Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Womens hands
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightചെറുത്തുനിൽപ്പുകളുടെ...

ചെറുത്തുനിൽപ്പുകളുടെ ദിനം

text_fields
bookmark_border

സ്​ത്രീകളോടുള്ള വിവേചനവും അവഗണനയും അപവാദപ്രചാരണവും അവജ്ഞയുമെല്ലാം ലോകത്തിൽ എല്ലായിടത്തുമുണ്ട്. രാജ്യങ്ങളുടെ വ്യത്യാസമനുസരിച്ച് സ്​ത്രീകളോടുള്ള സമീപനത്തിലും ചില വ്യത്യാസങ്ങളുണ്ടാകും എന്നുമാത്രം. മതം, സാമുദായികം, രാഷ്ട്രീയം, ഭരണം, സാമൂഹികം, സാംസ്​കാരികം തുടങ്ങിയ എല്ലാ രംഗങ്ങളിലും പുരുഷാധിപത്യം പ്രകടമാണ്. എന്നാൽ, പുരുഷാധിപത്യത്തിനെതിരെ പോരാടി ഉന്നതങ്ങളിൽ എത്തിയ പ്രഗല്ഭ വനിതകൾ ലോകത്തിെൻറ നാനാഭാഗത്തുമുണ്ടായിരുന്നു. സ്​ത്രീവിമോചനപ്രസ്​ഥാനം ശക്തിപ്രാപിച്ചതോടെ എല്ലാ മേഖലയിലും അതിെൻറ സ്വാധീനം വർധിച്ചു. എങ്കിലും ഈ ആധുനിക യുഗത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്​ഥാന സ്വാതന്ത്ര്യംപോലും അനുവദിക്കാത്ത അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണ് സ്​ത്രീസമൂഹം.

ഫെമിനിസം

കുടുംബമെന്ന സ്​ഥാപനം രൂപപ്പെട്ടതോടെയാണ് പ്രവൃത്തിമേഖല രണ്ടു വിഭാഗമായത്. വീടിനുപുറത്തുള്ള ജോലികൾ പുരുഷേൻറതും അകത്തെ ജോലികൾ സ്​ത്രീയുടേതുമായി വിഭജിക്കപ്പെട്ടു. നിത്യജീവിതത്തിനുവേണ്ടിയുള്ള ജോലികൾ പുരുഷനും വീട്ടുജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ സ്​ത്രീയും നടത്തിപ്പോരുക എന്ന വ്യവസ്​ഥിതിയായിരുന്നു. എന്നാൽ, വീട്ടിനകത്ത് തളച്ചിടുകയും പുറംലോകത്തേക്ക് വികസിക്കാനുള്ള സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നതിനെതിരെയുള്ള സ്​ത്രീകളുടെ ചെറുത്തുനിൽപുകളാണ് ഫെമിനിസമെന്ന പ്രസ്​ഥാനമായി വികസിച്ചത്.

വിമൻസ്​ ഇന്ത്യൻ അസോസിയേഷൻ

1917ലാണ് സ്​ത്രീവിമോചന പ്രസ്​ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വനിത സംഘടന ഇന്ത്യയിലുണ്ടായത്. ഡോ. ആനി ബസൻറും മാഗരറ്റ് കസിൻസുമാണ് അതിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ വരുത്തേണ്ട രാഷ്ട്രീയ പരിഷ്കാരങ്ങളെ സംബന്ധിച്ച് ആവശ്യങ്ങളുന്നയിച്ച് 1919ൽ സ്​ത്രീകളുടെ ഒരു പ്രതിനിധി സംഘത്തെ നയിച്ചത് ഇന്ത്യയുടെ വാനമ്പാടി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രശസ്​ത കവയിത്രി സരോജിനി നായിഡുവാണ്. 1929ൽ അഖിലേന്ത്യ വനിത സമ്മേളനം നടത്തിയതും അതിനെ ഒരു പ്രസ്​ഥാനമാക്കി വളർത്തിയതും വിമൻസ്​ ഇന്ത്യൻ അസോസിയേഷനാണ്. ഓൾ ഇന്ത്യ വിമൻസ്​ കോൺഫറൻസ്​ തുടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത് സ്​ത്രീകളുടെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ പ്രശ്നത്തിലുമാണ്. എന്നാൽ, രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും സ്​ത്രീശബ്ദം കേൾപ്പിക്കാനുള്ള ഒരു സംഘടനയായി ക്രമേണ അത് രൂപപ്പെട്ടുവന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സ്​ത്രീസാന്നിധ്യം

മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചപ്പോഴാണ് വൻതോതിൽ സ്​ത്രീകൾ പോരാട്ടരംഗത്തെത്തിയത്്. സ്​ത്രീകൾ വീട്ടിനകത്ത് ചടഞ്ഞുകൂടാതെ സമരരംഗത്തിറങ്ങണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തത് മാനിച്ചായിരുന്നു അത്. അഹിംസയിലധിഷ്ഠിതമായ സത്യഗ്രഹസമരമായതിനാൽ സ്​ത്രീകൾക്ക് ആ മാർഗം സ്വീകാര്യമായിരുന്നു. 1930 ഏപ്രിൽ ആറിന് ആരംഭിച്ച ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്​ത്ര ബഹിഷ്കരണത്തിലും നിസ്സഹകരണ പ്രസ്​ഥാനത്തിലും മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ക്വിറ്റ് ഇന്ത്യ സമരത്തിലുമെല്ലാം സ്​ത്രീകൾ ധാരാളമായി പങ്കെടുത്തിരുന്നു.

1931ൽ കറാച്ചിയിൽ ചേർന്ന കോൺഗ്രസ്​ സമ്മേളനത്തിലാണ് സ്​ത്രീകൾക്കായുള്ള സേവാദൾ ആരംഭിച്ചത്. ഒരു വനിത സന്നദ്ധസേനയായി അതിനെ വളർത്തുകയായിരുന്നു ലക്ഷ്യം. സരോജിനി നായിഡു, ഡോ. ആനിബസൻറ്, കമലാദേവി ചതോപാധ്യായ, അവന്തികബായി ഗോഖലെ, ശ്രീമതി കംദാർ, ശാന്താബായി വെംഗസകർ, ദുർഗാബായി, കിസൻ ധൂമത്കർ, രാമേശ്വരമ്മ, വിദ്യാകില്ലെവാല, സ്വരൂപറാണി, കമല നെഹ്റു, അരുണ ആസഫലി, സുചേത കൃപലാനി, രാജകുമാരി അമൃത്കൗർ, ദുർഗാബായ് ദേശ്മുഖ്, ഡോ. മുത്തുലക്ഷ്മി റെഡ്ഡി, കമലാബായി ലക്ഷ്മൺറാവു, ഹൻസ മേത്ത, രുഗ്മിണി ലക്ഷ്മിപതി, വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്, എ.വി. കുട്ടിമാളുവമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അവിസ്​മരണീയമാണ്. എന്നാൽ, അന്ന് 12 വയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ 6000 കുട്ടികളെ സംഘടിപ്പിച്ച് രൂപംനൽകിയ വാനരസേന എടുത്തുപറയേണ്ട ഒന്നാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ ആയിരക്കണക്കിന് സ്​ത്രീകൾ ജയിൽവാസമനുഷ്ഠിക്കുകയുണ്ടായി. 1930ൽ വിദേശവസ്​ത്ര ബഹിഷ്കരണ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളിൽ 17,000ത്തോളം തടവുകാർ സ്​ത്രീകളായിരുന്നു!

ഇന്ത്യൻ ഭരണരംഗത്തെ പ്രമുഖ വനിതകൾ

ഭരണരംഗത്തെ വനിതകളിൽ പ്രമുഖവും പ്രഥമവുമായ സ്​ഥാനം 16 വർഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്ക് സ്വന്തം. അനസൂയ, ബായി കാലെ, സിഫായി മലാനി, രുഗ്മിണി ലക്ഷ്മിപതി, ജ്യോതി വെങ്കിടചെല്ലം, വിജയലക്ഷ്മി പണ്ഡിറ്റ്, രേണുക റേ, രാധാബായി സുബ്ബരായൻ, അമ്മു സ്വാമിനാഥൻ, വയലറ്റ് ആൽവ, ഡോ. സീത പരമാനന്ദ്, രേണു ചക്രവർത്തി, ജയശ്രീരായ്ജി, ഉമ നെഹ്റു, ഇന്ദിര മായാദേവ്, താരകേശ്വരി സിൻഹ, സാവിത്രി നിഗം, ചന്ദ്രാവതി ലഖാൻപാൽ, ലീലാവതി മുൻഷി, ആനി മസ്​ക്രീൻ, ലക്ഷ്മി മേനോൻ, നഫീസത്തുബീവി, പ്രതിഭ പാട്ടീൽ, ഭാരതി ഉദയഭാനു, മീരാകുമാർ, കെ.ആർ. ഗൗരി, ജയലളിത, മായാവതി, മമത ബാനർജി മുതലായവർ ഇന്ത്യയുടെ പ്രസിഡൻറ് പദവിയിലും കേന്ദ്ര മന്ത്രിസഭയിലും സംസ്​ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്​പീക്കർ, ഡെപ്യൂട്ടി സ്​പീക്കർ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ചവരാണ്. ഉന്നതപദവികൾ അലങ്കരിച്ച വനിതകളുടെ പേരുകൾ ഇവിടെ അവസാനിക്കുന്നില്ല.

വനിതാവകാശ നിയമം

ആഗോളതലത്തിൽ വനിതകൾക്ക് പുരുഷന്മാർക്കൊപ്പം അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ ഓരോ രാജ്യത്തെയും ഭരണകൂടത്തെ േപ്രരിപ്പിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സാമ്പത്തിക സാമൂഹിക സമിതി 1946ലാണ് വനിതകളുടെ പദവി ഉയർത്തൽ കമീഷന് രൂപംനൽകിയത്. 1967 നവംബർ ഏഴിന് ഐക്യരാഷ്ട്ര സംഘടന ഐകകണ്ഠ്യേന യു.എൻ സ്​ത്രീവിവേചന ഉന്മൂലനപ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. സ്​ത്രീവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അവരുടെ പദവി ഉയർത്താൻ പ്രത്യേകമായ ഒരു നിയമം 1979 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 1981 സെപ്റ്റംബർ മൂന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു.

സാമ്പത്തികം, സാംസ്​കാരികം, സാമൂഹികം, രാഷ്ട്രീയം, ഭരണാധികാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സ്​ത്രീ–പുരുഷ തുല്യതയുടെ അടിസ്​ഥാനത്തിൽ വനിതകൾ അംഗീകരിക്കപ്പെടാതിരിക്കുകയോ മനുഷ്യാവകാശങ്ങളും അടിസ്​ഥാന സ്വാതന്ത്ര്യവും അനുഭവിക്കുകയോ ചെയ്യുന്നതിൽനിന്ന് ലിംഗഭേദം മൂലം നഷ്​ടമോ കോട്ടമോ ഉളവാക്കുകയോ ചെയ്യുന്നതിനെയാണ് സ്​ത്രീകൾക്കെതിരായ വിവേചനം എന്ന് നിർവചിച്ചിരിക്കുന്നത്. സ്​ത്രീവിരുദ്ധമായ സർവവിധ വിവേചനങ്ങളും അവസാനിപ്പിക്കുക, വനിതകൾക്ക് മനുഷ്യാവകാശങ്ങളും അടിസ്​ഥാന സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കുക, പൊതുതെരഞ്ഞെടുപ്പുകൾ, ഹിതപരിശോധനകൾ, നയരൂപവത്കരണം എന്നിവയിൽ പങ്കെടുക്കാനും ഭരണതലങ്ങളിൽ ഔദ്യോഗികസ്​ഥാനം വഹിക്കാനും പൊതുജീവിതവുമായി ബന്ധമുള്ള എല്ലാ കർമമേഖലകളിലും പങ്കാളിത്തമനുഭവിക്കാനും സ്​ത്രീകൾക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുക, സ്​ത്രീകളുടെ തൊഴിലവകാശം സംരക്ഷിക്കുക, വിവാഹം, കുടുംബബന്ധങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വിവേചനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച സ്​ത്രീവിവേചന ഉന്മൂലന ഉടമ്പടിയാണ് വിവിധ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ 1981 സെപ്റ്റംബർ മൂന്നിന് നിലവിൽവന്ന നിയമം.

ലോക പ്രശസ്​ത വനിതകൾ

  • ഇന്ദിര ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി)
  • ഡോ. ആനി ബസൻറ് (ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ആദ്യവനിത പ്രസിഡൻറ്)
  • റസിയ സുൽത്താന (ദക്ഷിണേഷ്യയിലെ ആദ്യ വനിത ഭരണാധികാരി)
  • ബിക്കാജികാമ (ഇൻറർനാഷനൽ അസംബ്ലിയിൽ ആദ്യമായി ഇന്ത്യൻ ദേശീയപതാക ഉയർത്തിയ രാജ്യസ്​നേഹി)
  • സരോജിനി നായിഡു (ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന കവയിത്രി, സ്വാതന്ത്ര്യസമര നേതാവ്)
  • മദർ തെരേസ (ആതുരസേവനത്തിനായി സ്വയം സമർപ്പിച്ച വിശുദ്ധ വനിത)
  • എം.എസ്​. സുബ്ബുലക്ഷ്മി (സംഗീതലോകത്തിലെ ഇതിഹാസം)
  • ഫാത്തിമ ബീവി (ഇന്ത്യയിലെ ആദ്യത്തെ വനിത സുപ്രീംകോടതി ജഡ്ജി)
  • ശകുന്തള ദേവി (മനുഷ്യ കമ്പ്യൂട്ടർ എന്ന പേരിലറിയപ്പെടുന്ന ഗണിത ശാസ്​ത്രജ്ഞ)
  • ബചേന്ദ്രിപാൽ (എവറസ്​റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത)
  • കൽപന ചൗള (ബഹിരാകാശസഞ്ചരിയായ ഇന്ത്യക്കാരി)
  • ഡോ. പദ്മ സുബ്രഹ്മണ്യം (ഭരതനാട്യത്തിലെ ഇതിഹാസം)
  • ക്ലിയോ പാട്ര (വിശ്വസുന്ദരിയായ ഈജിപ്തിലെ രാജ്ഞി)
  • ജോൺ ഓഫ് ആർക്ക് (ഫ്രാൻസിലെ ധീരനായിക)
  • എമിലി േബ്രാണ്ടെ (ഇംഗ്ലീഷ് നോവലിസ്​റ്റ്, കവയിത്രി)
  • ഫ്ലോറൻസ്​ നൈറ്റിങ്ഗേൽ (വിളക്കേന്തിയ വനിത എന്ന പേരിൽ ലോകപ്രശ്സ്​ത)
  • മേരി ക്യൂറി (രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ശാസ്​ത്രജ്ഞ)
  • ഹെലൻ കെല്ലർ (അന്ധയും ബധിരയുമായ സാമൂഹികപ്രവർത്തക)
  • വിർജീനിയ വുൾഫ് (ബ്രിട്ടീഷുകാരിയായ സാഹിത്യകാരി)
  • അഗത ക്രിസ്​റ്റി (കുറ്റാന്വേഷണ കഥാകാരി)
  • ഗോൾഡ മെയ്ർ (ഇസ്രായേൽ പ്രധാനമന്ത്രി)
  • സിരിമാവോ ബണ്ഡാരനായകെ (ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി)
  • മാർഗരറ്റ് താച്ചർ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
  • ആൻ ഫ്രാങ്ക് (ഡയറി ഓഫ് എ യങ് ഗേൾ എന്ന ഡയറിക്കുറിപ്പിലൂടെ ലോകപ്രശസ്​തയായ 12 വയസ്സുണ്ടായിരുന്ന ജർമൻകാരി)
  • കൊറസോൺ അക്വിനോ (ഏഷ്യയിലെ ആദ്യത്തെ വനിത രാഷ്ട്രപതി)
  • വാലൻറീന തെരഷ്ക്കോവ (ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത)
  • ജുങ്കോതാബി (എവറസ്​റ്റ് അടക്കം ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ കൊടുമുടികളും കീഴടക്കിയ ഒരേയൊരു വനിത)
  • വംഗാരി മാതായി (കെനിയൻ പരിസ്​ഥിതി പ്രവർത്തക)
  • ഓങ്സാൻ സൂചി (സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതാവ്)
  • ചന്ദ്രിക കുമാരതുംഗെ (ശ്രീലങ്കൻ പ്രസിഡൻറ്)
  • മേഘവതി സുകാർണോപുത്രി (ഇന്തോനേഷ്യയിലെ ആദ്യത്തെ വനിത പ്രസിഡൻറ്)
  • ഷിറിൻ ഇബാദി (സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ മുസ്​ലിം വനിത)
  • നാദിയ കൊമനാച്ചി (അഞ്ചുതവണ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ കായികതാരം)
  • തസ്​ലിമ നസ്​റിൻ (മതതീവ്രവാദികളുടെ വധഭീഷണി നേരിടുന്ന ബംഗ്ലാദേശ് എഴുത്തുകാരി)
  • ജെ.കെ. റൗളിങ് (ഹാരിപോട്ടർ എന്ന പുസ്​തകരചനയിലൂടെ വിശ്വപ്രശസ്​ത)
  • സ്​റ്റെഫിഗ്രാഫ് (ടെന്നിസ്​ കളിയിലൂടെ ലോകപ്രശസ്​ത)
  • ലൂയിസ്​ ബ്രൗൺ (ലോകത്തിലെ ആദ്യത്തെ ടെസ്​റ്റ് ട്യൂബ് ശിശു)
  • മലാല യൂസുഫ്സായി (പഠിക്കാൻ സ്​കൂളിൽ പോയതിന് താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ പെൺകുട്ടി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens Day 2022
News Summary - March 8 International womens day
Next Story