Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mothers and Child Drawing
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഅമ്മദിനത്തിന്‍റെ അമ്മ

അമ്മദിനത്തിന്‍റെ അമ്മ

text_fields
bookmark_border

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയായ മേയ് ഒമ്പതിന് സമൂഹ മാധ്യമങ്ങളിൽ ഇത്തവണയും മാതൃദിന പോസ്​റ്റുകൾ നിറയും. അമ്മക്കൊപ്പം നിൽക്കുന്ന ഒരു സെൽഫി സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യും. ഇതോടെ 10 മിനിറ്റ് നേരംകൊണ്ട് മാതൃദിന ആഘോഷങ്ങളും അവസാനിക്കും. എന്നാൽ മാതൃദിനം അങ്ങനെ ആഘോഷിച്ചാൽ മതിയോ? മാതൃദിനത്തിെൻറ പ്രസക്തി അറിഞ്ഞാൽ ഒരു ഫേസ്ബുക്ക്, ഇൻസ്​റ്റഗ്രാം, വാട്സ്ആപ് സ്​റ്റാറ്റസിൽ മാത്രമാക്കുമോ മാതൃദിനം? അതിനായി മാതൃദിനം എന്താണെന്ന് അറിഞ്ഞാലോ?

അന്ന മരിയ ജാർവിസിനെ അറിയാമോ?

അന്ന മരിയ ജാർവിസിനെ പരിചയപ്പെടുന്നതിനു മുമ്പ് ആൻ മരിയ റീവസ് ജാർവിസിനെ പരിചയപ്പെടാം. ആക്ടിവിസ്​റ്റും സാമൂഹിക പ്രവർത്തകയുമായിരുന്നു ആൻ റീവസ്. പോരാട്ടം മുഴുവനും അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ സമാധാനവും സൗഹൃദവും വളർത്തുന്നതിനായി ക്ലബുകൾ രൂപവത്​കരിച്ച സാമൂഹിക പ്രവർത്തക. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും ശിശു മരണനിരക്ക് കുറക്കുന്നതിനും അവർ പ്രവർത്തനങ്ങൾ നടത്തിപ്പോന്നു. രാജ്യത്ത് ശിശുമരണനിരക്ക് ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. 13 കുട്ടികളുണ്ടായിരുന്ന ആൻ ജാർവിസി​ന്‍റെ നാലു കുട്ടികൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ. പോരാട്ടങ്ങൾ തുടരുന്നതിനിടെ മേയ് മാസത്തിലെ ഒരു രണ്ടാം ഞായറാഴ്ച ആൻ റീവസ് ജാർവിസ് മരിച്ചു. അമ്മ മരിച്ചതോടെ തന്നെ ഏറെ സ്വാധീനിക്കുകയും പ്രചോദനമാകുകയും ചെയ്ത അമ്മയുടെ വാക്കുകൾ പിന്തുടർന്നത് മകൾ അന്ന മരിയ ജാർവിസായിരുന്നു. ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ എല്ലാ അമ്മമാരെയും ബഹുമാനിക്കണമെന്നും അവർ ലോകത്തിന് നൽകിയ സംഭാവനകളിൽ ആദരവ് അർപ്പിക്കണമെന്നുമായിരുന്നു ആൻ റീവസ് ജാർവിസിെൻറ ആഗ്രഹം. ആ ആഗ്രഹപൂർത്തീകരണത്തിനായി മാതൃദിനം ആഘോഷിക്കണമെന്ന പ്രചോദനം അമ്മയിൽനിന്ന് ഉൾക്കൊണ്ടുകൊണ്ടായിരുന്നു അന്നയുടെ പ്രവർത്തനം. 1905ലായിരുന്നു ആൻ റീവസിെൻറ മരണം. അന്നുമുതൽ അന്ന മരിയ ജാർവിസ് മാതൃദിനം ഒൗദ്യോഗികമായി ആഘോഷിക്കുന്നതിെൻറ പ്രാധാന്യത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു.

അന്ന ജാർവിസ്​

മാതൃദിനത്തിനായി അന്നയുടെ പോരാട്ടം

അമ്മയുടെ ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ചുകൊണ്ടായിരുന്നു അന്നയുടെ പോരാട്ടത്തിെൻറ തുടക്കം. അമ്മയോടുള്ള ആദരസൂചകമായി ഗ്രാഫ്റ്റണിലെ പള്ളി സെമിത്തേരിയിലെ അമ്മയുടെ ശവകുടീരത്തിൽ കാർനേഷൻസ് പുഷ്പങ്ങൾ കൊണ്ടുവെച്ചു. അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമായിരുന്നു അത്. അമ്മയുടെ പരിശുദ്ധമായ സ്േനഹത്തിെൻറ പ്രതീകമായാണ് ആ പുഷ്പങ്ങളെ അന്ന കണ്ടിരുന്നത്.

മാതൃദിനം ഒൗദ്യോഗികമായി ആഘോഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് അന്നയും സുഹൃത്തുക്കളും ഭരണകൂടത്തിന് നിരവധി കത്തുകൾ എഴുതി. വർഷങ്ങൾ നീണ്ട പോരാട്ടം ഒടുവിൽ വിജയിച്ചു. 1914ൽ മുൻ അമേരിക്കൻ പ്രസിഡൻറ് വുഡ്രോ വിൽസൺ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. അതൊരു അവധി ദിനമായി മാറുകയും ചെയ്തു. അങ്ങനെ വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാകുകയോ ചെയ്യാത്ത അന്ന മരിയ ജാർവിസ് അമ്മദിനത്തിെൻറ അമ്മയായി.

യു.എസ്, യു.കെ, ഇന്ത്യ, ഡെൻമാർക്ക്, ഫിൻലൻഡ്, ഇറ്റലി, തുർക്കി, ആസ്ട്രേലിയ, മെക്സികോ, കാനഡ, ചൈന, ജപ്പാൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഇന്ന് മാതൃദിനം ആചരിച്ചുപോരുന്നു.

ഒടുവിൽ മാതൃദിനം വേണ്ടെന്ന് അന്ന

അമ്മയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നതിനായി മാതൃദിനം എന്നതായിരുന്നു അന്നയുടെ ലക്ഷ്യം. മാതൃദിനത്തിൽ അമ്മയെ സന്തോഷിപ്പിക്കുന്നതിനായി മക്കൾ ചെയ്യാവുന്നതെല്ലാം ചെയ്തു. സമ്മാനങ്ങൾ വാങ്ങി നൽകിയും യാത്ര ചെയ്തും ഭക്ഷണം കഴിച്ചും ആശംസ അറിയിച്ചും പിന്നീട് മാതൃദിനം ആഘോഷിച്ചുപോന്നു. എന്നാൽ മാതൃദിനത്തെ കച്ചവടവത്​കരിക്കുന്നതിനോട് കടുത്ത എതിർപ്പായിരുന്നു അന്നക്ക്. മാതൃദിനത്തിൽനിന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും അന്ന എതിർത്തു. മാതൃദിനത്തിൽ അമ്മക്ക് സമ്മാനിക്കുന്നതിനായി വാങ്ങിയ ഒരു ആശംസ കാർഡ് നൽകുന്നതിലൂടെ നിങ്ങളുടെ മടിയല്ലാെത മറ്റൊന്നും പ്രതിഫലിക്കില്ലെന്നായിരുന്നു അന്നയുടെ പ്രതികരണം. മാതൃദിനത്തിലെ വാണിജ്യവത്​കരണം രൂക്ഷമായ ഒരു ഘട്ടത്തിൽ മാതൃദിനം ബഹിഷ്കരിക്കരിക്കണമെന്ന ആവശ്യവുമായും അന്ന സമരത്തിനിറങ്ങി. സമാധാനം നഷ്​ടപ്പെടുത്തിയതിന് അന്നയെ അറസ്​റ്റു ചെയ്യുകവരെയുണ്ടായി. എന്നാൽ പിന്നീടൊരിക്കലും അന്നയുടെ മനസ്സിലെ മാതൃദിനങ്ങളായിരുന്നില്ല. പിന്നീട് സഹോദരി ലില്ലിക്കൊപ്പമായിരുന്നു അന്നയുടെ അവസാന കാലഘട്ടം. പോരാട്ടത്തിനൊടുവിൽ 1948 നവംബർ 24ന് പെൻസൽവേനിയയിൽവെച്ച് അന്ന ഇൗ ലോകത്തോട് വിടപറഞ്ഞു. അമ്മയെ നെഞ്ചേറ്റിയ മകൾക്ക് അമ്മയുടെ ശവകുടീരത്തിനു സമീപംതന്നെ വിശ്രമം ഒരുക്കുകയും ചെയ്തു.

അമ്മക്കായി

മാതൃദിനത്തിെൻറ പ്രാധാന്യം എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ... മേയ് ഒമ്പതിന് അൽപസമയം അമ്മക്കായി നീക്കിവെച്ചാലോ.

  • ആശംസ കാർഡ് നിർമിക്കാൻ എല്ലാവർക്കും അറിയാമെന്ന് കരുത​െട്ട. നിങ്ങളാൽ കഴിയുന്ന തരത്തിൽ ചിത്രങ്ങൾ വരച്ചുചേർത്തോ എഴുതിയോ ഒരു ആശംസ കാർഡ് നിർമിക്കാം. അമ്മയോടുള്ള സ്നേഹം വാക്കുകളിലൂടെ കാർഡിലെഴുതാം. അമ്മക്കുള്ള സന്ദേശവും കാർഡിലൂടെ അറിയിക്കാം. കാർഡ് നിങ്ങൾ തന്നെ നിർമിക്കാൻ ശ്രമിക്കുമല്ലോ.
  • കവിതയും കഥയുമെല്ലാം നിങ്ങൾക്ക് ഇഷ്​ടമല്ലേ. എന്നാൽ അമ്മയെക്കുറിച്ച് ഒരു കഥയോ കവിതയോ എഴുതി നോക്കൂ. വൃത്തിയായ കൈപ്പടയിൽ എഴുതി അവ കാത്തുസൂക്ഷിക്കുകയും വേണം.
  • മാതൃദിനത്തിൽ അമ്മയെ സഹായിക്കാൻ പ്രത്യേക താൽപര്യവും ആവേശവുമായിരിക്കും പലർക്കും. എന്നാൽ മാതൃദിനത്തിൽ മാത്രം മതിയോ ഇൗ സഹായം. നിങ്ങളാൽ കഴിയുന്ന ജോലികളിൽ അമ്മയെ എന്നും സഹായിക്കണം. സ്വന്തം കാര്യങ്ങൾ എങ്കിലും (ഉദാ: വസ്ത്രം കഴുകൽ, മുറി വൃത്തിയാക്കൽ) നിങ്ങൾതന്നെ ചെയ്യണം. ഇതുവരെ അമ്മക്ക് കൈത്താങ്ങാവാത്തവരുണ്ടെങ്കിൽ മാതൃദിനത്തിൽ പുതിയ തുടക്കം കുറിക്കണം.
  • മക്കളേ അതു ചെയ്യരുത്, ഇതു ചെയ്യരുത്, അങ്ങനെ വേണം, ഇങ്ങനെവേണം എന്നെല്ലാം ഒരിക്കലെങ്കിലും അമ്മമാർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകിേല്ല. ഇങ്ങനെ അമ്മ പറഞ്ഞ നല്ല കാര്യങ്ങൾ െചയ്യാൻ ശ്രമിക്കുകയോ അവക്കായി പരിശ്രമിക്കുകയോ ചെയ്ത്​ തുടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mothers dayMother of Mothers DayAnna Jarvis
News Summary - Mothers day Special Story Mother of Mothers Day
Next Story