സർവരാജ്യ തൊഴിലാളികേള സംഘടിക്കുവിൻ
text_fields20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ വിശ്രമം. ഇതായിരുന്നു ഒരു നൂറ്റാണ്ടുമുമ്പുവരെ തൊഴിലാളികളുടെ ജീവിതം. രാവന്തിയോളം തൊഴിലാളികളെ പണിയെടുപ്പിച്ച് ഭരണാധികാരികൾ നേട്ടം െകായ്തപ്പോൾ തൊഴിലാളികളുടെ ആയുസ്സ് പകുതിയായി ചുരുങ്ങുകയായിരുന്നു. കിട്ടുന്നതാകെട്ട തുച്ഛമായ വേതനവും. അസംഘടിത തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയുള്ള ആദ്യ പോരാട്ടങ്ങളുടെ തുടക്കം 1886ൽ അമേരിക്കയിലെ ഷികാേഗായിൽ നിന്നായിരുന്നു. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ സംഘടിച്ച് പണിമുടക്കിനൊരുങ്ങി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം പഠനം എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു തൊഴിലാളികളുടെ സമരം.
1886 മേയ് ഒന്നു മുതൽ ഷികാഗോയിൽ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചുതുടങ്ങി. തൊഴിലാളികളുടെ പ്രതിഷേധം ഭരണാധികാരികളെ ചൊടിപ്പിച്ചു. തൊഴിലാളികളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ അക്രമമുൾെപ്പടെ പല മാർഗങ്ങളും ഭരണാധികാരികൾ സ്വീകരിച്ചു. പ്രതിഷേധത്തിന് കരുത്തേകി എട്ടുലക്ഷത്തോളം ആളുകൾ പണിമുടക്കിൽ പെങ്കടുത്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണാധികാരികൾ തയാറായില്ലെന്നുമാത്രമല്ല, വെടിയുതിർത്തും അക്രമം അഴിച്ചുവിട്ടും തൊഴിലാളിസമരെത്ത അടിച്ചമർത്താനും ശ്രമിച്ചുകൊണ്ടിരുന്നു. നാൾക്കുനാൾ കരുത്താർജിച്ചുവന്ന തൊഴിലാളിസമരത്തിെൻറ വഴിത്തിരിവായിരുന്നു ഷികാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊല. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് അജ്ഞാതൻ ബോംബെറിഞ്ഞു. തുടർന്ന് പൊലീസ് വെടിവെപ്പും നടന്നു. അവിടെ നടന്ന സംഘർഷത്തിൽ ഏഴു പൊലീസുകാരും നാലു തൊഴിലാളികളും മരിച്ചുവീണു. ഇതിനെ തുടർന്ന് നിരവധി തൊഴിലാളി നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. യോഗം സംഘടിപ്പിച്ച ആഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, സാമുവല്‍ ഫീല്‍ഡന്‍ , അഡോള്‍ഫ് ഫിഷര്‍ , ജോര്‍ജ് എംഗല്‍ എന്നീ തൊഴിലാളി നേതാക്കളെയും അറസ്റ്റുചെയ്തു. ഇവർക്ക് ഭരണകൂടം വധശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് സാമുവൽ ഫീൽഡെൻറ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ആഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍ എന്നീ നാലുപേരെ നവംബർ 11ന് ഷികാഗോ ജയിൽ വളപ്പിൽ വെച്ച് തൂക്കിക്കൊന്നു. എന്നാൽ തൊഴിലാളി സമരം കൂടുതൽ ശക്തിയാർജിക്കുകയായിരുന്നു ചെയ്തത്. ഇതോടെ തൊഴിലാളികളുടെ എട്ടുമണിക്കൂർ ജോലി എന്ന ആവശ്യം ഭരണാധികാരികൾ അംഗീകരിക്കാൻ തയാറായി.
മേയ്ദിനാചരണത്തിെൻറ തുടക്കം
ലോക തൊഴിലാളി ജനതയുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുംവേണ്ടി പോരാടിയവരുടെ ത്യാഗത്തിെൻറ ഒാർമ പുതുക്കലായാണ് ലോക തൊഴിലാളിദിനം ആചരിക്കുന്നത്. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ലോക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും പ്രതീകമായി ഇന്നും േമയ്ദിനം ആചരിക്കുന്നു. 1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇൻറർനാഷനൽ സോഷ്യലിസ്റ്റ് കോൺഫറൻസിെൻറ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിെൻറ വാർഷികമായി േമയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
രക്തസാക്ഷിത്വംവരിച്ച ആൽബർട്ട് പാർസെൻറ വിധവയായ ലൂസി പാർസെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പയനിയർ എയിഡ് ആൻഡ് സപ്പോർട്ട് സെൻറർ എന്ന സംഘടന 1893ൽ രക്തസാക്ഷികളുടെ സെമിത്തേരിയിൽ അവരെ അടക്കംചെയ്തിടത്ത് സ്മാരകം നിർമിച്ചു. ആ സ്മാരകത്തിൽ രക്തസാക്ഷിത്വംവരിച്ചവരുടെ പേരുകളും വിധിന്യായത്തിെൻറ പകർപ്പും ആലേഖനം ചെയ്തിട്ടുണ്ട്. 2011 മേയ് ഒന്നിനാണ് ഇൗ സ്മാരകം ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി സമർപ്പിച്ചത്.
പൊതു അവധിദിനമായി
േമയ്ദിനം പൊതു അവധിയായി ആഘോഷിക്കുന്നത് എൺപതോളം രാജ്യങ്ങളിലാണ്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ േമയ് ഒന്നിന് ജോലികൾ നിർത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കുകയും ചെയ്തു. സർവരാജ്യ തൊഴിലാളി ദിനമെന്നും േമയ്ദിനം അറിയപ്പെടുന്നു. േമയ് ദിനത്തിെൻറ ഭാഗമായി പ്രകടനങ്ങളും തെരുവുജാഥകളും സംഘടിപ്പിച്ചുപോരുന്നു.
ഇന്ത്യയിലെ മേയ്ദിനം
1923ലാണ് ഇന്ത്യയില്‍ ആദ്യമായി േമയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഒാഫ് ഹിന്ദുസ്ഥാെൻറ നേതൃത്വത്തിലായിരുന്നു ഇത്. ഇൗ ദിനത്തിൽ തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ചുവന്നകൊടി ഉയരുന്നതും. കിസാൻ പാർട്ടി ഒാഫ് ഹിന്ദുസ്ഥാൻ നേതാവ് സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു േമയ്ദിന ആഘോഷം. മദ്രാസ് ഹൈകോടതിയുടെ മുമ്പിലും ട്രിപ്ലിക്കന്‍ ബീച്ചിെൻറ മുമ്പിലുമായി രണ്ടു സമ്മേളനങ്ങളാണ് നടന്നത്. ആ സമ്മേളനത്തില്‍ േമയ് ഒന്ന്- 'േമയ് ദിനമായും' ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം സമ്മേളനത്തില്‍ പാസാക്കുകയും സര്‍ക്കാറില്‍ അതിനുവേണ്ട സമ്മര്‍ദം െചലത്തുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെ, തൊഴിലാളിദിനം ആചരിക്കുന്നതിൽ ഇന്ത്യയും ഭാഗമായി. മുൻ പ്രധാനമന്ത്രി വി.പി. സിങ് ആണ് േമയ്ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചത്.
ചൈനയുടെ വുയി ദിനം
ചൈനയിലാണ് മേയ്ദിനം വിപുലമായി ആചരിക്കുന്നത്. ആദ്യം ഒരാഴ്ച നീണ്ട പൊതു അവധിയായിരുന്നു രാജ്യത്ത് മേയ് ദിനത്തോടനുബന്ധിച്ച്. പിന്നീട് അവധി ദിനങ്ങളുടെ എണ്ണം ചുരുക്കി. വുയി എന്നാണ് ചൈനയിലെ മേയ് ദിനം അറിയപ്പെടുന്നത്. മേയ് ഒന്നു മുതലാണ് ഇവിെട ആഘോഷം തുടങ്ങുക.
മേയ്ദിനമില്ലാത്ത രാജ്യങ്ങൾ
മേയ്ദിനം ആചരിക്കാത്ത രണ്ടു രാജ്യങ്ങളാണ് ലോകത്തുള്ളത്. ഒന്ന് തൊഴിലാളികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുംവേണ്ടിയുളള പോരാട്ടത്തിന് തുടക്കംകുറിച്ച ഷികാഗോ ഉൾെപ്പടുന്ന അമേരിക്കയും രണ്ട് കാനഡയും. അമേരിക്കയിൽ മേയ് ഒന്ന് 'ലാ ഡേയ്' ആയാണ് ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.