Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Indian Independence Day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_right...

സ്വാതന്ത്ര്യത്തിലേക്ക്...

text_fields
bookmark_border

ഗസ്​റ്റ്​ 15, വിദേശാധിപത്യത്തി​ന്റെ ചങ്ങലപൊട്ടി​ച്ചെറിഞ്ഞ്​ സ്വതന്ത്ര ഇന്ത്യ പിറവികൊണ്ട ദിനം. പേർഷ്യക്കാർ, ഗ്രീക്കുകാർ, ഹൂണന്മാർ, അറബികൾ, തുർക്കികൾ, പോർചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങി നിരവധി വിദേശികൾ പല കാലങ്ങളിലായി ഇന്ത്യയിലെ സമ്പത്ത്​ കൊള്ളയടിക്കാൻ വേണ്ടി യുദ്ധങ്ങൾ നടത്തി നാട്ടുരാജ്യങ്ങളെ അടിമകളാക്കിവെച്ച് അധികാരങ്ങൾ കൈയേറി. നാട്ടുരാജ്യങ്ങളെയെല്ലാം ഒരുമിച്ച് ചേർത്ത് ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം പിറന്നു.

ഇന്ത്യൻ നാഷനൽ കോൺഗ്രസ്​

-1885ൽ രൂപംകൊണ്ടു

-സ്​ഥാപകൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ

-ബോംബെയിൽ ഐ.എൻ.സി രൂപംകൊണ്ട യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു

-ഡബ്ല്യു.സി. ബാനർജി ആദ്യ സമ്മേളനത്തിലെ അധ്യക്ഷനും പ്രഥമ പ്രസിഡൻറും

-ആദ്യ പ്രമേയം അവതരിപ്പിച്ചത് ജി. സുബ്രഹ്മണ്യ അയ്യർ

-1907ലെ സൂറത്ത് സമ്മേളനത്തിൽ മിതവാദി, തീവ്രവാദി എന്നിങ്ങനെ രണ്ടായി പിളർന്നു

-ആദ്യ വനിതാ പ്രസിഡൻറ് ആനി ബസൻറ്​, ആദ്യ ഇന്ത്യൻ വനിതാ പ്രസിഡൻറ് സരോജിനി നായിഡു

-1924ലെ ബെൽഗാം സമ്മേളനത്തിൽ ഗാന്ധിജി പ്രസിഡന്റായി

ഒന്നാം സ്വാതന്ത്ര്യസമരം

1857 മേയ്​ 10നാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവം​ നടന്നത്. 1858 ജൂൺ 20ന്​ ഗ്വാളിയോർ കോട്ട ബ്രിട്ടീഷ്​ പട്ടാളം പിടിച്ചെടുത്തതോടെ ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു. ഡൽഹി, കാൺപൂർ, ലഖ്​നോ, ഝാൻസി, ഗ്വാളിയോർ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഈ​ സമരം​.

പൈക ബിദ്രോഹ

ഒന്നാം സ്വാതന്ത്ര്യസമരം 1857ലെ സമരമല്ലെന്നും 1817ലെ പൈക പ്രക്ഷോഭമാ​ണെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഒഡിഷയിലെ ഗജപതി ഭരണാധികാരികൾക്കു കീഴിലുണ്ടായ കർഷക പോരാളി സംഘമാണ്​ പൈകകൾ. ബക്ഷി ജഗദ്​ഗുരു ബിദ്യാധരയുടെ നേതൃത്വത്തിൽ 1817ൽ ഇവർ ബ്രിട്ടീഷ്​ ഭരണത്തിനെതിരെ ലഹള നടത്തി. ‘പൈക ബിദ്രോഹ’ എന്ന്​ ഇതറിയപ്പെടുന്നു​.

പ്ലാ​​സി യു​​ദ്ധം

1757 ജൂ​​ൺ 23നാ​​ണ്​ പ്ലാ​​സി യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ത്. റോ​​ബ​​ർ​​ട്ട്​ ക്ലൈ​​വി​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബ്രി​​ട്ടീ​​ഷ്​ സൈ​​ന്യ​​വും ബം​​ഗാ​​ളി​​ലെ ന​​വാ​​ബാ​​യ സി​​റാ​​ജ്​^​​ഉ​​ദ്​^​​ദൗ​​ള​​യു​​ടെ സൈ​​ന്യ​​വും ത​​മ്മി​​ലാ​​യി​​രു​​ന്നു ആ ​​യു​​ദ്ധം. ന​​വാ​​ബി​ന്റെ സൈ​​ന്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ റോ​​ബ​​ർ​​ട്ട്​ ക്ലൈ​​വ്​ ബം​​ഗാ​​ളി​ന്റെ നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ത്തു. ഇ​​ന്ത്യ​​യി​​ൽ ബ്രി​​ട്ടീ​​ഷ്​ ആ​​ധി​​പ​​ത്യം സ്​​​ഥാ​​പി​​ക്കു​​ന്ന​​തി​​ന്​ തു​​ട​​ക്കം കു​​റി​​ച്ച​​ത്​ ആ ​​യു​​ദ്ധ​​മായിരുന്നു.

ഇ​​ന്ത്യ കൊ​​ള്ള​​യ​​ടി​​ച്ച വി​​ദേ​​ശ​ ശ​​ക്തിക​ൾ

ഇ​​ന്ത്യ​​യി​​ൽ കോ​​ള​​നി സ്​​​ഥാ​​പി​​ക്കാ​​നാ​​യി ആ​​ദ്യ​​മാ​​യെ​​ത്തി​​യ പാ​​ശ്ചാ​​ത്യ​​ശ​​ക്​​​തി പോ​​ർ​​ചു​​ഗീ​​സു​​കാ​​രാ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം വി​​വി​​ധ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ഡ​​ച്ചു​​കാ​​രും ഇം​​ഗ്ലീ​​ഷു​​കാ​​രും ഫ്ര​​ഞ്ചു​​കാ​​രും എ​​ത്തി. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ അ​​വ​​സാ​​നം വി​​ട്ടു​​പോ​​യ വി​​ദേ​​ശ​ ശ​​ക്​​​തി​​യും പോ​​ർ​​ചു​​ഗീ​​സു​​കാ​​രാ​​ണ്. ഇ​​ന്ത്യ​​യുടെ സൈ​​നി​​ക​ന​​ട​​പ​​ടി ഭ​​യ​​ന്ന്​ 1961ലാ​​ണ്​ ഗോ​​വ​​യി​​ൽ​​നി​​ന്ന്​ അ​​വ​​ർ പി​​ന്മാ​​റി​​യ​​ത്.


ഗാ​ന്ധി ഇ​ന്ത്യ​യി​ൽ

ദ​ക്ഷി​ണാ​​ഫ്രി​ക്ക​യി​ലെ വ​ർ​ണ​വി​വേ​ച​ന സ​മ​ര​ങ്ങ​ളി​ൽ ഒ​രു പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു ഗാ​ന്ധി. ഇ​രു​പ​തോ​ളം വ​ർ​ഷം ഇ​ന്ത്യ​ക്ക്​ പു​റ​ത്താ​യി​രു​ന്ന ഗാ​ന്ധി​ക്ക്​ ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യം അ​പ​രി​ചി​ത​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ എ​ത്തി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട ഒ​രു ഏ​കീ​കൃ​ത​മാ​യ വാ​ണി​ജ്യോ​ന്മു​ഖ​മാ​യ ഭൂ​ഭാ‍ഗ​ത്തി​നു​വേ​ണ്ടി​യാ​ണ് ശ​ബ്​​ദ​മു​യ​ർ​ത്തി​യ​ത്. വി​ദേ​ശി​ക​ൾ കൊ​ണ്ടു​വ​ന്ന വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും വ്യ​വ​സാ​യി​ക പു​രോ​ഗ​തി​യും ഇ​ന്ത്യ​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​ണെ​ന്ന് ഗാ​ന്ധി വി​ശ്വ​സി​ച്ചു. കോ​ൺ​ഗ്ര​സി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​വ് ഗോ​പാ​ല​കൃ​ഷ്ണ ഗോ​ഖ​ലെ ഗാ​ന്ധി​യു​ടെ വ​ഴി​കാ​ട്ടി​യാ​യി. ആ​ദ്യ​കാ​ല​ത്ത് പ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ത്യ​ക്കാ​ർ​ക്കും ഗാ​ന്ധി​യു​ടെ അ​ഹിം​സ മാ​ർ​ഗ​ത്തി​ലൂ​ടെ​യു​ള്ള നി​സ്സ​ഹ​ക​ര​ണ​ത്തി​ൽ ഊ​ന്നി​യു​ള്ള ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​പ്രാ​യോ​ഗി​ക​മാ​യി തോ​ന്നി. പ​ഞ്ചാ​ബി​ൽ റൗ​ല​റ്റ് ആ​ക്ടി​ന്​ എ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഗാ​ന്ധി സ​ത്യ​ഗ്ര​ഹ സ​മ​ര​മാ​ർ​ഗം ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ഗാ​ന്ധി​യു​ടെ ക​ഴി​വ് പ​ര​ക്കെ ബോ​ധ്യ​മാ​യി.

ജാ​ലി​യ​ൻ‌​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല

റൗ​ല​റ്റ്​ ആ​ക്​​ടി​നെ​തി​രെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ 1919 ഏ​പ്രി​ൽ 13ന്​ ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​റി​ൽ ന​ട​ന്ന ജാ​ലി​യ​ൻ‌​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യി​ൽ ക​ലാ​ശി​ച്ചു. ബ്രി​ട്ടീ​ഷ് സൈ​നി​ക ക​മാ​ൻ​ഡ​റാ​യ ബ്രി​ഗേ​ഡി​യ​ർ-​ജ​ന​റ​ൽ റെ​ജി​നാ​ൾ​ഡ് ഡ​യ​ർ ഈ ​മൈ​താ​ന​ത്തിന്റെ പ്ര​ധാ​ന ക​വാ​ടം ത​ട​ഞ്ഞു​വെ​ച്ച്​ സൈ​നി​ക​രോ​ട് 5,000ത്തോ​ളം വ​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കാ​ൻ ആ​ജ്ഞാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ മ​രി​ച്ചു.

നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ

നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നു ഗാ​ന്ധി​യു​ടെ ആ​ദ്യ ആ​യു​ധ​ങ്ങ​ൾ. ആ​ദ്യ സ​ത്യ​ഗ്ര​ഹ പ്ര​സ്ഥാ​നം ജ​ന​ങ്ങ​ളോ​ട് ബ്രി​ട്ടീ​ഷ് തു​ണി​ത്ത​ര​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി ഖാ​ദി ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഹ്വാ​നം​ചെ​യ്തു. ബ്രി​ട്ടീ​ഷ് വി​ദ്യാ​ഭ്യാ​സ സ്ഥാ‍പ​ന​ങ്ങ​ളും കോ​ട​തി​ക​ളും ബ​ഹി​ഷ്ക​രി​ക്കാ​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കാ​നും നി​കു​തി ന​ൽ​കു​ന്ന​ത് നി​ർ​ത്താ​നും ബ്രി​ട്ടീ​ഷ് പ​ട്ട​ങ്ങ​ളും പ​ദ​വി​ക​ളും ഉ​പേ​ക്ഷി​ക്കാ​നും നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. 1919ൽ ​വ​ന്ന ഗ​വ​ൺ​മെ​ന്റ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ടി​നെ സ്വാ​ധീ​നി​ക്കാ​ൻ താ​മ​സി​ച്ചു​പോ​യെ​ങ്കി​ലും വ്യാ​പ​ക​മാ​യ ജ​ന​കീ​യ പി​ന്തു​ണ ഈ ​സ​മ​ര​ത്തി​നു ല​ഭി​ച്ചു. ഒ​ടു​വി​ൽ ചൗ​രി ചൗ​രാ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗാ​ന്ധി നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം പി​ൻ‌​വ​ലി​ച്ചു. 1920ൽ ​കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു പു​തി​യ ത​ല​മു​റ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന്​ ഈ ​കാ​ല​ഘ​ട്ടം സാ​ക്ഷ്യം​വ​ഹി​ച്ചു. സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു, വ​ല്ല​ഭ​ഭാ​യി പ​ട്ടേ​ൽ, സു​ഭാ​ഷ്ച​ന്ദ്ര ബോ​സ് തു​ട​ങ്ങി​യ​വ​ർ കോ​ൺ​ഗ്ര​സി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലേ​ക്കെ​ത്തി. ഇ​വ​ർ പി​ന്നീ​ട് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​െ​ൻ​റ പ്ര​മു​ഖ വ​ക്താ​ക്ക​ളാ​യി മാ​റി.

ക്വി​റ്റ് ഇ​ന്ത്യ പ്ര​സ്ഥാ​നം

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രമാക്കും. അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും. നാം നമ്മുടെ അടിമത്തം തുടരുന്നതു കാണാൻ ജീവിച്ചിരിക്കുകയില്ല’ -1942 ആഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഗാന്ധിജി സംസാരിച്ചു. ഇന്ത്യൻ നാഷനൽ കോൺ​ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന സമരമായ ക്വിറ്റ് ഇന്ത്യ സമരത്തിനുള്ള ആഹ്വാനമായിരുന്നു.

ഇ​ന്ത്യ​ക്കാ​രെ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന​യ​ച്ച​തി​ന്​ എ​തി​രാ​യും ഗാ​ന്ധി​യു​ടെ ‘ഇ​ന്ത്യ​ക്ക്​ ഉ​ട​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കൂ’ എ​ന്ന ആ​ഹ്വാ​ന​ത്തി​ന്​ പ്ര​തി​ക​ര​ണ​മാ​യും 1942 ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ച്ച നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യി​രു​ന്നു ക്വി​റ്റ് ഇ​ന്ത്യ പ്ര​സ്ഥാ​നം (ഭാ​ര​ത് ഛോടോ ​ആ​ന്തോ​ള​ൻ) അ​ഥ​വാ ആ​ഗ​സ്​​റ്റ്​ പ്ര​സ്ഥാ​നം.

സ്വാ​ത​ന്ത്ര്യം, അ​ധി​കാ​ര കൈ​മാ​റ്റം

1947 ജൂ​ൺ മൂ​ന്നി​ന്​ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന​ത്തെ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യ ലൂ​യി മൗ​ണ്ട്ബാ​റ്റ​ൺ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ സാ​മ്രാ​ജ്യ​ത്തെ മ​തേ​ത​ര ഇ​ന്ത്യ​യാ​യും മ​റ്റൊ​ന്ന്​ പാ​കി​സ്താ​നാ​യും വി​ഭ​ജി​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ചു. 1947 ആ​ഗ​സ്​​റ്റ്​ 14ന്​ ​പാ​കി​സ്താ​ൻ ഒ​രു പ്ര​ത്യേ​ക രാ​ഷ്​​ട്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. 1947 ആ‍ഗ​സ്​​റ്റ്​ 15ന്​ ​അ​ർ​ധ​രാ​ത്രി ഇ​ന്ത്യ ഒ​രു സ്വ​ത​ന്ത്ര രാ​ഷ്​​ട്ര​മാ​യി. ഇ​തി​നു പി​ന്നാ​ലെ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും സി​ഖ് മ​ത​സ്ഥ​രും ത​മ്മി​ൽ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഘ​ട്ട​ന​ങ്ങ​ൾ ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്​​റു​വും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യി പ​ട്ടേ​ലും മൗ​ണ്ട് ബാ​റ്റ​ണെ ഇ​ന്ത്യ​യു​ടെ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യി തു​ട​രാ​ൻ ക്ഷ​ണി​ച്ചു. 1948 ജൂ​ണി​ൽ മൗ​ണ്ട് ബാ​റ്റ​ണി​നു പ​ക​രം സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി ഇ​ന്ത്യ​യു​ടെ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​റ്റു. 565 നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ദൗ​ത്യം പ​ട്ടേ​ൽ ഏ​റ്റെ​ടു​ത്തു. ഭ​ര​ണ​ഘ​ട​ന നി​ർ​മി​ക്കു​ന്ന ജോ​ലി 1949 ന​വം​ബ​ർ 26ന്​ ​നി​യ​മ​സ​ഭ പൂ​ർ​ത്തി​യാ​ക്കി. 1950 ജ​നു​വ​രി 26ന്​ റി​പ്പ​ബ്ലി​ക് ഓ​ഫ് ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ​വ​ന്നു. നി​യ​മ​സ​ഭ ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ രാ​ഷ്​​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഗ​വ​ർ​ണ​ർ ജ​ന​റ​ൽ രാ​ജ​ഗോ​പാ​ലാ​ചാ​രി​യി​ൽ​നി​ന്ന്​ അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. 1952ൽ ​ഇ​ന്ത്യ​യി​ലെ ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. 62 ശ​ത​മാ​നം സ​മ്മ​തി​ദാ‍നം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്ര​മാ​യി.

ഇന്ത്യൻ ഇൻഡിപെൻഡൻസ്​ ആക്ട്

•1947 ജൂലൈ 18ന് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി

•നിയമമനുസരിച്ച് 1947 ആഗസ്​റ്റ് 15ന് ഇന്ത്യ, പാകിസ്​താൻ എന്നീ സ്വതന്ത്ര ഡൊമിനിയനുകൾ നിലവിൽവന്നു

•1947 ആഗസ്​റ്റ് 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു.

•1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തു

അർധരാത്രിയിലെ പ്രസംഗം

‘കുറേ വർഷങ്ങൾക്കുമുമ്പ്​ നാം നമ്മുടെ ഭാഗധേയവുമായി ഒരു കൂടിക്കാഴ്​ചക്കുള്ള സമയം കുറിച്ചു. ഇപ്പോഴിതാ, നമ്മുടെ ശപഥം നിറവേറ്റാനുള്ള ആ സമയം സമാഗതമായിരിക്കുന്നു. ഇൗ ശുഭമുഹൂർത്തത്തിൽ ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും അതിലുപരി മനുഷ്യസമൂഹത്തി​െൻറയും സേവനത്തിനുവേണ്ടി സ്വയം അർപ്പിക്കുമെന്ന്​ നാം പ്രതിജ്ഞ ​എടുക്കുന്നത്​ സമുചിതമായിരിക്കും.’

ഇന്ത്യ വിദേശാടിമത്തത്തിൽനിന്ന്​ മോചിതയായശേഷം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റു രാഷ്​ട്രത്തോടായി 1947 ആഗസ്​റ്റ്​ 14ന്​ അർധരാത്രി ചെയ്​ത പ്രസംഗത്തിലെ ചില വരികളാണ് ഇവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day 2024
News Summary - Indian Independence Day 2024
Next Story