ലാതായ നിമിഷം. ഒന്നര ലക്ഷത്തോളം മനുഷ്യരെ നിമിഷാർധം കൊണ്ടാണ് ലിറ്റിൽ ചുട്ട് ചാമ്പലാക്കിയത്.
20,000 ടൺ ടി.എൻ.ടി സ്ഫോടക ശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തിൽ വെച്ച് പൊട്ടിത്തെറിച്ചു.
സൂര്യനു തുല്യം ഉയർന്നു പൊങ്ങിയ തീ ജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. പർവത സമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽ വരെ ഉയർന്നു പൊങ്ങി. 1,000 അടി ഉയരം വരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നര ലക്ഷത്തോളം നിമിഷാർധം കൊണ്ട് ഇല്ലാതായി. 37,000 ത്തോളം പേർക്ക് ആണവ വികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ 4 ലക്ഷത്തിലിധികം ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് പിന്നീട് മരിച്ചു. ഇന്നും മരിച്ചുകൊണ്ടേയിരിക്കുന്നു.ഒരു പക്ഷേ, മാനവരാശി നേരിട്ട ഏറ്റവും വലിയ ആണവ ദുരന്തം...
9 നാഗസാക്കി ദിനം
1945 ആഗസ്റ്റ് ഒമ്പതിന്, കൃത്യസമയം രാവിലെ 11.02. ‘ബോക്‌സ്‌കാര്‍‘ എന്ന ബോംബര്‍ വിമാനം തെക്കന്‍ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതില്‍നിന്ന് ‘ഫാറ്റ്മാൻ’ എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 40,000 പേർ തൽക്ഷണം മരിച്ചു. അണുബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടന കേന്ദ്രത്തിന് 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ആഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയശേഷമായിരുന്നു ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ അമേരിക്ക നടത്തിയ ബോംബ് വർഷം. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്റ്റ് 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.
നാഗസാക്കിക്കു പകരം ജപ്പാനിലെ കൊകുര എന്ന പ്രദേശത്ത് അണുബോംബ് വർഷിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ആ ദിവസങ്ങളിൽ കൊകുരയേക്കാൾ തെളിഞ്ഞ കാലാവസ്ഥ നാഗസാക്കിയിലായിരുന്നു. അമേരിക്ക തൊടുത്തുവിട്ട ബോംബ് വീണത് അന്നുണ്ടായിരുന്ന ജനതയിൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയിൽക്കൂടിയായിരുന്നു. ബോംബാക്രമണം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആയിരക്കണക്കിനാളുകൾ വികലാംഗരായും മാരകരോഗങ്ങൾ വഹിച്ചും നാഗസാക്കിയിൽ കഴിയുന്നു.
ലോകത്തെ മനസാക്ഷിയുള്ള ഒരു വ്യക്തിയും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു കൊടും ക്രൂരതയുടെ ഒാർമകളിലൂടെയുള്ള പ്രയാണമാണ് ആഗസ്റ്റ് ആറിനും ഒമ്പതിനും സംഭവിക്കുന്നത്. ഹിരോഷിമയും നാഗസാക്കിയും ആണുബോംബിെൻറ വികൃതമായ മുഖം നമുക്ക് കാണിച്ചു തന്നതോടൊപ്പം യുദ്ധത്തിെൻറ ഭീകരത എത്രത്തോളമാണെന്നും അത് മാനവരവശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറഞ്ഞു. രണ്ടാം ലോക മഹായുദ്ധം അതിെൻറ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ അമേരിക്ക ഹിരോഷിമയില്‍ വിതച്ച ആ അണുബോംബ് ഇന്നും എല്ലാവര്‍ക്കും ഒരു തീരാദു:ഖത്തിെൻറ ഒാർമയാണ്. 1941 ഡിസംബര്‍ ഏഴിന് അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1945 ജൂലൈ 26 ന് അമേരിക്കൻ പ്രസിഡൻറ് ഹാരി എസ്. ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു ലോകം കണ്ട കൊടുംക്രൂരതയുടെ അരങ്ങേറ്റം.
1945 ആഗസ്റ്റ് ആറാം തിയതി, അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലർച്ചെ ശാന്ത സമുദ്രത്തിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ ബോംബർ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തിെൻറ ഉൾവശത്ത് 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സര്‍വ്വസംഹാരിയായ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബും. ഹിരോഷിമയിലെ ജനങ്ങൾ പതിവുപോലെ തന്നെ തങ്ങളുടെ ജോലികൾക്ക് പുറപ്പെടുന്ന തിരക്കിലായിരുന്നു. യുദ്ധ സമയമായതിനാൽ തന്നെ വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയതിനാൽ പലരും ഒാടി ട്രഞ്ചുകളില്‍ കയറി ഒളിച്ചു. വിമാനം ഹിേരാഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ റ്റി ബ്രിഡ്ജായിരുന്നു (‘T’ ആകൃതിയിലുള്ള പാലം) ലക്ഷ്യം വെച്ചെതങ്കിലും അവിടെ നിന്നും 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിശക്തമായമായ ചൂടില്‍ ഹിരോഷിമ ഉരുകി ഒലിച്ചു. ചുറ്റും സംഭവിക്കുന്നതെന്നറിയാതെ ജനങ്ങൾ പരക്കം പാഞ്ഞു. എങ്ങും ചുകന്ന അഗ്നിഗോളങ്ങളും കത്തിക്കരിഞ്ഞ പച്ച മാംസത്തിെൻറ ഗന്ധവും മാത്രം. ആകാശം മുെട്ട ഉയർന്നു പൊങ്ങിയ കൂൺ മേഘങ്ങൾ. നിസഹായരായ മനുഷ്യരുടെ കൂട്ട നിലവിളികളും ആർത്തനാദങ്ങളും, മനുഷ്യെൻറയും മൃഗങ്ങളുടെയും മൃതശരീരങ്ങൾ, ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ മനുഷ്യരൂപങ്ങൾ എന്നീ കാഴ്ചകൾ മാത്രം അവശേഷിച്ചു.
ബോംബിൽ നിന്നുണ്ടായ സംഹാര ശക്തി 35% ചൂട്, 50% കാറ്റ്, 15% ശതമാനം അണുപ്രസരണം എന്നിങ്ങനെയായിരുന്നു. തീനാളങ്ങൾ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ചതുരശ്ര കി.മീ. വരുന്ന ജനവാസമേഖലയെയാണ്. അടങ്ങാത്ത യുദ്ധാര്‍ത്തിയുടെ ഫലമായി മണ്ണിൽ പിടഞ്ഞുവീണു മരിച്ചത് ഒരുലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. പൊള്ളലേറ്റും മുറിവേറ്റും നീറി നീറിക്കഴിഞ്ഞ നിരവധിയാളുകൾ പിന്നീടുള്ള ദിവസങ്ങളിൽ പിടഞ്ഞ് പിടഞ്ഞ് മരിച്ചു. ഇതിെൻറ അനന്തരഫലമായി അണുവികിരണത്തില്‍പ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് ജനിച്ചു വീണത് 2 ലക്ഷത്തോളം പേര്‍. ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാർബർ തുറമുഖത്ത് നടത്തിയ ആക്രമണത്തിെൻറ തിരിച്ചടിയെന്നോണമായിരുന്നു ഹിരോഷിമയിലെ ഈ അണുബോംബ് ആക്രമണം. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിെൻറഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാൽ കീഴടങ്ങാനായി ജപ്പാനീസ് ചക്രവർത്തി ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചു.
എന്നാൽ ഇത് അംഗീകരിക്കാൻ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണം കൂടി നടത്തി. ഇത്തവണ മനുഷ്യ വേട്ടക്കായി തെരഞ്ഞെടുക്കപ്പെട്ടത് ഫാറ്റ്മാനായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി. നാല്‍പ്പതിനായിരം പേര്‍ തൽക്ഷണം മരിച്ചു വീണു. മരണസംഖ്യക്ക് കുറവൊന്നും വന്നില്ല. ഹിരോഷിമയിലെ അത്രയും ആളുകൾ തന്നെ നാഗസാക്കിയിലും മരിച്ചു വീണു. ലോകചരിത്രത്തിൽ ഇന്നേവരെ ആണവായുധം പ്രയോഗിക്കപ്പെട്ട രണ്ട് സന്ദർഭങ്ങളായിരുന്നു ഇവ. യുദ്ധത്തിൽ ജയിക്കാനായി സഖ്യ കക്ഷികളിൽ പെട്ട അമേരിക്കയുടെ മഹാപാതകത്തിെൻറ ഫലമായി ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചു. എന്നാൽ യുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ അതിൽ വിലപിച്ചരിക്കാതെ വർദ്ധിത വീര്യത്തോടെ തിരിച്ചു വന്നു. വിധിയോട് പൊരുതി നേടിയ അവരുടെ വിജയങ്ങൾ കാണണമെങ്കിൽ അണുബോംബ് തകർത്ത ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചിത്രങ്ങൾ ഗൂഗിളിൽ പരതിയാൽ മതി. അത്രക്ക് മനോഹരമായാണ് അവർ ആ നഗരങ്ങൾ പുനർനിർമിച്ചിരിക്കുന്നത്. ഇനിയൊരു യുദ്ധം നമുക്ക് േുവണ്ടെന്ന സന്ദേശം പകർന്നു കൊണ്ട്.
ഹിരോഷിമയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ലിറ്റിൽ ബോയ്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യ അണുബോംബായിരുന്നു ഇത്. യുറേനിയം^235െൻറ ന്യൂക്ലിയർ ഫിഷൻ വഴിയാണ് ബോംബിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിെൻറ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈെൻറ സമവാക്യമനുസരിച്ച് (E=mc2) ഉൗർജമാക്കി മാറ്റിയതിലൂടെ 15 കിലോടൺ ടി.എൻ.ടിയുടെ സ്ഫോടക ശേഷിയാണ് ലഭിച്ചത്. ചെയിൻ റിയാക്ഷനിലൂടെയാണ് അണുബോംബിൽ പിണ്ഡം ഉൗർജമാകുന്നത്.
ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ഫാറ്റ്മാൻ. ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തേതുമായ അണുബോംബാണ് ഫാറ്റ്മാൻ. ചെയിൻ റിയാക്ഷനുവേണ്ടി ബോംബിൽ ഉപയോഗിച്ചത് പ്ലൂട്ടോണിയം^239 ആയിരുന്നു. 21 കിലോടൺ ടി.എൻ.ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു 4630 കിലോഗ്രാം ഭാരമുള്ള ഈ അണുബോംബിന്. ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച ഇന്ധനത്തിെൻറ 1.4 ശതമാനവും ഫാറ്റ്മാൻ ബോംബിൽ 17 ശതമാനവുമാണ് ഉൗർജമായി പരിവർത്തനം ചെയ്യപ്പെട്ടത്.
സഡാക്കോ എന്ന കൊച്ചുമിടുക്കിയായ ജപ്പാനീസ് പെൺകൊടിയെ നാം നിർബന്ധമായും പരിചയപ്പെട്ടിരിക്കണം. ഒാട്ടക്കാരിയാവണം എന്നാഗ്രഹിച്ച് രണ്ടാം വയസ്സിൽ തെൻറ ജീവിതത്തിൽ അണുബോബ് വിതച്ച ഭീകരതയെ സമാധാനത്തിെൻറ പ്രതീകങ്ങളായ വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി മറികടക്കാൻ ആഗ്രഹിച്ചവള്‍. അണുബോംബിെൻറ ക്രൂരതക്കിരയായി ലുക്കീമിയ (രക്താർബുദം) എന്ന രോഗം ബാധിച്ചു മരണപ്പെടുേമ്പാൾ അവള്‍ക്കു 12 വയസ്സ് മാത്രമായിരുന്നു പ്രായം. ജപ്പാൻകാർക്ക് കൊക്കുകൾ പവിത്രമായ പക്ഷികളാണ്. കടലാസുകൊണ്ട് 1000 വെള്ളക്കൊക്കുളെ നിർമിച്ചാൽ ആഗ്രഹിക്കുന്നതെന്താണോ അത് സാധിക്കുമെന്ന വരം ലഭിക്കുമെന്ന ഉപദേശം ലഭിച്ച അവൾ അതിനായി പരിശ്രമം തുടങ്ങി. തന്നെ തളർത്തുന്ന കഠിനമായ വേദനകൾക്കിടയിലും സഡാക്കു കൊക്കുകളെ നിർമിച്ചു കൊണ്ടേയിരുന്നു. ചില ദിവസങ്ങളിൽ അവൾ അനേകം കൊക്കുകളെ നിർമിച്ചു രോഗം വല്ലാതെ തളർത്തിയ സമയങ്ങളിൽ ഒന്നോ രണ്ടോ എണ്ണം നിർമിച്ചു. എന്നാൽ 644 കൊക്കുകളെ ഉണ്ടാക്കിത്തീർത്ത അവളെ മരണം കൊണ്ടുപോയി. രോഖാവസ്ഥയിലും ആതാമാവിശ്വാസവും പ്രതീക്ഷയും കൈവിടാതിരുന്ന അവൾ പക്ഷേ മരണത്തിനു മുമ്പിൽ കീഴടങ്ങി. പിന്നീട് അവളുടെ ചങ്ങാതിമാർ ബാക്കി 356 കൊക്കുകളെക്കൂടി നിര്‍മിച്ചു തങ്ങളുടെ കൂട്ടുകാരിയുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
സഡാക്കോവിെൻറ പ്രവർത്തനങ്ങൾ സമാധാനകാംക്ഷികളായ ആളുകൾക്ക് പുതിയ ഉൗർജ്ജം പകർന്നു. അവരുടെ ആശയ പ്രചരണങ്ങൾക്കവ വേഗം കൂട്ടി. ഇതിലും തൃപ്തിവരാതിരുന്ന അവർ യുദ്ധക്കൊതിയൻമാർക്കെതിരെ ഒന്നിച്ച് അണിനിരന്ന് പുതുലോകം പണിയാനായി തീരുമാനിച്ചിറങ്ങി. കുട്ടികളിൽനിന്നും പണം പിരിച്ച അവർ ബോംബ് വീണ സ്ഥലത്ത് സമാധാന സ്മാരകം പണിഞ്ഞു. ലോകമറിഞ്ഞതോടെ സുദോക്കു പരതത്തിയ സന്ദേശം ലോകത്താകമാനം എത്തിക്കാനായില ദി പേപ്പർ ക്രെയിൻ ക്ലബ് എന്ന വേദി കൂട്ടുകാർ ചേർന്ന് രൂപീകരിച്ചു. അവളുടെ ഒാർമക്കായി സ്വർണ്ണകൊക്കുമായി നിൽക്കുന്ന പ്രതിമ ഹിരോഷിമ സമാധാന പാർക്കിൽ സ്ഥാപിക്കുച്ചു. അവിടെ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു ‘THIS IS OUR CRY, THIS IS OUR PRAYER, PEACE IN THE WORLD’. ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഇൗ സന്ദേശമായിരുന്ന ആ കൊച്ചു പെൺകുട്ടി തെൻറ ജീവിതത്തിലൂടെ പകർന്നു നൽകിയത്. സഡാക്കോവിനെയും അവളുടെ പോരാട്ടങ്ങളെയും അനുസ്മരിച്ച് സമാധാന സന്ദേശങ്ങളുയർത്തി സ്മാരകത്തിൽ കടലാസുകൊക്കുകളുണ്ടാക്കി മാലയാക്കി പശ്ചാത്തലത്തിലുള്ള ചുവരുകളിൽ തൂക്കാറുണ്ട്. ബഹുവർണ്ണങ്ങളിലും നിർമിതമായ ആയിരക്കണക്കിന് കടലാസുകൊക്കുകൾ. ലോകത്തിലെ ഒാരോ കുട്ടികളുടെയും ആത്മവിശ്വാസത്തിെൻറ പ്രതിരൂപമായാണ് സുഡാക്കോ നിലകൊള്ളുന്നത്.
9 ക്വിറ്റ് ഇന്ത്യാദിനം
ദേശീയ വികാരത്തിെൻറ വിദ്യുദ് തരംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച 1942 ആഗസ്റ്റിലെ ദിനരാത്രങ്ങൾ ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സൂക്ഷിച്ചുവെക്കേണ്ടതാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന 1857ലെ വിപ്ലവത്തിനുശേഷമുണ്ടായ വൻ ജനമുന്നേറ്റമായിരുന്നു അത്. ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനമായാണ് ആചരിക്കുന്നത്. ‘ആഗസ്റ്റ് ക്രാന്തി ദിനം’ എന്നും ഇതറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അന്തിമ സമരകാഹളം മുഴക്കിയ ക്വിറ്റ് ഇന്ത്യ സമരവിശേഷങ്ങളിലൂടെ...
1942 ആഗസ്റ്റ്. ബോംബെയിലെ മലബാർ ഹില്ലിൽ അഖിലേന്ത്യാ കോൺഗ്രസിെൻറ സുപ്രധാന യോഗം. ജൂലൈ 14ന് വാർധയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ടി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതിന്റെ തുടർച്ചയായിരുന്നു ബോംബെ സമ്മേളനം. സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് അരങ്ങൊരുങ്ങിയത്.
250 പ്രതിനിധികളും 8000ത്തിൽപരം സമര ഭടൻമാരും സ്വദേശ-വിദേശ പത്രപ്രതിനിധികളും ചേർന്ന നഗരിയിലായിരുന്നു ചരിത്ര സമ്മേളനം. അധ്യക്ഷപീഠത്തിൽ അബുൽ കലാം ആസാദ്. പ്രമേയം അവതാരകൻ ജവഹർലാൽ നെഹ്റു. പിന്താങ്ങാൻ സർദാർ വല്ലഭായ് പട്ടേൽ. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉടനടി അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അടിയന്തര ആവശ്യമാണെന്ന് പ്രമേയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബഹുജനസമരം ആരംഭിക്കാനും ധാരണയായി.
ക്വിറ്റ് ഇന്ത്യ പ്രമേയത്തിന് വിശദീകരണവുമായി ഗാന്ധിജി മൈക്കിനു മുന്നിൽ എത്തിയപ്പോൾ ജയാരവങ്ങളും കരഘോഷവും ഉച്ചസ്ഥായിയിലെത്തി. ബാപ്പുവിെൻറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗം. 140 മിനിറ്റ് നേരം ഒരു തുണ്ട് കടലാസിെൻറ സഹായം പോലും ഇല്ലാതെ വാക്പ്രവാഹം. ‘‘എനിക്ക് സ്വാതന്ത്ര്യം വേണം. ഉടനെ വേണം. അടുത്ത സൂര്യോദയത്തിന് മുമ്പ് ലഭിക്കുമെങ്കിൽ അത്രയും വേഗം...’’
ശ്വാസമടക്കിപ്പിടിച്ചുനിൽക്കുന്ന ആയിരങ്ങളെ ആവേശത്തിെൻറ മുൾമുനയിലെത്തിച്ച് ഗാന്ധിജി അവസാനിപ്പിച്ചതിങ്ങനെ:
‘‘ഈ സമരം നമ്മുടെ അന്തിമ സമരമാവട്ടെ. ഒന്നുകിൽ വിജയം വരെ അല്ലെങ്കിൽ മരണം വരെ. അതിനായി നിങ്ങൾക്കൊരു ശക്തിമന്ത്രം നൽകുന്നു, ഡു ഓർ ഡൈ.’’
കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങൾ ഏറെയുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ. എന്നാൽ, ‘ഡു ഓർ ഡൈ’ എന്ന കൊച്ചു മുദ്രാവാക്യം ബ്രിട്ടീഷ് ആധിപത്യത്തിെൻറ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാൻ വെമ്പൽകൊള്ളുന്ന ജനതക്ക് കിട്ടിയ തീപ്പൊരിയായിരുന്നു. സമ്മേളന നഗരിയായ ബോംബെയിലെ ഗോവാലി റ്റാങ്ക് മൈതാനത്ത് (പിന്നീട് ഇത് ആഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെട്ടു) മുഴങ്ങിയ ഈ മുദ്രാവാക്യ തീപ്പൊരി മണിക്കൂറുകൾക്കകം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും പടർന്നു.
അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു കഠിന സ്വരത്തിൽ ഭരണകൂടത്തിന് നിർദേശം നൽകി- ‘അടിച്ചൊതുക്കുക.’ ആഗസ്റ്റ് ഒമ്പത് വെളുപ്പിന് നാലുമണി. പതിവുപോലെ ഉണർന്ന ശേഷം പ്രാർഥനക്ക് തയാറെടുക്കുന്ന ഗാന്ധിജിയെ തേടി പൊലീസെത്തി. അറസ്റ്റ് ചെയ്തു. പിന്നാലെ കസ്തൂർബ ഗാന്ധിയെയും. ജവഹർലാൽ നെഹ്റു മുതലുള്ള ആയിരക്കണക്കിന് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. നാട്ടിലാകെ ബ്രിട്ടീഷ് പട്ടാളം മദയാനകളെ പോലെ പാഞ്ഞുനടന്നു. നേതൃത്വം നഷ്ടപ്പെട്ട സമരക്കാർ അവർ ശീലിച്ചുപോന്ന നിയമലംഘനം, സത്യഗ്രഹം, ജാഥ നയിക്കൽ, അറസ്റ്റ് വരിക്കൽ എന്നീ സമരമുറകളിലാണ് തുടങ്ങിയത്. എന്നാൽ, പതുക്കെ രംഗം ചൂടുപിടിച്ചു. ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തു, ഒരന്തിമ സമരത്തിന് തയാറായതുപോലെ. ഗതാഗതം സ്തംഭിപ്പിച്ചു, വാർത്ത വിനിമയ ശൃംഖല വിച്ഛേദിച്ചു, തീവണ്ടി പാളങ്ങൾ തകർക്കപ്പെട്ടു, റോഡുകൾ പലയിടങ്ങളിലും തടസ്സപ്പെടുത്തി. ഓഫിസുകളിലെ ബ്രിട്ടീഷ് പതാക യൂനിയൻ ജാക്ക് വലിച്ചുതാഴ്ത്തി കോൺഗ്രസ് പതാക ഉയർത്തി. ബ്രിട്ടീഷുകാരും വെറുതെയിരുന്നില്ല. അവർ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ തുടങ്ങി. റൈഫിളുകളും യന്ത്രത്തോക്കുകളും പീരങ്കികളും സ്വാതന്ത്ര്യ സമര ഭടന്മാരുടെ നെഞ്ചിലേക്ക് വാശിയോടെ വെടിയുതിർത്തു. ആയിരങ്ങൾ മരിച്ചുവീണു.
രാജ്യത്തിെൻറ പല ഭാഗങ്ങളിലും നിങ്ങളെ പോലുള്ള കുട്ടികളും ആവേശത്തോടെ സമരത്തിൽ പങ്കെടുത്തു. ആഗസ്റ്റ് 10ന് പട്ന നഗരത്തിൽ നടന്ന വെടിവെപ്പിൽ ഏഴ് ധീര വിദ്യാർഥികളാണ് നാടിെൻറ സ്വാതന്ത്ര്യത്തിനായി പിടഞ്ഞുവീണത്. അന്ന് ആഗസ്റ്റ് 10. ഒരു സംഘം വിദ്യാർഥികൾ ൈകയിൽ ദേശീയ പതാകയുമേന്തി പട്ന സെക്രേട്ടറിയറ്റ് ലക്ഷ്യമാക്കി നീങ്ങി. സെക്രേട്ടറിയറ്റിനു മുകളിൽ പതാക നാട്ടുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് 14 റൗണ്ട് വെടിവെച്ചു. ഒമ്പതിലും പത്തിലും പഠിക്കുന്ന ഏഴു കുട്ടികൾ ചോരയിൽ കുളിച്ചുവീണ കാഴ്ച ഹൃദയഭേദകമായിരുന്നു. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ആ ധീരർക്ക് രാജ്യം സമർപ്പിച്ച നിത്യസ്മാരകമാണ് പട്നയിലെ ‘രക്തസാക്ഷി സ്മാരകം.’
ലാത്തികൾക്കും തോക്കുകൾക്കും ഭ്രാന്തിളകിയ ദിവസങ്ങളായിരുന്നു അതൊക്കെ. ബോംബെ, സത്താറ, ബിഹാർ, ബംഗാൾ തുടങ്ങിയ കേന്ദ്രങ്ങളിലൊക്കെ സമരം കത്തിപ്പടർന്നു. ഇങ്ങ് തെക്കേ അറ്റത്തെ കേരളത്തിലും അതിെൻറ അലയൊലികൾ മുഴങ്ങി.
ലോകമാകെ യുദ്ധവും വംശവെറിയും നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധ കാലത്താണ് നമ്മുടെ രാജ്യം ഒരു ചേരിയിലും ചേരാതെ യുദ്ധവിരുദ്ധ സ്വാതന്ത്ര്യസമരം നടത്തിയത്. ജർമൻ നേതാവ് ഹിറ്റ്ലർ പോളണ്ടിൽ ആദ്യവെടി പൊട്ടിച്ചത് മുതൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വീണ് തകർന്ന് തരിപ്പണമായതു വരെയുള്ള ലോക ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധം. സമ്മതം ചോദിക്കാതെയാണ് ഇന്ത്യയെ യുദ്ധത്തിെൻറ ഭാഗമാക്കിയത്. എന്നാൽ, യുദ്ധത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ജനലക്ഷങ്ങൾ നെഞ്ചുവിരിച്ച് പോരാടിയ ക്വിറ്റ് ഇന്ത്യ സമരം സ്വാതന്ത്ര്യ പൊൻപുലരിയിലേക്കുള്ള നമ്മുടെ യാത്രയിലെ സുവർണ അധ്യായമാണ്.
15 സ്വാതന്ത്ര്യദിനം
കച്ചവടത്തിനായി ഇന്ത്യൻ മണ്ണിലെത്തിയ വിദേശികൾ ഇവിടം അടക്കിഭരിച്ചു. സ്വത്തു കൊള്ളയടിക്കുകയും ഇന്ത്യക്കാരെ അടിമകളാക്കുകയും അടിച്ചമർത്തി കാട്ടാളഭരണം കാഴ്ചവെക്കുകയും ചെയ്തു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം ആവിഷ്കരിച്ച് നേട്ടങ്ങൾ കൊയ്തു. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തെ സ്വാതന്ത്ര്യ സമരം എന്നുവിളിച്ചു. 1947 ആഗസ്റ്റ് 15ന് ഇന്ത്യയിൽ സ്വാതന്ത്ര്യദിന പുലരി പിറന്നു.
1817ല്‍ ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭമാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ആദ്യ സംഘടിത പോരാട്ടം. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി കേന്ദ്രസര്‍ക്കാർ അംഗീകരിച്ചു. 1803ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഒഡിഷ കീഴടക്കിയതോടെ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കി. ഇതോടെ പൈക സമുദായത്തിലെ രാജാക്കന്മാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കുനേരെ നടത്തിയ സായുധസമരമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്.
1857ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണത്തിനെതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മധ്യേന്ത്യയിൽ പരക്കുകയും ചെയ്ത ഒരു സായുധസമരമാണിത്. 1857 മേയ് 10ന് മീറത്തിൽ തുടങ്ങി, വടക്കൻ ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം 1858 ജൂൺ 20ന് ഗ്വാളിേയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.
ബ്രിട്ടീഷ് സിവിൽ സർവിസിൽനിന്ന് വിരമിച്ച എ.ഒ. ഹ്യൂമിെൻറ നിർദേശത്തെ തുടർന്ന് 1885ൽ 73 ഇന്ത്യൻ പ്രതിനിധികൾ ബോംബെയിൽ ഒത്തുചേർന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപവത്കരിച്ചു. ഡബ്ല്യു.സി. ബാനർജിയാണ് ആദ്യ സമ്മേളനത്തിലെ അധ്യക്ഷനും പ്രഥമ പ്രസിഡൻറും.
1905ൽ അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന കഴ്സൺ പ്രഭു (1899-1905) ബംഗാൾ സംസ്ഥാനത്തിെൻറ വിഭജനത്തിന് ഉത്തരവിട്ടു. ബ്രിട്ടീഷ് സർക്കാറിെൻറ വിഭജിച്ചു ഭരിക്കുക എന്ന നയത്തിെൻറ പ്രതിഫലനമായിരുന്നു ഇത്.
റൗലറ്റ് ആക്ടിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്സറിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. ബ്രിട്ടീഷ് സൈനിക കമാൻഡറായ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തിെൻറ പ്രധാന കവാടം തടഞ്ഞുവെച്ച് സൈനികരോട് 5,000ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. ആയിരത്തിലധികം പേർ മരിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ സിവിലിയൻ ചെറുത്തുനിൽപ്പായിരുന്നു 1921ലെ മലബാർ സമരം. പ്രധാനമായും മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന െഎതിഹാസിക സായുധ സമരങ്ങളായിരുന്നു അവ. ഒരു ഘട്ടത്തിൽ വെള്ളപ്പട്ടാളത്തിന് കനത്ത പ്രഹരമേൽപ്പിച്ച സമരത്തെ ഒടുവിൽ ചോരയിൽ മുക്കി അടിച്ചമർത്തുകയായിരുന്നു. പതിനായിരങ്ങൾ വീരമൃത്യു വരിക്കുകയും അതിലേറെ പേർ നാടുകടത്തപ്പെടുകയും ചെയ്തു.
1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ചൗരി ചൗര ഗ്രാമത്തിൽ നടന്ന കോൺഗ്രസ് ജാഥക്കുനേരെ പൊലീസ് വെടിവെച്ചു. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 22 പൊലീസുകാരെ അഗ്നിക്കിരയാക്കി. ഇതാണ് ചൗരി ചൗര സംഭവം.
തങ്ങളുടെ ആഗോള നേതൃത്വമായ തുർക്കിയിലെ ഉസ്മാനിയ ഭരണകൂടത്തെ ഒന്നാംലോക യുദ്ധാനന്തരം ബ്രിട്ടീഷുകാർ അട്ടിമറിച്ചതിനോടുള്ള രോഷം എന്ന നിലക്കാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. മഹാത്മ ഗാന്ധിയുടെ പരിപൂർണ ആശീർവാദത്തോടെ നടന്ന ഈ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന് മൗലാന മുഹമ്മദലി, മൗലാന ഷൗക്കത്തലി എന്നീ അലി സഹോദരന്മാരും മറ്റുമായിരുന്നു നേതൃത്വം നൽകിയിരുന്നത്. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്തു നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്തു. ഇതോടെ മലബാറിെൻറ വിവിധ പ്രദേശങ്ങളിൽ ഖിലാഫത്ത് കമ്മിറ്റികൾ രൂപം കൊള്ളുകയും ദേശീയ പ്രസ്ഥാനവുമായി ചേർന്ന് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ സജീവമാവുകയും ചെയ്‌തു.
നിസ്സഹകരണ പ്രസ്ഥാനങ്ങളായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആദ്യ ആയുധങ്ങൾ. 1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. വിദേശവസ്തുക്കൾ തിരസ്കരിക്കുക, ഗവൺമെൻറ് ഉദ്യോഗങ്ങൾ രാജിവെക്കുക, ബ്രിട്ടീഷ് സർക്കാർ നൽകിയ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക, കോടതികൾ ബഹിഷ്കരിക്കുക എന്നിവയായിരുന്നു സമര നടപടികൾ. ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. 1920ൽ കോൺഗ്രസ് പുനഃസംഘടിപ്പിക്കപ്പെട്ടു.
1929ലെ ലാഹോർ സമ്മേളനം നെഹ്റുവിനെ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുത്തു. ജവഹർലാൽ നെഹ്റുവിെൻറ അധ്യക്ഷതയിൽ ചേർന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26ന് ആദ്യ സ്വാതന്ത്ര്യ ദിനമായി ലാഹോർ സമ്മേളനം നിശ്ചയിച്ചു. ഇതിെൻറ ഓർമക്കായാണ് 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.
അഹ്മദാബാദിലുള്ള ഗാന്ധിയുടെ ആശ്രമത്തിൽനിന്ന് ദണ്ഡിയിലേക്കുള്ള 400 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര 1930 മാർച്ച് 12നും ഏപ്രിൽ ആറിനും ഇടക്ക് നടന്നു. ഉപ്പുസത്യഗ്രഹം എന്നും അറിയപ്പെടുന്നു. ദണ്ഡിയിൽവെച്ച് ബ്രിട്ടീഷുകാർ ഉപ്പിന്മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ച് ഗാന്ധിയും ആയിരക്കണക്കിന് അനുയായികളും കടൽ വെള്ളത്തിൽനിന്ന് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ വ്യാപകമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാൻ 1942 ആഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. 1942 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് ഗാന്ധിജി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. എങ്കിലും, 1943ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിെൻറ ശക്തി ക്ഷയിച്ചു.
1947 ജൂൺ മൂന്നിന് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ ലൂയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന് പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14ന് പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15ന് അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. 1948 ജൂണിൽ മൗണ്ട് ബാറ്റണിനു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26ന് നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി രണ്ടിന് റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
29 ദേശീയ കായികദിനം
ഓരോരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശയിലാവലാണ് പതിവ്. ഇന്ത്യയിലെ പകുതിപോലും ആള്‍ബലമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ മുമ്പിലെത്തുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നുവെന്ന് എല്ലാം വർഷവും ചിന്തിക്കുമെങ്കിലും ഇതിന് മാറ്റമൊന്നുമുണ്ടാവാറില്ല. ശരിയായ പരിശീലനത്തിെൻറ കുറവും വേണ്ടത്ര േപ്രത്സാഹനമില്ലാത്തതുമെല്ലാം ഉന്നതങ്ങളിലേക്കെത്തുന്നതിൽ നിന്ന് നമ്മെ പിറകോട്ടടിപ്പിക്കുന്ന കാര്യങ്ങളാണ്. കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. പ്രതിഭകളെ കണ്ടെത്തുന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളകൾ കാര്യക്ഷമമാക്കാൻ നാം ഒരുങ്ങണം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളും ഉയർന്നുവന്നത് ഇത്തരം മേളകളിലൂടെയാണ്. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിൻറണ്‍, ബോള്‍ ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്റ്റിക്സ്, ടെന്നീസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങി ഗെയിംസ് ഇനത്തിലും അത്ലറ്റിക്സ്, നീന്തല്‍ എന്നിവയിലും വരുനാളുകൾ നമ്മുടേതാക്കാൻ ഒരുങ്ങേണ്ടതുണ്ട്.
ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാർഥം അദ്ദേഹത്തിെൻറ ജന്മദിനമായ ആഗസ്റ്റ് 29നാണ് ദേശീയ കായികദിനം. ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ആഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. 1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
1932ലെ ഒളിമ്പിക്സ് ഹോക്കിയിലായിരുന്നു ലോകം ഇൗ മാന്ത്രികെൻറ കളിമികവ് കണ്ടറിഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരത്തിൽ കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. ആ ഗോളുകൾക്കെല്ലാം ചുക്കാൻ പിടിച്ച ധ്യാൻ ചന്ദിെൻറ ഹോക്കി സ്റ്റിക്കില്‍ എന്തോ മാന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍ താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തെൻറ ഹോക്കിസ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. പക്ഷേ ധ്യാൻ ചന്ദിെൻറ ഇന്ത്യയുടെയും ആക്രമണ വീര്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ 24-1ന് ഇന്ത്യ ജയിച്ചു. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയെ പിന്നീട് ലോകം അടുത്തറിഞ്ഞു. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകനായിരുന്നു അയാൾ. ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, ഹോക്കിയില്‍ ധ്യാന്‍ചന്ദിന്. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിെൻറ ആത്മകഥ ‘ഗോള്‍’ ഇന്ത്യന്‍ ഹോക്കിയുടെ വിശാല ചരിത്രം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.