Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Happiness
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightസന്തോഷത്തിന്റെ രഹസ്യം

സന്തോഷത്തിന്റെ രഹസ്യം

text_fields
bookmark_border

'We say things that will make him laugh' -ഒളിമ്പിക് ചാമ്പ്യൻ ഉസൈൻ ബോൾട്ടിന്റെ അമ്മ ജെനിഫർ ബോൾട്ടിന്റെ വാക്കുകളാണിത്. ഏതു സമ്മർദത്തിൽനിന്നും കരകയറാൻ ബോൾട്ടിനെ ചിരിപ്പിക്കും. ബോൾട്ടിന്റെ വിജയരഹസ്യം ചിരിയാണെന്ന് സാരം. ചിരി ചില്ലറക്കാരനല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ. സന്തോഷമുണ്ടെങ്കിൽ ആത്മവിശ്വാസം കൂടുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യും.എന്തുകാര്യവും സന്തോഷ​ത്തോടെ ചെയ്യൂ.

വേൾഡ് ഹാപ്പിനെസ് ഡേ

ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കേണ്ടതിൻെറ പ്രാധാന്യം ലോകം മുമ്പത്തെക്കാളേറെ തിരിച്ചറിയുന്ന കാലമാണിത്. പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഇപ്പോൾ കോവിഡുമെല്ലാമായി ജീവിതത്തിൻെറ എല്ലാ തുറകളിലുമുള്ള മനുഷ്യരും ഏറെ സമ്മർദം അനുഭവിച്ച വർഷങ്ങളാണ് പിന്നിട്ടത്. ഈ സാഹചര്യത്തിലാണ് വേൾഡ് ഹാപ്പിനെസ് ഡേ പ്രാധാന്യമർഹിക്കുന്നത്. മാർച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. ജീവിതത്തിലെ നല്ല കാര്യങ്ങളിൽ സന്തോഷിക്കാനും നന്മകളെ അഭിനന്ദിക്കാനുമായി അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത് 2013ലാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ദിനത്തിൻെറ ലക്ഷ്യം.

ഒന്നു ചിരിക്കൂ...

സന്തോഷത്തിന്റെ അടയാളമാണ് ചിരി. ചിരി ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മൾ. സന്തുഷ്ടരായ ആളുകൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കുമെന്ന് തെളിഞ്ഞതാണ്. നാട്ടിൽ നിറയുന്ന ചിരി ക്ലബുകളെല്ലാം ഇതിന് ഉദാഹരണമാണല്ലോ. എങ്കിലും നമുക്ക് ചിരിക്കാൻ മടിയാണ്. കുട്ടികൾ ഒരു ദിവസം ശരാശരി 400 തവണ പുഞ്ചിരിക്കുമത്രേ. എന്നാൽ, ഏറ്റവും സന്തുഷ്ടരായ മുതിർന്നവർ ഒരു ദിവസം 40 - 50 തവണ മാത്രമെ ചിരിക്കുന്നുള്ളൂ.

സമ്മർദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കുറക്കാനും പിരിമുറുക്കമുള്ള സാഹചര്യങ്ങളിൽ ഹൃദയമിടിപ്പ് കുറക്കാനും പുഞ്ചിരി സഹായിക്കും. അതായത്, മാനസിക സമ്മർദങ്ങളെ ലഘൂകരിക്കുമെന്നും ഇതുവഴി രക്തസമ്മർദം കുറയുമെന്നും സാരം. ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ അളവ് വർധിക്കുന്നതുമായി പുഞ്ചിരി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ട്രെസ് ഹോർമോണുകളെ (കോർ​ട്ടിസോൾ, അഡ്രിനാലിൻ, നോറെപിനെഫ്രിൻ) പുഞ്ചിരി കുറക്കുന്നുണ്ട്. അതിനാൽ, കൂടുതൽ ചിരിക്കുന്നത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും! ചിരി ദീർഘായുസ്സിലേക്ക് നയിക്കുമെന്ന് പറയുന്നത് വെറുതെയല്ല.

ചിരി നമുക്ക് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുമെന്നതിലുപരി, മറ്റുള്ളവരുടെ സന്തോഷത്തിനും അത് കാരണമാകുന്നത് നല്ല കാര്യമാണ്. നിങ്ങളുടെ മനോഹരമായ പുഞ്ചിരി മറ്റുള്ളവരുമായി പങ്കിടുക. കാരണം, അത് നിങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, നിങ്ങൾക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും നല്ല കാര്യങ്ങൾ കൊണ്ടുവരും. നമ്മുടെ ഉള്ളിലെ സന്തോഷം ചുറ്റുമുള്ളവരിലേക്കും പ്രസരിപ്പിക്കാനാകുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിരിക്കുന്ന മുഖമുള്ളവരുമായി ഇടപഴകാൻ ആളുകൾ കൂടുതൽ തയാറാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആളുകൾക്കിടയിൽ നിങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താൻ പുഞ്ചിരി സഹായിക്കുമെന്നതിന് തെളിവാണിത്.

ഹാപ്പിയായിരിക്കാം

  • ഓരോ പ്രഭാതത്തിലും കണ്ണാടിയിൽ നോക്കി സ്വയം പുഞ്ചിരിച്ചു കൊണ്ട് ദിവസം തുടങ്ങാൻ ശ്രമിക്കുക.
  • ആത്മവിശ്വാസത്തോടെയുള്ള ചിരി സ്കൂളിലും ജോലി സ്ഥലത്തും ഏറെ സഹായിക്കും. നേതൃസ്ഥാനത്തുള്ളവരാണെങ്കിൽ നിങ്ങളുടെ പുഞ്ചിരി മറ്റുള്ളവർക്കും ആത്മവിശ്വാസം നൽകും.
  • ചെറിയ കാര്യങ്ങൾക്ക് പോലും നന്ദി പറയുകയും ചെറിയ ചിരിയോടെ അഭിനന്ദിക്കുകയും ചെയ്യുക
  • പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക. വീട്ടിൽ ഒരുമിച്ച് പാചകത്തിലേർപ്പെടുക. കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിക്കുക.
  • കുട്ടികളുമായി കൂടുതൽ നേരം കളിക്കുക. അവരോടൊത്ത് നടക്കാനിറങ്ങുക.
  • നിങ്ങളെ നിരുപാധികം സ്വീകരിക്കുന്ന ഒരു സുരക്ഷിത സുഹൃദ്ശൃംഖല ഉണ്ടാക്കുക. സന്തുഷ്ടരായ ആളുകളുമായി ഇടപഴകുക.
  • ഫോണിലൂടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുക. പഴയ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുക, സമയം ചെലവഴിക്കുക.
  • നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യങ്ങൾക്കായി, കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായവും സംഭാവനയും നൽകുക. സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകുക.
  • മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സോഷ്യൽ നെറ്റ് വർക്കിങ് വളരെ ശക്തമായ ഉപകരണമാണ്. ഇത് നമ്മുടെ സന്തോഷത്തിനും നമ്മെ അവിടെ കാണുന്നവരുടെ സന്തോഷത്തിനും ഉതകുന്ന രീതിയിൽ ഉപയോഗിക്കുക.
  • അമിതമായ സോഷ്യൽ മീഡിയ ഉപയോഗം മാനസികാരോഗ്യത്തിന് ഹാനികരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പകരം, വാർത്തകൾ വായിച്ചോ പോഡ്കാസ്റ്റുകൾ കേട്ടോ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗെയിമുകളിലേർപ്പെട്ടോ ആ സമയം ഫലപ്രദമായി ഉപയോഗിക്കുക.
  • പുതിയ എന്തെങ്കിലും കാര്യങ്ങൾ പഠിക്കുക. സ്വയം പുരോഗതി കൈവരിക്കാൻ ഇത് സഹായിക്കും. അത് നൽകുന്ന ആത്മവിശ്വാസം സന്തോഷം വളർത്തും.
  • വ്യായാമം, ധ്യാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെടുക.
  • സന്തോഷം നൽകുന്ന എന്തെങ്കിലും ചെയ്യാൻ എല്ലാ ദിവസവും സമയം കണ്ടെത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:happySmileInternational Day of Happiness
News Summary - International Day of Happiness
Next Story